Pravasi

  • ഏറ്റവും ശക്തമായ 10 കറന്‍സികളുടെ പട്ടികയില്‍ കുവൈത്തി ദിനാര്‍ ഒന്നാമത്

    കുവൈത്ത് സിറ്റി:ലോകത്തിലെ ഏറ്റവും ശക്തമായ 10 കറന്‍സികളുടെ പട്ടികയില്‍ ആദ്യ സ്ഥാനത്തെത്തി കുവൈത്തി ദിനാര്‍. ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് ലോകത്തിലെ ഏറ്റവും ശക്തമായ 10 കറന്‍സികളുടെ പട്ടികയില്‍ കുവൈത്തി ദിനാര്‍ ഒന്നാമതെത്തിയത്. യു.എസ് ഡോളറിന് പകരമായി ലഭിച്ച വിദേശ കറന്‍സിയുടെ യൂണിറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഏറ്റവും ശക്തമായ 10 കറന്‍സികളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഒരു യുഎസ് ഡോളര്‍ 0.31 കുവൈത്ത് ദിനാറിന് തുല്യമാണ്.അടുത്ത കാലത്ത് ഡോളര്‍ ശക്തിയാര്‍ജിച്ച്‌ ലോകത്തിലെ മിക്ക കറന്‍സികളുടെയും വിലയിടിഞ്ഞപ്പോഴും കുലുങ്ങാതെ പിടിച്ചുനിന്നതും കുവൈത്ത് ദിനാറാണ്.

    Read More »
  • പ്രവാസികൾക്ക് തിരിച്ചടി; ബഹ്റൈനിലെ സ്വകാര്യ സ്‍കൂളുകളിൽ 70% സ്വദേശിവത്കരണം നടപ്പാക്കണമെന്ന് ശിപാർശ

    മനാമ: ബഹ്റൈനിലെ സ്വകാര്യ സ്‍കൂളുകളിലെ തസ്‍തികകളിൽ 70 ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്ന് ശുപാർശ. അധ്യാപകർക്ക് പുറമെ അഡ്‍മിനിസ്‍ട്രേഷൻ ഉൾപ്പെടെയുള്ള മറ്റ് തൊഴിലുകളിലും സ്വദേശിവത്കരണം വേണമെന്ന ശുപാർശ കഴിഞ്ഞ ദിവസം പാർലമെന്റ് അംഗങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചു. ഓഗസ്റ്റിൽ ആരംഭിക്കുന്ന പുതിയ അക്കാദമിക വർഷം തന്നെ തീരുമാനം നടപ്പാക്കണമെന്നാണ് ശുപാർശയിൽ പറയുന്നത്. ബഹ്റൈൻ പൗരന്മാരായ അധ്യാപകരുടെയും ജീവനക്കാരുടെും ശമ്പളം ഭാഗികമായി തംകീൻ പദ്ധതി വഴി സർക്കാർ സഹായത്തോടെ വിതരണം ചെയ്യണമെന്നും എംപിമാർ ആവശ്യപ്പെട്ടു. നഴ്‍സറികളിലെയും കെ.ജി ക്ലാസുകളിലെയും അധ്യാപകരുടെ ശമ്പളം വർദ്ധിപ്പിക്കുന്നതിനുള്ള ശുപാർശയെയും എംപിമാർ പിന്തുണച്ചു. ഇത്തരം അധ്യാപകർ നിലവിൽ 150 ബഹ്റൈനി ദിനാറിലും (32,000ൽ അധികം ഇന്ത്യൻ രൂപ) താഴ്‍ന്ന ശമ്പളത്തിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് എംപിമാർ ചൂണ്ടിക്കാട്ടിയത്. സെക്കണ്ടറി സ്‍കൂൾ യോഗ്യതയുള്ളവർക്ക് മിനിമം ശമ്പളം 300 ദിനാറും ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 350 ദിനാറും ബിരുദ യോഗ്യതയുള്ളവർക്ക് 450 ദിനാറും മിനിമം ശമ്പളം നൽകണമെന്ന് നേരത്തെ തൊഴിൽ മന്ത്രാലയം അറിയിച്ചിരുന്നു. രണ്ട് ശുപാർശകളും ഇനി…

    Read More »
  • യുഎഇയില്‍ 1500 ദിര്‍ഹത്തില്‍ താഴെ ശമ്ബളമുള്ളവര്‍ക്ക് കമ്ബനി താമസമൊരുക്കണമെന്ന് നിര്‍ദേശം

    അബുദാബി:1500 ദിര്‍ഹത്തില്‍ താഴെ ശമ്ബളമുള്ളവര്‍ക്ക് കമ്ബനി താമസമൊരുക്കണമെന്ന് നിര്‍ദേശം.യുഎഇ മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. അമ്ബതോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള കമ്ബനികളും നിര്‍ബന്ധമായും ജീവനക്കാര്‍ക്ക് താമസ സൗകര്യം നല്‍കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. യുഎഇ തൊഴില്‍ നിയമം അനുസരിച്ച്‌ എല്ലാ സൗകര്യങ്ങളോടും കൂടിയതും നിലവാരമുള്ളതും ആയിരിക്കണം താമസ കേന്ദ്രം. ജോലിസ്ഥലത്തും താമസ സ്ഥലത്തും ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് തൊഴിലാളികള്‍ക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കണം. 500ല്‍ താഴെ തൊഴിലാളികള്‍ക്കായി നിശ്ചയിച്ചിട്ടുള്ള താമസ കേന്ദ്രങ്ങളുടെ നിലവാരവും മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തണമെന്നും  നിർദ്ദേശത്തിലുണ്ട്.

    Read More »
  • കുവൈത്തിലെ ടവറുകൾ

    കുവൈറ്റ് നഗരത്തിലെ കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ച മൂന്ന് ഗോപുരങ്ങളെയാണ് കുവൈത്ത് ടവറുകൾ എന്ന് വിളിക്കുന്നത്.187 മീറ്റർ ഉയരമുള്ള പ്രധാന ഗോപുരത്തിൽ രണ്ട് ലോക നിലവാരമുള്ള ഭക്ഷണശാലകൾ ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്തമായ ഭക്ഷണങ്ങൾ ഇവിടെ ലഭ്യമാണ്.82 മീറ്റർ ഉയരത്തിലാണ് ഭക്ഷണശാല സ്ഥിതിചെയ്യുന്നത്.കൂടാതെ 120 മീറ്റർ ഉയരത്തിൽ കറങ്ങുന്ന കോഫി ഷോപ്പ് ഉണ്ട്.3 കുവൈത്ത് ദിനാർ ആണ് പ്രവേശന തുക. ടവറിനു മുകളിൽ നിന്നുള്ള ദൃശ്യങ്ങൾ ആസ്വദിക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിനോദ സഞ്ചാരികൾ ഇവിടെ എത്തുന്നു.സമുദ്രനിരപ്പിൽ നിന്നും 120 മീറ്റർ ഉയരത്തിലുള്ള നിരീക്ഷണത്തിനായി തയ്യാറാക്കിയ ഒരു ഗോളമണ്ഡലവും ഇതിനുണ്ട്.രണ്ടാമത്തെ ഗോപുരം 145.8 മീറ്റർ ഉയരമുള്ള ഒരു ജലസംഭരണിയാണ്. മൂന്നാമത്തെ ഗോപുരം, മറ്റ് രണ്ട് വലിയ ഗോപുരങ്ങൾകാവശ്യമായ വൈദ്യുത സംവിധാനങ്ങളുടെ സജ്ജീകരണങ്ങൾക്കുള്ള സ്ഥലമായി ഉപയോഗിക്കുന്നു. ലിബറേഷൻ ടവർ 1990 ഓഗസ്റ്റ് 2-ന് ഇറാഖി കുവൈറ്റ് അധിനിവേശത്തിന് മുമ്പ് ആരംഭിച്ചതാണ് ടവറിന്റെ നിർമ്മാണം.എന്നാൽ അധിനിവേശം നടന്നപ്പോൾ, ഏതാണ്ട് പാതിവഴിയിൽ പൂർത്തിയായ കെട്ടിടനിർമ്മാണം നിർത്തിവയ്ക്കേണ്ടി വന്നു.1991 ഫെബ്രുവരി…

    Read More »
  • അബുദാബിയിൽ ബോട്ട് മറിഞ്ഞ് മലയാളി ബാലൻ മരിച്ചു

    അബുദാബി:വിനോദസഞ്ചാരത്തിനിടെ അബുദബിയിൽ ബോട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ബാലൻ  മരിച്ചു.  പന്തളം കുരമ്പാല ചെറുതിട്ട ശ്രീരാഗത്തിൽ പ്രശാന്തിന്റെയും മഞ്ജുഷയുടേയും മകൻ പ്രണവ് എം.പ്രശാന്താണ്(7)മരിച്ചത്.അബുദബിയിൽ രണ്ടാംക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഏപ്രിൽ 21-ന് അബുദാബിയിൽ കുടുംബാംഗങ്ങൾക്കൊപ്പമുള്ള ബോട്ട് യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രണവ് ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്.മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

    Read More »
  • ജോലി അന്വേഷിച്ചെത്തിയ സ്ത്രീകളെ തട്ടിക്കൊണ്ട് പോയി; ബഹ്‌റൈനില്‍ പ്രവാസി അറസ്റ്റില്‍

    മനാമ: ബഹ്‌റൈനില്‍ ജോലി അന്വേഷിച്ചെത്തിയ യുവതികളെ തട്ടിക്കൊണ്ട് പോയി നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ചെന്ന പരാതിയില്‍ പ്രവാസികള്‍ അറസ്റ്റില്‍. രണ്ട് വിദേശ വനിതകളാണ് ഇയാള്‍ക്കെതിരേ പരാതിയുമായി അധികൃതരെ സമീപിച്ച് രംഗത്തെത്തിയത്. യുവതികള്‍ സ്വന്തം നാട്ടില്‍ നിന്നും ജോലി അന്വേഷിച്ച് എത്തിയതായിരുന്നു. സ്ത്രീകളെ തട്ടിക്കൊണ്ട് പോയി തടങ്കലില്‍ വെച്ചു, പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവെച്ചു, മര്‍ദിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി തങ്ങളെക്കൊണ്ട് നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കുകയായിരുന്നുവെന്ന് പരാതിയില്‍ യുവതികള്‍ പറയുന്നുണ്ട്. ബഹ്‌റൈന്‍ ക്രിമിനല്‍ കോടതിയില്‍ മേയ് 15ന് കേസിന്റെ വിചാരണ ആരംഭിക്കും. പ്രതി ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള ആളാണെന്നാണ് വിവരം. പ്രതിയെ കുറിച്ചോ പരാതിക്കാരായ സ്ത്രീകളെക്കുറിച്ചോ മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

    Read More »
  • ആരാധകരില്‍നിന്ന് മുരിങ്ങത്തൈ സംരക്ഷിക്കാന്‍ 6 ഭാഷകളില്‍ നോട്ടീസ് ഒട്ടിച്ച് വാച്ച്മാന്‍!

    അബുദാബി: മുരിങ്ങയില മലയാളികള്‍ക്ക് മാത്രമല്ല പല രാജ്യക്കാര്‍ക്കും ഒരു വികാരമാണെന്ന് യു.എ.ഇയില്‍ നിന്നുള്ള ഈ വാര്‍ത്ത കാണുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. കെട്ടിടത്തിന്റെ പ്രധാന കവാടത്തിന്റെ മുന്നില്‍ നട്ട മുരിങ്ങത്തൈയുടെ വളര്‍ച്ച തടയും വിതത്തില്‍ അവിടെയുള്ള താമസക്കാര്‍ മുരിങ്ങയില പറിച്ചുകൊണ്ടുപോകുന്നത് കൂടുതലായപ്പോള്‍ ആണ് ആരാധകരില്‍ നിന്ന് മുരിങ്ങത്തൈ സംരക്ഷിക്കാന്‍ വേണ്ടി വാച്ച്മാന്‍ ഒരു അടവ് പുറത്തെടുത്തത്. മനേരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മലയാളം ഉള്‍പ്പെടെയുള്ള 6 ഭാഷകളില്‍ ഒരു നോട്ടീസ് ഒട്ടിച്ച് കെട്ടിടത്തിന്റെ വാച്ച്മാന്‍. ഇംഗ്ലിഷ്, അറബിക്, ഹിന്ദി, മലയാളം, ബംഗാളി ഉര്‍ദു, എന്നീ ഭാഷകളില്‍ ആണ് നോട്ടിസ് പതിപ്പിച്ചിരിക്കുന്നത്. വാച്ച്മാന്‍ ഇനാമുല്‍ ഹഖ് ആണ് നോട്ടീസ് ഒട്ടിച്ചത്. അബുദാബി മുസഫ ഷാബിയ പന്ത്രണ്ടിലാണ് സംഭവം. കൊടുംചൂടില്‍ രണ്ടു നേരം വെള്ളം നല്‍കി വളരെ സ്‌നേഹത്തോടെയാണ് ഇനാമുല്‍ ഹഖ് ഇതിനെ പരിപാലിക്കുന്നത്. ബംഗാളി ഭാഷയില്‍ എഴുതിയ അറിയിപ്പ് ടൈപ്പിങ് സെന്ററിലെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മറ്റു ഭാഷകളിലേക്ക് മാറ്റിയത്. ഇളം വയലറ്റ് നിറത്തിലുള്ള പ്രത്യേക…

    Read More »
  • സൗദി തീപിടുത്തം; മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു

    റിയാദ്: സൗദി അറേബ്യയില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു.രണ്ടു മലയാളികളടക്കം ആറു പേരാണ് മരിച്ചത്. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂര്‍ തറക്കല്‍ യൂസുഫിന്‍റെ മകന്‍ അബ്ദുല്‍ ഹക്കീം(31), മലപ്പുറം മേല്‍മുറി നൂറേങ്ങല്‍ മുക്കിലെ നൂറേങ്ങല്‍ കാവുങ്ങത്തൊടി ഇര്‍ഫാന്‍ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികള്‍.മരണപ്പെട്ടവരില്‍ തമിഴ്നാട്, ഗുജറാത്ത് സ്വദേശികളുമുണ്ട്. ഖാലിദിയ്യയില്‍ പെട്രോള്‍ പമ്ബിലെ താമസസ്ഥലത്താണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30നാണ് അഗ്നിബാധയുണ്ടായതെന്നാണ് റിപ്പോർട്ട്.  പെട്രോള്‍ പമ്ബില്‍ പുതിയതായി ജോലിക്കെത്തിയവരാണ് അപകടത്തില്‍പെട്ടവര്‍.ഇവരില്‍ മൂന്ന് പേര്‍ക്ക് വ്യാഴാഴ്ച ഇഖാമ ലഭിച്ചതേ ഉണ്ടായിരുന്നുള്ളൂ.ഷോര്‍ട്ട സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്.   മൃതദേഹങ്ങള്‍ റിയാദിലെ ശുമെയ്‌സി ആശുപത്രി മോര്‍ച്ചറിയിലേക്ക് സൂക്ഷിച്ചിരിക്കുകയാണ്.

    Read More »
  • റിയാദില്‍ കെട്ടിടത്തിന് തീപിടിച്ച് മലയാളികള്‍ അടക്കം ആറ് പേര്‍ വെന്തു മരിച്ചു 

    റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ കെട്ടിടത്തിന് തീപിടിച്ച് മലയാളികള്‍ അടക്കം ആറ് പേര്‍ വെന്തു മരിച്ചു.ഇവർ മലപ്പുറം, കോഴിക്കോട് സ്വദേശികൾ ആണെന്നാണ് വിവരം. മലയാളികൾക്കൊപ്പം ഗുജറാത്ത്, തമിഴ്നാട് സ്വദേശികളും മരിച്ചവരില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന. മരിച്ച മറ്റുള്ളവരേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.വ്യാഴാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    Read More »
  • കുവൈറ്റിൽ പ്രവാസിയായ മലയാളി സൗദിയിൽ വച്ചുണ്ടായ കാറപകടത്തിൽ മരണമടഞ്ഞു

    കുവൈത്ത് സിറ്റി : കുവൈത്ത് എൻ ബി റ്റി സി കമ്പനിയിലെ ജനറൽ വർക്ക്സ് വിഭാഗത്തിന്റെ മാനേജറായി ജോലി ചെയ്തു വരികയായിരുന്ന തിരുവല്ല തലവടി സ്വദേശി മാമ്മൂട്ടിൽ ലാജി ചെറിയാൻ (54 വയസ്സ്) സൗദിയിൽ വച്ചുണ്ടായ കാറപകടത്തിൽ മരണമടഞ്ഞു. കമ്പനിയുടെ സൗദി പ്രൊജക്റ്റിൽ താൽക്കാലിക ചുമതലയുള്ള ചെറിയാൻ വെള്ളിയാഴ്ച്ച ലീവ് ആയതിനാൽ കുവൈത്തിലുള്ള കുടുംബത്തിന്റേടുത്തേക്ക് ഡ്രൈവ് ചെയ്ത് വരുന്നതിനിടയിൽ കഫ്ജിക്കടുത്ത് വച്ചുണ്ടായ അപകടത്തിൽ മരണപ്പെടുകയായിരുന്നു. ഭാര്യ :  അനീറ്റ ലാജി കുവൈത്തിലെ കിപിക്സിൽ ജോലി ചെയ്യുന്നു. മക്കൾ : ജോവാൻ,ജസ്ലിൻ, ജയ്ഡൻ.

    Read More »
Back to top button
error: