Pravasi

  • യാത്രക്കാർക്ക് തിരിച്ചടി ; സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് അവസാനിപ്പിക്കുന്നു

    മസ്കറ്റ്:ഒമാനില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് തിരിച്ചടി. ഒമാന്റെ ബജറ്റ് വിമാനക്കമ്ബനിയായ സലാം എയര്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കുള്ള സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു. തിരുവനന്തപുരം, ലഖ്നൗ, ജെയ്‌പുര്‍ സെക്ടറുകളിലേക്കാണ് നിലവില്‍ സലാം എയറിന്റെ നേരിട്ടുള്ള സര്‍വീസുകളുള്ളത്. കോഴിക്കോട്ടേക്ക് കണക്ഷൻ സര്‍വീസുകളും നടത്തുന്നുണ്ട്. ഒക്ടോബര്‍ ഒന്നുമുതല്‍ ഈ റൂട്ടുകളില്‍ വിമാനങ്ങള്‍ ഉണ്ടാകില്ല. നേരത്തെ ബുക്ക് ചെയ്ത യാത്രക്കാര്‍ക്കുള്ള ടിക്കറ്റിന്റെ പണം തിരിച്ചു നല്‍കുമെന്ന് കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്. ടിക്കറ്റെടുത്തവര്‍ക്ക് സര്‍വീസുകള്‍ റദ്ദാക്കുന്നത് സംബന്ധിച്ച്‌ സന്ദേശം ലഭിച്ചിട്ടുണ്ട്.ടിക്കറ്റ് തുക തിരികെ ലഭിക്കുന്നതിന് സലാം എയറിനെയോ ടിക്കറ്റ് എടുത്തിട്ടുള്ള അംഗീകൃത ഏജൻസികളെയോ ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.

    Read More »
  • ഐഫോണ്‍ 15 വാങ്ങാന്‍ ദുബായ് മാളില്‍ ഇടിയോടിടി; ‘നക്ഷത്രക്കാലെണ്ണി’ സുരക്ഷാ ജീവനക്കാര്‍

    ദുബായ്: ഐഫോണ്‍ 15ന്റെ വില്‍പ്പന ആരംഭിച്ചതോടെ ദുബായ് മാളിലെ ആപ്പിള്‍ സ്റ്റോറിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക്. ഏതാനും ദിവസം മുമ്പ് വിപണിയിലെത്തിയ പുതിയ മോഡല്‍ ഫോണ്‍ വെള്ളിയാഴ്ച മുതലാണ് ഷോറൂമുകളില്‍ ഔദ്യോഗികമായി വില്‍പ്പന ആരംഭിച്ചത്. എന്നാല്‍ ആപ്പിള്‍ പ്രേമികള്‍ തലേന്ന് തന്നെ സ്റ്റോറിന് പുറത്ത് അണിനിരന്നതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ച വീഡിയോകള്‍ കാണിക്കുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോണ്‍ 15 സീരീസ് ആദ്യമായി വാങ്ങാന്‍ നൂറുകണക്കിന് ആളുകള്‍ ദുബായ് മാളിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ ക്യൂ നില്‍ക്കുകയാണ്. ജനക്കൂട്ടം മുന്നോട്ട് കുതിച്ചപ്പോള്‍ നിയന്ത്രിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതും കാണാം. പുതിയ ഐഫോണുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് വാങ്ങാനുള്ള അവസരം സെപ്തംബര്‍ 15 മുതല്‍ ലഭ്യമാണെങ്കിലും ഷോറൂമുകളിലെ വില്‍പ്പനയും ഓര്‍ഡര്‍ ഡെലിവറിയും വെള്ളിയാഴ്ച രാവിലെ മുതലാണ് ആരംഭിച്ചത്. സെപ്റ്റംബര്‍ 12 ചൊവ്വാഴ്ചയാണ് ആപ്പിള്‍ കമ്പനി ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ്…

    Read More »
  • ദുബായിൽ വെള്ളത്തിനടിയില്‍ പൊങ്ങിനില്‍ക്കുന്ന മുസ്ലിം പള്ളി

    ദുബായ്:നിർമ്മിതികളുടെ വിത്യസ്തകൊണ്ട് ലോകശ്രദ്ധയാകർഷിച്ച ദുബായിൽ ഇതാ മറ്റൊരു വിസ്മയം കൂടി.വെള്ളത്തിനടിയില്‍ പൊങ്ങിനില്‍ക്കുന്ന മുസ്ലിം പള്ളിയാണ് ഇവിടുത്തെ പുതിയ ആകർഷണം. ദുബൈ വാട്ടര്‍ കനാലിലാണ് ‘അണ്ടര്‍ വാട്ടര്‍ ഫ്ലോട്ടിങ് മോസ്ക്’ നിര്‍മിക്കുന്നത്. 5.5 കോടി ചെലവില്‍ ഇസ്ലാമിക് അഫേഴ്സ് ആൻഡ് ചാരിറ്റബ്ള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്മെന്‍റാണ് (ഐ.എ.സി.എ.ഡി) നിര്‍മാതാക്കള്‍. അടുത്ത വര്‍ഷം ആദ്യത്തോടെ പണി പൂര്‍ത്തിയാകും. മൂന്നു നിലയുള്ള പള്ളിയാണ് നിര്‍മിക്കുന്നത്. ആദ്യ രണ്ടു നില വെള്ളത്തിന് മുകളിലായിരിക്കും. വിനോദസഞ്ചാരികള്‍ക്ക് വിശ്രമ സ്ഥലവും കോഫി ഷോപ്പുകളും ഉള്‍പ്പെടുന്നതാണ് ആദ്യ രണ്ടു നില. കൂടാതെ, വിവിധ വര്‍ക്ഷോപ്പുകളും മതപഠനക്ലാസുകളും സംഘടിപ്പിക്കാനുള്ള പ്രത്യേക ഹാളും ഇവിടെ സജ്ജമാക്കും. താഴേ നിലയാണ് വെള്ളത്തിനടിയില്‍ നിര്‍മിക്കുക. 50നും 75നും ഇടയില്‍ ആളുകള്‍ക്ക് ഒരുമിച്ച്‌ നമസ്കരിക്കാൻ കഴിയുംവിധം വിശാലമായ ഹാളും വിശ്വാസികള്‍ക്ക് അംഗശുദ്ധി വരുത്താനുള്ള സ്ഥലവും ഉള്‍പ്പെടുന്നതാണിത്. ടൂറിസ്റ്റുകള്‍ക്ക് പള്ളി സന്ദര്‍ശിക്കാനും നമസ്കരിക്കാനുമുള്ള സൗകര്യമുണ്ടാകും. അടുത്ത വര്‍ഷത്തോടെ പണി പൂര്‍ത്തീകരിച്ച്‌ സന്ദര്‍ശനത്തിനായി തുറന്നുകൊടുക്കാനാണ് പദ്ധതി. എല്ലാ മതവിശ്വാസികള്‍ക്കും പ്രവേശനം അനുവദിക്കും.

    Read More »
  • സൗദി അറേബ്യയിലിരുന്ന് എടുത്ത ഓണം ബംപറിന് രണ്ടാം സമ്മാനം

    കോട്ടയം:സൗദി അറേബ്യയിലിരുന്ന് സുഹൃത്തിന്‍റെ സഹായത്തോടെ എടുത്ത ഓണം ബംപറിന് രണ്ടാം സമ്മാനം.എരുമേലി പട്ടിമറ്റം എട്ടുപങ്കില്‍ ഇ.ആര്‍.നവാസിനാണ് ഓണം ബംപര്‍ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. ഒരാഴ്ച മുൻപ് സൗദിയില്‍നിന്നു നവാസ് ഫോണ്‍ വിളിച്ച്‌ സുഹൃത്തായ പട്ടിമറ്റത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മുഹമ്മദ് നസീമിനോട് തനിക്കുവേണ്ടി ഒരു ഓണം ബംപര്‍ എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇയാള്‍ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ ന്യൂലക്കി സെന്‍ററിലെ സിദ്ദിഖിന്‍റെ പക്കല്‍നിന്ന് ലോട്ടറിയെടുത്ത് നവാസിന്‍റെ വീട്ടില്‍ ഏല്‍പ്പിക്കുകയും ചെയ്തു.നസീം തന്നെയാണ് സമ്മാനം അടിച്ച വിവരം നവാസിനോട് വിളിച്ചു പറഞ്ഞതും. ആകെ അഞ്ച് സെന്‍റ് ഭൂമിയും പണിതീരാത്ത വീടുമാണ് നവാസിനുള്ളത്.ഭാര്യ താഹിറയും മക്കളായ ഷിനാസും ബിസ്മിയും അടങ്ങുന്ന കുടുംബം പോറ്റാനായി കഷ്ടപ്പെടുന്ന നവാസ് ചെറിയ കമ്ബനി ജോലിയില്‍ സൗദി അറേബ്യയില്‍ ജോലി ചെയ്തുവരികയാണ്.

    Read More »
  • മലയാളിക്ക് ബിഗ് ടിക്കറ്റിലൂടെ മൂന്നാമതും സമ്മാനം; ഇത്തവണ ഒരു ലക്ഷം ദിര്‍ഹം

    അബുദാബി: ബിഗ് ടിക്കറ്റിൽ മൂന്നാമതും സമ്മാനം നേടി മലയാളി.അബുദാബിയിൽ ബസ് ഡ്രൈവറായ റിയാസാണ് ആ ഭാഗ്യശാലി.ഒരുലക്ഷം ദിർഹമാണ് ലഭിച്ചത്. മലയാളിയായ റിയാസ് മൂന്നു കുട്ടികളുടെ പിതാവാണ്. അബുദാബിയിലാണ് 45 വയസ്സുകാരനായ റിയാസ് താമസിക്കുന്നത്. സ്കൂള്‍ ബസ് ഡ്രൈവറായ റിയാസ് 2008 മുതല്‍ 15 സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ഇതിന് മുൻപും അദ്ദേഹത്തിന് സമ്മാനം ലഭിച്ചിട്ടുണ്ട്. 2012-ല്‍ 40,000 ദിര്‍ഹമാണ് റിയാസ് നേടിയത്. 2023-ലും ഭാഗ്യം തുണച്ചു. അന്നും ഒരു ലക്ഷം ദിര്‍ഹം നേടാനായി. വരും ആഴ്ച്ചകളിലെ നറുക്കെടുപ്പ് തീയതികള്‍: Week 3: Buy during 18th – 24th September. Draw Date on 25th September (Monday) Week 4: Buy during 25th – 30th September. Draw Date on 1st October (Sunday) *പ്രൊമോഷൻ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകള്‍ തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും…

    Read More »
  • സൗദി അറേബ്യയിലുള്ള തൊഴിലാളികളുടെ യോഗ്യത പരിശോധിക്കാൻ ഇനി ‘പ്രൊഫഷനൽ വെരിഫിക്കേഷൻ’

    റിയാദ്: സൗദി അറേബ്യയിലുള്ള വിദേശ തൊഴിലാളികളുടെ യോഗ്യത പരിശോധിക്കുന്ന ‘പ്രൊഫഷനൽ വെരിഫിക്കേഷൻ’ സേവനം മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രൊഫഷനൽ വെരിഫിക്കേഷൻ’ സേവനം തുടങ്ങിയത്. ഓൺലൈൻ സംവിധാനം വഴി 62 രാജ്യങ്ങളിൽ ഈ സേവനം ക്രമേണ നടപ്പാക്കും. സൗദി തൊഴിൽ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും തൊഴിലാളികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടിയാണിത്. തൊഴിൽ വിപണി ആകർഷകമാക്കുക, തൊഴിൽ അന്തരീക്ഷം മികച്ചതാക്കുക എന്നീ ലക്ഷ്യങ്ങൾ ഇതിനുണ്ട്. സൗദിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വിദേശ തൊഴിലാളിക്ക് രേഖാമൂലമുള്ള അക്കാദമിക് യോഗ്യതകൾ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ നടപടിയിലൂടെ ചെയ്യുന്നത്. വിദ്യാഭ്യാസപരമായ യോഗ്യതക്ക് അനുസൃതമായ ജോലിയിലേക്കാണോ റിക്രൂട്ട് ചെയ്യപ്പെട്ടത് എന്ന് പരിശോധിച്ച് ഉറപ്പുവരുത്തും. ജോലിക്കാവശ്യമായ വിദ്യാഭ്യാസ യോഗ്യത, അനുഭവ പരിജ്ഞാനം എന്നിവയാണ് പരിശോധിക്കുന്നത്. പ്രൊഫഷനൽ വെരിഫിക്കേഷൻ സേവനം രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ നിലവാരം ഉയർത്താൻ സഹായിക്കും. അക്കാദമിക യോഗ്യതയില്ലാത്ത തൊഴിലാളികൾ തൊഴിൽ വിപണിയിലേക്ക് ഒഴുകുന്നില്ലെന്ന് ഉറപ്പുവരുത്താനും ആളുകളുടെ അനുഭവങ്ങളും കഴിവുകളും പരിഗണിക്കാനും ഇതിലൂടെ സാധിക്കും. തൊഴിൽ…

    Read More »
  • ബഹ്‌റീനില്‍ ഇന്ത്യന്‍ ബിഎഡിന് അംഗീകാരം ഇല്ല; വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് അറസ്റ്റ്

    മനാമ: ഇന്ത്യയില്‍ നിന്നു ബിഎഡ് പഠനം കഴിഞ്ഞെത്തിയ ബഹ്റീനിലെ പല അധ്യാപകരും സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ അയോഗ്യരായി. ബിരുദവും ബിരുദാനന്തര ബിരുദവും തുടര്‍ന്ന് ബിഎഡ് കോഴ്സും പൂര്‍ത്തിയാക്കിയ പല അധ്യാപകരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രാലയത്തിന്റെ പരിശോധനയില്‍ അയോഗ്യമാണെന്ന് കണ്ടെത്തിയതാണ് അധ്യാപകര്‍ക്ക് തിരിച്ചടയാക്കിയത്. ഇന്ത്യയിലെ പല സര്‍വകലാശാലകളില്‍നിന്നും ബിഎഡ് കോഴ്സുകള്‍ പൂര്‍ത്തിയാക്കി ബഹ്റീനിലെ സ്‌കൂളുകളില്‍ ജോലിക്ക് ചേര്‍ന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പോലും വര്‍ഷങ്ങള്‍ക്ക് ശേഷം വിദ്യാഭ്യാസ മന്ത്രാലയം അയോഗ്യമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇത്തരത്തില്‍ ജോലിയില്‍ പ്രവേശിച്ച ചില അധ്യാപകരെ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ ജോലി സമ്പാദിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ‘ക്വാഡ്രാ ബേ’ എന്ന രാജ്യാന്തര ഏജന്‍സിയാണ് ബഹ്റീന്‍ മന്ത്രാലയത്തിന് വേണ്ടി സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുന്നത്. സ്വന്തം ചെലവില്‍ ക്വഡ്രാ ബേയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്ത ശേഷം അതിന്റെ ഫലം സ്‌കൂളുകള്‍ ഉറപ്പാക്കണമെന്ന മന്ത്രാലയം നിബന്ധന എല്ലാ സ്‌കൂളുകളും നടപ്പിലാക്കാന്‍ തുടങ്ങിയതോടെയാണ് അധ്യാപകരോട് സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് ഭൂരിപക്ഷം അധ്യാപകരും അവരുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍…

    Read More »
  • വിദേശികളുടെ തൊഴില്‍ യോഗ്യതാ രേഖകളുടെ പരിശോധന; സൗദിയില്‍ ഏകീകൃത പ്ലാറ്റ്ഫോം വരുന്നു

    റിയാദ്: സൗദിയില്‍ തൊഴില്‍ വിസ നേടുന്നതിനായി സമര്‍പ്പിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിന് ഏകീകൃത പ്ലാറ്റ്ഫോം വരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇതിനായി ‘പ്രൊഫഷണല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം’ ആരംഭിച്ചു. പ്രൊഫഷണല്‍ അക്രഡിറ്റേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി വിദേശികളുടെ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഏകീകൃത പ്ലാറ്റ്ഫോം വഴി പരിശോധിക്കുന്നതിനുള്ള നൂതന പദ്ധതിയാണിത്. തുടക്കത്തില്‍ 62 രാജ്യങ്ങളില്‍ ഘട്ടംഘട്ടമായി ‘പ്രൊഫഷണല്‍ വെരിഫിക്കേഷന്‍’ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഏതെല്ലാം തൊഴില്‍ മേഖലകളിലാണ് ആദ്യ ഘട്ടത്തില്‍ പുതിയ സേവനം പ്രാബല്യത്തില്‍ വരികയെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. 62 രാജ്യങ്ങളുടെ പേരുകളും പുറത്തുവിട്ടിട്ടില്ല. പരിശോധനാ സംവിധാനം സജ്ജമാവുന്നതിനനുസരിച്ച് സേവനം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട്മെന്റ് ചെയ്യുമ്പോള്‍ മാത്രമാണ് ഇത് ബാധകം. രാജ്യത്ത് തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ അതിനുള്ള യോഗ്യതയുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുമ്പോള്‍ ഇവ പരിശോധിച്ച് അസ്സല്‍ രേഖകളാണെന്ന് ഉറപ്പുവരുത്താനാണ് ഏകീകൃത പ്ലാറ്റ്ഫോം ആരംഭിക്കുന്നത്. പ്രൊഫഷനനുരിച്ചുള്ള വിദ്യാഭ്യാസ യോഗ്യതയും എക്സ്പീരിയന്‍സും…

    Read More »
  • ഫിറോസ് ചുട്ടിപ്പാറയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ; സന്തോഷസൂചകമായി ആടിനെ സമ്മാനിച്ച് ‘പാചകരാജ’

    അബുദാബി: ഫൂഡ് വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് ഫിറോസ് ചുട്ടിപ്പാറ ഗോള്‍ഡന് വിസ ഏറ്റുവാങ്ങി. പാലക്കാട് സ്വദേശിയായ ഫൂഡ് വ്‌ളോഗര്‍ ആണ് ഫിറോസ് ചുട്ടിപ്പാറ. യൂട്യൂബില്‍ 7.38 മില്യന്‍ പേരാണ് ഇദ്ദേഹത്തിന് യൂട്യൂബ് സ്‌ക്രൈബേഴ്സ് ആയി ഉള്ളത്. ഭക്ഷണപ്രേമികള്‍ക്കായി വ്യത്യസ്തങ്ങളായ രുചികളൊരുക്കുന്ന ഫുഡ് വ്‌ലോഗറാണ് ഫിറോസ് ചുട്ടിപ്പാറ ഇസിഎച്ച് ഡിജിറ്റല്‍ സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിക്ക് സമ്മാനമായി ആടിനെയാണ് ഫിറോസ് നല്‍കിയത്. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവര്‍ക്കാണ് യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. 10 വര്‍ഷത്തെ കാലാവധിയാണ് ഗോള്‍ഡന്‍ വിസക്കുള്ളത്. അഞ്ച് വര്‍ഷം പ്രവാസിയായിരുന്നു ഫിറോസ് ചുട്ടിപ്പാറ. പിന്നീട് പ്രവാസം മതിയാക്കി അദ്ദേഹം നാട്ടിലേക്ക് പോയി. സുഹൃത്തിന്റെ പിന്തുണയോടെ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി. ഫിറോസിന്റെ പാലക്കാടന്‍ ശൈലിയിലെ സംസാരവും വ്യത്യസ്ത തരം പാചകം വന്നതോടെ ചാനല്‍ വളരെ പെട്ടെന്ന് തന്നെ ഹിറ്റായി.…

    Read More »
  • കൈക്കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ സൗകര്യമൊരുക്കി; അറസ്റ്റിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഴ്‌സുമാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍

    ദില്ലി: കുവൈത്തിൽ അറസ്റ്റിലായ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ നഴ്‌സുമാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വിദേശകാര്യ മന്ത്രാലയവും കുവൈത്തിലെ ഇന്ത്യൻ എംബസിയും ഇതിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കൈക്കുഞ്ഞുങ്ങൾ ഉള്ളവർക്ക് കുഞ്ഞുങ്ങളെ കാണാനും മുലയൂട്ടാനുമുള്ള അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മുലയൂട്ടുന്ന അമ്മമാരായ അഞ്ച് നഴ്സുമാർ‌ അറസ്റ്റിലായവരിലുണ്ട്. അവർക്ക് കുഞ്ഞുങ്ങൾക്കൊപ്പം കഴിയുന്നതിനാവശ്യമായ അനുവാദത്തിന് വേണ്ടി ചർച്ചകൾ നടത്തുന്നതായും മന്ത്രി പറഞ്ഞു. അടിയന്തര നടപടി സ്വീകരിക്കാൻ കുവൈത്ത് എംബസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കുവൈത്ത് സർക്കാരുമായി അവർ നിരന്തരം ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയാണെന്നും വി മുരളീധരൻ പറഞ്ഞു. പിടിയിലായ 60 അംഗ സംഘത്തിൽ 34 ഇന്ത്യക്കാരാണുള്ളതെന്നും മന്ത്രി പറഞ്ഞു. പത്തൊമ്പത് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ നഴ്സുമാരാണ് കുവൈത്തിൽ അറസ്റ്റിലായത്. ഒരു സ്വകാര്യ ക്ലിനിക്കിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പരിശോധനയിൽ ഇവരുടെ പക്കൽ ആവശ്യമായ രേഖകളില്ലെന്ന്…

    Read More »
Back to top button
error: