NEWSPravasi

പ്രവാസികളുടെ മക്കൾക്ക് സ്കോളർഷിപ്പ്; വിശദവിവരങ്ങൾ

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായുളള  സ്കോളര്‍ഷിപ്പിന് നോര്‍ക്ക-റൂട്ട്സ്  അപേക്ഷ ക്ഷണിച്ചു.

സാമ്ബത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്നതാണ് പദ്ധതി. ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും, പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകള്‍ക്കും 2023-24 അധ്യായന വര്‍ഷം ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക.

Signature-ad

പഠിക്കുന്ന കോഴ്‌സിനുവേണ്ട യോഗ്യത പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്കായിരിക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അര്‍ഹത.

2023 ഡിസംബര്‍ 7 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതാണെന്ന് നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്ബൂതിരി അറിയിച്ചു.

അപേക്ഷ സമര്‍പ്പിക്കുന്നതിനായി നോര്‍ക്ക റൂട്ട്സിന്റെ www.scholarship.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടാതെ വിശദവിവരങ്ങള്‍ 0471-2770528/2770543/2770500 എന്നീ നമ്ബറുകളിലും നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) നിന്നും ലഭിക്കും.

Back to top button
error: