റിയാദ്:കുറിപ്പടിയില്ലാതെ വേദന സംഹാരിയുമായി ഉംറ യാത്ര ചെയ്ത പ്രവാസി മലയാളി സൗദിയില്‍ പിടിയില്‍. ഖമീസ് മുഷൈത്തില്‍ നിന്ന് ബസില്‍ ഉംറക്ക് പുറപ്പെട്ട യുവാവാണ് പിടിയിലായത്.
മതിയായ രേഖകളില്ലാതെ നിയന്ത്രിത മരുന്ന് കൈവശം വച്ചതിനാണ് കഴിഞ്ഞ ദിവസം മലയാളി യുവാവ് പിടിയിലായത്. ഏതാനും ദിവസം മുമ്ബ് ഇദ്ദേഹം നാട്ടില്‍ നിന്നു കൊണ്ടുവന്ന മരുന്നാണ് പിടികൂടിയത്.
നടുവേദന മാറാന്‍ നാട്ടില്‍ നിന്ന് ഡോക്ടര്‍ കുറിച്ചുകൊടുത്ത ഗാബാപെന്റിന്‍ എന്ന വേദന സംഹാരിയാണ് പിടിച്ചെടുത്തത്.ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതിരുന്നതാണ് വിനയായത്.
(പ്രതീകാത്മക ചിത്രം)