മസ്കറ്റ്: ഒമാനിലെ സീബ് സൂഖിലുണ്ടായ തീപിടിത്തത്തില്‍ കത്തിയമര്‍ന്നത് 20 ഓളം കടകള്‍. ഇവയില്‍ ഭൂരിഭാഗവും മലയാളികളുടേതാണ്.
പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.ആര്‍ക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി സുഖിന്റെ ഭൂരിഭാഗവും കത്തി നശിച്ചിട്ടുണ്ട്.
അപകട കാരണം അറിവായിട്ടില്ല. സൂഖിലെ കടകള്‍ അടച്ചതിനാല്‍ കച്ചവടക്കാരും ഉപഭോക്താക്കളും ഇവിടെ ഇല്ലാതിരുന്നത് ആളപായവും വന്‍ ദുരന്തവും ഒഴിവാക്കി.കടകൾക്കൊപ്പം നിരവധി ഗോഡൗണുകളും കത്തി നശിച്ചവയിൽ ഉൾപ്പെടുന്നു.