NEWSPravasi

എന്‍.എസ്.എസ്  മന്നം പുരസ്‌ക്കാരം  എം.എ യൂസഫലിയ്ക്ക്

കുവൈത്ത്‌സിറ്റി: നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്) കുവൈത്ത് ഭാരത് കേസരി മന്നത്ത് പത്മനാഭന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ മന്നം പുരസ്‌ക്കാരം പ്രമുഖ വ്യവസായി  എം.എ യൂസഫലിയ്ക്ക് നല്‍കും

 147-ാമത് മന്നം ജയന്തിയുടെ ഭാഗമായി ഫെബ്രുവരി 9-നാണ് അവാര്‍ഡ് കൈമാറുന്നത്.സാല്‍വ THE PALMS BEACH ഹോട്ടലിലെ നസീമ ഹാളില്‍ വൈകുനേരം അഞ്ച് മണിക്ക് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ വച്ചാണ് അവാര്‍ഡ് കൊടുക്കുക .മുന്‍ ചീഫ്സെക്രട്ടറി ജിജി തോംസണ്‍ ഐ.എ.എസാണ് മുഖ്യപ്രാസംഗികന്‍.

Signature-ad

എന്‍.എസ്.എസ് കുവൈത്ത് രക്ഷാധികാരി കെ.പി.വിജയകുമാര്‍ അഡ്വവൈസറി ബോര്‍ഡ് അംഗങ്ങളായ ബൈജു പിള്ള,സജിത് സി.നായര്‍,ഓമനകുട്ടന്‍ നൂറനാട് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്‌ക്കാരജേതാവിനെ തെരഞ്ഞെടുത്തത്.

Back to top button
error: