Pravasi

  • ഫലസ്തീൻ വിരുദ്ധ പോസ്റ്റ്; ഇന്ത്യൻ ഡോക്ടര്‍ ബഹ്‌റൈനില്‍ അറസ്റ്റില്‍

    മനാമ: ഇസ്രായേൽ-ഹമാസ് സംഘര്‍ഷം തുടരുന്നതിനിടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്സില്‍ ഫലസ്തീൻ വിരുദ്ധ പോസ്റ്റിട്ട ഇന്ത്യൻ ഡോക്ടര്‍ ബഹ്‌റൈനില്‍ അറസ്റ്റില്‍. റോയല്‍ ബഹ്‌റൈൻ ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിൻ സ്പെഷ്യലിസ്റ്റായ കര്‍ണാടക സ്വദേശി ഡോ. സുനില്‍ ജെ. റാവുവിനെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇലക്‌ട്രോണിക് സെക്യൂരിറ്റിയുടെ ആന്റി സൈബര്‍ ക്രൈം ഡയറക്ടറേറ്റാണ് റാവുവിനെ അറസ്റ്റ് ചെയ്തത്. ഇസ്ലാമിന് അപമാനകരമായ ട്വീറ്റുകള്‍ അദ്ദേഹം പോസ്റ്റ് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് റോയല്‍ ബഹ്റൈൻ ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

    Read More »
  • പ്രവാസികൾക്ക് സന്തോഷിക്കാനുള്ള വകയുണ്ട്! ഗള്‍ഫിലേക്ക് യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി

    ദില്ലി: ഗൾഫിലേക്ക് യാത്രാ കപ്പൽ സർവ്വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തി. ഗൾഫിലെ പ്രവാസി മലയാളികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരമായി കപ്പൽ സർവ്വീസ് ആരംഭിക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ് സോനോവാളുമായാണ് ദേവർകോവിൽ ചർച്ച നടത്തിയത്. ഫെസ്റ്റിവൽ സീസണിൽ വിമാന കമ്പനികൾ അധിക ചാർജ് ഈടാക്കുന്നത് ശ്രദ്ധയിലുണ്ടെന്നും കപ്പൽ സർവ്വീസ് ആരംഭിക്കാൻ ആവശ്യമായ നടപടികൾ ആരംഭിക്കുവാൻ എല്ലാ സഹകരണമുണ്ടാകുമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻഎസ് പിള്ള എന്നിവരും ചർച്ചയിൽ പങ്കെടുത്തു. പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പൽ സർവ്വീസ് ആരംഭിക്കുവാൻ നോർക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളിൽ നിന്ന് വിമാന കമ്പനികൾ ഉത്സവ സീസണുകളിൽ…

    Read More »
  • ജോലി തേടി ദുബൈയിലെത്തിയ യുവാവിനെ കാത്തിരുന്നത് മരണം; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടത്തില്‍ മരണം രണ്ടായി

    ദുബായ്: കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ഇന്ന് മരിച്ചു. തലശ്ശേരി ടെമ്പിള്‍ ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ നിധിന്‍ ദാസ് (24) ആണ് മരിച്ചത്. വിസിറ്റ് വിസയില്‍ ജോലി അന്വേഷിച്ച് ദുബായില്‍ എത്തിയതായിരുന്നു. അപകടത്തില്‍ പരുക്കേറ്റ മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുള്ളയാണ് (42) ഇന്നലെ മരിച്ചത്. ചികിത്സയില്‍ കഴിയുന്ന എട്ട് പേരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ബുധനാഴ്ച രാത്രിയാണ് കരാമയിലെ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ഗ്യാസ് ചോര്‍ച്ച ഉണ്ടായതിന് പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികള്‍ ഉള്‍പ്പെട്ട ബ്ലോക്കിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒമ്പതുപേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്യാസ് ചോര്‍ച്ച ഉണ്ടായതിന് പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസും ഫോറസിക് വിഭാഗവും അന്വേഷണം തുടരുകയാണ്.    

    Read More »
  • ദുബൈയില്‍ എല്‍ പി ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ മലയാളികളടക്കം ഒൻപത് പേര്‍ക്ക് പരിക്ക്

    ദുബൈയില്‍ എല്‍ പി ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ മലയാളികളടക്കം ഒൻപത് പേര്‍ക്ക് പരുക്കേറ്റു. കരാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദര്‍ കെട്ടിടത്തിലായിരുന്നു സംഭവം. പരുക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശികളായ നിധിൻ ദാസ്, ഷാനില്‍, നഹീല്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ ദുബൈ റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു ആറ് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. മൂന്ന് മുറികളിലായി 17 പേരാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. സംഭവത്തെ കുറിച്ച്‌ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

    Read More »
  • മണിക്കൂറില്‍ ഏഴു കിലോമീറ്റര്‍ വേഗം; ആളില്ലാ പട്രോളിങ്ങ് വാഹനവുമായി ദുബായ് പോലീസ്

    ദുബായ്: ഡ്രൈവറില്ലാത്ത വാഹനങ്ങള്‍ വേഗത്തില്‍ നിരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ദുബായ്. ഇത്തരത്തിലുള്ള വാഹനങ്ങള്‍ ദുബായ് പോലീസ് പട്രോളിങ്ങിനും ഉള്‍പ്പെടുത്തുന്നു. ജൈടെക്‌സ് വേദിയിലാണ് അതിനൂതനമായ ഇത്തരത്തിലൊരു സംവിധാനം കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്ന കാര്യം പോലീസ് അറിയിച്ചത്. പുതിയ വാഹനത്തിലെ സംവിധാനങ്ങളെ കുറിച്ച് പോലീസ് പരിചയപ്പെടുത്തി. നഗരത്തിലെ റസിഡന്‍ഷ്യല്‍ ഏരിയകളില്‍ സുരക്ഷ നിരീക്ഷണത്തിന് ഉപയോഗിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലാരു സംവിധാനം പോലീസ് കൊണ്ടുവരുന്നത്. പൂര്‍ണമായും ഇലക്ട്രിക്കായിരിക്കും വാഹനം. 15 മണിക്കൂര്‍ വരെ ഒറ്റ ചാര്‍ജില്‍ വാഹനം പ്രവര്‍ത്തിക്കും. മണിക്കൂറില്‍ ഏഴ് കിലോമീറ്റര്‍ വേഗത്തില്‍ ഈ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. എന്നും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് രാജ്യത്ത് പുതിയ വികസന പദ്ധതികള്‍ കൊണ്ടുവരുന്ന നഗരമാണ് ദുബായ്. ദുബായ് പോലീസ് ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഭരണകാര്യ വിഭാഗമാണ് മേളയില്‍ ഇത്തരത്തിലൊരു വാഹനം അവതരിപ്പിച്ചത്. മേളയില്‍ വരുന്ന സന്ദര്‍ശകര്‍ക്ക് പുതിയ വാഹനത്തെക്കുറിച്ച് വിശദീകരിച്ച് കൊടുക്കുന്നുണ്ട്. താമസകേന്ദ്രങ്ങളില്‍ ആയിരിക്കും ഈ വാഹനങ്ങളുടെ സേവനം ഉണ്ടായിരിക്കുക. 360 ഡിഗ്രി നിരീക്ഷണ സംവിധാനം ഉള്ള ക്യാമറകള്‍ ഈ…

    Read More »
  • നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട മലയാളി ഉംറ തീര്‍ഥാടക ബസില്‍ മരിച്ചു

    റിയാദ്: ഉംറ നിര്‍വഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട മലയാളി തീര്‍ഥാടക ഹൃദയാഘാതത്തെ തുടർന്ന് ബസില്‍ മരിച്ചു. മലപ്പുറം കണ്ണമംഗലം മേമാട്ടുപാറ സ്വദേശി പുള്ളാട്ട് മുജീബിെൻറ ഭാര്യ ഖദീജ കെ.കെ (34) ആണ്  മരിച്ചത്.മക്കയില്‍ ഉംറ കര്‍മങ്ങള്‍ നിര്‍വഹിച്ച ശേഷം മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനായി ബസിൽ ജിദ്ദ വിമാനത്താവളത്തിേലക്ക് പോകുന്നതിനിടെ  ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൃതദേഹം മദീനയില്‍ മറവ് ചെയ്യുമെന്ന്  കുടുംബം അറിയിച്ചു. ഏക മകൻ: ഹാഫിദ് റിദ്വാൻ.

    Read More »
  • ഹൃദയാഘാതം; കോട്ടയം സ്വദേശി കുവൈത്തിൽ നിര്യാതനായി

    കോട്ടയം തോട്ടയ്ക്കാട് സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി.   തോട്ടയ്ക്കാട് ചരുവംപുരം ജോസഫ് (50) ആണ് മരണപ്പെട്ടത്. കുവൈറ്റിൽ ജിടിസി  കമ്പനിയിൽ ജോലിക്കാരനായിരുന്നു.  ഭാര്യ: ഷൈനി. മകൾ: ജോസ്ന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടക്കുന്നു.

    Read More »
  • ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ദുബായില്‍ യുവതി കുഴഞ്ഞുവീണു മരിച്ചു

    ദുബായ്: ആന്ധ്രാപ്രദേശ് സ്വദേശി ബര്‍ദുബൈയില്‍ റോഡില്‍ കുഴഞ്ഞുവീണ് മരിച്ചു. മലയാളി ഉടമസ്ഥതയിലുള്ള മാഫ് ഫയര്‍ മിഡിലീസ്റ്റ് എന്ന സ്ഥാപനത്തില്‍ കോര്‍ഡിനേറ്ററായി ജോലിചെയ്തിരുന്ന നേഹ പത്മയാണ് (42) മരിച്ചത്. അവധി ദിവസമായതിനാല്‍ ബര്‍ദുബൈയില്‍ ഷോപ്പിങ്ങിന് എത്തിയതായിരുന്നു. റോഡില്‍ ദേഹ്വാസ്വാസ്ഥ്യം അനുഭവപ്പെട്ട് വീഴുന്നതിന് തൊട്ടുമുമ്ബ് ഇവര്‍ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചിരുന്നു. സംസാരം മുഴുവനാക്കാനായില്ല. വീഴുന്നത് കണ്ട് ഓടിക്കൂടിയവരാണ് ഫോണില്‍ തുടര്‍ന്നിരുന്ന ഭര്‍ത്താവിനെ വിവരമറിയിച്ചത്. റാശിദ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും എത്തുന്നതിന് മുമ്ബേ മരണം സംഭവിച്ചിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.പത്തുവര്‍ഷത്തിലധികമായി മാഫ് ഫയറില്‍ ജോലിചെയ്യുന്ന നേഹ നന്നായി മലയാളം സംസാരിക്കുന്നതിനാല്‍ നിരവധി മലയാളികള്‍ സുഹൃത്തുക്കളായുണ്ട്. ഷാര്‍ജയിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഭര്‍ത്താവ് പുതി സൂര്യ കാര്‍ട്ട്ലിയൻ ടവര്‍ ഹോട്ടലിലെ സൂപ്പര്‍വൈസറാണ്. മകൻ പുതി ആദിത്യ അമേരിക്കയിലും, മകള്‍ മഹിത ഇന്ത്യയിലും വിദ്യാര്‍ഥികളാണ്. റാശിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

    Read More »
  • ബുര്‍ജ് അല്‍ അറബ് എന്ന ദുബായുടെ അടയാളം

    ദുബായിലെ ഏറ്റവും ആഢംബരം നിറഞ്ഞ ഹോട്ടലുകളിലൊന്ന് എന്ന വിശേഷണം മാത്രം പോരാ ബുര്‍ജ് അല്‍ അറബിന്. ദുബായുടെ ചിത്രങ്ങളില്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ തവണ പതിഞ്ഞിരിക്കുവാന്‍ സാധ്യതയുള്ള ഒരിടം കൂടിയാണ് ഇത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഹോട്ടലുകളിലൊന്നായ ഇത് കൃത്രിമ ദ്വീപില്‍  തലയുയര്‍ത്തി നില്‍ക്കുന്ന കാഴ്ച തന്നെ ഒരെടുപ്പാണ്. ദുബായ് കാഴ്ചകളില്‍ അത്ഭുതപ്പെടുത്തുന്ന നിര്‍മ്മിതിയായ ബുര്‍ജ് അല്‍ അറബിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം… ആകാ‌ശംമുട്ടി നില്‍ക്കുന്ന കെട്ടിടങ്ങളു അതിലെ അത്ഭുതക്കാഴ്ചകളും എന്നും ദുബായുടെ ഒരു പ്രത്യേകതയാണ്. അത്തരത്തിലുള്ള ഇവിടുത്തെ കാഴ്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബുര്‍ജ് അല്‍ അറബ്. 321 മീറ്റര്‍ ആണ് ഇതിന്റെ ആകെ ഉയരം. നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞ് കുറേ കാലത്തോളം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ എന്ന ബഹുമതി ബുര്‍ജ് അല്‍ അറബിന് ഉണ്ടായിരുന്നു. പിന്നീട് മറ്റു നാല് ഹോട്ടലുകള്‍ ഇതിന്റെ ഉയരത്തെ മറികടന്നു.ഗെവോറ ഹോട്ടൽ, JW മാരിയറ്റ് മാർക്വിസ് ദുബായ്, ഫോർ…

    Read More »
  • അമേരിക്കന്‍ സൈനിക വിമാനം യുഎഇയില്‍; ഇസ്രയേലിന് പിന്തുണ നല്‍കാനെന്ന് ആരോപണം

    അബുദാബി: അമേരിക്കന്‍ സൈനിക വിമാനം യുഎഇയില്‍. യുഎസ് സൈനിക വിമാനം യുഎഇയിലെ അല്‍ ദഫ്ര എയര്‍ ബേസിലാണെത്തിയത്. ഇത് ഇസ്രയേലിന് പിന്തുണ നല്‍കാനാണെന്നാണ് സൂചന.നേരത്തെ ഇസ്രായേലിന് സപ്പോർട്ട് നൽകിയ യുഎഇയുടെ നടപടി അറബി രാജ്യങ്ങൾക്കിടയിൽ തന്നെ വലിയ വിമർശനങ്ങൾക്ക് വഴി തെളിച്ചിരുന്നു. അതേസമയം ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് യുഎഇ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇസ്രയേലിന് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയല്ല അമേരിക്കന്‍ സൈനിക വിമാനം അല്‍ ദഫ്ര വ്യോമതാവളത്തിലെത്തിയതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മുന്‍കൂട്ടി നിശ്ചയിച്ച ഷെഡ്യൂളുകള്‍ക്ക് അനുസരിച്ചാണ് അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ അല്‍ ദഫ്ര വ്യോമതാവളത്തിലെത്തിയത്.  അമേരിക്കയും യുഎഇയും തമ്മിലുള്ള സൈനിക സഹകരണത്തിന്റെ ഭാഗമായി മുന്‍കൂട്ടി നിശ്ചയിച്ച ടൈംടേബിളുകള്‍ അനുസരിച്ച്‌ അല്‍ ദഫ്ര എയര്‍ ബേസില്‍ യുഎസ് വിമാനങ്ങളുടെ വരവ് ഏതാനും മാസങ്ങളായി നടക്കുന്നുണ്ടെന്നും ഇതിന് മേഖലയില്‍ നിലവില്‍ നടക്കുന്ന സംഭവവികാസങ്ങളുമായി ഒരു ബന്ധവുമില്ലെന്നും മന്ത്രാലയം വിശദമാക്കി.

    Read More »
Back to top button
error: