NEWSPravasi

വ്യാജൻമാർ കുടുങ്ങും; കുവൈറ്റിൽ ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചു 

കുവൈറ്റ് സിറ്റി:കുവൈറ്റിൽ ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങി.
കുവൈത്തിൽ വിവിധ  സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമുൾപ്പെടെ മുഴുവൻ ജീവനക്കാരുടെയും സർട്ടിഫിക്കറ്റുകളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

ജീവനക്കാരുടെ ഹയർ സെക്കണ്ടറിക്ക് മുകളിലുള്ള സർടിഫിക്കറ്റുകളാണ് പരിശോധനക്ക് വിധേയമാക്കുക.യോഗ്യത സർട്ടിഫിക്കറ്റുകൾ ,തുല്ല്യത സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയ രേഖകളുടെ സൂക്ഷ്മ പരിശോധനയാണ് നടക്കുന്നത്.
 ജീവനക്കാരുടെ പേര്, സിവിൽ നമ്പർ, തൊഴിൽ ദാതാവ്, സ്പെഷ്യാലിറ്റി, യൂണിവേഴ്സിറ്റി ബിരുദം,അനുവദിച്ച രാജ്യം, ഇൻ്റഗ്രേറ്റഡ് സിസ്റ്റങ്ങളിൽ ലഭ്യമായ വിവരങ്ങൾ , കൂടാതെ ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ യോഗ്യതയുടെ പകർപ്പുകൾ എന്നിവയാണ് സൂക്ഷമ പരിശോധനക്ക് വിധേയമാക്കുക.
സർട്ടിഫിക്കറ്റുകളിൽ റീ ക്ലിയറൻസ് നടത്തണമെന്ന മന്ത്രിസഭ തീരുമാനതിൻ്റെഭാഗമായി സിവിൽ സർവീസ് കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് യോഗ്യത സർട്ടിഫിക്കറ്റുകളിൽ ക്ലിയറൻസ് ആരംഭിച്ചത്.

Back to top button
error: