NEWSPravasi

കൊല്ലം ജില്ല പ്രവാസി സമാജം മെഹ്ബൂല/അബു-ഹലീഫ യൂണിറ്റ് വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും

മഹബൗല: കൊല്ലം ജില്ല പ്രവാസി സമാജം മെഹ്ബൂല /അബു-ഹലീഫ യൂണിറ്റ് വാര്‍ഷിക പൊതുയോഗവും – കുടുംബ സംഗമവും – 16-02-2024 വെള്ളിയാഴ്ച വൈകിട്ട് 6:00 മണിക്ക് മഹ്ബൂല കല സെന്ററില്‍ വച്ച് നടത്തപ്പെട്ടു.

യൂണിറ്റ് കണ്‍വീനര്‍ വര്‍ഗീസ് ഐസക്കിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കൊല്ലം ജില്ല പ്രവാസി സമാജത്തിന്റെ പ്രസിഡന്റ് അലക്‌സ് മാത്യു ഉത്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് ജോയിന്‍ കണ്‍വീനര്‍ ഗോപകുമാര്‍ സ്വാഗതം ആശംസിക്കുകയും, ജോയിന്‍ കണ്‍വീനര്‍ സിബി ജോണ്‍ യൂണിറ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ ഒഴിവിലേക്ക്് പുതുതായി ഷാനവാസ് ബഷീര്‍, അനില്‍ കുമാര്‍, ആഷ്ന സിബി എന്നിവരെ യോഗം തിരഞ്ഞെടുത്തു.

Signature-ad

സമാജം ജനറല്‍ സെക്രട്ടറി ബിനില്‍ ടി.ടി. സമാജത്തിന്റെ 2024 വര്ഷത്തേയ്ക്കുള്ള പ്രവര്‍ത്തന നിദേശങ്ങള്‍ നല്‍കി. സമാജം ട്രഷറര്‍ തമ്പി ലൂക്കോസ്, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, വനിത വേദി ചെയര്‍പെഴ്‌സണ്‍ രന്‍ജനാ ബിനില്‍, സെക്രട്ടറിമാരായ ലിവിന്‍ വര്‍ഗീസ്, ബൈജൂ മിഥുനം, അബ്ബാസിയ യൂണിറ്റ് കണ്‍വീനര്‍ ഷാജി സാമുവല്‍, മംഗഫ് യൂണിറ്റ് കണ്‍വീനര്‍ നൈസാം റാവുത്തര്‍, സാല്‍മിയ യൂണിറ്റ് കണ്‍വീനര്‍ അജയ് നായര്‍, വനിതാവേദി ട്രഷറര്‍ ഗിരിജ അജയ്, രാജു വര്‍ഗീസ് എന്നിവര്‍ പുതിയ ഭരണസമിതിക്ക് ആശംസകള്‍ അര്‍പ്പിക്കുകയും, തുടര്‍ന്ന് യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം ഷാനവാസ് ബഷീര്‍ നന്ദി രേഖപ്പെടുത്തി. ഭക്ഷണത്തോട് കൂടി യോഗം 8.30 മണിക്ക് പര്യവസാനിച്ചു.

 

 

Back to top button
error: