സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണു തീരുമാനം.കേരള മാരിടൈം ബോര്‍ഡാണു താത്‌പര്യപത്രം ക്ഷണിക്കുന്നത്.
രാജ്യത്തും പുറത്തുമുള്ള കപ്പല്‍ കമ്ബനികള്‍ക്കു ടെന്‍ഡറില്‍ പങ്കെടുക്കാം. യാത്രാ, വിനോദസഞ്ചാര കപ്പലുകള്‍ക്ക് ഏത് ഗള്‍ഫ് രാജ്യത്തുനിന്നും സര്‍വീസിന് അനുമതി നല്‍കും. ബേപ്പൂര്‍, കൊല്ലം, അഴീക്കല്‍ തുറമുഖങ്ങളില്‍ കപ്പല്‍ അടുപ്പിക്കാം.
നേരത്തെ തന്നെ ബേപ്പൂര്‍-കൊച്ചി-ദുബായ് ക്രൂയിസ് സര്‍വീസിനു കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു.വിമാനക്കമ്ബനികളു
വിമാനനിരക്കിന്റെ മൂന്നിലൊന്നു മതി കപ്പലിന്. മൂന്നുദിവസം കൊണ്ട് എത്താം. വിമാനത്തേക്കാള്‍ മൂന്നിരട്ടി ലഗേജ് കപ്പലില്‍ കൊണ്ടുവരാം. ഗള്‍ഫ് യാത്രക്കാരുടെ എണ്ണവും ഉയരും. കപ്പല്‍ സര്‍വീസ് യാഥാര്‍ഥ്യമായാല്‍ 10,000 രൂപ ചെലവില്‍ നാട്ടിലേക്കും തിരിച്ചും പോയിവരാന്‍ സാധിക്കുമെന്നാണു വിലയിരുത്തല്‍. 200 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം.