Pravasi
-
കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് സർവീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് സർവീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.ഈ മാസം 30 മുതല്‍ സർവീസുകൾ ആരംഭിക്കും. ആഴ്ചയില്‍ രണ്ട് ദിവസമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്ക് സര്‍വീസ് നടത്തുക. തിങ്കളാഴ്ചകളില്‍ പുലര്‍ച്ചെ 4.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 7.40ന് വിമാനം കുവൈത്തില്‍ എത്തും. തിരികെ കുവൈത്തില്‍ നിന്ന് 8.40ന് പുറപ്പെട്ട് വൈകിട്ട് നാലിന് കണ്ണൂരിലെത്തും. നവംബര്‍ മുതല്‍ കോഴിക്കോട് സര്‍വീസ് ദിവസങ്ങളിലും മാറ്റമുണ്ട്. ബഹ്റൈനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ വിന്റര്‍ ഷെഡ്യൂള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 29 മുതല്‍ നിലവില്‍ വരും
Read More » -
ഇസ്രായേലിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ്; കുവൈത്തിൽ ഇന്ത്യന്‍ നഴ്സ് അറസ്റ്റിൽ
കുവൈത്ത് സിറ്റി: ഇസ്രായേലിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്ക് വച്ച ഇന്ത്യന്‍ നഴ്സ് കുവൈത്തിൽ അറസ്റ്റിൽ. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന നഴ്സിനെതിരെയാണ് പബ്ലിക് പ്രോസിക്യൂഷന് മുമ്ബാകെ പരാതി ഫയല്‍ ചെയ്തിരിക്കുന്നത്.തുടർന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാജ്യത്തിന്റെ പൊതു നിലപാടുകള്‍ക്ക് വിരുദ്ധവും കുവൈത്ത് ഭരണകൂടത്തോടുള്ള വെല്ലുവിളിയുമായിട്ടാണ് പോസ്റ്റിനെ കാണുന്നതെന്ന് പ്രദേശിക അറബ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തില്‍ ഇത്തരത്തില്‍ രജിസ്ട്രര്‍ ചെയ്ത ആദ്യ പരാതിയാണ് ഇത്.പാലസ്തീനില്‍ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കുവൈത്തില്‍ ആഘോഷപരിപാടികള്‍ ഉൾപ്പെടെ രണ്ടാഴ്ചയായി നിര്‍ത്തിവച്ചിരിക്കുകയുമാണ്.
Read More » -
സൗദിയില്‍ സ്വന്തം രാജ്യത്തെ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാം
റിയാദ്: സൗദി അറേബ്യയില്‍ സ്വന്തം രാജ്യത്തെ ലൈസന്‍സ് ഉപയോഗിച്ച് പ്രവാസികള്‍ക്ക് ഇനി വാഹനമോടിക്കാം. ഡ്രൈവര്‍ തസ്തികയില്‍ എത്തുന്നവര്‍ക്കാണ് ഇതിനു അനുമതിയുള്ളത്. പുതിയ നിയമപ്രകാരം ഡ്രൈവര്‍ തസ്തികയില്‍ എത്തുന്നവര്‍ക്ക് മൂന്ന് മാസമാണ് ഇത്തരത്തില്‍ വാഹനമോടിക്കാന്‍ അനുമതി. അംഗീകൃത കേന്ദ്രത്തില്‍ നിന്നു സ്വന്തം രാജ്യത്തെ ലൈസന്‍സ് തര്‍ജ്ജമ ചെയ്ത് കരുതിയാല്‍ മതി. എതു വിഭാഗത്തില്‍പ്പെട്ട ലൈസന്‍സാണോ കൈയിലുള്ളത് ആ വിഭാഗത്തിലെ വാഹനമാണ് ഒടിക്കാന്‍ അനുമതിയുള്ളത്. നേരത്തെ സന്ദര്‍ക വിസയില്‍ എത്തുന്നവര്‍ക്കും ഈ സൗകര്യമുണ്ടായിരുന്നു. ഇവര്‍ക്ക് ഒരു വര്‍ഷമാണ് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ അനുമതിയുള്ളത്.
Read More » -
ഫുജൈറയിലും റാസല്‍ഖൈമയിലും കനത്ത മഴ; ജാഗ്രതാ നിർദ്ദേശം
ഷാർജ:യു.എ.ഇയുടെ വടക്കൻ എമിറേറ്റുകളായ ഫുജൈറയിലും റാസല്‍ഖൈമയിലും കനത്ത മഴ. ഞായറാഴ്ച വൈകീട്ടോടെ പെയ്ത കനത്ത മഴയിൽ ജനജീവിതം സ്തംഭിച്ചു. മഴയില്‍ പലയിടത്തും വാദികള്‍ നിറഞ്ഞുകവിഞ്ഞ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുമുണ്ട്. മലയോര മേഖലകളില്‍ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒമാൻ അതിര്‍ത്തി പ്രദേശമായ ശൗകയിലാണ് വാദികള്‍ നിറഞ്ഞുകവിഞ്ഞ് റോഡില്‍ വെള്ളം ഒഴുകിയത്. പലയിടങ്ങളിലും ശക്തമായ ആലിപ്പഴ വര്‍ഷവുമുണ്ടായി. നിറഞ്ഞുകവിഞ്ഞ വാദികളില്‍നിന്നും മറ്റും പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും അധികൃതര്‍ നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Read More » -
തേജ് ചുഴലിക്കാറ്റ്: ഒമാനില്‍ രണ്ടു ദിവസം അവധി; ജാഗ്രതാ നിര്‍ദേശം
മസ്കറ്റ്: തേജ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു. പൊതു സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നാളെയും മറ്റന്നാളും അവധി ആയിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റ്, അല്‍ വുസ്ത ഗവര്‍ണറേറ്റിലെ അല്‍ ജസാര്‍ വിലായത്ത് എന്നീ മേഖലകളിലെ ജീവനക്കാര്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ ഒമാന്‍ തീരത്തു നിന്നും 500 കിലോമീറ്റര്‍ പരിധിയിലാണ് ചുഴലിക്കാറ്റുള്ളത്. പെട്ടെന്നുള്ള മഴയില്‍ തോടുകള്‍ കരകവിയുന്നത് നിത്യസംഭവമായതിനാല്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read More » -
തമിഴ്നാട്ടുകാരൻ മഗേഷിന് പണിയെടുത്തില്ലെങ്കിലും 25 വർഷക്കാലം എല്ലാ മാസവും 5 ലക്ഷം വീതം വീട്ടിലെത്തും! കാരണം ഇതാണ്…
ദുബായ്: തമിഴ്നാട്ടുകാരൻ മഗേഷ് കുമാർ നടരാജിന് കോടീശ്വരനാകാൻ ഇനി വെറുതെ വീട്ടിരുന്നാൽ മതി. 25 വർഷം കൊണ്ട് 17 കോടിയിലധികം രൂപ വീട്ടിലെത്തും. അങ്ങനെയൊരു ഭാഗ്യം കഴിഞ്ഞ വെള്ളിയാഴ്ച മഗേഷിനെ തേടിയെത്തി. എമിറേറ്റ്സ് ഡ്രോയുടെ യുഎഇക്ക് പുറത്തുള്ള ആഗോള ഗ്രാൻഡ് പ്രൈസാണ് തമിഴ്നാട് അമ്പൂർ സ്വദേശി 49-കാരനായ മഗേഷിന് ഭാഗ്യമായി എത്തിയത്. മാസത്തിൽ 5.5 ലക്ഷം വീതം എല്ലാ മാസവും 25 വർഷക്കാലം മഗേഷിന് ലഭിക്കും. ആദ്യമായാണ് യുഎഇക്ക് പുറത്ത് ഈ ഗ്രാൻഡ് പ്രൈസ് ലഭിക്കുന്നത്. തമിഴ്നാട്ടിൽ സ്ഥിര താമസക്കാരനും അവിടെ തന്നെ കമ്പനിയിൽ പ്രൊജക്ട് മാനേജറായി ജോലി ചെയ്ത് വരികയുമായിരുന്നു മഗേഷ്. 2019-ലാണ്, കമ്പനിയുടെ ആവശ്യ പ്രകാരം ജോലിക്കായി നാല് വർഷത്തേക്ക് സൌദി അറേബ്യയിലേക്ക് പോയത്. അങ്ങനെ ദുബായ് വഴിയുള്ള യാത്രകളും സൌഹൃദങ്ങളുമാണ് മഗേഷിനെ ഒടുവിൽ എമിരേറ്റ്സ് ഡ്രോയിലേക്ക് എത്തിച്ചത്. എമിരേറ്റ്സ് ഡ്രോ അധികൃതർ ഫോണിൽ വിളിച്ച് സമ്മാനം ലഭിച്ച വിവരം പറഞ്ഞപ്പോഴും മഗേഷിന് ഇത് വിശ്വസിക്കാനായിരുന്നില്ല. ഒടുവിൽ എമിരേറ്റ്സ്…
Read More » -
ഫുര്‍സാന്‍ ദ്വീപില്‍ ഇന്ത്യന്‍ കാക്കശല്യം; രണ്ടാംഘട്ട തുരത്തലുമായി സൗദി
ജിദ്ദ: സൗദിയിലെ ഫുര്‍സാന്‍ ദ്വീപിലെ വന്യജീവി സങ്കേതത്തില്‍ നിന്ന് ഇന്ത്യന്‍ കാക്കകളെ തുരത്തുന്നതിനുള്ള രണ്ടാംഘട്ട നടപടി തുടങ്ങി. പുതുതായി കടന്നുകയറി ആവാസ മേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ജീവജാലങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്. അഡാപ്റ്റീവ് കണ്ട്രോള് മാനേജ്മെന്റ് പ്ലാന്‍ എന്ന പേരില്‍ ആവിഷ്കരിച്ച പദ്ധതി പ്രകാരം ഫുര്‍സാന്‍ ദ്വീപിലെ 35 ശതമാനം ഇന്ത്യന്‍ കാക്കകളേയും ഇവിടെ നിന്ന് ഒഴിവാക്കിയതായി ദേശീയ വന്യജീവി സംരക്ഷണ വകുപ്പ് കഴിഞ്ഞ ഓഗസ്റ്റില്‍ അറിയിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ കാക്കകളുടെ എണ്ണത്തില്‍ 70 ശതമാനത്തോളം കുറവുവരുത്താനുള്ള പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് ദേശീയ വന്യജീവി സംരക്ഷണ വിഭാഗം വ്യക്തമാക്കി. മുമ്പ് ഇല്ലാതിരുന്ന ജീവജാലങ്ങള്‍ പരിസ്ഥിതി സംരക്ഷിത മേഖലകളിലും വന്യജീവി സങ്കേതങ്ങളിലും കടന്നുകയറി അതിജീവനം തുടങ്ങുമ്പോള്‍ ആവാസ വ്യവസ്ഥയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കടല്‍പക്ഷികളുടെ മുട്ടകള്‍ നശിപ്പിക്കുന്നതും കുഞ്ഞുങ്ങളെ കൊല്ലുന്നതും രോഗവ്യാപനത്തിന് ഇടയാക്കുന്നതുമാണ് ഇന്ത്യന്‍ കാക്കകളെ തുരത്താനുള്ള പ്രധാന കാരണങ്ങള്‍. ചെറിയ ജീവജാലങ്ങളെ ആക്രമിക്കുന്നതും ലൈനുകളിലൂടെയുള്ള വൈദ്യുതി വിതരണത്തിന് തടസം സൃഷ്ടിക്കുന്നതും കാരണങ്ങളാണ്.…
Read More » -
സന്ദര്‍ശക വിസകള്‍ നിര്‍ത്തിവെച്ചു, പുതിയ തീരുമാനങ്ങളുമായി യുഎഇ അധികൃതര്‍
ദുബൈ: യുഎഇയില്‍ മൂന്ന് മാസത്തെ സന്ദര്‍ശക വിസകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. മൂന്ന് മാസത്തെ വിസിറ്റ് വിസകള്‍ ഇനി ലഭ്യമല്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) കോള്‍ സെന്റര്‍ എക്സിക്യൂട്ടീവിനെ ഉദ്ധരിച്ച് ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് മാസത്തെ എന്‍ട്രി പെര്‍മിറ്റ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വരെ ലഭ്യമായിരുന്നെങ്കിലും ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നു. സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ 30 അല്ലെങ്കില്‍ 60 ദിവസത്തെ വിസയിലാകും യുഎഇയില്‍ പ്രവേശിക്കാനാകുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെര്‍മിറ്റുകള്‍ നല്കാന് ഉപയോഗിക്കുന്ന പോര്‍ട്ടലില്‍ മൂന്ന് മാസത്തെ വിസിറ്റ് വിസക്ക് അപേക്ഷിക്കാനുള്ള ഓപ്ഷന് ഇപ്പോള്‍ ലഭ്യമല്ലെന്ന് ട്രാവല്‍ ഏജന്റുമാരും അറിയിച്ചു. കൊവിഡ് 19 വ്യാപകമായതോടെ മൂന്ന് മാസത്തെ സന്ദര്‍ശക വിസ നിര്‍ത്തലാക്കി പകരം 60 ദിവസത്തെ വിസയാക്കിയിരുന്നു. മേയില്‍ മൂന്ന് മാസത്തെ വിസ ലെഷര്‍ വിസയായി വീണ്ടും ലഭ്യമാക്കുകയായിരുന്നു. അതേസമയം ദുബൈയില്‍ താമസിക്കുന്നവരുടെ ഫസ്റ്റ് ഡിഗ്രി ബന്ധുക്കളായ സന്ദര്‍ശകര്‍ക്ക് 90 ദിവസത്തെ…
Read More » -
ഇന്ത്യൻ കാക്കളെ കൊണ്ട് ‘പൊറുതിമുട്ടി’ സൗദി! വീണ്ടും കാക്കശല്യം രൂക്ഷമാവുന്നു, നിയന്ത്രണാതീതമായി പെരുകുന്നു; തുരത്താൻ വന്യജീവി വികസന കേന്ദ്രം കാക്ക നിയന്ത്രണ നടപടിക്ക്
റിയാദ്: സൗദി അറേബ്യയിൽ ഇന്ത്യൻ കാക്കകളുടെ ശല്യം രൂക്ഷമാവുന്നു. എണ്ണം നിയന്ത്രണാതീതമായി പെരുകുന്നു. തുരത്താൻ വീണ്ടും നടപടി സ്വീകരിച്ച് സൗദി അധികൃതർ. സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ചെങ്കടലിലുള്ള ഫറസാൻ ദ്വീപിലാണ് ഇന്ത്യൻ കാക്കകൾ സ്വൈര വിഹാരം നടത്തുന്നത്. ദേശീയ വന്യജീവി വികസന കേന്ദ്രമാണ് കാക്ക നിയന്ത്രണ നടപടിക്ക് വീണ്ടും നടപടി കൈക്കൊണ്ടിരിക്കുന്നത്. പുനരുൽപാദനത്തിലൂടെ കാക്കകൾ പെരുകാതിരിക്കാനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്. കാക്കകളുടെ എണ്ണമെടുക്കലും മറ്റ് വിവരങ്ങൾ ശേഖരിക്കലും പൂർത്തിയായിട്ടുണ്ട്. ഇത്തവണ 70 ശതമാനം കാക്കകളെ തുരത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ ശല്യമാണ് കാക്കകൾ ഇവിടെയുണ്ടാക്കുന്നത്. വൈദ്യുത ലൈനുകളിൽ കൂടുകൂട്ടി വൈദ്യുതി മുടക്കമുണ്ടാക്കുന്നു, കടൽപ്പക്ഷികളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും തിന്നുതീർക്കുന്നു, രോഗങ്ങൾ പകർത്തുന്നു, കന്നുകാലികളുടെ കണ്ണുകളെ ആക്രമിക്കുന്നു തുടങ്ങിയ ശല്യങ്ങളാണ് ഇവ ചെയ്യുന്നത്.
Read More » -
‘ഇന്ത്യന്‍ സൂപ്പര്‍ വിമന്‍’, മലയാളി വനിതകളെ അഭിനന്ദിച്ച് ഇസ്രയേല്‍ എംബസി
ടെല്‍ അവീവ്: ഹമാസ് ആക്രമണത്തിനിടെ തങ്ങളുടെ പൗരന്മാരെ രക്ഷിച്ച രണ്ടു മലയാളി കെയര്‍ഗിവര്‍മാരെ അഭിനന്ദിച്ച് ഇന്ത്യയിലെ ഇസ്രയേല്‍ എംബസി. സബിത, മീര മോഹനന് എന്നിവരെ ‘ഇന്ത്യന്‍ സൂപ്പര്‍വിമന്‍ ‘ എന്ന് വിശേഷിപ്പിച്ച് എംബസി എക്സില്‍ ( ട്വിറ്റര്‍ ) പങ്കുവച്ച കുറിപ്പ് വൈറലായി. തങ്ങള്‍ക്കുണ്ടായ അനുഭവം സബിത വിവരിക്കുന്നതിന്റെ ചെറു വീഡിയോയും പങ്കുവച്ചു. എ.എല്‍.എസ് രോഗബാധിതയായ റാഹേല്‍ എന്ന സ്ത്രീയെ പരിചരിക്കുന്ന ഇരുവരും ഹമാസ് ഭീകരരോട് ധീരമായ ചെറുത്തുനില്‍പ്പാണ് നടത്തിയത്. സബിതയും മീരയും ജോലി ചെയ്തിരുന്ന ഗാസ അതിര്‍ത്തിയോടു ചേര്‍ന്നുള്ള നിര് ഓസിലെ വീട്ടിലേക്കും ഭീകരരെത്തി. ഹമാസ് സംഘം വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറിയെങ്കിലും സബിതയും മീരയും അപ്പോഴേക്കും റാഹേലുമായി സുരക്ഷാ മുറിയില്‍ അഭയം തേടിയിരുന്നു. ഭീകരര്‍ സുരക്ഷാ മുറിയുടെ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ സര്‍വശക്തിയുമെടുത്ത് വാതില്‍ ബലമായി അടച്ചുപിടിച്ചു. വാതിലിന് നേരെ വെടിവയ്ക്കുകയും ചെയ്തു. ഏകദേശം നാലര മണിക്കൂറിന് ശേഷം ഭീകരര്‍ പിന്‍വാങ്ങി. മീരയുടെ പാസ്പോര്‍ട്ടും പ്രധാന…
Read More »