KeralaNEWSPravasi

ഗൾഫ് നാടുകളിലെ ചൂട് കേരളത്തിലും ഇവിടുത്തെ മഴ അവിടെയും !

അബുദാബി: കാലാവസ്ഥാ വ്യതിയാനങ്ങൾ കേരളത്തെ പ്രതികൂലമായി ബാധിക്കുന്നതിന്റെ കാഴ്ചകളാണ് സമീപകാല സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ഗൾഫ് നാടുകളിലെ ചൂട് കേരളത്തിലും ഇവിടുത്തെ മഴ അവിടെയും എന്നതാണ് ഇന്നത്തെ സ്ഥിതി.മധ്യ-പൂർവദേശത്തെ പല മണലാരണ്യങ്ങളും ഇന്ന് പച്ചപ്പരവതാനി വിരിച്ച സ്ഥലങ്ങളായി മാറിയിട്ടുമുണ്ട്.
ഇപ്പോഴത്തെ സ്ഥിതിയും വിത്യസ്തമല്ല.കേരളം പതിവില്ലാത്ത വിധം കൊടുംചൂടിൽ ഉരുകിയൊലിക്കുമ്പോൾ അറേബ്യയിലെ പല സ്ഥലങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്.
യുഎഇയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.രാജ്യത്തിനകത്തേക്കും പുറത്തേക്കുള്ള 500 വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.ഇന്ന് മാത്രം ദുബായില്‍ നിന്ന് ഇന്ത്യയിലേക്കുള്ള 15 വിമാന സർവീസുകളും ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള 13 വിമാനങ്ങളും റദ്ദാക്കി.
തിരുവനന്തപുരത്ത് നിന്ന് യു.എ.ഇയിലേക്കുള്ള നാല് വിമാനങ്ങളടക്കമാണ് റദ്ദാക്കിയത്. എമിററ്റ്സ്, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും ഷാര്‍ജയിലേക്കുള്ള ഇന്‍ഡിഗോ,എയര്‍ അറേബ്യ വിമാനങ്ങളുമാണ് റദ്ദാക്കിയത്.
ഇന്നും ശക്തമായ മഴയും കൊടുങ്കാറ്റും വീശുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം ഒമാനിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 20 കടന്നു.സമീപ പ്രദേശങ്ങളിലെ കനത്ത മഴയുടെ പശ്ചാത്തലത്തിൽ കുവൈത്ത്, സൗദി തുടങ്ങിയ രാജ്യങ്ങളിൽ  അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: