Pravasi
-
കുവൈത്തിൽ മഴക്ക് വേണ്ടി പ്രത്യേക നമസ്കാരം
കുവൈത്ത് സിറ്റി: രാജ്യത്ത് ശനിയാഴ്ച രാവിലെ 10.30ന് മഴക്ക് വേണ്ടിയുള്ള പ്രത്യേക നമസ്കാരം നടക്കും. ആറു ഗവര്‍ണറേറ്റുകളിലെ 109 പള്ളികളില്‍ നമസ്കാരം നടക്കുമെന്ന് ഔഖാഫ് അറിയിച്ചു. തണുപ്പ് സീസണിന് മുന്നോടിയായി ഉണ്ടാകാറുള്ള ശക്തമായ മഴ ഇത്തവണ അനുഭവപ്പെട്ടിട്ടില്ല. ഇത് രാജ്യത്തെ കൃഷിക്കും ജൈവ നിലനില്‍പ്പിനും അനിവാര്യമാണ്. ചെറിയ രൂപത്തിലുള്ള ചാറ്റല്‍ മഴയാണ് പലദിവസങ്ങളിലായി രാജ്യത്ത് അനുഭവപ്പെട്ടത്.
Read More » -
ഹൃദയാഘാതം ;പാലക്കാട് സ്വദേശി ഒമാനില്‍ നിര്യാതനായി
മസ്കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് പാലക്കാട് സ്വദേശി ഒമാനില്‍ നിര്യാതനായി. കൂറ്റനാട് കരിമ്ബ പാലക്കല്‍ പീടികയിലെ അച്ചാരത്ത് മുഹമ്മദ് ഷഫീഖ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി കിടന്നുറങ്ങിയ ഇദ്ദേഹം നേരം വെളുത്തിട്ടും എഴുന്നേല്‍ക്കാതായതിനെതുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കാണുന്നത്. ഒരു വര്‍ഷമായി സീബിലുള്ള സൈക്കിള്‍ ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. അച്ചാരത്ത് ഉമര്‍-നഫീസ നഫീസ ദമ്ബതികളുടെ മകനാണ്. ഭാര്യ: അനീഷ. ഖൗല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Read More » -
റിയാദില്‍ കാണാതായ ന്യൂ മാഹി സ്വദേശിയായ യുവാവ് ജയിലിൽ
റിയാദ്: ഒമാനില്‍ നിന്നു സന്ദര്‍ശന വിസയിലെത്തി റിയാദില്‍ കാണാതായ ന്യൂ മാഹി സ്വദേശിയായ യുവാവിനെ അല്‍ ഹസ ജയിലില്‍ കണ്ടെത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. അബൂട്ടി വള്ളില്‍ (38) എന്ന ന്യൂമാഹി സ്വദേശിയെയാണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണാതായത്. റിയാദ് കിംഗ് ഖാലിത് വിമാനത്താവളത്തില്‍ വെച്ച് ബോര്‍ഡിംഗ് പാസ് എടുത്തെങ്കിലും എമിഗ്രേഷൻ കഴിഞ്ഞിരുന്നില്ലായിരുന്നു. തുടര്‍ന്നാണ് കാണ്മാനില്ലെന്ന വിവരം ലഭിച്ചത്. തുടർന്ന് എംബസി നടത്തിയ അന്വേഷണത്തിലാണ് ജയിലിലാണെന്ന വിവരം പുറത്തുവന്നത്. മസ്‌കറ്റിലെ വിസ മാറ്റുന്നതിനു വേണ്ടിയാണ് സൗദിയില്‍ എത്തിയത്. വിസ കിട്ടാത്തതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ മതിയായ രേഖയില്ലാത്തതു കൊണ്ടാവാം പോലീസ് പിടിച്ചതെന്ന് സംശയിക്കുന്നതായി ന്യൂമാഹി പൊലീസ് ബന്ധുക്കളെ അറിയിച്ചു.
Read More » -
ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മലയാളി നഴ്സ് മരിച്ചു
ദമാം : ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മലയാളി നഴ്സ് മരിച്ചു. ഹഫർ അൽ ബത്തിനിൽ MCH ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തുവന്നിരുന്ന റിന്റുമോളാണ് (27) മരിച്ചത്. നിലമ്പൂർ എടപ്പറ്റ പാതിരിക്കോട് കല്ലംപടിയിലെ മാളിയേക്കൽ ജോസ് വർഗീസിന്റെ മകൾ ആണ് റിന്റു മോൾ. മാതാവ് മേരിക്കുട്ടി ഇടുക്കി ജില്ലയിലെ ഉപ്പുതറ തേക്കാനാൽ കുടുംബാഗമാണ്. റോബിൻ ജോസ് ആണ് ഏക സഹോദരൻ.
Read More » -
ഷാർജയിലേക്ക് ഏറ്റവും കൂടുതൽ യാത്രക്കാർ തിരുവനന്തപുരത്ത് നിന്നും
തിരുവനന്തപുരം:യുഎഇയിലെ ഷാർജയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയെന്ന് കണക്കുകൾ. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള ഡിജിസിഎ കണക്ക് പ്രകാരം ഷാർജ-തിരുവനന്തപുരം റൂട്ടിൽ 1.16 ലക്ഷം പേർ യാത്ര ചെയ്തു. രണ്ടാം സ്ഥാനത്തു കൊച്ചിയും(88689) മൂന്നാം സ്ഥാനത്തു ഡൽഹിയുമാണ് ( 77859). ഒരു മാസം ശരാശരി 39000 പേരാണ് നിലവിൽ തിരുവനന്തപുരം-ഷാർജ റൂട്ടിൽ യാത്ര ചെയ്യുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏതാണ്ട് 10% ആണ് വർധന. എയർ അറേബ്യ പ്രതിദിനം 2 സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇൻഡിഗോ എന്നിവർ ഓരോ സർവീസുകളും ഈ റൂട്ടിൽ നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കും എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള കണക്ടിവിറ്റിയുമാണ് തിരുവനന്തപുരം-ഷാർജ റൂട്ടിനെ ജനപ്രിയമാക്കുന്നത്.
Read More » -
ക്യാൻസർ ബാധയെ തുടർന്ന് അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് മരിച്ചു
എറണാകുളം: അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് മരിച്ചു. കൂത്താട്ടുകുളം പാലക്കുഴ മാറ്റത്തില്‍ വീട്ടില്‍ പോള്‍ കുര്യന്റെ ഭാര്യ ജെസി പോള്‍ (33) ആണ് മരിച്ചത്. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയവേയാണ് അന്ത്യം.ട്രലിയിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമ കെയര്‍ഹോമില്‍ രണ്ട് വര്‍ഷം മുന്‍പാണ് നഴ്‌സായി ജോലി ലഭിച്ച് ജെസി അയര്‍ലന്‍ഡില്‍ എത്തുന്നത്. ഏഴ് വയസുകാരിയായ ഇവ അന്ന പോളാണ് ഏക മകള്‍.
Read More » -
ബേപ്പൂര്‍-ദുബൈ കപ്പല്‍ സര്‍വിസിന് കേന്ദ്രാനുമതി
ബേപ്പൂര്‍: കേരളവും ഗള്‍ഫ് നാടുകളും തമ്മില്‍ യാത്രക്കപ്പല്‍ സര്‍വിസ് തുടങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.ബേപ്പൂര്‍-കൊച്ചി-ദുബൈ സെക്ടറില്‍ പ്രവാസി യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചാണ് കപ്പല്‍ സര്‍വിസിന് അനുവാദം ലഭിച്ചത്. വിമാന ടിക്കറ്റിന് വൻതുക നല്‍കിയാണ് പ്രവാസികള്‍ കേരളത്തിലെത്തുന്നത്. ആഘോഷ അവധി വേളകളില്‍ നാലിരട്ടിയില്‍ അധികം നിരക്ക് വര്‍ധനവിലാണ് വിമാന കമ്ബനികള്‍ പ്രവാസികളോട് ഈടാക്കുന്നത്. വിമാന ടിക്കറ്റിന്റെ മൂന്നിലൊരുഭാഗം ചെലവില്‍ കപ്പല്‍യാത്ര നടത്താം. വിമാനത്തില്‍ കൊണ്ടുവരുന്ന ലഗേജിന്റെ മൂന്നിരട്ടി കപ്പലില്‍ കൊണ്ടുവരാനും കഴിയും.
Read More » -
ദേശീയ ദിനം, ബഹ്റൈനിൽ ഡിസംബര്‍ 16 മുതല്‍ 18 വരെ പൊതു അവധി
മനാമ: ബഹ്‌റൈന്‍ ദേശീയ ദിനം പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 16 മുതല്‍ 18 വരെയാണ് പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് വിവരം അറിയിച്ചത്. സര്‍ക്കാര്‍ ഓഫീസുകള്‍, മന്ത്രാലയങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അവധിയായിരിക്കും. ഡിസംബര്‍ 16 ആണ് ബഹ്‌റൈന്‍ ദേശീയ ദിനം. ശനിയാഴ്ച ഔദ്യോഗിക പൊതു അവധിയായതിനാല്‍ പകരം 18ന് അവധി നല്‍കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Read More » -
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വരുമ്ബോള്‍ ബാഗേജില്‍ അനുവദിക്കുന്ന ഇനങ്ങളില്‍ വ്യക്തത വരുത്തി അധികൃതര്‍; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ദുബായ്: യാത്രക്കായി വിദേശ രാജ്യങ്ങളിലേക്ക് പോകുമ്ബോള്‍ ബാഗേജിന്റെ കാര്യത്തില്‍ എപ്പോഴും തലവേദനയാണ്. എന്തൊക്കെ കൊണ്ടുപോകാം എന്തൊക്കെ കൊണ്ടുപോകരുത് തുടങ്ങിയ കാര്യങ്ങളില്‍ എപ്പോഴും യാത്രക്കാര്‍ക്ക് ആശങ്കയുണ്ടാകാറുണ്ട്. എന്നാല്‍ യുഎഇയിലേക്കുള്ള പ്രവാസികള്‍ ഇനി ബാഗ് പാക്ക് ചെയ്യുമ്ബോള്‍ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ പണി പിന്നാലെ വരും. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വരുമ്ബോള്‍ ബാഗേജില്‍ അനുവദിക്കുന്ന ഇനങ്ങളില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് അധികൃതര്‍. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനങ്ങളില്‍ അനുവദിക്കുന്ന ഇനങ്ങളില്‍ കൃത്യമായ നിയന്ത്രണം ഉണ്ട്.വിമാന സുരക്ഷ അപകടത്തിലാക്കുന്ന കൊപ്ര,നെയ്യ്, ലിക്വിഡ്, എയറോസോള്‍, ജെല്‍സ് (LAGs) തുടങ്ങിയവയ്ക്ക് നിരോധനമുണ്ട്. അതേസമയം ചില്ലി അച്ചാറുകള്‍ ഒഴികെ കൊണ്ടുപോകുന്നതും ചെക്ക് ഇൻ ചെയ്യുന്നതുമായ ലഗേജുകളില്‍ അനുവദനീയമാണ്. വിമാനത്തില്‍ തീപിടുത്ത സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന കാരണത്താലാണ് കൊപ്ര, അച്ചാര്‍, നെയ്യ് ഉള്‍പ്പെടെ എണ്ണമയമുള്ള വസ്തുക്കള്‍ അനുവദിക്കാത്തത്.തീപ്പിടിത്തം, സ്‌ഫോടനങ്ങള്‍, വിമാനത്തിന്റെ വൈദ്യുത സംവിധാനങ്ങളുമായുള്ള ഇടപെടല്‍ എന്നിവയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നതായി ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. ഉണങ്ങിയ തേങ്ങയില്‍ ഉയര്‍ന്ന അളവില്‍ എണ്ണ അടങ്ങിയിട്ടുണ്ട്. അത് ജ്വലന സ്വഭാവമുള്ളതും വിമാനത്തിനുള്ളില്‍…
Read More » -
പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞു; സുഡാനില്‍ നിന്നെത്തിയ തെലങ്കാന യുവതി റിയാദ് എയര്‍പോട്ടില്‍ അകപ്പെട്ടത് മൂന്നുദിവസം
റിയാദ്: മൂന്ന് വര്‍ഷം മുമ്പ് കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടുമായി ഇന്ത്യയിലേക്ക് പോകാന്‍ സുഡാനില്‍ നിന്നെത്തിയ തെലങ്കാന സ്വദേശിനി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയത് മൂന്നുദിവസം. മലയാളി സാമൂഹികപ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും അടിയന്തര ഇടപെടലിനെ തുടര്‍ന്നാണ് യാത്രാതടസം നീങ്ങിയത്. ഹൈദരാബാദ് കുന്ദ ജഹാനുമ സ്വദേശിനി സെയ്ദ മലേക (35) എന്ന യുവതിയാണ് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് ഇന്ത്യയിലേക്ക് വന്നത്. ഖാര്‍ത്തൂമില്‍നിന്ന് സുഡാന്‍ എയര്‍വേയ്സില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് റിയാദിലെത്തിയത്. മൂന്ന് വര്‍ഷം മുമ്പ് കാലാവധി കഴിഞ്ഞ കാര്യം പരിശോധിക്കാതെയോ സംഘര്‍ഷ സാഹചര്യമായതിനാല്‍ കാലാവധി പരിഗണിക്കാതെയോ സുഡാന്‍ എയര്‍വേയ്സ് യാത്രാസൗകര്യം ഒരുക്കുകയായിരുന്നു. റിയാദില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഹൈദരാബാദിലേക്ക് പോകേണ്ടിയിരുന്നത്. പാസ്പോര്‍ട്ട് കാലാവധി അവസാനിച്ചതിനാല്‍ ബോര്‍ഡിങ് പാസ് ലഭിച്ചില്ല. ട്രാന്‍സിറ്റ് യാത്രക്കാരി ആയതിനാല്‍ ടെര്‍മിനലില്‍ നിന്ന് പുറത്തുകടക്കാന്‍ അനുമതിയുമുണ്ടായിരുന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ മൂന്നുദിവസം രാവും പകലും വിമാനത്താവളത്തില്‍ കഴിഞ്ഞു. എയര്‍ ഇന്ത്യയുടെ വിമാനത്താവള ഉദ്യോഗസ്ഥന്‍ നൗഷാദിന്റെ ഇടപെടലാണ് പ്രശ്നപരിഹാരത്തിന് വഴിതുറന്നത്. ഭക്ഷണം എത്തിച്ചുകൊടുക്കുകയും വിവരം…
Read More »