മലപ്പുറം ജില്ലയിലെ എരമംഗലം കിളിയിൽ പരേതനായ മാമുവിൻ്റെ മകൻ കമറുവിൻ്റെ (48) ആകസ്മിക മരണം എരമംഗലത്തുകാരെ മാത്രമല്ല പ്രവാസികളെയും കണ്ണീരിലാഴ്ത്തി.
നീണ്ട 36 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ സൗദി അറേബ്യയിലെ റിയാദിൽ വച്ചായിരുന്നു മരണം. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെ താമസസ്ഥലമായ റിയാദിലെ താമസ സ്ഥലത്തു വച്ച് ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണം. ഉടൻ സമീപത്തെ ഷുമൈസി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല
സൗദ്യയിൽ ബിസിനനുകാരനായ കമറു മക്ക റസ്റ്റോറൻ്റ് , മിനി സൂപ്പർ മാർക്കറ്റ് , പെർഫെക്റ്റ് ഫാമിലി ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്റ്റർ, കൂൾലൈൻ റേഡിയേറ്റേഴ്സ് ഡയറക്ടർ, എരമംഗലം കിളി പ്ലാസ ഡയറക്റ്റർ, കുന്ദംകുളം യു ബ്രദേഴ്സ് ബിൽഡിംഗ് പാർട്ട്ണർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
അവസാനമായി 8 മാസം മുൻപാണ് നാട്ടിൽ വന്നു പോയത് ഈ മാസം അവസാനത്തോടെ നാട്ടിൽ വരാനിരിക്കവെയാണ് അന്ത്യമുണ്ടായത്
മാതാവ്- സൈനബ
ഭാര്യ- നസീബ
മക്കൾ – നിത ഫാത്തിമ്മ , മുഹമ്മദ് നായിഫ് ,
മുതദേഹം ഇന്ന് (വ്യാഴം) രാവിലെ 10 ന് എരമംഗലത്തെ വീട്ടിൽ എത്തിച്ചു. 11 മണിയോടെ എരമംഗലം ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തും