ദുബായില്‍ കെട്ടിടം ഒരു വശത്തേക്ക് ചരിഞ്ഞ പശ്ചാത്തലത്തില്‍ മലയാളികളുള്‍പ്പെടെയുള്ള താമസക്കാരെ ഒഴിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം.
ഖിസൈസ് മുഹൈസ്ന നാലില്‍ മദീന മാളിന് സമീപമുള്ള പത്തുനില കെട്ടിടമാണ് ഒരുവശം മണ്ണിനടിയിലേക്കു താണത്. ഇവിടെ 108 അപാര്‍ട്‌മെന്റുകളാണ് ഉളളത്.സ്ഥലത്തെത്തിയ ദുബായ് പൊലീസും രക്ഷാസംഘവും താമസക്കാരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയെ തുടർന്നാണ് കെട്ടിടം ചരിഞ്ഞതെന്നാണ് വിലയിരുത്തൽ.