കുവൈത്ത് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്റെ പതിനേഴാമത് വാര്‍ഷിക ആഘോഷം, കൊല്ലം ഫെസ്റ്റ് 2023 ‘സ്‌നേഹ നിലാവ് – ഈദ് സംഗമം ‘ എന്ന പേരില്‍ നടത്തപ്പെട്ടു. പ്രസിഡന്റ് അലക്‌സ് പുത്തൂരിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എംബസി ഓഫ് ഇന്ത്യയുടെ സെക്കന്റ് സെക്രട്ടറി ഹരിത് കേലത് ശാലറ്റ് ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി ബിനില്‍ റ്റി ടി, ട്രെഷര്‍ തമ്പി ലൂക്കോസ്, വനിതാ വേദി ചെയര്‍പേഴ്‌സണ്‍ രഞ്ജന ബിനില്‍ രക്ഷാധികാരി ലാജി ജേക്കബ്, അഡൈ്വസറി ജെയിംസ് പൂയപ്പള്ളി, എന്നിവര്‍ സംസാരിച്ചു. പത്താം തരത്തില്‍ ഉന്നത വിജയം നേടിയ സമാജം അംഗങ്ങളുടെ കുട്ടികള്‍കളെ അനുമോദിച്ചു. വിശിഷ്ടാതിഥിയായ കുവൈറ്റി ലോയര്‍ തലാല്‍ താഖിയെ അലക്‌സ് പുത്തൂര്‍ മോമെന്റോ നല്‍കി ആദരിച്ചു.
കൊല്ലം ഫെസ്റ്റ് 2023ന്റെ ഭാഗമായി തയ്യാറാക്കിയ സ്മരണിക കണ്‍വീനറായ പ്രമീള്‍ പ്രഭാകര്‍ വിശ്ഷ്ട അതിഥിക്കു നല്‍കി, അദ്ദേഹം സെക്രട്ടറി ലിവിന്‍ വര്ഗീസ്, സജികുമാര്‍ പിള്ള എന്നിവര്‍ക്കു ചേര്‍ന്നു നല്‍കികൊണ്ട് പ്രകാശനം ചെയ്തു. സ്‌പോണ്‍സര്‍മാരായ, അല്‍ റാഷിധ് ഷിപ്പിങ്, അല്‍മുള്ള എക്‌സ്‌ചേഞ്ച്, മെട്രോ മെഡിക്കല്‍ സെന്റര്‍, ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ്, ചാവടിയില്‍ ജെഹോഷ് ഗാര്‍ഡന്‍സ്, ജെ ആന്‍ഡ് എ ബിസിനസ് ഗ്രൂപ്പ് , ജേക്കബ്‌സ് ഇന്റര്‍നാഷണല്‍ എന്നിവരെ മൊമെന്റോ നല്‍കി ആദരിച്ചു.
ദീര്‍ഘ നാളത്തെ സേവനത്തിനു മീഡിയ സെക്രട്ടറി പ്രമീള്‍ പ്രഭാകരനെ മൊമെന്റോ നല്‍കി ആദരിച്ചു. വിവിധ സംഘടന നേതാക്കളും പങ്കെടുത്തു. യോഗത്തിന് ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ശശി കുമാര്‍ കര്‍ത്താ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ സജിമോന്‍ തോമസ് നന്ദിയും പറഞ്ഞു. സമാജം അംഗങ്ങള്‍ അവതരിപ്പിച്ച കലാ പരിപാടിയും, ഡികെ ഡാന്‍സ്, ജാസ് സ്‌കൂള്‍ ഓഫ് ഡാന്‍സ് കുട്ടികളുടെ നിര്‍ത്തവും, ജടായു ബീറ്റ്‌സിന്റെ നാടന്‍ പാട്ടും, എലന്‍സാ ഇവന്റ്‌സിന്റെ ഗാനമേളയും , പരിപാടികള്‍ക്ക് മിഴിവേകി.
പ്രോഗ്രാം കണ്‍വീനര്‍ ബൈജു മിഥുനം, അനില്‍കുമാര്‍, സലില്‍ വര്‍മ്മ, ഗിരിജ അജയ്, ഷാഹിദ് ലെബ്ബ, സിബി ജോസഫ്, റെജി മത്തായി, ഷാജി സാമൂയേല്‍, നൈസാം പട്ടാഴി, അജയ് നായര്‍, വത്സരാജ്, ലാജി എബ്രഹാം, രാജു വര്ഗീസ്, ജസ്റ്റിന്‍ സ്റ്റീഫന്‍, പ്രിന്‍സ്, മാത്യു യോഹന്നാന്‍, ഷംന, അല്‍ ആമീന്‍, അഷ്ന സിബി, എന്നിവരും വനിതാവേദി ഭാരവാഹികളും യൂണിറ്റ് ഭാരവാഹികളും നേതൃത്വം നല്‍കി.