Pravasi

  • റിയാദിൽ മദ്യശാല; ചരിത്ര മാറ്റത്തിനൊരുങ്ങി സൗദി

    റിയാദ്:  ചരിത്രത്തിലാദ്യമായി  മദ്യശാല തുറക്കാനുള്ള നീക്കവുമായി സൗദി അറേബ്യ .തലസ്ഥാനമായ റിയാദില്‍ മദ്യക്കട തുറക്കാൻ സൗദി അറേബ്യ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. മുസ്ലീം ഇതര നയതന്ത്രജ്ഞർക്കാണ് മദ്യം ലഭ്യമാക്കുകയെന്ന് റിപ്പോർട്ടില്‍ പറയുന്നു. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.  ഉപഭോക്താക്കള്‍ മൊബൈല്‍ ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറൻസ് എടുക്കുകയും വേണം. പിന്നീട് പ്രതിമാസ ക്വാട്ട അനുസരിച്ച്‌ മദ്യം വിതരണം ചെയ്യുമെന്നും പറയുന്നു. അടുത്ത ആഴ്ച തന്നെ സ്റ്റോർ തുറന്നേക്കും. ഇസ്ലാമില്‍ മദ്യപാനം നിഷിദ്ധമായതിനാല്‍ സൗദിയില്‍ സമ്ബൂർണ മദ്യനിരോധന നയമാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍, വിനോദസഞ്ചാരത്തിനും വ്യവസായത്തിനും രാജ്യം തുറന്നുകൊടുക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കം. പെട്രോള്‍ അടിസ്ഥാനമാക്കിയുള്ള സമ്ബദ് വ്യവസ്ഥക്ക് ശേഷം വിഷൻ 2030 എന്നറിയപ്പെടുന്ന വിപുലമായ പദ്ധതികളുടെ ഭാഗമാണിതെന്നും കരുതുന്നു. എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലാണ് പുതിയ സ്റ്റോർ തുറക്കുക. അമുസ്‌ലിംകള്‍ക്ക് മാത്രമായിരിക്കും…

    Read More »
  • അയോധ്യയിൽ നിന്നും അബുദാബിയിലേക്ക്; ‘അഹ്ലന്‍ മോദി’ ഒരുക്കങ്ങള്‍ തുടങ്ങി

    അബുദാബി:യുഎഇയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ‘അഹ്ലന്‍ മോദി’ പരിപാടിയുടെ ഒരുക്കങ്ങള്‍ തുടങ്ങി. ഫെബ്രുവരി 13ന് ഷെയ്ഖ് സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങ് പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനമായി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. യുഎഇയിലെ 150 തില്‍ അധികം ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അബുദബിയിലെ ആദ്യത്തെ പരമ്ബരാഗത ഹിന്ദു ക്ഷേത്രമായ ബാപ്‌സിന്റെ ഉദ്ഘാടനത്തിനായാണ് നരേന്ദ്രമോദി യുഎഇയിലെത്തുന്നത്. മോദിക്കായി ഷെയ്ഖ് സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ ഗംഭീര സ്വീകരണമാണ് ഒരുക്കുന്നത്. 400ലധികം പ്രാദേശിക കലാകാരന്മാരുടെ ആകര്‍ഷണീയമായ പ്രകടനങ്ങള്‍ ഉണ്ടാകും. നൂറ്റാണ്ടുകള്‍ പിന്നിട്ട ഇന്ത്യയുഎഇ സൗഹൃദവും ഇന്ത്യയുടെ സമ്ബന്നമായ സാംസകാരിക വൈവിധ്യങ്ങളും അനാവരണം ചെയ്യുന്ന പരിപാടികള്‍ ഇടിനോടനുബന്ധിച്ച്‌ നടക്കും. പരിപാടിയുടെ സൗജന്യ രജിസ്‌ട്രേഷന്‍ www.ahlanmodi.iae വഴി നടത്താവുന്നതാണ്. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി രാജ്യത്തെ ഏഴ് എമിറേറ്റുകളില്‍ നിന്നും സൗജന്യ വാഹന സൗകര്യം ഏര്‍പ്പെടുത്തും. ഫെബ്രുവരി 14നാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം. അബുദബിയില്‍ ഒരുങ്ങുന്ന ഹിന്ദു ക്ഷേത്രം…

    Read More »
  • വിസ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് പ്രവേശനം; വാർത്ത തള്ളി  ഒമാൻ

    മസ്കറ്റ്: ഒമാനിലേക്ക് വിസ ഇല്ലാതെ ഇന്ത്യക്കാർക്ക് പ്രവേശിക്കാനാവുമോ? കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാർത്തകളിലും സമൂഹ മാധ്യമങ്ങളിലും കറങ്ങി നടക്കുന്ന ഒരു ചോദ്യമാണിത്. റോയല്‍ ഒമാന്‍ പൊലീസ് പറയുന്നത് പ്രകാരം, ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഒമാനില്‍ വിസയില്ലാതെ പ്രവേശിക്കാനാകില്ല. ഇത്തരത്തിലുള്ള എല്ലാ പ്രചാരണങ്ങളും തെറ്റാണെന്ന് പൊലിസ് പറഞ്ഞു. ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള വീസാ നടപടികളില്‍ മാറ്റമില്ലെന്നും മുന്‍കാലങ്ങളിലേത് പോലെ തുടരുന്നതായും റോയല്‍ പൊലിസ് പറഞ്ഞു. അതേസമയം, യു എസ്, കാനഡ, യൂറോപ്യന്‍ വിസകളുള്ള ഇന്ത്യക്കാര്‍ ഒമാനിലേക്ക് വരുമ്ബോള്‍ ഓണ്‍ അറൈവല്‍ വിസാ ലഭിക്കും. കനേഡിയന്‍ റസിഡന്‍സിനും സൗജന്യമായി ഓണ്‍ അറൈവല്‍ വിസയില്‍ ഒമാൻ സന്ദർശിക്കാം. 14 ദിവസത്തേക്കാണ് ഇത്തരത്തില്‍ വിസ ലഭിക്കുക. ഒമാനും ഖത്തറും ഉള്‍പ്പെടെ 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി യാത്രചെയ്യാമെന്നായിരുന്നു വ്യാപകമായി പ്രചരിച്ചത്. ഹെന്‍ലി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിസ ഫ്രീയായോ ഓണ്‍ അറൈവല്‍ വിസയിലോ ആണ് യാത്ര ചെയ്യാനാവുക എന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇതോടെ ഒമാന്‍റെ കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്.

    Read More »
  • ഒമാനില്‍ മലയാളി യുവാവ് മരിച്ചനിലയില്‍

    മസ്‌കറ്റ്: മലയാളി യുവാവിനെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വയനാട് കണിയംകണ്ടി ലുക്മാന്‍ ബഷീറിനെയാണ്(24) ഖാബൂറ ഹിജാരിയിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബഷീര്‍ കനിയാങ്കണ്ടി – മൈമൂന ദമ്പതികളുടെ മകനാണ്. ഹിജാരിയില്‍ കോഫിഷോപ്പ് നടത്തുകയായിരുന്നു.  മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

    Read More »
  • അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ ആഹ്ലാദം പ്രകടിപ്പിച്ച 9  ഇന്ത്യക്കാരെ കുവൈത്ത് കയറ്റി അയച്ചു

    കുവൈത്ത് സിറ്റി: ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്ത ഇന്ത്യക്കാരെ കുവൈത്തിൽ നിന്ന് കയറ്റി അയച്ചു. ഒമ്പതു ഇന്ത്യക്കാരെയാണ് ജോലി ചെയ്യുന്ന രണ്ടു കമ്പനികൾ ജോലിയിൽ നിന്ന് പുറത്താക്കി രാജ്യത്തുനിന്ന് കയറ്റി അയച്ചത്. തിങ്കളാഴ്ചയാണ് ഇവർ ജോലി ചെയ്യുന്ന കമ്പനിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് മധുര വിതണം നടത്തിയത്. തുടർന്ന് കമ്പനി ഉടമകൾ ഇവർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി തന്നെ ഒമ്പതുപേരെയും ഇന്ത്യയിലേക്ക് കയറ്റി അയക്കുകയായിരുന്നു.

    Read More »
  • മഴക്ഷാമം പരിഹരിക്കുന്നതിനായി കുവൈത്തിൽ കൃത്രിമ മഴ പെയ്യിക്കാൻ നീക്കം

    കുവൈത്ത് സിറ്റി: മഴക്ഷാമം പരിഹരിക്കാനായി ക്ലൗഡ് സീഡിങ് നടത്താൻ കുവൈത്ത്. ആഗോള താപനില ഉയർന്നതുള്‍പ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍  മേഖലയെ ബാധിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് കൃത്രിമ മഴ പെയ്യിക്കുന്നത്. മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളെ കണ്ടെത്തി മഴയ്ക്കായുള്ള രാസപദാർത്ഥങ്ങള്‍ മേഘങ്ങളില്‍ വിതറുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. ചെറുവിമാനങ്ങളില്‍ 25,000 അടിവരെ ഉയരത്തില്‍ പറന്നാണ് ക്ലൗഡ് സീഡിങ് നടത്തുന്നത്. 50 ശതമാനമെങ്കിലും മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടത്തുക. ഇതോടെ ഇത്തരം മേഘങ്ങളില്‍ നിന്നും മഴ ലഭിക്കാനുള്ള സാധ്യത 75 ശതമാനമായി മാറുകയും ചെയ്യും.

    Read More »
  • ദുബായില്‍ മലയാളിയെ കൊന്ന് കുഴിച്ചിട്ട രണ്ട് പാക് സ്വദേശികള്‍ അറസ്റ്റില്‍ 

    ദുബായ്: ദുബായില്‍ മലയാളിയെ കൊന്ന് കുഴിച്ചിട്ട രണ്ട് പാക്കിസ്ഥാൻ സ്വദേശികള്‍ അറസ്റ്റില്‍. തിരുവനന്തപുരം കല്ലയം സ്വദേശി അനില്‍ കുമാർ വിൻസന്റാണ്(60) മരിച്ചത്. ടി സിങ് ട്രേഡിങ് എന്ന സ്ഥാപനത്തിലെ പി ആർ ഒ ആയിരുന്ന അനില്‍കുമാറിനെ ഈമാസം രണ്ട് മുതല്‍ കാണാതിയിരുന്നു.ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന അന്വേഷണത്തിലാണ് ഇദ്ദേഹത്തെ കഴുത്ത് ഞെരിച്ച്‌ കൊന്ന് ഷാർജയിലെ മരുഭൂമിയില്‍ കുഴിച്ചുമൂടി എന്ന വിവരം ലഭിച്ചത്. ഈമാസം 12 ന് മൃതദേഹം പൊലീസ് കണ്ടെടുത്തുവെന്ന് ബന്ധുക്കള്‍ പറയുന്നു.   അനില്‍ കുമാർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിനെ ജീവനക്കാരനടക്കം രണ്ട് പാക് സ്വദേശികള്‍ ദുബായില്‍ അറസ്റ്റിലായി എന്നാണ് ബന്ധുക്കള്‍ക്ക് ലഭിക്കുന്ന വിവരം.   36 വർഷമായി ഈ കമ്ബനിയില്‍ ജീവനക്കാരനാണ് അനില്‍കുമാർ. ഇദ്ദേഹം ശാസിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് സൂചന.

    Read More »
  • കുവൈത്തിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച്‌ ജോലി ചെയ്യരുത്;സലൂണുകളില്‍ ഉൾപ്പെടെ നിയമം കര്‍ശനമാക്കുന്നു

    കുവെെത്ത് സിറ്റി: കുവൈത്തിലെ സലൂണുകളില്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച്‌ ജോലി ചെയ്യരുതെന്നും പൊതുധാർമികമായ കാര്യങ്ങള്‍ കർശനമാക്കാൻ നിർദേശങ്ങള്‍ പാലിക്കണമെന്നും പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹയേഫ്. സലൂണുകള്‍ രാജ്യത്ത് തുറക്കാൻ വേണ്ടി ലൈസൻസ് അനുവദിക്കുമ്ബോള്‍ ചില മാനദണ്ഡങ്ങള്‍ നല്‍കുന്നുണ്ട്. അത് പാലിക്കാൻ ഉടമകള്‍ ബാധ്യസ്ഥരാണ്. സ്ഥാപനങ്ങള്‍ തുറക്കാൻ വേണ്ടി അനുവദിച്ചിട്ടുള്ള ലൈസന്‍സില്‍ പ്രതിപാദിച്ചിട്ടുള്ള നിയമങ്ങള്‍ എല്ലാം പാലിക്കണം.സലൂണില്‍ നടക്കുന്ന പല കാര്യങ്ങളെ കുറിച്ചും നിരവധി പരാതികള്‍ ഉയർന്നു വന്നിട്ടുണ്ട്- അദ്ദേഹം കൂട്ടിച്ചേർത്തു. ഹെല്‍ത്ത് ക്ലബുകള്‍, മസാജ് പാർലറുകൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധാകമാണെന്നും അദ്ദേഹം  വ്യക്തമാക്കി.

    Read More »
  • ഗള്‍ഫ് നാടുകളില്‍ സവാളക്ക് തീവില; നാട്ടിൽ നിന്നും സവാളയുമായി പ്രവാസി കുടുംബങ്ങൾ

    അബുദാബി: ഗള്‍ഫ് നാടുകളില്‍ സവാളക്ക തീവില. വില കുത്തനെ ഉയര്‍ന്നതോടെ നാട്ടില്‍നിന്നും വരുന്ന കുടുംബങ്ങൾ തങ്ങളുടെ ബാഗേജില്‍ സാവാളയും കുത്തിനിറച്ചാണ് ഇപ്പോൾ  വരുന്നത്.. നേരത്തെ ശരാശരി രണ്ടുദിര്‍ഹത്തില്‍താഴെയാണ് സവാളക്ക് കിലോ വിലയുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി കിലോക്ക് ആറുദിര്‍ഹം വരെയാണ് ഈടാക്കുന്നത്. ഉയര്‍ന്ന വില നല്‍കിയിട്ടും മെച്ചപ്പെട്ട സവാള കിട്ടുന്നില്ലെന്നതാണ് നാട്ടില്‍നിന്ന് സവാളയും കെട്ടിക്കൊണ്ടുവരുവാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നതിനിടയാക്കിയത്. ഇന്ത്യയില്‍നിന്ന് സവാളയുടെ വരവ് കുറഞ്ഞതോടെയാണ് വില കുത്തനെ ഉയര്‍ന്നത്.പാകിസ്താനില്‍നിന്നുള്ള സവാള ഗുണനിലവാരം കുറഞ്ഞതാണെന്നതുകൊണ്ട് അവ വാങ്ങിക്കുവാന്‍ ആ രാജ്യക്കാര്‍പോലും താല്‍പര്യം കാണിക്കാറില്ല. തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും സവാള യഥേഷ്ടം കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും എല്ലാവർക്കും ഇഷ്ടം ഇന്ത്യന്‍ സവാളയോടാണ്.

    Read More »
  • കുവൈറ്റില്‍ മലയാളി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് സഹപ്രവര്‍ത്തകര്‍

    ആലപ്പുഴ: കുവൈറ്റില്‍ നാലുദിവസം മുമ്ബ് കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നിത്തല, മുണ്ടുവേലില്‍ രാഘവന്‍റെയും ശാന്തമ്മയുടെയും മകൻ പള്ളിപ്പാട് നടുവട്ടം ദേവാമൃതം വീട്ടില്‍ ഷൈജു രാഘവ(46)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ നാലുദിവസങ്ങളായി ഷൈജുവിനെ കാണ്‍മാനില്ലായിരുന്നു. തുടർന്ന് സഹപ്രവർത്തകർ നടത്തിയ തെരച്ചിലില്‍ സമീപ പ്രദേശത്തുനിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. കുവൈറ്റിലെ അല്‍ഗാനിം എന്ന കമ്ബനിയില്‍ ടെക്നീഷ്യനായിരുന്നു. എസ്‌എച്ച്‌ബിസി- കമ്ബനിയില്‍നിന്ന് ആറുമാസം മുമ്ബാണ് പുതിയ ജോലിയില്‍ പ്രവേശിച്ചത്. ഒഐസിസി കുവൈറ്റിന്‍റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടികള്‍ ചെയ്തു വരികയാണ്. ഭാര്യ: രാധിക, മക്കള്‍: അമൃത, ആദിദേവ്.

    Read More »
Back to top button
error: