Pravasi

  • സൗദിയിൽ വീണ്ടും മാസ്‌ക് നിര്‍ബന്ധം; മുന്നറിയിപ്പ് നല്‍കി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി

    റിയാദ്: പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി. പകര്‍ച്ചവ്യാധികളുടെ വ്യാപനത്തില്‍ നിന്നും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ശുപാര്‍ശ.എല്ലാവര്‍ക്കും സുരക്ഷിതമായ ഒരു ജീവിത അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിന് ഈ കരുതല്‍ അത്യാവശ്യമാണെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്ബോള്‍ പൗരന്മാരും, താമസക്കാരും നിർബന്ധമായും മാസ്‌ക് ധരിക്കണം.ഇതിലൂടെ പകര്‍ച്ചവ്യാധികള്‍ പടരുന്നതില്‍ നിന്ന് വ്യക്തികളെ തടയാന്‍  സാധിക്കുമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.

    Read More »
  • തൊഴിലിടങ്ങളിൽ വ്യത്യസ്തരാജ്യക്കാര്‍ വേണമെന്ന് യു.എ.ഇ; ഇന്ത്യക്കാർക്ക് തിരിച്ചടി

    ദുബായ്: വ്യത്യസ്തരാജ്യക്കാർക്ക് നിയമനം നല്‍കണമെന്ന നിയമം യു.എ.ഇ. കർശനമാക്കുന്നു. സ്ഥാപനങ്ങളുടെ നിലവിലെ വിസാ ക്വാട്ടയുടെ ആദ്യ 20 ശതമാനമെങ്കിലും വ്യത്യസ്തരാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാർക്ക് നല്‍കണമെന്നാണ് അറിയിപ്പ്. അതിനാൽ തന്നെ യു.എ.ഇ.യിലെ സ്ഥാപനങ്ങളില്‍ ഏതെങ്കിലും ഒരു രാജ്യക്കാരുടെ എണ്ണം കൂടുതലാണെങ്കില്‍ അതേ രാജ്യക്കാർക്ക് അവിടേക്ക് പുതിയ തൊഴില്‍വിസ ലഭിക്കില്ല.കമ്ബനികളില്‍ ഇന്ത്യക്കാർ കൂടുതലും മറ്റു രാജ്യക്കാർ വളരെ കുറവുമായാണ് പൊതുവേ കണ്ടുവരുന്നതിനാൽ ഇന്ത്യക്കാരെയാകും ഇത് കൂടുതലായി ബാധിക്കുക. നിശ്ചിത ക്വാട്ട പാലിക്കണമെന്ന നിയമം എല്ലാ സ്ഥാപനങ്ങളിലും പ്രാബല്യത്തിലായാല്‍ ഇന്ത്യക്കാർക്ക് പുതിയ തൊഴില്‍വിസ ലഭിക്കല്‍ വെല്ലുവിളിയാകുമെന്നാണ് സൂചന. കാരണം യു. എ.ഇ.യിലെ സ്ഥാപനങ്ങളില്‍ ഏറെയും ഇന്ത്യൻജീവനക്കാരാണ്. അതിനുപിന്നിലായി പാകിസ്താൻ, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്നുള്ളവരും. ഇന്ത്യക്കാർ ഏറെയുള്ള സ്ഥാപനങ്ങള്‍ തൊഴില്‍വിസയ്ക്ക് അപേക്ഷിക്കുമ്ബോള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ കാണുന്നത് നിയമനങ്ങളില്‍ തുല്യത പാലിക്കണമെന്ന മുന്നറിയിപ്പാണ്. നിയമനം കുറയാനോ വൈകാനോ സാധ്യതയുള്ളതിനാല്‍ പുതിയ ജോലിക്കും ജോലിമാറ്റത്തിനും ശ്രമിക്കുന്നവർ ശ്രദ്ധിക്കണമെന്ന് വിസ സേവനരംഗത്തുള്ളവർ പറയുന്നു.

    Read More »
  • ശമ്പളം നൽകുന്നത് വൈകിപ്പിച്ചു; കുവൈത്തിലെ ഓയിൽ കമ്പനിക്ക് പിഴ

    കുവൈത്ത് സിറ്റി: തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത് വൈകിപ്പിച്ചതിന് എണ്ണ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് പിഴ ചുമത്തി അധികൃതർ. കുവൈത്ത് ഓയിൽ കമ്പനിയുമായി  കരാറിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സ്വകാര്യ കമ്പനിക്കാണ് പിഴ. 2,000 ദിനാറാണ് പിഴ. പ്രൈവറ്റ് സെക്ടർ വർക്കേഴ്സ് യൂണിയൻ മേധാവി ഖാലിദ് അൽ അനാസിയാണ്  ഇക്കാര്യം അറിയിച്ചത്. കമ്പനി കുടിശ്ശിക അടച്ചാലും പിഴ ബാധകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന കാലയളവിൽ ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആരംഭിക്കാൻ യൂണിയൻ പദ്ധതിയിടുന്നുണ്ട്. ഈ പ്ലാറ്റ്ഫോം പൗരന്മാർക്കും വിദ്യാർത്ഥികൾക്കും വിരമിച്ചവർക്കും സ്ഥിരവും പാർട്ട് ടൈം ജോലി അവസരങ്ങൾക്കായുള്ള അപേക്ഷകൾ സുഗമമാക്കും. സ്വകാര്യ മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച പരാതികൾ സമർപ്പിക്കുന്നതിനുള്ള സേവനങ്ങളും പുതിയ സംവിധാനത്തിൽ ഉണ്ടായിരിക്കുമെന്നും  ഖാലിദ് അൽ അനാസി പറഞ്ഞു.

    Read More »
  • അബുദാബി ബിഗ് ടിക്കറ്റ്: രണ്ടാം തവണയും ആഡംബര കാര്‍ സ്വന്തമാക്കി ഇന്ത്യക്കാരൻ

    അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കി അവരുടെ ജീവിതങ്ങള്‍ മാറ്റി മറിച്ച അബുദാബി ബിഗ് ടിക്കറ്റിൽ രണ്ടാം തവണയും ആഡംബര കാര്‍ സ്വന്തമാക്കി ഇന്ത്യക്കാരൻ. ദുബായില്‍ പ്രവാസ ജീവിതം നയിക്കുന്ന മുംബൈ സ്വദേശി കപാഡിയ ഹുസൈനി ഗുലാം അലി ആണ് അബുദാബി പ്രതിവാര നറുക്കെടുപ്പില്‍ റേഞ്ച് റോവര്‍ വെലാര്‍ കാര്‍ സ്വന്തമാക്കിയത്. ഡിസംബര്‍ 31ന് നടന്ന ഡ്രീം കാര്‍ റാഫിള്‍ ഡ്രോയില്‍ 013317 ടിക്കറ്റ് നമ്ബറിലൂടെയാണ് ഭാഗ്യമെത്തിയത്. ഇത് രണ്ടാം തവണയാണ് ആഡംബര കാര്‍ ഗുലാം അലിക്ക് സമ്മാനമായി ലഭിക്കുന്നത്. ദുബായില്‍ നിര്‍മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്ന ബിസിനസ് ചെയ്യുകയാണ് ഗുലാം അലി. പത്ത് വര്‍ഷം മുമ്ബ് മറ്റൊരു റാഫിള്‍ ഡ്രോയിലൂടെ മെഴ്സിഡസ് കാര്‍ ലഭിച്ചിരുന്നു. മനോഹരമായ റേഞ്ച് റോവര്‍ കൂടി ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം ബിഗ് ടിക്കറ്റ് സംഘാടകരോട് പറഞ്ഞു. ആഡംബര കാര്‍ മസെരാട്ടി ഗ്രെക്കല്‍ ആണ് അടുത്ത വിജയിയെ കാത്തിരിക്കുന്നത്.ബിഗ് ടിക്കറ്റ് വെബ്സൈറ്റില്‍…

    Read More »
  • ബന്ധുവിനായി നാട്ടില്‍നിന്ന് കൊണ്ടുവന്ന മരുന്നുകള്‍ വിനയായി; മലയാളി യുവാവ് ദുബായിൽ അറസ്റ്റിൽ

    ദുബായ്: നിരോധനം അറിയാതെ ബന്ധുവിനായി നാട്ടില്‍നിന്ന് കൊണ്ടുവന്ന മരുന്നുകളുമായി  മലയാളി യുവാവ് അറസ്റ്റിലായി. അജ്മാനിലെ താമസക്കാരനായ മലപ്പുറം സ്വദേശിയാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇദ്ദേഹം കൊണ്ടുവന്ന മരുന്നുകളില്‍ ചിലത് യു.എ.ഇയില്‍ നിരോധിച്ചതായിരുന്നു. ഇതറിയാതെയാണ് ഇദ്ദേഹം ലഗേജില്‍ മരുന്നുകളുമായി എത്തിയത്. വിമാനത്താവളത്തിലെ പരിശോധനയില്‍ മരുന്നുകള്‍ കണ്ടെത്തുകയും ഇദ്ദേഹത്തെ തടഞ്ഞുവെക്കുകയുമായിരുന്നു. വിമാനത്താവളത്തിലെ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധയിലാണ് യു.എ.ഇയില്‍ നിരോധനം ഏര്‍പ്പെടുത്തിയ മരുന്നുകളുടെ രണ്ട് സ്ട്രിപ്പുകള്‍ ഇദ്ദേഹത്തിന്‍റെ ബാഗില്‍ കണ്ടെത്തിയത്. നാട്ടില്‍നിന്നും ഉറ്റവര്‍ നല്‍കിയ മരുന്ന് പരിശോധിക്കാതെ ലഗേജില്‍ കൊണ്ടുവന്നതാണ് വിനയായത്. വീട്ടില്‍നിന്ന് രാത്രി 12 മണിക്ക് വിമാനത്താവളത്തിലേക്ക് ഇറങ്ങാന്‍നിന്ന ഇദ്ദേഹത്തിന് തൊട്ടുമുമ്ബ് മാത്രമാണ് മരുന്ന് അടുത്ത ബന്ധു ഏല്‍പ്പിച്ചത്. ഡോക്ടറുടെ കുറിപ്പടി അടക്കമാണ് ഇദ്ദേഹം മരുന്ന് കൊണ്ടുവന്നിരുന്നത്. എന്നാല്‍ ഇത് യു.എ.ഇയില്‍ നിരോധിച്ച മരുന്നുകളുടെ ഗണത്തില്‍പ്പെട്ടതായിരുന്നു. മരുന്ന് പിടികൂടിയ അധികൃതര്‍ ഇദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്ന എല്ലാ മരുന്നുകളും പിടിച്ചെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ശിക്ഷയ്ക്ക് ശേഷം നാടുകടത്തലും ഉണ്ടാകുമെന്നാണ് വിവരം. ഇത്തരം മരുന്നുകള്‍ കൊണ്ടുവരുന്നത് ശക്തമായ…

    Read More »
  • ഒമാൻ ഇന്ത്യൻ സ്കൂളില്‍ അധ്യാപക ഒഴിവ്

    മസ്കറ്റ്:ഒമാൻ ഇന്ത്യൻ സ്കൂളില്‍ അധ്യാപക ഒഴിവ്.വൈസ് പ്രിൻസിപ്പൽ അടക്കം 10 ഒഴിവുകളാണുള്ളത്. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന  അപേക്ഷിക്കാം. ബയോഡേറ്റ [email protected] എന്ന ഇ-മെയിലില്‍ ജനുവരി 20നകം അയയ്ക്കണം. പ്രായം: 40ല്‍ താഴെ.ശമ്ബളം: ടീച്ചര്‍ (400-450 ഒമാൻ റിയാല്‍); വൈസ് പ്രിൻസിപ്പല്‍ (600-700 ഒമാൻ റിയാല്‍).കൂടുതൽ വിവരങ്ങൾക്ക് :www.odepc.kerala.gov.in

    Read More »
  • സ്പോണ്‍സര്‍മാരില്ലാതെ വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ ജോലി ചെയ്യാം ; പ്രീമിയം ഇഖാമ  കൂടുതല്‍ പേരിലേക്ക്

    റിയാദ്: സ്വദേശി സ്പോണ്‍സര്‍മാരില്ലാതെ വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ തങ്ങാനും തൊഴിലെടുക്കാനും ബിസിനസ് സരംഭങ്ങള്‍ നടത്താനും സ്വാതന്ത്ര്യം നല്‍കുന്ന പ്രീമിയം ഇഖാമ (റെസിഡൻസി പെര്‍മിറ്റ്) ഇനി കൂടുതല്‍ വിഭാഗം ആളുകളിലേക്ക്. പാശ്ചാത്യരാജ്യങ്ങളിലെ ഗ്രീൻ കാര്‍ഡ് മാതൃകയിലുള്ള പ്രീമിയം റെസിഡൻസി പെര്‍മിറ്റിന് അഞ്ചുവിഭാഗങ്ങളില്‍ പെടുന്ന വിദേശികള്‍ക്ക് അപേക്ഷിക്കാൻ കഴിയുമെന്ന് പ്രീമിയം റസിഡൻസി സെൻറര്‍ ചെയര്‍മാനും വാണിജ്യമന്ത്രിയുമായ ഡോ. മാജിദ് ബിൻ അബ്ദുല്ല അല്‍ഖസബി അറിയിച്ചു. ഹെല്‍ത്ത് കെയര്‍, ശാസ്ത്രം എന്നീ രംഗത്തെ വിദഗ്ധരും വിവിധ വിഷയങ്ങളിലെ ഗവേഷകരും, കലാകായിക പ്രതിഭകള്‍, ബിസിനസ് നിക്ഷേപകര്‍, വ്യവസായ സംരംഭകര്‍, റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ എന്നിങ്ങനെയാണ് ആ അഞ്ച് വിഭാഗം. 2019ലാണ് പ്രീമിയം ഇഖാമ സംവിധാനം നിലവില്‍ വന്നത്. സ്വദേശി സ്പോണ്‍സര്‍ ആവശ്യമില്ലാതെ വിദേശികള്‍ക്ക് സൗദിയില്‍ ജീവിക്കാനും ജോലി ചെയ്യാനും ബിസിനസുകളും സ്വത്തുക്കളും സ്വന്തമാക്കാനുള്ള അവകാശം നല്‍കുന്നതാണ് ഇത്.ഇതിന് പുറമെയാണ് പുതിയ അഞ്ച് വിഭാഗങ്ങളെ കൂടി പ്രീമിയം ഇഖാമ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. ഈ വിഭാഗങ്ങള്‍ക്ക് കീഴില്‍ വ്യക്തിഗത ഇഖാമ…

    Read More »
  • മാലിദ്വീപ് സന്ദര്‍ശിക്കാൻ ഓഫറുമായി ഖത്തര്‍ എയര്‍വെയ്സ്; പൊങ്കാലയുമായി ഇന്ത്യക്കാർ

    ദോഹ: ഇന്ത്യ – മാലിദ്വീപ് പ്രശ്നം പുകയുന്നതിനിടയിൽ മാലിദ്വീപിലേക്ക് ഓഫറുകൾ പ്രഖ്യാപിച്ച ഖത്തർ എയർവെയ്സിന്റെ പേജിൽ പൊങ്കാലയർപ്പിച്ച് ഇന്ത്യക്കാർ. മാലിദ്വീപ് സന്ദര്‍ശിക്കാനായി നറുക്കെടുപ്പിലൂടെ രണ്ടുപേരെ തിരഞ്ഞെടുക്കുന്നതായി പ്രഖ്യാപിച്ച ഖത്തര്‍ എയര്‍വെയ്‌സിന്റെ  ഫേസ്ബുക്ക് പോസ്റ്റിലാണ് ഇന്ത്യക്കാരുടെ കമന്റുകൾ നിറയുന്നത്.മാലിദ്വീപല്ല ലക്ഷദ്വീപ് സന്ദർശിക്കൂ  എന്നാണ് കൂടുതൽ കമന്റുകളും. നറുക്കെടുപ്പിലൂടെ രണ്ടുപേര്‍ക്ക് അഞ്ച് രാത്രി മാലിദ്വീപില്‍ ചെലവഴിക്കാം എന്നാണ് ഖത്തര്‍ എയര്‍വെയ്സ് നല്‍കിയിരിക്കുന്ന ഓഫര്‍. എന്നാല്‍  മാലിദ്വീപിനേക്കാൾ  ലക്ഷദ്വീപാണ് മെച്ചം എന്നാണ് ഇന്ത്യക്കാരായ യാത്രക്കാര്‍ അഭിപ്രായപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തോടെയാണ് ഇന്ത്യ മാലിദ്വീപ് സംഘര്‍ഷത്തിന് ആരംഭമാക്കുന്നത്. ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രിയെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുകയും ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ മാലിദ്വീപിലെ മൂന്ന് മന്ത്രിമാര്‍ക്ക് സസ്പെൻഷൻ നേരിടേണ്ടി വന്നു. എന്നാല്‍, ഈ സസ്പെൻഷൻ നടപടി കൊണ്ട് ഇന്ത്യയിലെ വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. സിനിമാതാരങ്ങളും ക്രിക്കറ്റ് താരങ്ങളും അടക്കമുള്ള നിരവധി പ്രമുഖരാണ് ഇപ്പോള്‍ മാലിദ്വീപിനെതിരായി രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ ടൂറിസം മേഖലയില്‍ വലിയ നഷ്ടമാണ്…

    Read More »
  • കടയിൽ കാലാവധി കഴിഞ്ഞ ബിസ്‌ക്കറ്റ് , മലയാളി ജീവനക്കാരന് സൗദിയിൽ നാടുകടത്തലും പിഴയും 

    റിയാദ്:കാലാവധി കഴിഞ്ഞ ബിസ്‌ക്കറ്റ് ബഖാലയില്‍  കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവനക്കാരനായ മലയാളിക്ക് നാടുകടത്തലും ആയിരം റിയാല്‍ പിഴയും ശിക്ഷ. അബഹയിലെ ഒരു ബഖാലയില്‍ ജീവനക്കാരനായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശാഫിക്കാണ് നാടുകടത്തിലിനോടൊപ്പം പിഴയും ശിക്ഷ ലഭിച്ചത്. ശാഫിക്ക് ആയിരം റിയാല്‍ പിഴയും നാടുകടത്തലും സ്ഥാപന ഉടമയ്ക്ക് 12000 റിയാല്‍ പിഴയുമാണ് ശിക്ഷ വിധിച്ചത്.

    Read More »
  • ഒമാനില്‍ കൂട്ടബലാത്സംഗത്തിനിരയായി  ഇന്ത്യക്കാരി

    മസ്കറ്റ്: ജോലിക്കായി ഒമാനിലെത്തിയ ഇന്ത്യൻ യുവതി കൂട്ടബലാത്സംഗത്തിനിരയായി.ഹൈദരാബാദില്‍ നിന്നുള്ള 29 കാരിയായ യുവതിയാണ് മസ്‌കറ്റില്‍ ജോലി തേടി എത്തിയ ശേഷം കുരുക്കില്‍ അകപ്പെട്ടത്. ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ സഹായംതേടി യുവതിയുടെ മാതാവ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നിവേദനം നൽകിയിട്ടുണ്ട്. ഉപജീവനമാര്‍ഗം തേടിയാണ് യുവതി ഒമാനിലെ മസ്‌കറ്റിലേക്ക് വിമാനം കയറുന്നത്. ജോലിചെയ്ത വീട്ടില്‍ നിന്നുള്ള പീഡനങ്ങളും തൊഴിലുടമയുടെ സഹോദരന്റേതുൾപ്പടെയുള്ള ലൈംഗികാതിക്രമങ്ങളും കാരണം ജോലി അവസാനിപ്പിച്ചെങ്കിലും നാട്ടിലേക്ക് മടങ്ങാന്‍ രേഖകളില്ലാതെ തെരുവില്‍ കഴിയുകയാണിപ്പോള്‍. ഒമാനിലേക്ക് പോകുന്നതിന് മുൻപ് ഹൈദരാബാദിലെ ഒരു ആശുപത്രിയില്‍ ഹൗസ്കീപ്പിംഗ് വിഭാഗത്തിൽ ഇവർ ജോലിചെയ്തിരുന്നു. ഈ സമയത്താണ് ഷൗക്കത്ത് എന്ന വിസ ഏജന്റ് യുവതിയെ സമീപിച്ച്‌ ഒമാനിലെ മസ്‌കറ്റില്‍ ജോലി വാഗ്ദാനം ചെയ്യുന്നത്. 2023 ജനുവരി 30ന് വിസിറ്റ് വിസയിലാണ് യുവതി ഒമാനിലേക്ക് പോയത്. ഒമാനില്‍ എത്തിയപ്പോള്‍ നാസര്‍ എന്ന വ്യക്തി അവളെ സ്വീകരിച്ചു. തുടര്‍ന്ന് ഒരാഴ്ചയോളം മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി ഓഫീസില്‍ പാര്‍പ്പിച്ച് ഇയാൾ പീഡിപ്പിച്ചതായി മാതാവിന്റെ പരാതിയിൽ പറയുന്നു. പിന്നീട്…

    Read More »
Back to top button
error: