Pravasi

  • കൂടുതല്‍ സ്വദേശി വത്കരണം; വിനോദ സഞ്ചാര മേഖലയില്‍ വരുന്നത് വന്‍ തൊഴില്‍ നഷ്ടം; പുതിയ നയങ്ങള്‍ക്ക് അംഗീകാരം നല്‍കി സൗദി

    റിയാദ്: സൗദിയിലെ വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കുമെന്നു ടൂറിസം മന്ത്രാലയം. ഇതുസംബന്ധിച്ച പുതിയ നയങ്ങള്‍ക്കും ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖതീബ് അംഗീകാരം നല്‍കി. ഇതോടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്നാണ് വിലയിരുത്തപ്പെടുന്നത്. ജനറല്‍ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കു പ്രകാരം 9.66 ലക്ഷം തൊഴിലാളികളാണ് സൗദി വിനോദ സഞ്ചാര മേഖലയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 7.24 ലക്ഷം വിദേശികളാണ്. ഹജ്, ഉംറ എന്നിവയ്ക്കു പുറമെ ടൂറിസം മേഖലയില്‍ ഒരു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. നിലവില്‍ 24.8 ശതമാനമാണ് സ്വദേശികളുടെ സാന്നിധ്യം. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ ടൂറിസം മേഖലയില്‍ 41 ശതമാനം സ്വദേശികളെ നിയമിക്കുകയാണ് ലക്ഷ്യം. പുതിയ നയം അനുസരിച്ച് റിസപ്ഷനിസ്റ്റ് തസ്തികയില്‍ സ്വദേശികളെ നിയമിക്കണം. ജീവനക്കാരുടെ വിവരങ്ങള്‍ മനുഷ്യ വിഭവശേഷി മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം. താല്‍ക്കാലിക ജീവനക്കാര്‍, കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ക്ക് പാര്‍ട്ട്ടൈം ജോലിയ്ക്കു അനുമതി നല്‍കുന്ന ‘അജീര്‍’ പോര്‍ട്ടലില്‍ രജിസ്റ്റര്‍…

    Read More »
  • നിമിഷപ്രിയയുടെ മോചനത്തിന് പുതിയ മധ്യസ്ഥനെത്തും, ആ ജീവനിൽ ആശങ്കപ്പെടേണ്ട, നല്ലതുമാത്രം സംഭവിക്കും- കേന്ദ്രം സുപ്രീംകോടതിയിൽ, കേസ് ജനുവരിയിലേക്ക് മാറ്റി

    ന്യൂഡൽഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടി യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കെ.എ. പോൾ ആണോ മധ്യസ്ഥനെന്നു ചോദിച്ച കോടതിയോട് അല്ലായെന്നും പുതിയ ആളാണെന്നും കേന്ദ്രം വ്യക്തമാക്കി. നിമിഷയുടെ ജീവനിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ചർച്ചകൾ പുരോഗമിക്കുകയാണ്. നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന പ്രതീക്ഷയും കേന്ദ്രം പങ്കുവച്ചു. കേസ് ജനുവരിയിലേക്ക് മാറ്റി. അതിനിടയിൽ പുതിയ സംഭവങ്ങൾ ഉണ്ടായാൽ കോടതി പരിഗണിക്കും. അതേസമയം നിമിഷപ്രിയയുടെ മോചനത്തിനായി കെ.എ. പോൾ പണം പിരിക്കുന്നത് തങ്ങളുടെ അറിവോടെയല്ലെന്നും പണപ്പിരിവിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂലൈ 16ന് നടക്കാനിരുന്ന നിമിഷയുടെ വധശിക്ഷ ചർച്ചകളെ തുടർന്ന് മാറ്റിവച്ചിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ വ്യക്തമായ തീരുമാനത്തിലെത്തിയിട്ടില്ല. 2017ലാണ് തലാൽ കൊല്ലപ്പെട്ടത്. തുടർന്ന് 2020 ൽ യെമൻ കോടതി വധശിക്ഷക്ക് ഉത്തരവിട്ടു. 2024 ഡിസംബറിൽ യെമൻ പ്രസിഡന്റ് റഷാദ് അൽ അലിമി വധശിക്ഷക്ക്…

    Read More »
  • നൊബേൽ സമ്മാനത്തിനുവേണ്ടിയല്ലാട്ടോ… അടുത്തത് അഫ്ഗാനിസ്ഥാൻ, യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ അതി വിദഗ്ധൻ… നിങ്ങൾ രണ്ടുപേരും യുദ്ധത്തിനു പോയാൽ നിങ്ങളുടെ മേൽ 100%, 150%, 200% എന്നിങ്ങനെ തീരുവകൾ ചുമത്തും!! ഒറ്റ ഭീഷണിയേ ഇന്ത്യ- പാക്കിസ്ഥാൻ കാര്യത്തിൽ എനിക്ക് വേണ്ടിവന്നുള്ളു- ട്രംപ്

    വാഷിങ്ടൻ: പറഞ്ഞ പല്ലവിതന്നെ പാടിക്കൊണ്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വ്യാപാര ഭീഷണി ഉയർത്തിയാണ് ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത്. ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടെയാണ് ട്രംപിന്റെ പുതിയ പരാമർശം. നിങ്ങൾ രണ്ടുപേരും യുദ്ധത്തിനു പോയാൽ, താൻ നിങ്ങളുടെ മേൽ 100%, 150%, 200% എന്നിങ്ങനെ തീരുവകൾ ചുമത്തുമെന്ന് ഇന്ത്യയോടും പാക്കിസ്ഥാനോടും പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ അത് പരിഹരിച്ചു. തീരുവകൾ ഇല്ലായിരുന്നുവെങ്കിൽ, ഈ യുദ്ധം ഒരിക്കലും അവസാനിക്കുമായിരുന്നില്ലെന്നാണ് ട്രംപ് പറയുന്നത്. ഗാസയിലെ വെടിനിർത്തൽ താൻ പരിഹരിച്ച എട്ടാമത്തെ യുദ്ധമായി വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപിന്റെ പ്രസ്താവന. ‘‘ഇന്ത്യയെയും പാക്കിസ്ഥാനെയും കുറിച്ച് ചിന്തിക്കൂ. ചില യുദ്ധങ്ങൾ 31, 32 അല്ലെങ്കിൽ 37 വർഷം നീണ്ടുനിന്നു. ദശലക്ഷക്കണക്കിന് ആളുകൾ മരിച്ചു. അവയിൽ മിക്കതും ഞാൻ ഒരു ദിവസത്തിനുള്ളിൽ പരിഹരിച്ചു. നിങ്ങൾ രണ്ടുപേരും യുദ്ധത്തിനു പോയാൽ, ഞാൻ നിങ്ങളുടെ മേൽ 100%, 150%, 200% എന്നിങ്ങനെ തീരുവകൾ ചുമത്തുമെന്ന് ഇന്ത്യയോടും പാക്കിസ്ഥാനോടും പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ അത് പരിഹരിച്ചു. തീരുവകൾ ഇല്ലായിരുന്നുവെങ്കിൽ, ഈ…

    Read More »
  • മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം; അറിയിപ്പ് ലഭിച്ചു; നടപടി കാരണം വ്യക്തമാക്കാതെ

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. അനുമതി നിഷേധിച്ചുകൊണ്ടുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി തള്ളിയത്. അനുമതി നിഷേധിച്ച കാരണത്തെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം വിശദീകരണം നല്‍കിയിട്ടില്ല. ഒക്ടോബര്‍ 16 വ്യാഴാഴ്ച മുതല്‍ നവംബര്‍ ഒന്‍പതുവരെയായിരുന്നു പര്യടനം നിശ്ചയിച്ചിരുന്നത്. ഒക്ടോബര്‍ 16-ന് ബഹ്‌റൈന്‍, ഒക്ടോബര്‍ 17-ന് സൗദി, ദമ്മാം, ഒക്ടോബര്‍ 18- ജിദ്ദ, ഒക്ടോബര്‍ 19- റിയാദ് എന്നിങ്ങനെ ആയിരുന്നു സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ഒക്ടോബര്‍ 24, 25 ദിവസങ്ങളില്‍ ഒമാനിലെ മസ്‌ക്കത്തിലേയും സലാലയിലേയും പരിപാടികളില്‍ പങ്കെടുക്കാനും ഒക്ടോബര്‍ 30-ന് ഖത്തറിലും നവംബര്‍ ഏഴിന് കുവൈത്ത്, നവംബര്‍ ഒന്‍പതിന് അബുദാബി- എന്നിങ്ങനെയുമായിരുന്നു സന്ദര്‍ശനം തീരുമാനിച്ചിരുന്നത്.

    Read More »
  • ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ദിനാചരണം സംഘടിപ്പിച്ചു

    ഒ.ഐ.സി.സി മലപ്പുറം ജില്ലാകമ്മറ്റി ഗാന്ധി ജയന്തി ദിനചാരണം സംഘടിപ്പിച്ചു. ആക്റ്റിങ് പ്രസിഡന്റ് ഇസ്മയിൽ കൂരിപ്പൊയിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഒ.ഐസിസി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് അഞ്ചാലൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിസത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി കൊണ്ട് അവതരിപ്പിച്ച പ്രഭാഷണങ്ങൾ വിഷയ വൈവിധ്യങ്ങൾ കൊണ്ട് ഏറെ ശ്രദ്ധേയമായി. ലോകാരാധ്യനായ മഹാത്മാഗാന്ധിയെ വീണ്ടും വീണ്ടും കൊലചെയ്തു കൊണ്ടിരിക്കുകയാണ് ഇന്നും സംഘപരിവാരങ്ങൾ. 73 വർഷം മുമ്പ് പ്രാർഥനായോഗത്തിൽ പങ്കെടുക്കുമ്പോഴാണ് മഹാത്മാവിനെ നാഥുറാം വിനായക് ഗോഡ്സെ എന്ന ആർ.എസ്.എസുകാരൻ വെടിവെച്ചുവീഴ്ത്തിയത്. വാസ്തവത്തിൽ ഒരാളല്ല, ഒരു ആശയസംഹിതയുടെ പ്രതീകമായിത്തീർന്ന വ്യക്തിയാണ് നന്മയുടെ പ്രതീകമായ മഹാത്മജിയെ കൊന്നത്. ഗാന്ധിജിയെ വധിക്കുന്നതിലൂടെ ഗാന്ധിയൻ ആദർശങ്ങളെയൊന്നാകെ കൊലചെയ്ത് രാജ്യത്തെ വീണ്ടും പ്രാകൃതത്വത്തിലേക്ക് കൊണ്ടുപോകാമെന്നാവണം അവർ ആശിച്ചത്. എന്നാൽ, എത്രതവണ കൊല്ലാൻ ശ്രമിച്ചിട്ടും ആ ഓർമകളെയും അതുയർത്തുന്ന നന്മയുടെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും വിനയത്തിന്റെയും അഹിംസയുടെയും ആശയങ്ങളെ ഇല്ലാതാക്കാനാവുന്നില്ല.ഓരോ ഗാന്ധിജയന്തി ദിനവും ഓരോ ഗാന്ധി രക്തസാക്ഷിത്വ ദിനവും ഒരു ഓർമ്മപ്പെടുത്തൽ…

    Read More »
  • ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആര്യാടൻ മുഹമ്മദ്‌ അനുസ്മരണം സംഘടിപ്പിച്ചു

    ജിദ്ദ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഏറനാടൻ മണ്ണിൽ നിന്നും ഏറെ വെല്ലുവിളികൾ അതിജീവിച്ചു നാന്ദി കുറിച്ച ആര്യാടൻ മുഹമ്മദിന്റെ ഏഴു പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതം കേരള രാഷ്ട്രീയ മണ്ഡലത്തിൽ ശ്രദ്ധേയമായ ഒരദ്ധ്യായമായി രേഖപ്പെടുത്തുമെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആര്യാടൻ മുഹമ്മദ്‌ അനുസ്മരണം സംഘടിപ്പിച്ചുമികച്ച നിയമസഭാ സാമാജികനായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിയമസഭാ നടപടി ക്രമങ്ങളിലുണ്ടായിരുന്ന അറിവും പാണ്ഡിത്യവും പ്രശംസനീയമാണ്. സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് അദ്ദേഹത്തിൻറെ പ്രത്യേകതയായിരുന്നു. മതേതരത്വം ജീവിത സപര്യയായി കണ്ട ആര്യാടൻ മുഹമ്മദിന്റെ വിയോഗം മതേതര കേരളത്തിന് തീരാ നഷ്ടമാണെന്നും യോഗം ഉത്ഘാടനം ചെയ്ത ഒ.ഐ.സി.സി സൗദി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി അഷറഫ് അഞ്ചാലൻ പറഞ്ഞു. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് ഇസ്മയിൽ കൂരിപ്പൊയിലിന്റെ അധ്യക്ഷതയിൽ…

    Read More »
  • 95-ാമത് സൗദി ദേശീയ ദിനത്തിൽ ഒഐസിസി (ജിദ്ദ) മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു

    ജിദ്ദ: അനുദിനം പുരോഗതിയുടെ പാതയിൽ മുന്നേറി കൊണ്ടിരിക്കുന്ന സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനത്തിൽ ജിദ്ദയിലെ അൽറുവൈസിലുള്ള ഐഎംസി ഹോസ്പിറ്റലുമായി സഹകരിച്ച്‌ കൊണ്ട് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി (ജിദ്ദ) കമ്മിറ്റി നടത്തിയ രക്തദാന ക്യാമ്പ് പ്രവർത്തക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നിരവധി ഒഐസിസി സന്നദ്ധ പ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്തു. ജോലി ചെയ്യുന്ന രാജ്യത്തിന്റെ ദേശീയ ദിനാഘോഷത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച പരിപാടി സൗദി ജനതയോടും ഭരണ കൂടത്തോടുമുള്ള നന്ദിയും കടപ്പാടും വിളിച്ചോതുന്നതായി മാറി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകി ജിദ്ദയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഏറെ ശ്ലാഘനീയമാണെന്ന് പരിപാടി ഉത്ഘാടനം ചെയ്ത ഒഐസിസി ജിദ്ദ റീജിയണൽ കമ്മിറ്റി നിർവാഹക സമിതി അംഗവും സീനിയർ നേതാവുമായ സിടിപി ഇസ്മായിൽ വണ്ടൂർ പറഞ്ഞു. രക്തദാനം മഹാദാനം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നടത്തപ്പെടുന്ന രക്തദാന ക്യാമ്പ്‌ ഏറ്റവും വലിയ മാതൃകാപരമായ…

    Read More »
  • സൗദി ദേശീയ ദിനം; ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള രക്തദാന ക്യാമ്പ്‌ 23ന്

    ജിദ്ദ: സൗദി ദേശീയ ദിനമായ സെപ്റ്റംബർ 23ന്‌ ഐഎംസി ഹോസ്പിറ്റൽ റുവൈസിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക്‌ 12 മണി വരെ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. ജോലി ചെയ്യുന്ന രാജ്യത്തിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച്‌ മുൻ വർഷങ്ങളിലും ഒഐസിസി സന്നദ്ധ പ്രവർത്തകർ രക്തദാനം നൽകിയിരുന്നു. ഈ വർഷത്തെ രക്തദാന ക്യാമ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആസിം ( ബ്ലഡ്‌ ബാങ്ക്‌ ടെക്നിഷൻ ഐഎംസി), എഎം മുർഷിദ് (‌ലൊജിസ്റ്റിക്‌ സൂപർ വൈസർ. ഐഎംസി) എന്നിവർ അറിയിച്ചു. ‌രക്തദാനം നൽകുന്നവരുടെ രജിസ്ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നു. കൂടുതൽ വിവരങ്ങൾക്ക്‌. താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടണമെന്ന് ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു. യുഎം ഹുസ്സൈൻ മലപ്പുറം- 0547473567. ഷമീർ- 0547105698, ഷംസുദ്ധീൻ- 0557775915

    Read More »
  • ഇനി പണം നഷ്ടമാകാകില്ല, വിസ നിരസിക്കപ്പെട്ടാല്‍ മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് ക്ലിയര്‍ട്രിപ്പ്

    കൊച്ചി: വിസ നിരസിക്കപ്പെട്ടാല്‍ ഉപഭോക്താവിന് പണം നഷ്ടമാകാതിരിക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച് ഫ്ളിപ്കാര്‍ട്ട് കമ്പനിയായ ക്ലിയര്‍ട്രിപ്പ്. ദി ബിഗ് ബില്യണ്‍ ഡേയ്‌സിന് മുന്നോടിയായി കമ്പനി വിസ നിരസിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര യാത്രയ്ക്കിടെ വലിയ ആശങ്ക സൃഷ്ടിക്കുന്ന വിസ നിരസിക്കല്‍ ഭീഷണിയെ മറികടക്കാനാണ് ഈ സൗജന്യ സേവനം കമ്പനി അവതരിപ്പിക്കുന്നത്. വിസ നിരസിക്കപ്പെട്ടാല്‍ യാത്രക്കാരന് ബുക്ക് ചെയ്ത വിമാന ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരികെ ലഭിക്കുമെന്നും, യാത്ര പ്ലാനുകളില്‍ ഉപഭോക്താക്കളുടെ ആശങ്കയ്ക്ക് പരിഹാരം കാണുക കൂടിയാണെന്ന് ക്ലിയര്‍ട്രിപ്പ് ചീഫ് ബിസിനസ് ആന്‍ഡ് ഗ്രോത്ത് ഓഫീസര്‍ മഞ്ജരി സിംഗാള്‍ പറഞ്ഞു. എല്ലാ അന്താരാഷ്ട്ര വിമാന ടിക്കറ്റ് ബുക്കിംഗുകളിലും ഈ സേവനം സൗജന്യമായി ലഭിക്കും. പ്രായപരിധി ഇതില്‍ ബാധകമാകില്ല. യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് 24 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കേണ്ടി വരുന്നവര്‍ക്കാണ് സേവനം പൂര്‍ണ രീതിയില്‍ പ്രയോജനപ്പെടുക. ദി ബിഗ് ബില്ല്യണ്‍ ഡേയ്‌സിനോടനുബന്ധിച്ച് ഫ്‌ളാഷ് സെയിലിലൂടെ ആഭ്യന്തര വിമാന ടിക്കറ്റുകള്‍ 999 രൂപ…

    Read More »
  • ഗാസയിൽ അടുത്ത യുദ്ധത്തിനുള്ള പടപ്പുറപ്പാടോ? ആക്രമണത്തിന്റെ അപ്രതീക്ഷിത സ്വഭാവം നിലനിർത്താൻ മുൻകൂട്ടി പ്രഖ്യാപിക്കില്ല, അൽ മവാസിയിലേയ്ക്ക് മാറാൻ ഇസ്രയേൽ സേന, പ്രദേശം പിടിച്ചെടുക്കൽ പദ്ധതികളുമായി ഐഡിഎഫ് മുന്നോട്ടുപോയാൽ കാത്തിരിക്കുന്നതു വൻ ദുരന്തം-യുഎൻ മുന്നറിയിപ്പ്

    ഗാസ സിറ്റി: ഗാസ സിറ്റിയിലെ താമസക്കാരോട് എത്രയും പെട്ടെന്ന് ദക്ഷിണ ഭാഗത്തെ ഹ്യുമാനിറ്റേറിയൻ സോണിലേക്ക് മാറാൻ നിർദേശം നൽകി ഇസ്രയേൽ സേന. അൽ മവാസി എന്ന് വിളിക്കപ്പെടുന്ന ഹ്യുമാനിറ്റേറിയൻ സോണിലേക്ക് മാറാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സൈനിക വക്താവ് അവിചയ് അദ്രീ സാമൂഹികമാധ്യമങ്ങളിലൂടെ നൽകിയ സന്ദേശത്തിൽ പറയുന്നു. പക്ഷെ പുതിയ ആക്രമണം എപ്പോൾ നടക്കുമെന്നോ, ഏതുതരത്തിൽ നടക്കുമെന്നോ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിന്റെ അപ്രതീക്ഷിത സ്വഭാവം നിലനിർത്താൻ ഇത് മുൻകൂട്ടി പ്രഖ്യാപിക്കില്ലെന്ന് ഒരു സൈനിക വക്താവ് പറഞ്ഞിട്ടുണ്ട്. മാനുഷിക മേഖലയിൽ ഭക്ഷണം, മരുന്ന്, ടെന്റുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഫീൽഡ് ആശുപത്രികൾ, ജല പൈപ്പ്‌ലൈനുകൾ എന്നിവയുണ്ടെന്നും സേന ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം പ്രദേശം പിടിച്ചെടുക്കാനുള്ള പദ്ധതികളുമായി ഐഡിഎഫ് മുന്നോട്ടുപോയാൽ വൻ ദുരന്തം ഉണ്ടാകുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ കരയാക്രമണം വിപുലീകരിക്കുന്നതോടൊപ്പം യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെ സഹകരണത്തോടെ തെക്ക് ഭാഗത്തുള്ള മാനുഷിക പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാകുമെന്നും പ്രസ്താവനയിൽ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്…

    Read More »
Back to top button
error: