Pravasi

 • സൗദിയിൽ ഇടിമിന്നലേറ്റ് മരണപ്പെട്ട ഉത്തര്‍ പ്രദേശ് സ്വദേശിയുടെ മൃതദേഹം മലയാളികളുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു

  റിയാദ്: ഹഫര്‍ അല്‍ ബാത്തിനില്‍ ഇടിമിന്നലേറ്റ് മരണപ്പെട്ട ഉത്തര്‍ പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മരുഭൂമിയില്‍ ആട്ടിടയനായി ജോലി ചെയ്തുവന്നിരുന്ന നൻഹി ശിവനാദിന്റെ (24) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. നിയമകുരുക്കില്‍ കുടുങ്ങി മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കാതിരുന്നതോടെ, രണ്ടാഴ്ചയോളം നീണ്ടുനിന്ന നിയമ നടപടികളിലൂടെ വിബിൻ മറ്റത്ത്,ഷിനാജ് കരുനാഗപ്പള്ളി, സൈഫുദ്ധീൻ പള്ളിമുക്ക് ,സാബു സി തോമസ് എന്നിവരുടെ സഹായത്താലാണ് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായത്. ദമാമില്‍ നിന്ന് സൗദി എയര്‍ലൈൻസ് വിമാനത്തില്‍ ലക്നൗ വിമാനത്താവളത്തില്‍ ഇന്നലെ രാവിലെ 10 മണിയോടെ എത്തിച്ചേര്‍ന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.

  Read More »
 • ഖത്തറില്‍  പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

  ദോഹ: ജോലിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പാലക്കാട് കൊടുവായൂര്‍ സ്വദേശി മരിച്ചു. കൊടുവായൂര്‍  കൊയ്മാര്‍ാടത്ത് അനുഗ്രഹ നിവാസില്‍ പി ജയരാജന്റെയും കെ ലീലാവതിയുടേയും മകന്‍ പ്രസാദ് (47)ആണ് മരിച്ചത്. ദോഹയില്‍ ലിഫ്റ്റ് മെയിന്റനന്‍സ് ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ഈ മാസം 16ന് ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. ചികിത്സയിലിരിക്കേ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് മരണം. ഭാര്യ ശുഭ.

  Read More »
 • ക്രിസ്മസ് -പുതുവത്സര സീസണ്‍ ;വിമാന ടിക്കറ്റ് നിരക്കുകളും ഉയര്‍ന്നു തുടങ്ങി

  കൊച്ചി: ക്രിസ്മസ് -പുതുവത്സര സീസണ്‍ ഇങ്ങെത്തിയതോടെ വിമാന ടിക്കറ്റ് നിരക്കുകളും ഉയര്‍ന്നു തുടങ്ങി.ക്രിസ്മസിന് ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള നിരക്ക് അഞ്ചിരട്ടിയായിട്ടുണ്ട്. ട്രാവല്‍ ഏജൻസികള്‍ കൂട്ടത്തോടെ വിമാനടിക്കറ്റുകള്‍ ബുക്കുചെയ്യുന്നതാണ് ഗള്‍ഫിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്കു കാരണമായത്.ഓണം, പെരുന്നാള്‍, ക്രിസ്മസ്, വേനലവധി കാലത്താണ് ഏജൻസികളുടെ ഈ തന്ത്രം.  ദുബായിലേക്ക് നിലവില്‍ 11,000 രൂപയാണ് കോഴിക്കോട്ടുനിന്നുള്ള നിരക്ക്. ഡിസംബര്‍ അവസാനത്തോടെ ഇത് 27,468 രൂപയായിട്ടുണ്ട്. തിരിച്ച്‌ 7,066 രൂപ മുതലുള്ള ടിക്കറ്റിന് 17,000 മുതല്‍ 90,000 രൂപ വരെയായാണ് ഉയരുന്നത്. അബുദാബിയിലേക്ക് 10,284 രൂപയുള്ളത് 28,647 രൂപയായി ഉയര്‍ന്നുകഴിഞ്ഞു. തിരിച്ച്‌ 11,934 രൂപയുള്ളത് 30,638 രൂപ വരെ ഉയരും. ഷാര്‍ജയിലേക്ക് 12,070 രൂപയുള്ളത് 32,159 രൂപയായും തിരിച്ച്‌ 7,859 രൂപയുള്ളത് 46,350 രൂപയായും ഉയര്‍ന്നു. വരുംദിവസങ്ങളില്‍ ഇത് ഒരു ലക്ഷത്തിനു മുകളിലെത്തിയാലും അത്ഭുതപ്പെടാനില്ല.

  Read More »
 • റാസല്‍ഖൈമ – കോഴിക്കോട് സെക്ടറിൽ സര്‍വീസുമായി എയര്‍ അറേബ്യ

  കോഴിക്കോട്: റാസല്‍ഖൈമ – കോഴിക്കോട് സര്‍വീസ് ആരംഭിച്ച്‌ യുഎഇയുടെ ബജറ്റ് വിമാന സര്‍വീസായ എയര്‍ അറേബ്യ. ആഴ്ചയിൽ മൂന്നു ദിവസമാണ്  സര്‍വീസ്. ബുധൻ, വെള്ളി ദിവസങ്ങളില്‍ യുഎഇ സമയം ഉച്ചയ്ക്ക് 2.55ന് റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എ 320 വിമാനം ഇന്ത്യൻ സമയം രാത്രി 8.10ന് കോഴിക്കോട്ടെത്തും. ഈ ദിവസങ്ങളില്‍ രാത്രി 8.50 ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന മടക്ക വിമാനം 11.25ന് റാസല്‍ഖൈമയിലെത്തും. ഞായറാഴ്ചകളില്‍ രാവിലെ 10.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 4.10ന് കോഴിക്കോട്ടെത്തും. വെള്ളിയാഴ്ച കോഴിക്കോട് നിന്ന് വൈകുന്നേരം 4.50ന് പുറപ്പെടുന്ന വിമാനം 7.25ന് റാസല്‍ഖൈമയിലെത്തും. അതേസമയം  കോഴിക്കോടും തിരുവനന്തപുരവും ഉള്‍പ്പെടെ അഞ്ച് ഇന്ത്യൻ നഗരങ്ങളെ ഉള്‍പ്പെടുത്തി റൂട്ടുകള്‍ വിപുലീകരിക്കുമെന്ന പ്രഖ്യാപനവുമായി ഒമാനിലെ ബജറ്റ് വിമാനക്കമ്ബനിയായ സലാം എയറും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കോഴിക്കോട്, തിരുവനന്തപുരം എന്നിവയ്ക്ക് പുറമെ ഹൈദരാബാദ്, ജയ്പൂര്‍, ലഖ്‌നൗ തുടങ്ങിയ അഞ്ച് നഗരങ്ങളിലേക്കാണ് ഒമാന്‍ വിമാന കമ്ബനി…

  Read More »
 • അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലേക്ക് വീണ്ടും സര്‍വീസുകള്‍ തുടങ്ങാൻ സലാം എയർ

  മസ്കറ്റ്: ഒമാന്റെ ബഡ്ജറ്റ് വിമാന കമ്ബനിയായ സലാം എയര്‍ അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലേക്ക് വീണ്ടും സര്‍വീസുകള്‍ തുടങ്ങുന്നു.തിരുവനന്തപുരം -കോഴിക്കോട് അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. അടുത്തമാസം മുതൽ ഇന്ത്യന്‍ നഗരങ്ങളിലേക്ക് നേരിട്ടുള്ള ഫ്‌ലൈറ്റുകളാണ് ആരംഭിക്കുന്നത് ഹൈദരാബാദ്, കോഴിക്കോട്, ജയ്പൂര്‍, തിരുവനന്തപുരം, ലഖ്നൗ എന്നിവയാണ് മസ്‌കറ്റുമായി ബന്ധിപ്പിക്കുന്ന അഞ്ച് ഇന്ത്യന്‍ നഗരങ്ങള്‍. ഒമാനിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പിന്തുണയും ഒമാന്‍ എയറുമായുള്ള സഹകരണവും കൊണ്ടാണ് ഇന്ത്യന്‍ സെക്ടറിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞതെന്ന് സലാം എയര്‍ ചെയര്‍മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

  Read More »
 • 2024ലെ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ; പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി ബാധകം

  അബുദാബി: 2024ലെ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. യുഎഇ ക്യാബിനറ്റാണ് അവധി ദിവസങ്ങളുടെ പട്ടിക പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി ബാധകമാണ്. കുറഞ്ഞത് 13 പൊതു അവധിയെങ്കിലും അടുത്ത വര്‍ഷം ലഭിക്കും. 2024 ജനുവരി ഒന്നിന് പുതുവത്സരാവധിയോടെയാണ് തുടക്കം. ജനുവരി ഒന്ന് തിങ്കളാഴ്ചയാണ് അവധി ലഭിക്കുക. വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക. റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ പൊതു അവധി ആയിരിക്കും. ഏകദേശം നാല്, അഞ്ച് ദിവസത്തെ അവധി ദിവസങ്ങള്‍ ലഭിക്കും. ദുൽഹജ് 9ന് അറഫാ ദിന അവധി. 10 മുതൽ 12 വരെ ബലി പെരുന്നാൾ അവധി. മുഹറം ഒന്നിന് ഇസ്‌ലാമിക വർഷാരംഭം. മുഹമ്മദ് നബിയുടെ ജന്മദിനം റബീഉൽ അവ്വൽ 12ന്. ഡിസംബർ 2ന് യുഎഇ ദേശീയ ദിനം.

  Read More »
 • ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ മലയാളി യുവാവ് മരിച്ചു 

  കുവൈറ്റ് സിറ്റി :  ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ മലയാളി യുവാവ് മരിച്ചു.കണ്ണൂർ ചെറുപുഴ കൊളുവള്ളി സ്വദേശി പൊടിമറ്റത്തിൽ ജിനേഷ് തോമസ് (35) ആണ്  മരണപ്പെട്ടത്.  ഫർവാനിയ ചോക്കോ ആൻഡ് മോർ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ ജോസ്‌ന, പിതാവ് തോമസ് പി ടി, മാതാവ് റോസമ്മ തോമസ്..

  Read More »
 • തിരുവല്ല സ്വദേശിനി അബുദാബിയിൽ മരിച്ചു

  അബുദാബി: ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവതി അബുദാബിയിൽ മരിച്ചു. തിരുവല്ല  നിരണം സ്വദേശിനി ആനി സജി (56) ആണ് അബുദാബിയില്‍ വച്ച്‌ മരണപ്പെട്ടത്. മുസഫ എമിറേറ്റ്‌സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി സ്‌കൂള്‍ സീനിയര്‍ സൂപ്പര്‍വൈസറായിരുന്നു. ഇതേ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ സജി ഉമ്മന്റെ ഭാര്യയാണ്. മക്കള്‍: സിന്‍സി, ഷിബിന്‍. മരുമകന്‍: മാത്യു വര്‍ഗീസ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

  Read More »
 • ബഹ്റൈനില്‍ ഫുട്ബാള്‍ കളിക്കിടെ കുഴഞ്ഞുവീണ തൃശൂര്‍ സ്വദേശി മരിച്ചു

  മനാമ: ഫുട്ബാള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ മലയാളി യുവാവ് മരിച്ചു. തൃശൂര്‍ ഒല്ലൂര്‍ കുട്ടനല്ലൂര്‍ പെരിഞ്ചേരിക്കാരൻ വീട്ടില്‍ ഔസേപ്പ് ഡേവിസ്(58) ആണ് മരിച്ചത്. അഞ്ചു ദിവസങ്ങള്‍ക്ക് മുൻപാണ് സിഞ്ചിലെ അല്‍ അഹ്ലി സ്റ്റേഡിയത്തില്‍ ഫുട്ബാള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണത്. സല്‍മാനിയ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലായിരുന്നു മരണം. എവറസ്റ്റ് മെക്കാനിക്കല്‍ കമ്ബനിയിലെ ജീവനക്കാരനായിരുന്നു.

  Read More »
 • അപകടത്തിൽ മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്കുളള ഇൻഷുറൻസ് തുക നോർക്ക റൂട്ട്സ് കൈമാറി

  ദുബായ്: അപകടത്തിൽ മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്കുളള നോർക്ക റൂട്ട്സ് സഹായം കൈമാറി.നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡുകൾ ഉള്ളവരുടെ ആശ്രിതർക്കാണ് ഇൻഷുറൻസ് തുക കൈമാറിയത്. നോർക്ക പ്രവാസി ഐ. ഡി. കാർഡിന്റെ രണ്ടു ഗുണഭോക്താക്കൾക്ക് നാലു ലക്ഷം രൂപ വീതംവും, പ്രവാസിരക്ഷ ഇൻഷുറൻസിന്റെ ഭാഗമായി രണ്ടു ഗുണഭോക്താക്കൾക്കായി രണ്ടുലക്ഷം രൂപയും കൂടാതെ എൻ.ആർ.കെ ഇൻഷുറൻസിന്റെ ഭാഗമായി ഒരു അംഗത്തിന് ഡിസെബിലിറ്റി ക്ലയിമായി ഒരു ലക്ഷവും ഉൾപ്പെടെ ആകെ 11 ലക്ഷം രൂപയാണ് ഒക്ടോബർ മാസത്തിൽ കൈമാറിയത്. നോർക്ക റൂട്ട്സിന്റെ വിവിധ പ്രവാസി ഐ.ഡി കാർഡ്‌ (പ്രവാസി, സ്റ്റുഡന്റ്, എൻ.ആർ.കെ) ഉടമകൾക്ക് അപകട മരണം സംഭവിച്ചാൽ ആശ്രിതർക്ക് 4 ലക്ഷം രൂപയും, അംഗവൈകല്യം സംഭവിച്ചാൽ 2 ലക്ഷം രൂപയുടേയും പരിരക്ഷ ലഭിക്കും. മൂന്ന് വർഷമാണ് പ്രവാസി ഐ ഡി കാർഡിന്റെ കാലാവധി . 18 മുതൽ 70 വയസ്സു വരെയുള്ള പ്രവാസികൾക്ക് അപേക്ഷിക്കാവുന്നതാണ്.

  Read More »
Back to top button
error: