Pravasi
-
പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി; പ്രതിസന്ധി സൃഷ്ടിച്ച് വാടകനിരക്കില്‍ 30 ശതമാനം വര്‍ദ്ധന
അബുദാബി: കേരളത്തില്‍ നിന്നടക്കം അനേകം പ്രവാസികളാണ് ജോലി തേടി ദിവസേന യുഎയിലെത്തുന്നത്. യുഎഇയുടെ തലസ്ഥാനമായ അബുദാബിയിലും അനേകം പ്രവാസികള്‍ ജീവിക്കുന്നുണ്ട്. എന്നാലിപ്പോള്‍ പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്ന പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഔദ്യോഗിക വാടക സൂചിക അവതരിപ്പിച്ചതിന് പിന്നാലെ അബുദാബിയില്‍ വാടക നിരക്ക് 30 ശതമാനംവരെ വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാടക സൂചിക അവതരിപ്പിച്ചതോടെ ഉടമകള്‍ വാടക നിരക്കില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. താമസ സൗകര്യങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെയാണിത്. അതേസമയം, ഔദ്യോഗിക സൂചികയേക്കാള്‍ വാടക കൂടുതലുള്ള പ്രദേശങ്ങളില്‍ നിരക്ക് കുറവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാനുള്ള അവസരവും പുതിയ പദ്ധതി നല്‍കുന്നു. ദാഫ്ര, അബുദാബി, അല്‍ ഐന്‍ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ആദ്യത്തെ ഔദ്യോഗിക വാടക സൂചിക കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്റര്‍ ബോര്‍ഡായ അബുദാബി റിയല്‍ എസ്റ്റേറ്റ് സെന്റര്‍ പുറത്തിറക്കിയത്. സൂചികയിലൂടെ, വസ്തു വാങ്ങുന്നവര്‍ക്കും വാടകക്കാര്‍ക്കും സ്ഥലത്തിനും കിടപ്പുമുറികളുടെ എണ്ണവും അനുസരിച്ച് വാടക മൂല്യങ്ങള്‍ പരിശോധിക്കാന്‍ കഴിയും. അപ്പാര്‍ട്ട്മെന്റുകള്‍ക്ക് വാടകനിരക്ക് രണ്ട് ശതമാനംവരെ ഉയര്‍ന്നതായും വികസിത പ്രദേശങ്ങളില്‍…
Read More » -
യുകെ മലയാളികളെ തേടി വീണ്ടും മരണ വാര്‍ത്ത; മെയ്ഡ്സ്റ്റണിലെ ബിന്ദു വിമലും വിടവാങ്ങി
ലണ്ടന്‍: റെഡ്ഡിച്ചിലെ സോണിയയുടെ മരണവും പിന്നാലെയുള്ള ഭര്‍ത്താവിന്റെ ആത്മഹത്യയും യുകെ മലയാളികള്‍ക്ക് നല്‍കിയ ഞെട്ടല്‍ മാറും മുന്നേ വീണ്ടും മരണ വാര്‍ത്ത. മെയ്ഡ്‌സ്റ്റോണ്‍ മലയാളി യുവതിയായ ബിന്ദു വിമലിന്റെ വേര്‍പാടാണ് പ്രിയപ്പെട്ടവരെ ഞെട്ടിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു ബിന്ദു. അതിനിടെയാണ് മരണം തേടിയെത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് മെയ്ഡ്‌സ്റ്റോണ്‍ ഹോസ്പിറ്റലില്‍ വച്ച് മരണം സംഭവിച്ചത്. മെയ്ഡ്‌സ്റ്റോണ്‍ ഹോസ്പിറ്റലിലും ലണ്ടനിലെ കിംഗ്‌സ് ഹോസ്പിറ്റലിലുമായിട്ടായിരുന്നു ബിന്ദുവിന്റെ ചികിത്സ നടന്നിരുന്നത്. ബിന്ദുവിന്റെ ബോണ്‍മാരോ മാറ്റിവക്കാനും ശ്രമം നടത്തിയിരുന്നു. അതിനാല്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് അമ്മയും സഹോദരനും യുകെയില്‍ എത്തുകയും ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പാണ് അമ്മ നാട്ടിലേക്ക് തിരിച്ചു പോയത്. ടണ്‍ബ്രിഡ്ജ് വെല്‍സ് ഹോസ്പിറ്റലിലെ കാറ്ററിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരിയായിരുന്നു ബിന്ദു. വിമല്‍ കുമാര്‍ ഭര്‍ത്താവാണ്. ഉത്തര വിമല്‍, കേശവ് വിമല്‍ എന്നിവര്‍ മക്കളാണ്. എറണാകുളം സ്വദേശിയാണ്. മരണ വാര്‍ത്തയറിഞ്ഞ് ബിന്ദുവിന്റെ സഹോദരനും അച്ഛനും യുകെയിലേക്ക് വരികയാണ്. അതിനു ശേഷമായിരിക്കും…
Read More » -
‘കുട’ സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കേരളത്തിലെ ജില്ല അസോസിയേഷനുകളുടെ കുവൈറ്റിലെ കോഡിനേഷന്‍ കമ്മിറ്റി കേരള യുണൈറ്റഡ് ഡിസ്ട്രിക് അസോസിയേഷന്‍ (കുട) 17/8/2024 ശനിയാഴ്ച്ച കുവൈറ്റ് സമയം വൈകീട്ട് 7.00ന് സൂം അപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ ആയി സ്വാതന്ത്ര്യദിനാചരണവുംനോര്‍ക്ക പ്രവാസി ഐ ഡി, പ്രവാസി ഇന്‍ഷൂറന്‍സ്, പ്രവാസി ക്ഷേമനിധി എന്നിവയേക്കുറിച്ചുള്ള ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. കുട ജനറല്‍ കണ്‍വീനര്‍ അലക്‌സ് പുത്തൂര്‍ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ കണ്‍വീനര്‍ ബിനോയി ചന്ദ്രന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. നോര്‍ക്ക പ്രതിനിധി രമണി കെ നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ സംഘടനകളുടെ ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്തു. കണ്‍വീനര്‍മാരായ സേവ്യര്‍ ആന്റെണി സെമിനാര്‍ കോഡിനേഷനും ഹമീദ് മധൂര്‍ സ്വാഗതവും, നജീബ് പി വി നന്ദിയും രേഖപ്പെടുത്തി.
Read More » -
ബ്രെക്‌സിറ്റ് മൂലം ലോട്ടറിയടിച്ചത് ഇന്ത്യക്കാര്‍ക്ക്; അഞ്ച് ലക്ഷം പേര്‍ക്ക് ജോലി കിട്ടി
ലണ്ടന്‍: ബ്രെക്‌സിറ്റിന് ശേഷം 2019 2023 കാലഘട്ടത്തില്‍ ബ്രിട്ടനില്‍, സ്വന്തം പൗരന്മാരേക്കാള്‍ തൊഴിലവസരങ്ങള്‍ ലഭിച്ചത് ഇന്ത്യാക്കാര്‍ക്കും നൈജീരിയക്കാര്‍ക്കുമെന്ന് ഔദ്യോഗിക കണക്കുകള്‍. വിവരാവകാശ നിയമപ്രകാരം എച്ച് എം ആര്‍ സിയില്‍ നിന്നും ലഭിച്ച കണക്കുകള്‍ കാണിക്കുന്നത്, ഇക്കാലയളവില്‍ എറ്റവും അധികം തൊഴില്‍ ലഭിച്ചത് ഇന്ത്യാക്കാര്‍ക്കാണെന്നാണ്. 4,87,900 ഇന്ത്യാക്കാര്‍ക്കാണ് ഇക്കാലയളവില്‍ യു കെയില്‍ തൊഴില്‍ ലഭിച്ചത്. 2,78,700 നൈജീരിയന്‍ പൗരന്മാര്‍ക്ക് ഇക്കാലയലവില്‍ തൊഴില്‍ ലഭിച്ചപ്പോള്‍ 2,57,000 ബ്രിട്ടീഷ് പൗരന്മാര്‍ക്കും തൊഴില്‍ ലഭിച്ചു. മൊത്തത്തില്‍ 1.481 മില്യന്‍ പുതിയ തൊഴിലവസരങ്ങളാണ് ഇക്കാലയളവില്‍ ബ്രിട്ടനില്‍ ഉണ്ടായത്. അതില്‍ 1.465 മില്യന്‍ തൊഴിലുകള്‍ ലഭിച്ചത് ബ്രിട്ടന് പുറത്തുള്ള, യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങള്‍ അല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ്. 2019 ഡിസംബറിനും 2023 ഡിസംബറിനും ഇടയില്‍, യു കെ പൗരന്മാര്‍ക്കും ഇ യു പൗരന്മാര്‍ക്കും കുറഞ്ഞത് 2,41,600 തൊഴിലവസരങ്ങളായിരുന്നു. എച്ച് എം ആര്‍ സി യില്‍ നിന്നും ഈ കണക്കുകള്‍കരസ്ഥമക്കിയ മുന്‍ മന്ത്രിയും, ടോറി എം പിയുമായ നീല്‍ ഓ ബ്രിയാന്‍…
Read More » -
ഇന്ത്യക്കാരടക്കമുള്ളവരെ കാത്ത് ജര്‍മ്മനി, എല്ലാ ജോലിക്കും ലക്ഷങ്ങള്‍ ശമ്പളം; ഭാവിയില്‍ 70 ലക്ഷം ഒഴിവുകള്‍
2024ന്റെ ആദ്യപകുതിയില്‍ 80,000 പേര്‍ക്ക് തൊഴില്‍ വിസ അനുവദിച്ച് ജര്‍മനി. 2024 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് ഇത്രയും വിസ അനുവദിച്ചതെന്ന് ഫെഡറല്‍ ഫോറിന്‍ ഓഫീസ് ജര്‍മന്‍ പ്രസ് ഏജന്‍സിയോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3000 കൂടുതല്‍ വിസകളാണ് ജര്‍മനി അനുവദിച്ചിരിക്കുന്നത്. ഇതില്‍ പകുതിയും ഡോക്ടര്‍, എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള സ്‌കില്‍ഡ് ജോലികള്‍ക്കാണ്. തൊഴിലാളികളുടെ ദൗര്‍ലഭ്യം കാരണമാണ് രാജ്യം ഇത്രയും പേര്‍ക്ക് വിസ അനുവദിക്കുന്നത്. രാജ്യത്ത് തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് നേരിടുന്നതായി ജര്‍മന്‍ ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ വിശകലനത്തില്‍ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 5,70,000 ഒഴിവുകള്‍ രാജ്യത്ത് നികത്തപ്പെടാതെ ഉണ്ടായിരുന്നു. ഇത് രാജ്യത്തിന് വളരെ വലിയ രീതിയിലുള്ള സാമ്പത്തിക ഇടിവാണ് ഉണ്ടാക്കുന്നതെന്നും ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശകലനത്തില്‍ വ്യക്തമായി. ഗതാഗതം, ആരോഗ്യം, നിര്‍മാണം, എഞ്ചിനീയറിംഗ്, ഐടി തുടങ്ങി ജര്‍മനിയിലെ നിരവധി മേഖലകളില്‍ തൊഴിലാളികളെ ആവശ്യമാണ്. വരും വര്‍ഷങ്ങളില്‍ രാജ്യത്ത് ഇനിയും തൊഴിലാളി ക്ഷാമം വര്‍ദ്ധിക്കുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപ്ലോയ്മെന്റ് റിസര്‍ച്ചിന്റെ പഠനത്തില്‍…
Read More » -
മലയാളം പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായി; ഇപ്പോള്‍ വയനാടിന് സഹായവുമായി ഇമാറാത്തി സഹോദരിമാര്‍
ദുബായ്: പ്രകൃതി ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന വയനാട് ജനതക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യു.എ.ഇയിലെ ഇമാറാത്തി സഹോദരിമാര്‍. മലയാളം പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ നൂറയും മറിയയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. എത്രതുകയാണ് നല്‍കിയെന്ന വിവരം ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. മലയാളം സംസാരിച്ചുള്ള വിഡിയോകളിലൂടെയും റീലുകളിലൂടെയും ഇരുവരും മലയാളികള്‍ക്ക് സുപരിചിതരാണ്. ഇവരുടെ വിഡിയോകള്‍ക്ക് കേരളത്തില്‍നിന്ന് വലിയ രീതിയിലുള്ള ഫോളോവേഴ്സുമുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ നടന്‍ മമ്മൂട്ടി നായകനായ ടര്‍ബോ സിനിമ അറബിയിലേക്ക് മൊഴിമാറ്റം നടത്തിയപ്പോള്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയത് ഇരുവരുമായിരുന്നു. മലയാളികളുടെ ആഘോഷപരിപാടികളിലും നിറസാന്നിധ്യമാണീ ഇമാറാത്തി സഹോദരിമാര്‍. കേരളത്തിലുണ്ടായ ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ ഇരുവരും തങ്ങളാലാവുന്ന സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രവാസി സമൂഹവും വലിയ രീതിയിലുള്ള സാമ്പത്തിക സഹായം വയനാടിനായി പ്രഖ്യാപിക്കുന്നുണ്ട്.
Read More » -
പ്രവാസികള്‍ക്ക് കനത്തതിരിച്ചടി; ദുബായിലെ വാടകക്കാരെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നു
അബുദാബി: തൊഴില്‍തേടി ദുബായിലെത്തിയ പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി. വാടകക്കാരോട് വീട് ഒഴിയാന്‍ ആവശ്യപ്പെടുകയാണ് ഉടമകള്‍. യുഎഇയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ദുബായില്‍ വാടകനിരക്ക് റെക്കാഡ് ഉയരത്തില്‍ എത്തുകയാണ്. അതിനാല്‍ തന്നെ നിലവിലെ വാടകക്കാരെ ഒഴിപ്പിച്ച് ഉയര്‍ന്ന വിലയ്ക്ക് വീടുകളും ഫ്‌ളാറ്റുകളും അപ്പാര്‍ട്ട്മെന്റുകളും വാടകയ്ക്ക് നല്‍കാനാണ് ഉടമകളുടെ നീക്കം. വാടകനിരക്ക് താങ്ങാനാകാത്തതിനാല്‍ വാടകക്കാരെ ഒഴിപ്പിച്ച് സ്വന്തം വീടുകളിലേയ്ക്ക് മാറുന്നവരും ഏറെയാണ്. പുതിയ താമസക്കാരുടെ ഉയര്‍ന്ന ഡിമാന്‍ഡ് കാരണം കഴിഞ്ഞ മൂന്ന് വര്‍ഷമായി ദുബായില്‍ വാടകനിരക്ക് ഇരട്ടയക്ക നിരക്കിലാണ് വര്‍ദ്ധിക്കുന്നത്. പ്രോപ്പര്‍ട്ടി വില്‍ക്കാനോ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കാനോ ആണെങ്കില്‍ വാടകക്കാരെ ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കാന്‍ യുഎഇയിലെ നിയമം അനുവദിക്കുന്നുണ്ട്. ഇത് പരമാവധി മുതലാക്കാനാണ് പ്രോപ്പര്‍ട്ടി ഉടമകള്‍ ശ്രമിക്കുന്നത്. വാടകക്കാരെ ഒഴിപ്പിച്ച് തിരികെ സ്വന്തം വീട്ടില്‍ താമസമാക്കുന്ന ഉടമകള്‍ക്ക് രണ്ട് വര്‍ഷത്തേയ്ക്ക് വീണ്ടും വീട് വാടകയ്ക്ക് നല്‍കാനാവില്ല. വാടക സൂചിക നിരക്കില്‍ താഴെ വാടക നല്‍കുന്നവരെയും ചില ഉടമകള്‍ ഒഴിപ്പിക്കുന്നുണ്ട്. വാടക കരാറുകള്‍ പുതുക്കാനും വാടക…
Read More » -
നാലു വര്‍ഷത്തിനിടയില്‍ എന്‍എച്ച്എസില്‍ ബലാത്സംഗത്തിന് ഇരയായത് 33 സ്ത്രീകള്‍; ഒന്നില്‍ വില്ലന്‍ മലയാളി യുവാവ്; രോഗികളും ജീവനക്കാരും ഇരകള്‍
ലണ്ടന്‍: പതിനായിരക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന എന്‍എച്ച്എസ് ഹോസ്പിറ്റലുകളില്‍ ഉള്ളവര്‍ക്ക് നാണക്കേടിന്റെ കിരീടം സമ്മാനിച്ചാണ് കഴിഞ്ഞ മാസം മലയാളി യുവാവ് 13 വര്‍ഷത്തേക്ക് ജയിലില്‍ എത്തിയത്. ജോലിയില്‍ കയറി വെറും 12 ദിവസത്തിനകം നാല്‍പതുകാരിയായ രോഗിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ യുവാവ് പോലീസ് ചോദ്യം ചെയ്യലില്‍ താന്‍ നിരപരാധിയാണ് എന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, നിരപരാധിയാണ് എന്ന അവകാശവാദം ഇയാള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ലിവര്‍പൂള്‍ ക്രൗണ്‍ കോടതി പ്രത്യേക വിചാരണയും സൗകര്യവും പ്രതിക്കായി ഏര്‍പ്പെടുത്തിയാണ് പഴുതടച്ച നിലയില്‍ കേസിന്റെ വഴിത്താരകള്‍ പിന്നിട്ടത്. തെളിവുകള്‍ ഒന്നൊന്നായി നിരത്തി പോലീസ് രംഗത്ത് വന്നതോടെ ഒരു ഘട്ടത്തില്‍ പ്രതിയായ മലയാളി യുവാവ് കുറ്റം സമ്മതിക്കുകയും അവസാന ഘട്ടത്തില്‍ വീണ്ടും മൊഴി മാറ്റത്തിനു ശ്രമിക്കുകയും ചെയ്തിരുന്നു. പക്ഷെ നീതിയുടെ കരങ്ങളില്‍ നിന്നും നിസാരമായി രക്ഷപെടാന്‍ കഴിയാതെ വന്നതോടെ നീണ്ട 13 വര്‍ഷത്തേക്കാണ് ഇയാളെ ജയിലില്‍ ഇട്ടിരിക്കുന്നത്. ഈ സംഭവം യുകെയില്‍ വ്യാപകമായ ചര്‍ച്ചക്കും കാരണമായി മാറിയിരുന്നു. ഇപ്പോള്‍ ഇതടക്കം…
Read More » -
മലയാളിയുവതി റാസൽഖൈമയിൽ 10-ാം നിലയിൽ നിന്ന് വീണുമരിച്ചു
കൊല്ലം നെടുങ്ങോലം സ്വദേശിനി റാസൽഖൈമയിലെ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. റാസൽഖൈമയിലെ ഹോട്ടൽ ജീവനക്കാരിയായ ഗൗരി മധുസൂദനൻ (28) ആണ് മരിച്ചത്. മൂന്നുദിവസം മുമ്പാണ് സംഭവം. നഖീലിലെ താമസിക്കുന്ന കെട്ടിടത്തിൻ്റെ 10-ാം നിലയിൽനിന്ന് വിഴുകയായിരുന്നു. ഉച്ചയ്ക്കുള്ള ഷിഫ്റ്റിൽ ജോലിക്കുകൊണ്ടുപോകാനായി ഹോട്ടലിന്റെ വാഹനം കെട്ടിടത്തിനുമുന്നിൽ കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം. ഗൗരി താമസിച്ചിരുന്നത് സഹപ്രവർത്തകരുടെ കൂടെത്തന്നെയായിരുന്നു. സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഗൗരിയുടെ കുടുംബം ഷാർജയിലാണ് താമസിക്കുന്നത്. മധുസൂദനൻ മാധവൻപിള്ള- രോഹിണി പെരേര ദമ്പതികളുടെ മകളാണ് ഗൗരി. സഹോദരങ്ങൾ: മിഥുൻ, അശ്വതി, സംഗീത, ശാന്തി. സംസ്‌കാരം റാസൽഖൈമയിൽ നടന്നു.
Read More » -
ഒമാനില്‍ ഇനിമുതല്‍ ആദായനികുതി നല്‍കണം; ഗള്‍ഫ് രാജ്യങ്ങളില്‍ ഇതാദ്യം
മസ്‌കറ്റ്: അടുത്തവര്‍ഷംമുതല്‍ ഒമാനില്‍ ആദായനികുതി ഏര്‍പ്പെടുത്തും. ഗള്‍ഫ് രാജ്യങ്ങളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കം. 2020-ല്‍ നിയമത്തിന്റെ കരട് തയ്യാറായിരുന്നു. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കൂടിയാലോചനാസമിതിയായ ശൂറ കൗണ്‍സില്‍ കരട് നിയമം സ്റ്റേറ്റ് കൗണ്‍സിലിന് കൈമാറി. ഭരണകൂടത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതിനു പിന്നാലെ 2025-ല്‍ നികുതി ഏര്‍പ്പെടുത്താനാണ് ശ്രമം. വരുമാനത്തിന് നികുതി ഇല്ലെന്നതാണ് മറ്റു രാജ്യങ്ങളില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളെ വേറിട്ടുനിര്‍ത്തുന്നത്. ഭാവിയില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ആദായനികുതി വന്നേക്കുമെന്നാണ് സാമ്പത്തികവിദഗ്ധര്‍ നല്‍കുന്ന സൂചന.
Read More »