Pravasi

  • ഹൃദയാഘാതം;പത്തനംതിട്ട സ്വദേശി ബഹ്റൈനില്‍ നിര്യാതനായി

    മനാമ: ഹൃദയാഘാതം മൂലം പത്തനംതിട്ട സ്വദേശി ബഹ്റൈനില്‍ നിര്യാതനായി. ജോസ് പിസ മാനേജിങ് ഡയറക്ടർ പത്തനംതിട്ട നിരണം കിഴക്കും ഭാഗം ,കുന്നത്ത് വർഗീസ് കെ ജോസഫ് (62 ) ആണ് മരിച്ചത്. ഭാര്യ :ലിസി ജോസഫ്, മകള്‍ :ബ്ലെസി ബേബി ജോസഫ് മകൻ : ബെൻജെമിൻ ജോസഫ് (ക്യാപ്റ്റൻ ഇൻഡിഗോ എയർലൈൻ ).മൃതദേഹം കിങ് ഹമദ് ഹോസ്പിറ്റല്‍ മോർച്ചറിയില്‍.

    Read More »
  • മലയാളി മെയില്‍ നഴ്‌സിനെ സൗദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

    റിയാദ്: മലയാളി മെയില്‍ നഴ്‌സിനെ സൗദിയിലെ ദമ്മാമില്‍ മരിച്ച നിലയിൽ കണ്ടെത്തി. തിരുനവനന്തപുരം ബാലരാമപുരം വെടിവെച്ചാംകോവിലില്‍ ദീപു ജയകുമാറാണ് (34) മരിച്ചത്. താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദമ്മാം അല്ഫറാബി ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തുവരികയാണ്. മൂന്ന് വർഷമായി ദമ്മാമില്‍ ജോലി ചെയ്യുന്ന ദീപു മൂന്നാഴ്ച മുമ്ബാണ് അവധിക്ക് നാട്ടില് പോയി വന്നത്. ഭാര്യയും മകളുമടങ്ങുന്ന കുടുംബം നാട്ടിലാണ്.

    Read More »
  • യുഎഇയുടെ വിവിധഭാഗങ്ങളില്‍ ശക്തമായ മഴ; നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി

    ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ. അബുദാബിയില്‍ അര്‍ധരാത്രിയോടെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ദുബായ്, റാസല്‍ഖൈമ, ഉമ്മുല്‍ഖുവെയ്ന്‍ എന്നിവിടങ്ങളിലും കനത്ത മഴപെയ്തു. ഷാര്‍ജ, അജ്മാന്‍, ഫുജൈറ എമിറേറ്റുകളിലും മഴയുണ്ട്. അബുദാബിയില്‍ അല്‍ ദഫ്റ, മദീനത്ത് സായിദ്, സിലാ മേഖലകളില്‍ വാദികള്‍ നിറഞ്ഞു. റോഡുകളിലും വെള്ളം കയറി. റാസല്‍ഖൈമയില്‍ കനത്ത മഴയില്‍ നിരവധിയിടത്ത് റോഡുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടു. ദുബായില്‍ ജബല്‍ അലി, അല്‍ ബര്‍ഷ, റാഷിദിയ, അന്താരാഷ്ട്ര വിമാനത്താവളം, അല്‍ നഹ്ദ എന്നിവിടങ്ങളില്‍ രാവിലെ ഭേദപ്പെട്ട മഴ പെയ്തു. വ്യാഴാഴ്ച രാത്രിവരെ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണ്. രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും ഇന്നും നാളെയും ഓണ്‍ലൈന്‍ വഴിയാണ് പഠനം. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ടു ദിവസത്തേക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാരെ സാഹചര്യം വിലയിരുത്തി വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന്…

    Read More »
  • ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് കൈക്കൂലി; എട്ട് പ്രവാസികള്‍ക്കും ഉദ്യോഗസ്ഥനും തടവുശിക്ഷ

    കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് കൈക്കൂലി നല്‍കിയ കേസില്‍ എട്ടു പ്രവാസികള്‍ക്ക് നാലുവര്‍ഷം തടവും തുടര്‍ന്ന് നാടുകടത്തലും ശിക്ഷ വിധിച്ചു. മറ്റൊരു ഉദ്യോഗസ്ഥന് കേസില്‍ തടവും പിഴയും വിധിച്ചിട്ടുണ്ട്. കൈക്കൂലി വാങ്ങല്‍, ജോലിയുടെ ചുമതലകള്‍ ലംഘിച്ച് മറ്റുള്ളവരില്‍ നിന്ന് ആനുകൂല്യം സ്വീകരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥനെതിരെ ചുമത്തിയത്. ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിന് കൈക്കൂലി നല്‍കി പ്രവാസികള്‍ നിയമലംഘനം നടത്തിയതായി പബ്ലിക് പ്രോസിക്യൂഷന്‍ ആരോപിച്ചു.  

    Read More »
  • ആര് ജയിക്കും ? പ്രവാസികള്‍ക്കായി  ഗ്യാലപ് പോള്‍ ; ഫലം ഏപ്രിൽ 27-ന്

    ലോക്സഭാ ഇലക്ഷൻ പ്രമാണിച്ച്‌ റേഡിയോ കേരളം 1476 എ.എം പ്രവാസികള്‍ക്കായി സംഘടിപ്പിക്കുന്ന ഗ്യാലപ് പോള്‍ ആരംഭിച്ചു. വാട്സാപ്പിലൂടെ ഏപ്രില്‍ 26ന് നാട്ടില്‍ വോട്ടെടുപ്പ് കഴിയുന്ന സമയം വരെ ഗ്യാലപ് പോളില്‍ പങ്കെടുക്കാം. ഏപ്രില്‍ 27 രാവിലെ 10ന് റേഡിയോ കേരളത്തിലൂടെ തത്സമയം ഫലം പ്രഖ്യാപിക്കും. പ്രവാസികള്‍ക്ക് ഓണ്‍ലൈൻ വോട്ടിംഗ് ഏർപ്പെടുത്തുന്നതിൻ്റെ സാധ്യതകളെക്കുറിച്ച്‌ കേന്ദ്ര സർക്കാരും ഇലക്ഷൻ കമ്മീഷനും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഓണ്‍ലൈൻ വോട്ടിംഗിൻ്റെ പ്രായോഗികത തെളിയിക്കുകയാണ് റേഡിയോ കേരളത്തിൻ്റെ ഈ ഗ്യാലപ് പോള്‍.   പ്രവാസിയായ ഏതൊരാള്‍ക്കും സ്വന്തം മണ്ഡലത്തില്‍ ആര് ജയിക്കണമെന്ന് ഇതിലൂടെ നിർദ്ദേശിക്കാം. അതിനായി ‘VOTE’ എന്ന് +971508281476 എന്ന നമ്ബറിലേക്ക് വാട്സാപ്പ് മെസേജ് ചെയ്യുക. തുടർന്ന് സ്വന്തം മണ്ഡലം തിരഞ്ഞെടുത്ത് ഇഷ്ടപ്പെട്ട സ്ഥാനാർഥിയ്ക്ക് വോട്ട് രേഖപ്പെടുത്തുക.   തികച്ചും ലളിതമായ ഈ ഗ്യാലപ് പോള്‍ പൂർണ്ണമായും മലയാളത്തിലാണ്. എ.ഐ, ചാറ്റ് ജി.പി.ടി തുടങ്ങിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ തയ്യാറാക്കിയ ഈ ഗ്യാലപ് പോളില്‍ വ്യക്തിവിവരങ്ങള്‍ സുരക്ഷിതവുമാണ്.

    Read More »
  • ദുബായിൽ പത്തുനില കെട്ടിടം ചരിഞ്ഞു; ആളുകളെ ഒഴിപ്പിക്കുന്നു

    ദുബായില്‍ കെട്ടിടം ഒരു വശത്തേക്ക് ചരിഞ്ഞ പശ്ചാത്തലത്തില്‍ മലയാളികളുള്‍പ്പെടെയുള്ള താമസക്കാരെ ഒഴിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഖിസൈസ് മുഹൈസ്ന നാലില്‍ മദീന മാളിന് സമീപമുള്ള പത്തുനില കെട്ടിടമാണ് ഒരുവശം മണ്ണിനടിയിലേക്കു താണത്. ഇവിടെ 108 അപാര്‍ട്‌മെന്റുകളാണ് ഉളളത്.സ്ഥലത്തെത്തിയ ദുബായ് പൊലീസും രക്ഷാസംഘവും താമസക്കാരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയെ തുടർന്നാണ്  കെട്ടിടം ചരിഞ്ഞതെന്നാണ് വിലയിരുത്തൽ.

    Read More »
  • തൃശൂര്‍ സ്വദേശിയായ യുവാവിനെ കുവൈത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

    കുവൈത്ത് സിറ്റി: തൃശൂര്‍ സ്വദേശിയായ യുവാവിനെ കുവൈത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.തൃശൂര്‍ മുല്ലശേരി സ്വദേശിയായ സനോജ് സത്യനെ (44)-ആണ് ഇന്നലെ  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അബ്ബാസിയായിലെ ആയുര്‍വേദ ബില്‍ഡിംഗിലാണ് സംഭവം. 8-ാം നിലയില്‍ നിന്നും താഴേയ്ക്ക് തൂങ്ങി നിലക്കുന്ന നിലയില്‍ രാവിലെ ആളുകള്‍ കണ്ടെത്തുകയായിരുന്നു.ഒരു സ്വകാര്യ അലൂമിനിയേം ഫേബ്രിക്കേഷന്‍ കമ്ബിനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരുകയായിരുന്നു. താമസിച്ചിരുന്നത്.പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.കലാ കുവൈത്ത് അംഗമാണ് സനോജ്.

    Read More »
  • വോട്ടുചെയ്യാന്‍ വരുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; വന്‍ കിഴിവുമായി എയര്‍ ഇന്ത്യ

    കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നാട്ടിലെത്തുന്ന കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവില്‍ ടിക്കറ്റൊരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. 18നും 22നും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്ക് അവരുടെ നിയോജകമണ്ഡലത്തിന് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ടിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ജൂണ്‍ ഒന്ന് വരെ ഇളവോടെ ടിക്കറ്റ് ബുക്ക് ചെയ്യാം. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ19ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ ഓഫര്‍. ജനാധിപത്യ ബോധത്തെ വളര്‍ത്താനും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ അവരെ പങ്കാളികളാക്കാനുമാണ്’വോട്ട് അസ് യൂ ആര്‍’ പ്രചാരണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ഡോ.അങ്കുര്‍ ഗാര്‍ഗ് പറഞ്ഞു. കാത്തിരുന്ന പ്രഖ്യാപനം അവധിക്കാലത്ത് കേരളത്തില്‍ നിന്ന് അധിക വിമാന സര്‍വീസുകള്‍ അടുത്തിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍ നിന്നും കൂടുതലായും ആഭ്യന്തര – വിദേശ സര്‍വീസുകള്‍ നടത്താനാണ് പുതിയ തീരുമാനം. എയര്‍ ഇന്ത്യയുടെ സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വരുന്ന ഓരോ മാസവും…

    Read More »
  • രോഗബാധയെ തുടർന്ന് നാട്ടില്‍ ചികിത്സയ്‌ക്കെത്തിയ പ്രവാസി യുവാവ് മരണത്തിന് കീഴടങ്ങി

         കാസർകോട് ബേക്കൽ സ്വദേശിയായ പ്രവാസി യുവാവ് അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തി ചികിത്സയ്‌ക്കിടെ   മരിച്ചു. ബേക്കല്‍ മൗവ്വലിലെ പരേതരായ മുഹമ്മദ് കുഞ്ഞി- സുഹ്റ ദമ്പതികളുടെ മകൻ പാറപ്പള്ളിയിലെ പി.എച്ച് ഷാഹിദ് (28) ആണ് മരിച്ചത്. ദുബൈയില്‍ അമ്മാവന്‍ പി.എച്ച് ബഷീറിന്റെ കടയില്‍ ജോലി ചെയ്തിരുന്ന ഷാഹിദ് അസുഖ ബാധിതനായി മാസങ്ങളായി നാട്ടില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ കാഞ്ഞങ്ങാട് ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ബാധിക്കുന്ന രോഗമെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് ചികിത്സിച്ച്  ഭേദമാക്കാന്‍ ബെംഗ്ളുറു ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ കൊണ്ട് പോയങ്കിലും ഫലം കണ്ടില്ല. ദുബൈയില്‍ ജോലി ചെയ്യവേ യു.എ.ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് റാശിദ് അല്‍ മക്തൂമിനെയടക്കം സന്ദര്‍ശിച്ച് ഈദ് ആശംസകള്‍ നേരാന്‍ അപൂര്‍വ അവസരം ഷാഹിദിന് ലഭിച്ചിരുന്നു. കെ.എം.സി.സി സജീവ പ്രവര്‍ത്തകന്‍ കൂടിയായ ഷാഹിദ് സാമൂഹ്യ- സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: മുസവ്വിറ ചിത്താരി. ഏക മകള്‍ രണ്ടരവയസ്സുകാരി സുഹ്റ മെഹ്‌വിശ്.…

    Read More »
  • പ്രിയപ്പെട്ടവരെ ദുഃഖത്തിലാഴ്ത്തി  കമറു യാത്രയായി, റിയാദിൽ ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ സംസ്കാരം ഇന്ന്

        മലപ്പുറം ജില്ലയിലെ എരമംഗലം കിളിയിൽ പരേതനായ മാമുവിൻ്റെ മകൻ കമറുവിൻ്റെ (48) ആകസ്മിക മരണം എരമംഗലത്തുകാരെ മാത്രമല്ല പ്രവാസികളെയും കണ്ണീരിലാഴ്ത്തി. നീണ്ട 36 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ സൗദി അറേബ്യയിലെ റിയാദിൽ വച്ചായിരുന്നു മരണം. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെ താമസസ്ഥലമായ റിയാദിലെ താമസ സ്ഥലത്തു വച്ച് ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണം. ഉടൻ സമീപത്തെ ഷുമൈസി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല സൗദ്യയിൽ ബിസിനനുകാരനായ കമറു മക്ക റസ്റ്റോറൻ്റ് , മിനി സൂപ്പർ മാർക്കറ്റ് , പെർഫെക്റ്റ് ഫാമിലി ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്റ്റർ, കൂൾലൈൻ റേഡിയേറ്റേഴ്സ് ഡയറക്ടർ, എരമംഗലം കിളി പ്ലാസ ഡയറക്റ്റർ, കുന്ദംകുളം യു ബ്രദേഴ്സ് ബിൽഡിംഗ് പാർട്ട്ണർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. അവസാനമായി 8 മാസം മുൻപാണ് നാട്ടിൽ വന്നു പോയത് ഈ മാസം അവസാനത്തോടെ നാട്ടിൽ വരാനിരിക്കവെയാണ് അന്ത്യമുണ്ടായത് മാതാവ്- സൈനബ ഭാര്യ- നസീബ മക്കൾ – നിത ഫാത്തിമ്മ , മുഹമ്മദ്…

    Read More »
Back to top button
error: