Pravasi
-
കുവൈത്തിൽ 250 മലയാളി നഴ്സുമാരെ പുറത്താക്കി; കഴിഞ്ഞ മാസത്തെ ശമ്പളവും ഇല്ല
കുവൈത്തില്‍ 250 മലയാളികള്‍ ഉള്‍പ്പെടെ 400ഓളം നഴ്സുമാരെ നിയമ വിരുദ്ധമായി ജോലിയില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ കഴിഞ്ഞ മാസത്തെ ശമ്പളവും തടഞ്ഞുവെച്ച് ജി ടി സി അല്‍ ശുക്കൂർ എന്ന സ്വകാര്യ കമ്ബനിയുടെ പ്രതികാരം.ജോലിയിൽ നിന്നും പുറത്താക്കിയതിനെതിരെ നഴ്സുമാർ പരാതി നൽകിയതാണ് കമ്പനിയെ ചൊടിപ്പിച്ചിരിക്കുന്നത്.പരാതിയുമായി ആരോഗ്യ മന്ത്രാലയത്തെ സമീപിച്ച മുന്നൂറില്‍ പരം നഴ്സുമാരുടെ കഴിഞ്ഞ മാസത്തെ ശമ്പളമാണ് കമ്പനി ഇങ്ങനെ തടഞ്ഞു വെച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ജോലി ചെയ്യുന്ന 380ഓളം നഴ്‌സുമാര്‍ ജോലി നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ജി ടി സി അല്‍ ശുകൂര്‍ കമ്ബനി വഴി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ കരാര്‍ അടിസ്‌ഥാനത്തില്‍ നിയമിക്കപ്പെട്ട ഇവരില്‍ 250 ഓളം പേര്‍ മലയാളികളാണ്. ഈ മാസം 26ന് തൊഴില്‍ കരാര്‍ അവസാനിക്കുകയാണെന്ന് ജനുവരി 24നാണ് കമ്ബനി അധികൃതര്‍ ഇവരെ അറിയിക്കുന്നത്.മൂന്നു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വാങ്ങിയാണ് കമ്ബനി ഇവർക്ക് നിയമനം നല്‍കിയിരിക്കുന്നത്. റിലീസ്…
Read More » -
അൽബാഹ: സൗദിയിലെ മാർബിൾ കൊട്ടാരങ്ങളുടെ നാട്
ജിദ്ദ: ആരെയും വിസ്മയിപ്പിക്കും സൗദിയിലെ ഈ കൂറ്റൻ മാർബിൾ കൊട്ടാരങ്ങളുടെ ഗ്രാമം.അഞ്ഞൂറോളം വർഷം പഴക്കമുണ്ടെന്ന് കരുതുന്ന മാർബിൾ കൊട്ടാര ഗ്രാമം സൗദി അറേബ്യയിലെ അൽ ബാഹയുടെ തെക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.സ്വദേശികൾ ഈ സ്ഥലത്തെ ഖർയ ദീ ഐൻ എന്നു വിളിക്കുന്നു. ക്യൂബിക് ആകൃതിയിലുള്ളതാണ് മലമുകളിലെ ഈ കെട്ടിടങ്ങൾ.അരുവികളുടെ ഒരു ഉറവിടം തന്നെയുണ്ട് ഈ മലയ്ക്ക് മുകളിൽ.അൽബാഹയിൽ നിന്ന് ഇവിടേയ്ക്കുള്ള മലയിടുക്കിൽ നിർമിക്കപ്പെട്ട തുരങ്കപാതയിലൂടെയുള്ള യാത്ര തന്നെ കുളിർമ പകരുന്നതാണ്. യുനസ്ക്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ച ഗ്രാമത്തിൽ 49 ചെറു വീടുകള്‍ അഞ്ചു നിലയിലായുള്ള കൊട്ടാരം പോലെ സ്ഥിതി ചെയ്യുന്നു.ഈന്തപ്പനയോലയും തടിയും കൊണ്ടാണ് മേൽക്കൂര നിർമിച്ചിട്ടുള്ളത്.രാത്രികാലങ്ങളിൽ പ്രകാശ വിസ്മയം തീർക്കുന്ന കൊട്ടാരം കൺകുളിർക്കേ കാണേണ്ട കാഴ്ച തന്നെ.
Read More » -
യുഎഇയിൽ പുതിയ തൊഴില്‍നിയമം പ്രാബല്യത്തിൽ വന്നു
അബുദാബി: രാജ്യത്ത് പുതിയ തൊഴില്‍നിയമം പ്രാബല്യത്തിൽ വന്നു.സ്വകാര്യമേഖലയില്‍ തൊഴിലാളി ക്ഷേമം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് പുതിയ നിയമം പ്രാബല്യത്തില്‍ കൊണ്ടു വന്നത്.തൊഴിലാളികളുടെ പരിശീലന കാലഘട്ടം ആറ് മാസത്തില്‍ കൂടരുതെന്നും രേഖകള്‍ പിടിച്ചുവെക്കരുതെന്നും പുതിയ തൊഴില്‍ നിയമത്തില്‍ പറയുന്നുണ്ട്.ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ഒഴികെ രാജ്യത്തെ ഫ്രീസോണുകളടക്കമുള്ള എല്ലാ മേഖലകള്‍ക്കും പുതിയ തൊഴില്‍ നിയമം ബാധകമായിരിക്കും. എല്ലാ തൊഴില്‍ കരാറുകളും ഇനി മുതല്‍ നിശ്ചിത കാലയളവിലേക്ക് ഉള്ളതാകുമെന്നും അണ്‍ലിമിറ്റഡ് ക്രോണ്‍ട്രാക്ടിലുള്ളവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ മാറണമെന്നും നിയമത്തില്‍ പ്രത്യേകം പറയുന്നു.എല്ലാ വര്‍ഷവും 30 ദിവസത്തെ അടിസ്ഥാന ശമ്ബളം എന്ന തോതില്‍ ഗ്രാറ്റിവിറ്റിയും നൽകണം.തൊഴില്‍ സ്ഥലത്ത് വിവേചനമോ ഏതെങ്കിലും പീഡനമോ ഉള്ളതായി തെളിയിക്കപ്പെട്ടാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് നിയമത്തില്‍ പറയുന്നു.നിയമലംഘനത്തിന് 5000 ദിര്‍ഹം മുതല്‍ പത്തുലക്ഷം ദിര്‍ഹം വരെ ശിക്ഷ ലഭിക്കുന്നതാണ്. പുതിയ നിയമപ്രകാരം പ്രസവാവധി 45 ദിവസത്തില്‍ നിന്ന് 60 ആക്കിയിട്ടുണ്ട്. ഭര്‍ത്താവിന് അഞ്ചു ദിവസത്തെ പെറ്റേണിറ്റി ലീവും ഇനി മുതല്‍…
Read More » -
24 തവണ എയർപോർട്ടിൽ നിന്നും തിരിച്ചയച്ച ജോൺ 25 ആം തവണ നാട്ടിലേക്ക് പറന്നു
ദമ്മാം : 24 തവണ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയക്കപ്പെട്ട തമിഴ്നാട് സ്വദേശി 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി.തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി ജോണിനാണ് (36) മലയാളി കൂട്ടായ്മയായ നവയുഗം പ്രവര്‍ത്തകരുടെ ഇടപെടല്‍ വഴി പുതുയുഗം ലഭിച്ചിരിക്കുന്നത്. എക്സിറ്റ് വിസയുമായി വിമാനത്താവളത്തില്‍ ചെല്ലുമ്ബോള് അവിടുത്തെ രേഖകളില്‍ ഇങ്ങനെ ഒരാളെ കണ്ടെത്താന്‍ കഴിയാതെ ജോണിനെ തിരിച്ചയക്കപ്പെടുകയാണ് ചെയ്തിരുന്നത്. പിന്നീട് സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്താല്‍ വിവിധയിടങ്ങള്‍ കയറിയിറങ്ങി രേഖകള്‍ പൂര്‍ത്തിയാക്കി യാത്രക്കായി തയാറാകും. അങ്ങനെ 24 തവണ ഇത്തരത്തില്‍ തിരിച്ചയക്കപ്പെട്ടു. ഒടുവില്‍ നവയുഗം സംസ്കാരിക വേദിയുടെ ജീവികാരുണ്യ പ്രവര്‍ത്തകന്‍ മണിക്കുട്ടന്റെ ഇടപെലാണ് ജോണിന് സഹായകമായത്. 14 വര്‍ഷം മുമ്ബാണ് ജോലി തേടി ജോൺ സൗദിയിലെത്തിയത്. എത്തിയതിന്‍റെ മൂന്നാം ദിവസം താമസസ്ഥലത്ത് കടന്നുകയറിയ കവര്‍ച്ചക്കാരുമായി ഉണ്ടായ അടിപിടി കേസില്‍ പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. പുറത്തുപോയി വരുമ്ബോള്‍ താമസസ്ഥലത്തിനടുത്ത് ഒരു സ്വദേശി യുവാവ് കാലുമുറിഞ്ഞ് ചോരവാര്‍ന്ന് നില്‍ക്കുന്നത് ജോണിന്‍റെ ശ്രദ്ധയില്‍ പെട്ടു. അയാളുടെ അടുത്തെത്തി ചോര…
Read More » -
അബുദാബി ചേംബറിന്റെ ഉന്നത തല സംഘം കേരളം സന്ദർശിക്കും
വാണിജ്യ വ്യവസായ രംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി ചേംബറിന്റെ ഉന്നത തല സംഘം കേരളം സന്ദർശിക്കും. അബുദാബി ചേംബർ ചെയർമാൻ അബ്ദുള്ള മുഹമ്മദ് അൽ മസ്രോയിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് കേരളത്തിലെത്താനാണ് അബുദാബി ചേംബറിന്റെ തീരുമാനം. അബുദാബി ചേംബർ ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്യം, ഇൻകെൽ മാനേജിംഗ് ഡയറക്ടർ ഡോ: കെ. ഇളങ്കോവൻ മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി മിർ മുഹമ്മദ് അലി എന്നിവരെ ചേംബർ ചെയർമാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കേരളവും അബുദാബിയും തമ്മിൽ വാണിജ്യ വ്യവസായ മേഖലകളിൽ മികച്ച സഹകരണത്തിന്റെ സാധ്യതകളാണ് നിലനിൽക്കുന്നതെന്ന് ചേംബർ ചെയർമാൻ അബ്ദുള്ള അൽ മസ്രോയി പറഞ്ഞു. കേരളത്തിനും കേരളത്തിലെ ജനങ്ങൾക്കും എമിറാത്തികളുടെ ഹൃദയത്തിലാണ് സ്ഥാനം. അത്രമാത്രം അടുപ്പവും സ്നേഹവുമാണ് ജനങ്ങൾ തമ്മിലുള്ളത്. മലയാളികൾ വളരെ സത്യസന്ധരും കഠിനാധ്വാനികളും…
Read More » -
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം മുഖ്യമന്ത്രിയെ സ്വീകരിച്ചു
ദുബായ് എക്സ്പോ 2020-ൻ്റെ വേദിയിൽ യു.എ.ഇ വൈസ്പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നൽകി. അദ്ദേഹത്തോടൊപ്പം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എമിറേറ്റ്സ് എയർലൈൻസ് ഗ്രൂപ്പ് ചെയർമാനും ദുബായ് സിവിൽ ഏവിയേഷൻ പ്രസിഡന്റുമായ ഷെയ്ഖ് അഹ്മദ് ബിൻ സഈദ് അൽ മക്തൂം തുടങ്ങിയവരുമുണ്ടായിരുന്നു. കേരളത്തിൻ്റെ വികസനത്തിൽ യു.എ.ഇ നൽകി വരുന്ന പിന്തുണയ്ക്ക് അദ്ദേഹത്തോട് മുഖ്യമന്ത്രി നന്ദി അറിയിച്ചു. മെച്ചപ്പെട്ട വ്യവസായ സൗഹൃദാന്തരീക്ഷം ഒരുങ്ങുന്ന കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ മുൻകൈയ്യെടുക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, കോൺസൽ ജനറൽ അമൻ പുരി, ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ്…
Read More » -
അബുദാബിയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
അബൂദാബി: നിര്‍ത്തിയിട്ട വാഹനത്തില്‍ മറ്റൊരു വാഹനം വന്ന് ഇടിച്ചുണ്ടായ അപകടത്തില്‍ അബുദാബിയിൽ മലയാളി യുവാവ് മരിച്ചു. തൃശൂര്‍ വടക്കേക്കാട് കൗക്കാനപ്പെട്ടി സ്വദേശി കുരിക്കള്‍ പറമ്ബില്‍ കുഞ്ഞിബാപ്പു ഹാജിയുടെ മകന്‍ അബ്ദുല്‍ റസാഖ് (41) ആണ് മരിച്ചത്.അബൂദബി മുസഫ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ ജനുവരി 31ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. തന്റെ വാഹനത്തിലേക്ക് കയറാന്‍ ഒരുങ്ങവേ മറ്റൊരു വാഹനം വന്ന് ഡോറില്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ അബ്്ദുര്‍ റസാഖ് തെറിച്ചു പോവുകയുമായിരുന്നു.സംഭവ സ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചു. എട്ടുവര്‍ഷമായി അബൂദബിയിലെ ഒരു കമ്ബനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു.
Read More » -
പിണറായി വിജയന് അബുദാബിയിൽ രാജകുടുംബത്തിന്റെ ഊഷ്മള സ്വീകരണം
അബുദാബി: ഔദ്യോഗിക സന്ദര്‍ശനത്തിനായി യു എ ഇലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയില്‍ ഊഷ്മള വരവേല്‍പ്പ്.അബുദാബി രാജകുടുംബാംഗവും യു എ ഇ ക്യാബിനറ്റ് മന്ത്രിയുമായ ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ശൈഖ് നഹ്യാന്റെ മകനും യു എ ഇ വിദേശകാര്യ സഹമന്ത്രി ശൈഖ് ഷഖ്‌ബൂത്ത് ബിന്‍ നഹ്യാന്‍ അല്‍ നഹ്യാന്‍ എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിയെ അബുദാബിയിലെ കൊട്ടാരത്തില്‍ വച്ച് സ്വീകരിച്ചത്. യു എ ഇ യുടെ വികസനത്തില്‍ മലയാളികള്‍ വഹിച്ച പങ്കിനെ ശൈഖ് നഹ്യാന്‍ പ്രകീര്‍ത്തിച്ചു.ഉന്നത ബൗദ്ധിക നിലവാരമുള്ള മലയാളികള്‍ യു എ ഇ ക്ക് എന്നും മുതല്‍ക്കൂട്ടാണെന്നും പരസ്പര സഹകരണത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച ഭാവി പ്രദാനം ചെയ്യുമെന്നും യു എ ഇ മന്ത്രി പറഞ്ഞു. കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച് മുഖ്യമന്ത്രി ശൈഖ് നഹ്യാന് വിശദീകരിച്ചു. ഇന്ത്യക്കാരോട് വിശേഷിച്ച് മലയാളികളോട് യു.എ.ഇ. ഭരണകൂടം കാണിക്കുന്ന സ്നേഹത്തിനും സാഹോദര്യത്തിനും മുഖ്യമന്ത്രി പ്രത്യേകം നന്ദിയും പ്രകടിപ്പിച്ചു. വ്യവസായ മന്ത്രി…
Read More » -
കുവൈത്തിൽ മലയാളികളുൾപ്പടെയുള്ള നഴ്സുമാരെ പിരിച്ചുവിട്ട സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് പാര്‍ലമെന്റ് അംഗം ഡോ.ഹിഷാം അല്‍ സാലിഹ്
കുവൈത്ത്: ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള നേഴ്‌സുമാരെ പിരിച്ചു വിട്ട സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പാര്‍ലമെന്റഗം ഡോ.ഹിഷാം അല്‍ സാലിഹ്.ആരോഗ്യ മന്ത്രി ഡോ.ഖാലിദ് അല്‍ സയ്യിദിനോട് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലിചെയ്യുന്ന മുന്നൂറ്റി എണ്‍പതോളം നേഴ്സുമാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.ജി ടി സി അല്‍ സകൂര്‍ കമ്ബനി വഴി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപെട്ടവരാണ് ഇവർ.ഇവരില്‍ 250പേര്‍ മലയാളികള്‍ ആണ്.
Read More » -
ദോഹയിലെ ബിര്‍ളാ പബ്‌ളിക് സ്‌കൂളിലേക്ക് നോർക്ക വഴി നിയമനം
ദോഹ: ദോഹയിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളായ ബിര്‍ളാ പബ്‌ളിക് സ്‌കൂളിലെ പ്രൈമറി, മിഡില്‍, സെക്കന്ററി വിഭാഗത്തിലെ അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.അതത് വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, ബിഎഡ്, രണ്ട് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള സിബിഎസ്‌ഇ സ്‌കൂളിലെ പ്രവൃത്തി പരിചയവും അനായാസേന ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുമാണ് യോഗ്യത. പ്രൈമറി വിഭാഗത്തില്‍ സോഷ്യല്‍ സയന്‍സ്, കൗണ്‍സിലര്‍, സ്‌പെഷ്യല്‍ എജുക്കേറ്റര്‍ എന്നീ തസ്തികകളിലും മിഡില്‍ വിഭാഗത്തില്‍ ഫിസിക്‌സ് ലാബ് ടെക്‌നീഷ്യന്‍, നിര്‍മ്മിത ബുദ്ധി (റോബോട്ടിക്‌സ്), സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ് എന്നീ തസ്തികകളിലും സെക്കന്ററി വിഭാഗത്തില്‍ കണക്ക്, ഫിസിക്‌സ്, ബയോളജി തസ്തികകളിലുമാണ് ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. www.norkaroots.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി 2022 ഫെബ്രുവരി 7. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്ബറായ 1800425393ല്‍ ബന്ധപ്പെടാം. 0091 880 20 12345 എന്ന നമ്ബരില്‍ വിദേശത്തു…
Read More »