Pravasi
-
യുഎഇ- സൗദി ബസ് സർവ്വീസ് ആരംഭിച്ചു
അജ്മാനിൽ നിന്ന് റിയാദ്,ജിദ്ദ, ദമ്മാം,മക്ക എന്നിവിടങ്ങളിലേക്കാണ് സർവീസ് യു.എ.ഇയിലെ അജ്മാനില്‍ നിന്ന് സൗദിയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു. റിയാദ്, ദമ്മാം, ജിദ്ദ, മക്ക എന്നിവിടങ്ങളിലേക്കാണ് സർവീസ്.എല്ലാ ദിവസവും സർവീസ് ഉണ്ടാകും.250 മുതല്‍ 600 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്. അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അല്‍തല്ല ബസ് സ്റ്റേഷനില്‍ നിന്നാണ് സൗദിയിലേക്കുള്ള ബസുകള്‍ പുറപ്പെടുക. സൗദി വിസ കൈവശമുള്ളവര്‍ക്ക് ബസില്‍ യാത്രതിരിക്കാം.യു.എ.ഇ, സൗദി അതിര്‍ത്തിയിലേക്ക് ആറു മണിക്കൂര്‍ കൊണ്ട് ബസ് ഓടിയെത്തും.റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്ക് 12 മണിക്കൂറും, ജിദ്ദ, മക്ക നഗരങ്ങളിലേക്ക് 24 മണിക്കൂറും സമയമെടുക്കും.
Read More » -
രോഗബാധയെ തുടർന്ന് ദുബായിൽ മലയാളി നഴ്സ് നിര്യാതയായി
ദുബായ്: ലത്തീഫാ ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയിരുന്ന മലയാളി യുവതി നിര്യാതയായി.ചങ്ങനാശ്ശേരി വെള്ളാവൂർ പ്ലാവേലിൽ കടവിൽ റെയ്ച്ചൽ ജോൺ(46) ആണ് ഇന്ന് ഉച്ചകഴിഞ്ഞ് മരിച്ചത്.രോഗ ബാധിതയായി ചികിത്സയിൽ ആയിരുന്നു. ഭർത്താവ്: മല്ലപ്പള്ളി വെണ്ണിക്കുളം നാരകത്താനി തൈപ്പറമ്പിൽ സാം തോമസ് മക്കൾ .ഡോണ, നേഹ. ശവസംസ്ക്കാരം പിന്നീട്.
Read More » -
സൗദിയിൽ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് തിരുവനന്തപുരം സ്വദേശിയായ ഡ്രൈവർക്ക് ഗുരുതര പരിക്ക്
സൗദിയിലെ നജ്‌റാനില്‍ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് തിരുവനന്തപുരം സ്വദേശിയായ ഡ്രൈവർക്ക് ഗുരുതരമായ പരിക്കേറ്റു.നെല്ലനാട് കുറ്ററ സ്വദേശി റോസ്മന്ദിരം വീട്ടില്‍ എം. ഷിഹാബുദ്ദീനാണ് (47) അപകടത്തില്‍ പരിക്കേറ്റത്. ഇദ്ദേഹത്തെ നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്രോള്‍ നിറച്ച ടാങ്കറുമായി സുലയില്‍നിന്ന് നജ്‌റാനിലേക്ക് വരുമ്ബോള്‍ ഖരിയ എന്ന സ്ഥലത്ത് വച്ച് വാഹനത്തിന്റെ ടയർ പൊട്ടിയതാണ് അപകട കാരണം.20 വര്‍ഷത്തിലേറെയായി സൗദിയിലുള്ള ഷിഹാബുദ്ദീന്‍ രണ്ട് മാസം മുൻപാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്
Read More » -
വിസ കാലാവധി സൗജന്യമായി നീട്ടി സൗദി
റിയാദ്: യാത്രാ നിയന്ത്രണം നിലനില്ക്കുന്ന പാശ്ചാത്തലത്തിൽ സന്ദര്ശക വിസയുടെയും റീ എന്ട്രിയുടെയും കാലാവധി മാര്ച്ച് 31 വരെ സൗജന്യമായി ദീര്ഘിപ്പിക്കുമെന്ന് സൗദി പാസ്പോര്ട്ട് വിഭാഗം (ജവാസാത്ത്) അറിയിച്ചു.ഇന്ത്യയടക്കം 17 രാജ്യക്കാര്ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സൗദിയിലേക്ക് മടങ്ങാൻ കഴിയാതിരുന്നവർക്കായാണ് ഇളവ് പ്രഖ്യാപിച്ചത്. ഈ രാജ്യങ്ങളില് നിന്ന് സൗദിയിലേക്ക് യാത്രാ നിയന്ത്രണം നിലനില്ക്കുന്ന പാശ്ചാത്തലത്തിലാണ് തീരുമാനം.ഇതിനായി അപേക്ഷകന് ഹാജരാകേണ്ടതില്ല.അതേസമയം സൗദിയില് നിന്ന് പൂര്ണമായി കോവിഡ് വാക്സിന് സ്വീകരിച്ച് എക്സിറ്റ്റീഎന്ട്രി വിസയില് രാജ്യം വിട്ടവര്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
Read More » -
കുവൈറ്റിൽ നേഴ്സ് :ഇടനിലക്കാർക്കു പണം നൽകരുതെന്ന് ഇന്ത്യൻ അംബാസഡർ
കുവൈത്തിലേക്കു നഴ്‌സായി ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നവർ ഇടനിലക്കാർക്കു പണം നൽകരുതെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ്. തൊഴിൽ കരാറിൽ പറഞ്ഞിട്ടുള്ള മുഴുവൻ തുകയും നൽകാതെ റിക്രൂട്ട്മെന്റ് അംഗീകരിക്കുകയില്ലെന്നും ഇടനിലക്കാർക്കു പണം നൽകരുതെന്നും ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് അനധികൃതവും തട്ടിപ്പ് ലക്ഷ്യമാക്കിയിമുള്ള പരസ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ നടപടികൾ സ്വീകരിക്കും. ഇത്തവണ ഓപ്പൺ ഹൗസ് വെർച്വലായാണ് സംഘടിപ്പിച്ചത്. സൂം ആപ്ലിക്കേഷൻ വഴി നിരവധി പേർ ഓപ്പൺ ഹൗസിൽ പങ്കെടുത്തു.
Read More » -
മസ്തിഷ്ക്കാഘാതത്തെ തുടർന്ന് മലയാളി നഴ്സ് സൗദിയിൽ നിര്യാതയായി
റിയാദ്: മലയാളി നഴ്സ് മസ്തിഷ്ക്കാഘാതത്തെ തുടർന്ന് റിയാദില്‍ നിര്യാതയായി.കൊല്ലം മയ്യനാട് പള്ളിത്തൊടി അനശ്വര നിവാസില്‍ അശ്വതി വിജേഷ്കുമാര്‍ (32) ആണ് മരിച്ചത്.റിയാദ് അല്‍ ജാഫല്‍ ആശുപത്രിയില്‍ നഴ്‌സായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.കഴിഞ്ഞ ദിവസം മസ്തിഷ്ക്കാഘാതമുണ്ടായതിനെ തുടർന്ന് റിയാദ് കിംഗ് സല്‍മാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭര്‍ത്താവ്: വിജേഷ് കുമാര്‍ (റിയാദ്) ഏകമകള്‍: അലംകൃത (4 )
Read More » -
ഖത്തറിലേക്കുള്ള യാത്രാ ചിലവ് ഇനി കൂടും
ദോഹ: വിമാനത്താവളത്തിലെ വിവിധ നിരക്കുകള്‍ ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി കൂട്ടിയതോടെ ഖത്തറിലേക്കുള്ള യാത്രാ ചിലവ് ഇനി കൂടും.55 റിയാലിന്റെ വര്‍ധനയാണ് ഉണ്ടാവുക.എയര്‍പോര്‍ട്ട് ഡെവലപ്‌മെന്റ് ഫീ 40 റിയാലില്‍ നിന്ന് 60 റിയാലാക്കി.പാസഞ്ചര്‍ ഫെസിലിറ്റീസ് ഫീസും 35 റിയാലില്‍ നിന്ന് 60 റിയാലാക്കിയിട്ടുണ്ട്. ഇതിന് പുറമെ 10 റിയാല്‍ സേഫ്റ്റി ആന്റ് സെക്യൂരിറ്റി ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതലാണ് ഈ നിരക്കുകള്‍ പ്രാബല്യത്തിൽ വരുന്നത്.
Read More » -
സൗദിയിൽ വിഷപ്പുക ശ്വസിച്ച് മലയാളി യുവാവ് മരിച്ചു
അബഹ: സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ വിഷപ്പുക ശ്വസിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം.തണുപ്പകറ്റാൻ റൂമിൽ കത്തിച്ചുവെച്ച അടുപ്പിൽ നിന്നുള്ള വിഷപ്പുകയാണ് മരണകാരണം.കൊല്ലം സ്വദേശി സുഭാഷ്(41) ആണ് മരിച്ചത്. മൃതദേഹം ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെട്ട് നാട്ടിലെത്തിച്ചു. ഭാര്യ റാണി. സൂര്യ പ്രിയ(12), സൂര്യനാരായണന്‍(7) എന്നിവര്‍ മക്കളാണ്.
Read More » -
യുഎഇയിൽ തൊഴിൽ സാധ്യത വർധിക്കുന്നു; ശമ്പളവും
കൊറോണയ്ക്കിടയിലും യുഎഇയില്‍ തൊഴില്‍ മേഖല സജീവമാകുന്നതായി സർവ്വേ റിപ്പോർട്ട്.തൊഴിലന്വേഷിക്കുന്നവര്‍ക്ക് ഇത് സുവര്‍ണാവസരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.കമ്പനികള്‍ റിക്രൂട്മെന്റ് ഊര്‍ജിതമാക്കുകയും തൊഴില്‍ മേഖല കോവിഡിന് മുമ്പുള്ള തലത്തിലേക്ക് മടങ്ങുന്നതും പുതിയ ജോലി തേടാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതുമായും റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നുണ്ട്. റിക്രൂട്ടിങ് കണ്‍സല്‍റ്റന്‍സി സ്ഥാപനമായ റോബര്‍ട്ട് ഹാഫ് മിഡില്‍ ഈസ്റ്റ് നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2022 ജനുവരി 1- 15 തീയതികളിലായി രാജ്യത്തെ ഏറ്റവും വലിയ 500 കമ്പനികളിൽ റോബര്‍ട്ട് ഹാഫ് മിഡില്‍ ഈസ്റ്റ് അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു.ഇതിൽ യുഎഇയിലെ 73% സ്ഥാപനങ്ങളും ഈ വര്‍ഷം 5% വരെ ശമ്പളം വര്‍ധിപ്പിക്കുമെന്നും ഇവരോടു പിടിച്ചുനില്‍ക്കാന്‍ ഇതര സ്ഥാപനങ്ങള്‍ക്കും ശമ്പളം കൂട്ടേണ്ടിവരും എന്നും പറയുന്നു. യുഎഇയിലെ 30% കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ നല്‍കും. സ്വകാര്യമേഖലയിലെ 19% തൊഴിലുടമകളും വെള്ളിയാഴ്ച ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം നല്‍കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
Read More » -
ഒമാനിലും കടുത്ത നിയന്ത്രണങ്ങൾ;വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം നിര്‍ത്തിവെച്ചു
മസ്‌കറ്റ്: വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം നിര്‍ത്തിവയ്ക്കുന്നതുൾപ്പടെ ഒമാനിൽ കൊവിഡ് നിയന്ത്രണങ്ങൾ കര്‍ശനമാക്കി സുപ്രീം കമ്മിറ്റി.സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും പൊതുപരിപാടികളും മാറ്റിവെക്കണമെന്നും ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളുവെന്നും സുപ്രീം കമ്മിറ്റി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. മസ്ജിദുകളില്‍ അഞ്ച് നേരത്തെ നിസ്‌കാരം തുടരും.50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പള്ളികളില്‍ ഔഖാഫ് മതകാര്യ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിച്ച മുഴുവന്‍ കൊവിഡ് സുരക്ഷാ മുന്‍കരുതലുകളും പൂര്‍ണ്ണമായി പാലിക്കണമെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. പൊതുമേഖലാ ഓഫീസുകളിലും തൊഴിലിടങ്ങളിലും ജീവനക്കാരുടെ എണ്ണം പകുതിയായി കുറക്കണം. ജീവനക്കാരില്‍ 50 ശതമാനം മാത്രം ജോലി സ്ഥലത്തെത്തുകയും ബാക്കി പകുതിപേര്‍ വീട്ടില്‍ ഇരുന്നും ജോലി ചെയ്യണം. റസ്റ്റോറന്റുകള്‍, കഫെകള്‍, കടകള്‍, മറ്റു വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ 50 ശതാമനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. സുരക്ഷ മാനദന്ധങ്ങള്‍ പൂര്‍ണമായി പാലിക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ വാക്സീനേഷന്‍, സാമൂഹിക അകലം, മാസ്‌കുകള്‍ ധരിക്കല്‍ തുടങ്ങിയ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും സുപ്രീം കമ്മിറ്റി…
Read More »