PravasiTRENDING

അബുദാബി ചേംബറിന്റെ ഉന്നത തല സംഘം കേരളം സന്ദർശിക്കും

 

വാണിജ്യ വ്യവസായ രംഗത്തെ സഹകരണം
കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി ചേംബറിന്റെ ഉന്നത തല സംഘം കേരളം സന്ദർശിക്കും. അബുദാബി ചേംബർ ചെയർമാൻ അബ്ദുള്ള മുഹമ്മദ് അൽ മസ്രോയിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് കേരളത്തിലെത്താനാണ് അബുദാബി ചേംബറിന്റെ തീരുമാനം.

അബുദാബി ചേംബർ ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്യം, ഇൻകെൽ മാനേജിംഗ് ഡയറക്ടർ ഡോ: കെ. ഇളങ്കോവൻ മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി മിർ മുഹമ്മദ് അലി എന്നിവരെ ചേംബർ ചെയർമാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

കേരളവും അബുദാബിയും തമ്മിൽ വാണിജ്യ വ്യവസായ മേഖലകളിൽ മികച്ച സഹകരണത്തിന്റെ സാധ്യതകളാണ് നിലനിൽക്കുന്നതെന്ന് ചേംബർ ചെയർമാൻ അബ്ദുള്ള അൽ മസ്രോയി പറഞ്ഞു. കേരളത്തിനും കേരളത്തിലെ ജനങ്ങൾക്കും എമിറാത്തികളുടെ ഹൃദയത്തിലാണ് സ്ഥാനം. അത്രമാത്രം അടുപ്പവും സ്നേഹവുമാണ് ജനങ്ങൾ തമ്മിലുള്ളത്. മലയാളികൾ വളരെ സത്യസന്ധരും കഠിനാധ്വാനികളും വിശ്വസ്തരുമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിലനിൽക്കുന്ന നിക്ഷേപ സാധ്യതകളെ പൂർണ്ണമായി ഉപയോഗിക്കുവാൻ അബുദാബി ചേംബറിന്റെ സഹകരണവും പിന്തുണയും മുഖ്യമന്ത്രി യോഗത്തിൽ അഭ്യർത്ഥിച്ചു. നിക്ഷേപകർക്ക് അനുകൂലമായ നിലപാടാണ് സർക്കാരിനുള്ളത്. ഇതിനുവേണ്ടുന്ന നടപടികൾ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ട്.

അബുദാബി ചേംബർ വൈസ് ചെയർമാൻ എം.എ. യൂസഫലി, ഡയറക്ടർ ജനറൽ മുഹമ്മദ് ഹിലാൽ അൽ മെഹെരി എന്നിവരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: