NEWSPravasi

അബുദാബിയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

അബൂദാബി: നിര്‍ത്തിയിട്ട വാഹനത്തില്‍ മറ്റൊരു വാഹനം വന്ന് ഇടിച്ചുണ്ടായ അപകടത്തില്‍ അബുദാബിയിൽ മലയാളി യുവാവ് മരിച്ചു. തൃശൂര്‍ വടക്കേക്കാട് കൗക്കാനപ്പെട്ടി സ്വദേശി കുരിക്കള്‍ പറമ്ബില്‍ കുഞ്ഞിബാപ്പു ഹാജിയുടെ മകന്‍ അബ്ദുല്‍ റസാഖ് (41) ആണ് മരിച്ചത്.അബൂദബി മുസഫ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ ജനുവരി 31ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.
തന്റെ വാഹനത്തിലേക്ക് കയറാന്‍ ഒരുങ്ങവേ മറ്റൊരു വാഹനം വന്ന് ഡോറില്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ അബ്്ദുര്‍ റസാഖ് തെറിച്ചു പോവുകയുമായിരുന്നു.സംഭവ സ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചു. എട്ടുവര്‍ഷമായി അബൂദബിയിലെ ഒരു കമ്ബനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു.

Back to top button
error: