KeralaLIFENEWSPravasiTRENDING

യുദ്ധ ഭൂമിയിൽ നിന്നും ആര്യ വന്നു തന്റെ വളർത്തുനായയെയും കൂട്ടി

റഷ്യ- യുക്രൈന്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്വന്തം നാട്ടിലേക്ക് രക്ഷപെടുന്നതിനിടെ തന്റെ വളർത്തുന്നയയെ കൂടെ കൂട്ടിയ ഇടുക്കിക്കാരി ആര്യയാണ് ഇപ്പോൾ ചർച്ചകളിലെ താരം. തന്റെ വളര്‍ത്തുനായയെയാണ് യുദ്ധ ഭൂമിയില്‍ ഉപേക്ഷിക്കാതെ ആര്യ കൂടെക്കൂട്ടിയിരിക്കുന്നത്.

 

 

 

കഷ്ടപ്പെട്ടാണ് യുദ്ധ ഭൂമിയില്‍ നിന്ന് ആര്യ കാട്ടുപറമ്പില്‍ എന്ന ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയായ പെണ്‍കുട്ടി തന്റെ നായ്ക്കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്. എല്ലാവരും മത്സരിച്ച് സ്വാർത്ഥത അന്വേഷിച്ച് യുദ്ധം ചെയ്യുമ്പോൾ ആര്യയുടെ പ്രവൃത്തി  ഏറെചിന്തിപ്പിക്കാനുതകുന്നതാണ്. യുദ്ധങ്ങള്‍ എല്ലാ രീതിയിലും കെടുതികള്‍ മാത്രമാണ് വിതയ്ക്കുക. ആത്യന്തികമായി ഒരുപാട് ജീവനുകളെയാണ് അപഹരിക്കുക. യുദ്ധം മനുഷ്യന് ഒരു ഗുണവും ചെയ്യുന്നില്ല.

 

 

 

 

കടന്നാക്രമണങ്ങളില്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ടതെല്ലാം ഇട്ടെറിഞ്ഞു പോവേണ്ടി വരുന്ന ആളുകളില്‍ നിന്ന് ആര്യയെ വ്യത്യസ്തയാക്കുന്നത് തന്റെ നായ്ക്കുട്ടിയോടുള്ള അതിതീവ്ര സ്‌നേഹമാണ്. സ്വന്തം നായ്ക്കുട്ടിയെ ഉപേക്ഷിക്കാതെ കിവിയില്‍ നിന്ന് റൊമാനിയന്‍ അതിര്‍ത്തിയിലേക്ക് കിലോമീറ്ററുകളോളം നടന്നാണ് ആര്യ യാത്ര ചെയ്തത്. ഇടക്ക് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട സൈറ എന്ന ഹസ്‌കിയെയും ചുമന്നാണ് ആര്യ കിലോമീറ്ററുകള്‍ നടന്നത്. ആര്യയുടെയും നായ്ക്കുട്ടിയുടെയും പരസ്പര സ്‌നേഹം ഹൃദയം നിറയ്ക്കുന്നതാണ്

 

Back to top button
error: