PravasiTRENDING

ദുബായ് സന്ദര്‍ശിക്കുന്നവര്‍ക്ക് പുത്തന്‍ അനുഭവമാകാന്‍ ഐക്കണിക് മ്യൂസിയം ഓഫ് ഫ്യൂച്ചര്‍

ദുബായ് സന്ദര്‍ശിക്കുന്നവര്‍ക്ക് പുത്തന്‍ അനുഭവമാകാന്‍ ഐക്കണിക് മ്യൂസിയം ഓഫ് ഫ്യൂച്ചര്‍. മ്യൂസിയം ഓഫ് ഫ്യൂച്ചറിലേക്കുളള ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുളള സൗകര്യം ആരംഭിച്ചു. https://museumofthefuture.ae/en എന്ന വെബ്‌സൈറ്റിലൂടെയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകുക. 145 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്.ഐക്കണിക് മ്യൂസിയം ഓഫ് ഫ്യൂച്ചര്‍ 2022 ഫെബ്രുവരി 22 മുതലാണ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്.

മൂന്ന് വയസിന് താഴെയുളള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. കുഞ്ഞുങ്ങളോടൊപ്പം ഫ്യൂച്ചര്‍ ഹീറോസ് ഏരിയ രക്ഷിതാക്കള്‍ക്കും സന്ദര്‍ശനം നടത്താവുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.60 വയസിനു മുകളിലുളള സ്വദേശികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സഹചാരിക്കും പ്രവേശനം സൗജന്യമാണ്. ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് മ്യൂസിയം പ്രവര്‍ത്തിക്കുക. ദുബായ് ഷെയ്ഖ് സയ്യീദ് റോഡിന് സമീപം എമിറേറ്റ്‌സ് ടവറിന് അടുത്തായാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

 

Back to top button
error: