യുഎഇയിലെ അബുദാബിയിലുള്ള ഇന്ത്യന്‍ സി.ബി.എസ്.സി. സ്‌കൂളില്‍ നിയമനത്തിനായി ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (പ്രൈമറി & സെക്കന്‍ഡറി ലെവല്‍), ഹിന്ദി (പ്രൈമറി), മലയാളം, ഇസ്ലാമിക് എഡ്യുക്കേഷന്‍ (സെക്കന്‍ഡറി), അറബിക് (സെക്കന്‍ഡറി) വിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. അതത് വിഷയങ്ങളില്‍ ബിരുദം/ ബിരുദാനന്തര ബിരുദവും സി.ബി.എസ്.ഇ സ്‌കൂളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ അധ്യാപന പരിചയവും ഉണ്ടായിരിക്കണം. ലൈബ്രേറിയന്‍ തസ്തികയ്ക്ക് ലൈബ്രറി സയന്‍സില്‍ ബിരുദവും സി.ബി.എസ്.ഇ സ്‌കൂളില്‍ രണ്ട് വര്‍ഷത്തെ അധ്യാപന പരിചയവും അഭികാമ്യം.
സപ്പോര്‍ട്ട് സ്റ്റാഫ് തസ്തികയ്ക്ക് പത്താംക്ലാസ് വിജയിച്ചിരിക്കണം. ടീച്ചര്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് പന്ത്രണ്ടാം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായം 45 വയസ്. എല്ലാ തസ്തികകള്‍ക്കും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ആശയ വിനിമയ പാടവം നിര്‍ബന്ധം. ആകര്‍ഷകമായ ശമ്പളം, സൗജന്യ താമസം, എയര്‍ ടിക്കറ്റ്, മെഡിക്കല്‍ അലവന്‍സ് തുടങ്ങി യു.എ.ഇ തൊഴില്‍ നിയമങ്ങള്‍ക്കനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 31ന് മുമ്പ് വിശദമായ ബയോഡേറ്റ [email protected] ല്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.odepc.kerala.gov.in. ഫോണ്‍: 0471-23294 41/42, 7736 496 574.