Pravasi

  • യാത്രക്കാർക്ക് അധിക ബാഗേജ് ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്; ഓഫർ ഈ മാസം അവസാനം വരെ

    മസ്‌കറ്റ്: മസ്‌കറ്റിൽനിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാർക്ക് അധിക ബാഗേജ് ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഒമാൻ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് ഈ ഓഫർ. ഇതിന്റെ ഭാഗമായി സൗജന്യ ബാഗേജ് പരിധി പത്തു കിലോ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം അവസാനം വരെ 40 കിലോ ബാഗേജ് ആനുകൂല്യം അനുവദിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഏഴ് കിലോ ഹാൻഡ് ബാഗേജ് പരിധിക്ക് പുറമെയാണിത്. ഒമാൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് അനുവദനീയമായ ലഗേജിൻറെ ഭാരം ഗോ ഫസ്റ്റ് എയർലൈൻ വർധിപ്പിച്ചിരുന്നു. മസ്കറ്റ്-കണ്ണൂർ സെക്ടറുകളിൽ ഇനി മുതൽ 40 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം. നേരത്തെ ഇത് 30 കിലോഗ്രാം ആയിരുന്നു. ഹാൻഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമെയാണിത്. പരിമിതമായ കാലയളവിലേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബർ മുതൽ ഡിസംബർ 15 വരെയാണ് ഇത് നിലവിലുള്ളത്. കണ്ണൂരിൽ നിന്ന് മസ്കറ്റിലേക്കും തിരിച്ചും ആണ് ഗോ ഫസ്റ്റ് എയർലൈൻ നേരിട്ട് സർവീസ് നടത്തുന്നത്.

    Read More »
  • ഖത്തര്‍ ലോകകപ്പ് ലോഗോ അറബിക് കാലിഗ്രഫിയിലാക്കി മലയാളി ചിത്രകാരി

    ദമാം:ഖത്തര്‍ ലോകകപ്പ് ലോഗോ അറബിക് കാലിഗ്രഫിയിലാക്കി മലയാളി ചിത്രകാരി. കോതമംഗലം അടിവാട് സ്വദേശിയും ജുബൈൽ സാബിക് കമ്ബനിയില്‍ സേഫ്റ്റി സൂപര്‍വൈസറുമായ അജാസിന്റെയും ഷഫീനയുയും മകള്‍ അദീബ അജാസ് ആണ് ലോകകപ്പിനോടുള്ള തന്റെ അഭിനിവേശം കാലിഗ്രഫിയില്‍ കോറിയിട്ടിരിക്കുന്നത്. രാജസ്ഥാനിലെ സിംഗാനിയ യൂനിവേഴ്സിറ്റിയില്‍ ഫൈന്‍ ആര്‍ട്സില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അദീബ. എട്ടാം ക്ലാസ് മുതലാണ് ചിത്രരചന ആരംഭിക്കുന്നത്. വൈകാതെ കാലിഗ്രഫിയിലേക്ക് ചുവടുമാറ്റുകയായിരുന്നു. ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ കാല്‍പന്ത് മാമാങ്കത്തിലേക്ക് തിരിയുന്ന സന്ദര്‍ഭത്തില്‍ അതുമായി ബന്ധപ്പെട്ടുള്ള ‘ഖത്തര്‍ ഫിഫ 2022’ എന്ന വാക്കുപയോഗിച്ച്‌ ലോകകപ്പ് ലോഗോ അറബിക് കാലിഗ്രഫിയില്‍ ചിത്രീകരിക്കുകയായിരുന്നു. ജുബൈല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളായ ആലിയ, മജദ്, മാഹിര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

    Read More »
  • ആസ്‌ട്രേലിയൻ മലയാളികൾക്ക് ആഹാദവാർത്ത, ‘ഫാമിലി കണക്റ്റ്’ പദ്ധതി ടാസ്മാനിയയിലും; മാതൃകാപരമെന്ന് കമ്മ്യൂണിറ്റി സർവീസ് വകുപ്പ് മന്ത്രി

    ആസ്‌ട്രേലിയൻ സംസ്ഥാനമായ ടാസ്മാനിയയിലും ഫാമിലി കണക്റ്റ് പദ്ധതി നിലവിൽ വന്നു. ടാസ്മാനിയയിൽ താമസിക്കുന്ന പ്രവാസി മലയാളികൾക്ക് അവരുടെ മെഡിക്കൽ സംശയങ്ങളും ജി.പി യെ കണ്ട ശേഷമുള്ള സെക്കന്റ് ഒപ്പീനിയനുകളും സൗജന്യമായി ലഭ്യമാക്കുന്ന ഈ പദ്ധതി ടാസ്മാനിയൻ കമ്മ്യൂണിറ്റി സർവീസ് വകുപ്പ് മന്ത്രി നിക് സ്ട്രീറ്റ് ആണ് ഉത്ഘാടനം ചെയ്തത്. തങ്ങളുടെ കമ്മ്യൂണിറ്റിക്ക് ഇത്രയേറെ പ്രയോജനപ്പെടുന്ന ഈ പദ്ധതി നടപ്പിലാക്കുന്ന സംഘാടകർ എല്ലാ പ്രവാസികൾക്കും മാതൃകയാണെന്ന് മന്ത്രി നിക് സ്ട്രീറ്റ് അഭിപ്രായപ്പെട്ടു ആസ്‌ട്രേലിയയിലെ പ്രവാസിമലയാളികളുടെ നാട്ടിലുള്ള മാതാപിതാക്കളെയും രക്‌തബന്ധുക്കളെയും സമഗ്ര ആരോഗ്യ പരിരക്ഷക്ക് കീഴിൽ കൊണ്ട് വരുന്ന പദ്ധതിയുടെ പ്രാദേശിക സംവിധാനം എന്ന നിലയിൽ ആണ് ഹോബർട്ടിൽ ഉത്ഘാടനം നടന്നത്. മുൻപ് ബ്രിസ്‌ബെയിനിൽ പാർലമന്റ് സ്പീക്കർ കാർട്ടിസ് പിറ്റ് ഉത്ഘാടനം നിർവഹിച്ച പദ്ധതിക്ക് രാജ്യത്തെ എല്ലാ പ്രമുഖ നഗരങ്ങളിലും മുതിർന്ന മന്ത്രിതലത്തിലുള്ളവരുടെ സാന്നിധ്യത്തിൽ പ്രാദേശിക സംവിധാനങ്ങൾ നിലവിൽ വന്നിരുന്നു. ടാസ്മാനിയയിൽ കൂടി പദ്ധതിനിലവിൽ വരുന്നതോടെ ആസ്‌ട്രേലിയയിലെ എല്ലാ പ്രധാന നഗരങ്ങളിലും പദ്ധതിക്ക് പ്രാദേശിക…

    Read More »
  • ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

    കുവൈറ്റ്‌ സിറ്റി : ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കൊട്ടാരക്കര കലയപുരം വെളിയിൽ പുത്തൻവീട്ടിൽ തോമസ് ജോർജ്(47) ആണ് മരിച്ചത്.കെ സി സി യിൽ എ സി ടെക്‌നിഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ : സാലു തോമസ്. മകൾ : ശാലു തോമസ് (നഴ്സിംഗ് വിദ്യാർത്ഥി, ബംഗ്ലൂരു). സംസ്കാരം പിന്നീട് കലയപുരം ബസേലിയോസ്‌ മാർ ഗ്രിഗോറിയോസ് ഓർത്തഡോൿസ്‌ ചർച്ച് സെമിത്തെരിയിൽ നടക്കും.

    Read More »
  • റിലയൻസ് അന്താരാഷ്ട്ര റോമിങ് പാക്കേജ് പ്രഖ്യാപിച്ചു;ഖത്തര്‍, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ ലഭിക്കും

    ന്യൂ ഡൽഹി: റിലയൻസ് അന്താരാഷ്ട്ര റോമിങ് പാക്കേജ് പ്രഖ്യാപിച്ചു. ഖത്തര്‍, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ ഈ റോമിങ് പ്ലാനുകള്‍ ലഭിക്കും. അഞ്ച് പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിട്ടുള്ളത്. വോയ്സ്, ഡാറ്റ, എസ്‌എംഎസ് ബെനഫിറ്റുകള്‍ അടങ്ങിയതാണ് ആദ്യത്തെ മൂന്ന് പാക്കേജുകള്‍. 1599 രൂപയുടേതാണ് ഈ ആദ്യത്തെ പാക്കേജ്. 15 ദിവസത്തേക്ക് 1 ജിബി ഡാറ്റ, 150 മിനുറ്റ് ലോക്കല്‍ വോയ്സ് കോളിങ്, ഒപ്പം ഹോം വോയ്സ് കോളിങ്, 100 എസ്‌എംഎസ് (ഖത്തര്‍, യുഎഇ, സൗദി എന്നിവിടങ്ങളിലേക്ക്) എന്നിവയടങ്ങിയതാണ് ഈ പാക്കേജ്. 3999 രൂപയുടേതാണ് രണ്ടാമത്തെ പാക്കേജ്. 30 ദിവസത്തേക്ക് 3 ജിബി ഡാറ്റ, 250 മിനിറ്റ് ലോക്കല്‍ + ഹോം വോയ്സ് കോളിങ്, 100 എസ്‌എംഎസ് (ഖത്തര്‍, യുഎഇ, സൗദി) എന്നിവയാണ് ഈ പ്ലാനിലെ ബെനഫിറ്റ്. മൂന്നാമത്തെ 6799 രൂപയുടേതാണ് മൂന്നാമത്തെ പ്ലാന്‍. 5 ജിബി ഡാറ്റ, 500 മിനുറ്റ് ലോക്കല്‍ + ഹോം വോയ്സ് കോളിങ്, 100 എസ്‌എംഎസ് (ഖത്തര്‍, യുഎഇ,…

    Read More »
  • പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ബാങ്കിങ് പദ്ധതികൾ

    തിരുവനന്തപുരം : പ്രവാസി സംരംഭകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന ബാങ്കിങ് പദ്ധതി സംസ്ഥാനത്തെ 18 ബാങ്കിങ്, ധനകാര്യസ്ഥാപനങ്ങളുടെ 6,000 ഓളം ശാഖകള്‍ വഴി ലഭ്യമാണ്. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് തൊഴില്‍ ചെയ്തു സ്ഥിരമായി മടങ്ങി വന്നവര്‍ക്ക് സ്വയംതൊഴില്‍, ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് വായ്പകള്‍ അനുവദിക്കുക. നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി പ്രകാരമാണ് വായ്പകള്‍. ഇതുവഴി 15 ശതമാനം മൂലധന സബ്‌സിഡിയും 3 ശതമാനം പലിശ സബ്‌സിഡിയും സംരംഭകര്‍ക്ക് ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ ബന്ധപ്പെടാം.  വിവിരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.orgയിലും നോര്‍ക്ക റൂട്ട്‌സിന്റെ സോഷ്യല്‍ മീഡിയാ പേജുകളിലും ലഭ്യമാണ്.

    Read More »
  • സൗദി അറേബ്യയില്‍ 12 മേഖലകളില്‍ കൂടി സ്വദേശിവത്കരണം; പ്രവാസികള്‍ക്ക് തിരിച്ചടി

    റിയാദ്: സൗദി അറേബ്യയില്‍ 12 മേഖലകളില്‍ കൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു. രാജ്യത്തെ മാനവ വിഭവശേഷി – സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍ റാജ്‍ഹിയാണ് ഇക്കാര്യം അറിയിച്ചത്. റിയാദില്‍ നടന്ന പത്താമത് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി നൂതന തൊഴില്‍ ശൈലികളെക്കുറിച്ച് സംഘടിപ്പിച്ച പ്രത്യേക സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി അറേബ്യയിലെ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്‍മ നിരക്ക് ഏഴ് ശതമാനത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സ്വദേശിവത്കരണം വ്യാപിപ്പിക്കാനുള്ള നടപടികള്‍. ഈ വര്‍ഷം അവസാനത്തോടെ ഇനി 12 മേഖലകളില്‍ കൂടി സ്വദേശിവത്കരണം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. എന്നാല്‍ ഇത് ഏതൊക്കെ മേഖലകളിലാണെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. നിലവില്‍ സൗദിയിലെ സ്വദേശികളുടെ തൊഴിലില്ലായ്‍മ നിരക്ക് 9.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. 22 ലക്ഷം സ്വദേശികള്‍ ഇപ്പോള്‍ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം സൗദി അറേബ്യയില്‍ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയ എല്ലാ…

    Read More »
  • സൗദി അറേബ്യയിൽ വിസിറ്റ് വിസയിലെത്തുന്ന വിദേശികൾക്ക് വാഹനങ്ങൾ വാടകയ്ക്ക് എടുക്കാൻ സൗകര്യം

    റിയാദ്: സൗദി അറേബ്യയില്‍ വിസിറ്റ് വിസയിലെത്തുന്ന വിദേശികള്‍ക്ക് വാഹനങ്ങൾ വാടകക്കോ മറ്റുള്ളവരിൽ നിന്ന് താത്കാലികമായോ എടുക്കാം. ഇതിനായി സൗദി പാസ്പോർട്ട് (ജവാസത്) ഡയറക്ടറേറ്റിന്റെ അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ സൗകര്യമേര്‍പ്പെടുത്തിയതായി പൊതുസുരക്ഷാ വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ അല്‍ബസ്സാമി അറിയിച്ചു. ഈ സംവിധാനം വഴി വാഹനം ഉള്ളവർക്ക് വിസിറ്റ് വിസയിൽ വന്നവർക്ക് താൽക്കാലികമായി കൈമാറാൻ സാധിക്കും. ഇതുവരെ സൗദിയിലെ ഇഖാമയുള്ളവര്‍ക്ക് മാത്രമേ വാഹനം കൈമാറാന്‍ അബ്ശിറില്‍ സൗകര്യമുണ്ടായിരുന്നുള്ളൂ. റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വാഹനം സന്ദര്‍ശന വിസയിലുളളവര്‍ക്ക് അബ്ശിര്‍ വഴി നടപടികള്‍ പൂര്‍ത്തിയാക്കി ഓടിക്കാന്‍ നല്‍കാവുന്ന വിധത്തിലാണ് പുതിയ സംവിധാനം. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റി സ്ഥാപിക്കാനും സ്‌പെഷ്യല്‍ നമ്പറുകള്‍ക്ക് അപേക്ഷിക്കാനും നമ്പര്‍ പ്ലേറ്റുകള്‍ മോഷണം പോയാലും നഷ്ടപ്പെട്ടാലും അപേക്ഷ നല്‍കാനും അബ്ശിര്‍ വഴി ഇനി മുതല്‍ സാധിക്കും.

    Read More »
  • യുഎഇയിൽ ഗോൾഡൻ വീസാ ഉടമകൾക്ക് പത്ത് വര്‍ഷത്തേക്ക് മാതാപിതാക്കളെ സ്പോൺസർ ചെയ്യാൻ അനുമതി

    അബുദാബി : യുഎഇയിൽ ഗോൾഡൻ വീസാ ഉടമകൾക്ക് പത്ത് വര്‍ഷത്തേക്ക് മാതാപിതാക്കളെ സ്പോൺസർ ചെയ്യാൻ അനുമതി. മാതാപിതാക്കളെ സ്പോണ്‍സര്‍ ചെയ്യുന്നതിന് നിക്ഷേപ തുക കെട്ടിവയ്ക്കേണ്ടിതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഒക്ടോബറിൽ നിലവിൽ വന്ന ഗോൾഡൻ വീസ ചട്ടങ്ങളുടെ ഭാഗമായാണ് മാതാപിതാക്കളെയും സ്പോണ്‍സര്‍ ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്.നിക്ഷേപതുക എടുത്ത് കളഞ്ഞതിന് പുറമേ മാതാപിതാക്കളെ സ്പോണ്‍സര്‍ ചെയ്യാൻ നിശ്ചിത ശമ്പളം വേണമെന്ന വ്യവസ്ഥയും ഒഴിവാക്കി. മാതാപിതാക്കളെ സ്പോണ്‍സര്‍ ചെയ്യുന്നതിന് 2800 ദിര്‍ഹം മുതൽ 3800 ദിര്‍ഹം വരെ ആണ് ചെലവ് വരിക. മാതാപിതാക്കളുടെ ഏകസംരക്ഷകരാണ് തങ്ങളെന്ന സര്‍ട്ടിഫിക്കറ്റ് കോണ്‍സുലേറ്റിൽ നിന്ന് ഹാജരാക്കണം. നിലവില്‍ യുഎഇയിലെ താമസ വിസക്കാര്‍ക്ക് ഒരു വര്‍ഷത്തേക്കായിരുന്നു മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ എമിഗ്രേഷന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ നിര്‍ദേശാനുസരണം നിശ്ചിത തുക ഡെപ്പോസിറ്റ് നല്‍കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. കുറഞ്ഞത് 20000 ദിര്‍ഹം പ്രതിമാസം ലഭിക്കുന്നവര്‍ക്കായിരുന്നു മാതാപിതാക്കളെ സ്‌പോണ്‍ ചെയ്യാന്‍ അനുമതിയുണ്ടായിരുന്നത്. അതേസമയം ഒമ്പത് അവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് യുഎഇ സര്‍ക്കാര്‍ തടഞ്ഞു. അവശ്യ…

    Read More »
  • അവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് തടഞ്ഞ് യുഎഇ സര്‍ക്കാര്‍

    അബുദാബി: ഒമ്പത് അവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് തടഞ്ഞ് യുഎഇ സര്‍ക്കാര്‍. അവശ്യ വസ്തുക്കളുടെ വില നിയന്ത്രിക്കാനായി യുഎഇ മന്ത്രിസഭ പുതിയ വില നിയന്ത്രണ നയത്തിന് രൂപം നല്‍കി. സാമ്പത്തിക മന്ത്രാലയത്തിന്റെയും ഓരോ എമിറേറ്റിലെയും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെയും അനുമതിയില്ലാതെ മൊത്ത വിതരണക്കാരും ചില്ലറ വ്യാപാരികളും നിത്യോപയോഗ വസ്തുക്കളുടെ വിലകള്‍ ഉയര്‍ത്തുന്നത് സര്‍ക്കാര്‍ വിലക്കി. ഇതനുസരിച്ച് സാമ്പത്തിക മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഒമ്പത് അവശ്യ വസ്തുക്കളുടെ വില വര്‍ധിപ്പിക്കാന്‍ പാടില്ല. അരി, ഗോതമ്പ്, പാചക എണ്ണ, മുട്ട, പാല്‍, ബ്രെഡ്, പയര്‍, പഞ്ചസാര, കോഴിയിറച്ചി എന്നിവയുടെ വില വര്‍ധനയാണ് തടഞ്ഞത്. ഇത് പ്രാഥമിക പട്ടികയാണെന്നും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ അവശ്യ വസ്തുക്കളുടെ പട്ടികയില്‍പ്പെടുത്തുമെന്നും യുഎഇ സര്‍ക്കാര്‍ അറിയിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പ്രാദേശികമായി ലഭ്യമല്ലാത്ത ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് നികുതി ഈടാക്കില്ലെന്നും തീരുമാനമെടുത്തിട്ടുണ്ട്.

    Read More »
Back to top button
error: