Pravasi
-
പ്രവാസികളെ ചേര്‍ത്തുപിടിച്ച് കോണ്‍സുലേറ്റ്; പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടമായ യു.എ.ഇയിലെ ഇന്ത്യക്കാര്‍ക്ക് ഫീസ് ഈടാക്കാതെ പുതിയ പാസ്‌പോര്‍ട്ട് നല്‍കും
ഫുജൈറ: യുഎഇയിലെ പ്രളയത്തില്‍ വിലപ്പെട്ട രേഖകള്‍ നഷ്ടമായ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടമായ പ്രവാസികളില്‍നിന്ന് പുതിയ പാസ്‌പോര്‍ട്ടിന് ഫീസ് ഈടാക്കില്ല. പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ട പ്രവാസികള്‍ക്ക് വലിയൊരു സാമ്പത്തിക ബാധ്യതയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുടെ ഇടപെടലിലൂടെ ഒഴിവായിക്കിട്ടിയത്. പ്രളയ ബാധിതര്‍ക്കായി കോണ്‍സുലേറ്റ് പ്രത്യേക പാസ്‌പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടമാവുകയോ നശിച്ചുപോവുകയോ ചെയ്ത എണ്‍പതോളം പ്രവാസികള്‍ ഇതുവരെ പാസ്ര്‍പോര്‍ട്ട് സേവാ ക്യാമ്പില്‍ അപേക്ഷ നല്‍കിയതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ആഗസ്റ്റ് 28 വരെ ഇത്തരത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരും. കുടുംബാംഗങ്ങളുടെ ഉള്‍പ്പെടെ പാസ്‌പോര്‍ട്ടുകള്‍ നഷ്ടമായവര്‍ രേഖകള്‍ സഹിതം പാസ്‌പോര്‍ട്ട് സേവാ ക്യാമ്പില്‍ അപേക്ഷ നല്‍കി. എല്ലാവരുടെയും ഫീസ് ഒഴിവാക്കി നല്‍കുകയും രണ്ട് മണിക്കൂര്‍ കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. അപേക്ഷകള്‍ സ്വീകരിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനുമായി വിപുലമായ സംവിധാനങ്ങളാണ് കോണ്‍സുലേറ്റ് ഒരുക്കിയിരിക്കുന്നതെന്ന് അപേക്ഷ നല്‍കിയ പ്രവാസികളും പ്രതികരിച്ചു. യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകരും കോണ്‍സുലേറ്റിന്റെ നടപടികളെ സ്വാഗതം…
Read More » -
മദ്യലഹരിയില്‍ റോഡില്‍ കിടന്ന് ഗതാഗതം തടസപ്പെടുത്തി: പ്രവാസിക്ക് തടവ് ശിക്ഷ; പിന്നാലെ നാടുകടത്തും
മനാമ: മദ്യ ലഹരിയില്‍ ബഹ്‌റൈനിലെ റോഡില്‍ കിടന്ന് ഗതാഗതം തടസപ്പെടുത്തിയ പ്രവാസി യുവാവിന് ഒരു മാസം ജയില്‍ ശിക്ഷ. ഗതാഗതം തടസപ്പെടുത്തിയതിന് പുറമെ സ്വന്തം ജീവന്‍ അപകടത്തിലാക്കിയതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് ബഹ്‌റൈനിലെ ഗുദൈബിയയിലായിരുന്നു സംഭവം. 30 വയസുകാരനായ പ്രവാസി യുവാവ് റോഡില്‍ കിടന്ന് ഗതാഗതം തടപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ ബഹ്‌റൈനില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. കസ്റ്റഡിയിലെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം ഹൂറ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.
Read More » -
ഇനി വിമാന കമ്പനികള്‍ തീരുമാനിക്കും; ആഭ്യന്തര വിമാന യാത്രാനിരക്ക് നിശ്ചയിക്കുന്നതിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഒഴിവാക്കും
ഡല്‍ഹി: ആഭ്യന്തര വിമാന ടിക്കറ്റുകളുടെ നിരക്ക് ഇനി വിമാന കമ്പനികള്‍ നിശ്ചയിക്കും. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഓഗസ്റ്റ് 31 ഓടെ ഒഴിവാക്കും. വിമാന കമ്പനികളുടെ ആവര്‍ത്തിച്ചുള്ള ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. ഇതോടെ ആഭ്യന്തര സര്‍വീസുകളില്‍ ഒരോ റൂട്ടിലെയും കുറഞ്ഞതും കൂടിയതുമായ നിരക്ക് വിമാന കമ്പനികള്‍ തന്നെ നിശ്ചയിക്കും. The decision to remove air fare caps has been taken after careful analysis of daily demand and prices of air turbine fuel. Stabilisation has set in & we are certain that the sector is poised for growth in domestic traffic in the near future. https://t.co/qxinNNxYyu — Jyotiraditya M. Scindia (@JM_Scindia) August 10, 2022 കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതില്‍ ഇടപെട്ട് തുടങ്ങിയത്. യാത്ര ചെയ്യുന്ന…
Read More » -
യുഎഇയില്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സോ ബാങ്ക് ഗ്യാരന്റിയോ നല്‍കണം
ദുബൈ: യുഎഇയിലെ തൊഴിലാളികള്‍ക്ക് കമ്പനികള്‍ ഇന്‍ഷുറന്‍സോ ബാങ്ക് ഗ്യാരന്റിയോ നല്‍കണമെന്ന് വ്യവസ്ഥ. ഇത് സംബന്ധിച്ചുള്ള പുതിയ അറിയിപ്പ് ചൊവ്വാഴ്ച മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കി. പുതിയ നിര്‍ദേശ പ്രകാരം കമ്പനികള്‍ക്ക് ഓരോ തൊഴിലാളിയുടെയും പേരില്‍ ബാങ്ക് ഗ്യാരന്റിയോ അല്ലെങ്കില്‍ ഇന്‍ഷുറന്‍സോ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാം. ബ്യാങ്ക് ഗ്യാരന്റിയാണ് നല്‍കുന്നതെങ്കില്‍ ഓരോ തൊഴിലാളിക്കും 3000 ദിര്‍ഹത്തില്‍ കുറയാത്ത ഗ്യാരന്റിയാണ് വേണ്ടത്. ഇത് യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് വഴിയായിരിക്കണം നല്‍കേണ്ടത്. ഒരു വര്‍ഷത്തേക്ക് നല്‍കുന്ന ബാങ്ക് ഗ്യാരന്റി പിന്നീട് സ്വമേധയാ പുതുക്കപ്പെടും. രണ്ടാമത്തെ ഓപ്ഷനായ ഇന്‍ഷുറന്‍സില്‍ 30 മാസത്തേക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയാണ് ഓരോ തൊഴിലാളിയുടെയും പേരിലുണ്ടാവേണ്ടത്. വിദഗ്ധ തൊഴിലാളികള്‍ക്ക് 137.50 ദിര്‍ഹവും അവിദഗ്ധ തൊഴിലാളിക്ക് 180 ദിര്‍ഹവും അത്യാഹിത – സാധ്യതയുള്ളതും വേജ് പ്രൊട്ടക്ഷന്‍ സ്‍കീമില്‍ രജിസ്റ്റര്‍ ചെയ്‍തിട്ടില്ലാത്തതുമായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് 250 ദിര്‍ഹവും മൂല്യമുള്ള ഇന്‍ഷുറന്‍സ് പോളിസി വേണം. 20,000 ദിര്‍ഹം വരെ കവറേജ് ലഭിക്കുന്ന…
Read More » -
യുഎഇയിലെ പ്രളയത്തില്‍ പാസ്‍പോര്‍ട്ടുകള്‍ നഷ്ടമായവര്‍ക്കായി പ്രത്യേക ക്യാമ്പ്
ദുബൈ: യുഎഇയിലുണ്ടായ പ്രളയത്തില്‍ പാസ്‍പോര്‍ട്ടുകള്‍ നഷ്ടമാവുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്‍തവര്‍ക്കായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ഫുജൈറയിലെയും കല്‍ബയിലെയും ബിഎല്‍എസ് സെന്ററുകളില്‍ സംഘടിപ്പിച്ച ക്യാമ്പുകളില്‍ കോണ്‍സുലേറ്റിന് 80 അപേക്ഷകള്‍ ലഭിച്ചു. യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ സംഘടനകളും പ്രളയ ബാധിത പ്രദേശങ്ങളിലെ പ്രവാസികളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാസ്‍പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. ‘പ്രളയത്തില്‍ പാസ്‍പോര്‍ട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നഷ്ടമാവുകയോ ചെയ്‍ത ഇന്ത്യന്‍ പൗരന്മാരില്‍ നിന്ന് പ്രത്യേക പരിഗണനയോടെ അപേക്ഷകള്‍ സ്വീകരിക്കുകയാണെന്നും ഓഗസ്റ്റ് 28 വരെ ഇത്തരത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുമെന്നും’ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്‍പോര്‍ട്ട്, അറ്റസ്റ്റേഷന്‍ ആന്റ് എജ്യൂക്കേഷന്‍ കോണ്‍സുല്‍ രാംകുമാര്‍ തങ്കരാജ് പറഞ്ഞു. കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതായും ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ വിധ സഹായവും നല്‍കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞയാഴ്ച യുഎഇയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നൂറു കണക്കിന് ആളുകള്‍ക്കാണ് സ്വന്തം താമസ സ്ഥങ്ങള്‍…
Read More » -
അവിവാഹിതര്‍ വഴിയാധാരമാകും; പരാതികള്‍ കൂടുന്നു; കുവൈത്തില്‍ 53 കെട്ടിടങ്ങളില്‍നിന്ന് അവിവാഹിതരെ പുറത്താക്കി
കുവൈത്ത് സിറ്റി: കുവൈത്തില്‍ അവിവാഹിതര്‍ക്ക് കഷ്ടകാലം. പരാതികള്‍ ഏറിയതോടെ 53 കെട്ടിടങ്ങളില്‍നിന്ന് അവിവാഹിതരായ താമസക്കാരെ പുറത്താക്കിയതായി അധികൃതര്‍. കുവൈത്തിലെ വിവിധ ഗവര്‍ണറേറ്റുകളിലെ പ്രൈവറ്റ് ഹൗസിങ് ഏരിയകളില്‍ താമസിച്ചിരുന്ന അവിവാഹിതരായ പുരുഷന്മാരെപ്പറ്റി കഴിഞ്ഞ വര്‍ഷം 200 പരാതികളാണ് ലഭിച്ചതെന്ന് അധികൃതര്‍ പറയുന്നു. ഫര്‍വാനിയ, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റുകളിലെ മുനിസിപ്പല്‍ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ അമ്മാര്‍ അല്‍ അമ്മാറാണ് ഇക്കാര്യം അറിയിച്ചത്. അല്‍ ആസിമ, ഹവല്ലി, ഫര്‍വാനിയ, ജഹ്‌റ ഗവര്‍ണറേറ്റുകളിലെ മുനിസിപ്പാലിറ്റി ബ്രാഞ്ചുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 41 നിയമ ലംഘന റിപ്പോര്‍ട്ടുകള്‍ അയച്ചതായും ഇവിടങ്ങളില്‍ അവിവാഹിതര്‍ താമസിച്ചിരുന്ന 53 കെട്ടിടങ്ങളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചതായും മുനിസിപ്പാലിറ്റി മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുനിസിപ്പല്‍ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം, ജല – വൈദ്യുത മന്ത്രാലയം എന്നിവയുടെ പൂര്‍ണ സഹകരണത്തോടെയാണ് രാജ്യത്തെ പ്രൈവറ്റ്, മോഡല്‍ ഹൗസിങ് ഏരിയകളില്‍ നിന്നുള്ള അവിവാഹിതരുടെ ഒഴിപ്പിക്കല്‍ നടപടികള്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതെന്നും ഫോളോ…
Read More » -
യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റിന് ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
ദുബൈ: സ്വാതന്ത്ര്യദിനം പ്രമാണിച്ച് യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഇന്ത്യ. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കി. 35 കിലോയാണ് ബാഗേജ് അലവന്‍സ്. ഈ മാസം 21 വരെ ഈ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ഒക്ടോബര്‍ 15 വരെ യാത്ര ചെയ്യാം. അതേസമയം നേരിട്ടുള്ള വിമാനങ്ങള്‍ക്കാണ് ഈ നിരക്ക് ബാധകമാകുകയെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിന ഓഫര്‍ പ്രകാരം സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് 500 റിയാലാണ് ടിക്കറ്റ് നിരക്ക്. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് 36.1 ഒമാന്‍ റിയാലും കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് 36.65 കുവൈത്ത് ദിനാറുമാണ് ടിക്കറ്റ് നിരക്കെന്ന് എയര്‍ ഇന്ത്യ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. അതേസമയം സൗദിയ ടിക്കറ്റുകള്‍ക്ക് 40 ശതമാനം വരെ ഓഫര്‍ പ്രഖ്യാപിച്ചു. സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെയുള്ള ദിവസങ്ങളില്‍ യാത്ര ചെയ്യുന്നതിനായി ഈ മാസം ഏഴു മുതല്‍ 12 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ്…
Read More » -
40 ശതമാനം വരെ ഓഫര്‍ നിരക്കില്‍ സൗദിയ ടിക്കറ്റ്
റിയാദ്: സൗദിയ ടിക്കറ്റുകള്‍ക്ക് 40 ശതമാനം വരെ ഓഫര്‍ പ്രഖ്യാപിച്ചു. സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെയുള്ള ദിവസങ്ങളില്‍ യാത്ര ചെയ്യുന്നതിനായി ഈ മാസം ഏഴു മുതല്‍ 12 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഓഫര്‍ നിരക്കില്‍ ലഭിക്കുക. യൂറോപ്പിലെയും അമേരിക്കയിലെയും നിരവധി നഗരങ്ങളിലേക്കും സൗദിയിലെ തെരഞ്ഞെടുത്ത നഗരങ്ങളിലേക്കുമുള്ള ടിക്കറ്റുകള്‍ ഓഫര്‍ നിരക്കില്‍ ലഭിക്കും. സൗദി ദേശീയ ദിനം, സൗദി ടൂറിസം അതോറിറ്റിയുടെ സൗദി സമ്മര്‍ പ്രോഗ്രാം, അല്‍ഉലയിലെ വിവിധ വിനോദ, സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉള്‍പ്പെടെ സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നടക്കുന്ന വിനോദ, സാംസ്‌കാരിക, ടൂറിസം പരിപാടികളിലേക്ക് ലോകരാജ്യങ്ങളില്‍ നിന്നും സൗദിയിലെ വിവിധ നഗരങ്ങളില്‍ നിന്നും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് സൗദിയ പ്രൊമോഷനല്‍ ഓഫര്‍ പ്രഖ്യാപിച്ചത്. സൗദിയയുടെ വെബ്സൈറ്റ് വഴിയും ആപ്പുകള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഓഫര്‍ പ്രയോജനപ്പെടുത്താനാകും. അതേസമയം യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ എയര്‍ ഇന്ത്യ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണിത്. യുഎഇയില്‍…
Read More » -
റിയാദ് എയര്‍പ്പോര്‍ട്ട് വിവരങ്ങള്‍ ഇനി വാട്സ് ആപ്പിലൂടെയും അറിയാം; രാവിലെ എട്ട് മുതല്‍ രാത്രി 11.59 വരെ വാട്‌സ് ആപ് സേവനം ലഭിക്കും
റിയാദ്: വാട്‌സ് ആപ്പിലൂടെ റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ വിവരങ്ങള്‍ അറിയാന്‍ സൗകര്യം. വാട്‌സ് ആപ്പിലൂടെ അന്വേഷണം നടത്തുന്ന യാത്രക്കാര്‍ക്ക് ഉടനടി മറുപടി ലഭിക്കും. വരുന്നതും പോകുന്നതുമടക്കം വിമാന സര്‍വിസുകളുടെ എല്ലാ വിവരങ്ങളും ഇങ്ങനെ അറിയാന്‍ സാധിക്കും. ഈ സേവനത്തിലൂടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. വിമാനങ്ങളെ കുറിച്ചുള്ള അറിയിപ്പുകളും ഇതിലൂടെ ലഭ്യമാവും. വിമാനത്താവളത്തിലെ സൗകര്യങ്ങള്‍, ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍, രാജ്യത്തെ മറ്റ് വിമാനത്താവളങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും അറിയാം. നഷ്ടപ്പെട്ട ബാഗേജ് റിപ്പോര്‍ട്ട് ചെയ്യാനും വിമാനത്താവളത്തില്‍ നിന്നുള്ള മറ്റു സേവനങ്ങള്‍ ലഭിക്കാനും ഇതു സഹായിക്കും. ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സഹാവും ഇതിലൂടെ ലഭിക്കും. +966 9200 20090 എന്ന നമ്പറിലാണ് റിയാദ് എയപ്പോര്‍ട്ട് വാട്‌സ് ആപ്പ് സേവനം ലഭിക്കുക. രാവിലെ എട്ട് മുതല്‍ രാത്രി 11.59 വരെ വാട്‌സ് ആപ് സേവനം ലഭിക്കും.
Read More » -
സഹപ്രവര്‍ത്തകനെ വാട്‌സ്ആപ്പിലൂടെ തെറിവിളിച്ചു; പ്രവാസി യുവാവ് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധി
അല്‍ ഐന്‍: സഹപ്രവര്‍ത്തകനെ വാട്‌സ്ആപ് സന്ദേശത്തിലൂടെ അസഭ്യം പറഞ്ഞ പ്രവാസി യുവാവ് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. ഒപ്പം ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകന്‍ വാട്‌സ്ആപിലൂടെ തനിക്ക് അയച്ച വോയിസ് മെസേജ് തന്നെ അപമാനിക്കുന്നതും അസഭ്യവും ഭീഷണിപ്പെടുത്തുന്നതുമാണെന്ന് കാട്ടി 30 വയസില്‍ താഴെ പ്രായമുള്ള അറബ് വംശജനാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. തനിക്ക് നേരിടേണ്ടി വന്ന മാനസിക പ്രയാസങ്ങള്‍ക്ക് നഷ്ടപരിഹാരമായി 50,000 ദിര്‍ഹം വേണമെന്നായിരുന്നു പരാതിയിലെ ആവശ്യം. സഹപ്രവര്‍ത്തകനില്‍ നിന്ന് ഇത്തരമൊരു സന്ദേശം ലഭിച്ചത് തനിക്ക് വലിയ മാസിക ആഘാതമുണ്ടാക്കിയെന്നും ഇയാള്‍ പരാതിയില്‍ ആരോപിച്ചു. പ്രതി അയച്ച സന്ദേശങ്ങള്‍ പരാതിയോടൊപ്പം തെളിവായി കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇരുഭാഗത്തെയും വാദങ്ങള്‍ കേട്ട ശേഷം, ഓണ്‍ലൈന്‍ നിയമങ്ങളുടെ ലംഘനം കണക്കിലെടുത്തും പരാതിക്കാരനുണ്ടായ മാനസിക പ്രയാസത്തിനു നഷ്ടപരിഹാരമായും പ്രതി, 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് യുഎഇയിലെ അല്‍ ഐന്‍ പ്രാഥമിക കോടതി ശിക്ഷ വിധിക്കുകയായിരുന്നു. പ്രതിയായ യുവാവ് പരാതിക്കാരന് അയച്ച വാട്‌സ്ആപ് വോയിസ് മെസേജ്,…
Read More »