PravasiTRENDING

യു.എ.ഇയില്‍ മസാജ് വാഗ്ദാനം ചെയ്ത് ആളുകളെ വിളിച്ചുവരുത്തി കത്തിമുനയില്‍ നിര്‍ത്തി കൊള്ള; അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

ഷാര്‍ജ: യുഎഇയില്‍ മസാജ് സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് ആളുകളെ വിളിച്ചുവരുത്തിയശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്ന അഞ്ചംഗ സംഘം പിടിയില്‍. വ്യാജ മസാജ് പാര്‍ലര്‍ നടത്തി കൊള്ളയടിച്ചിരുന്ന സംഘത്തെ ഷാര്‍ജ പൊലീസാണ് അറസ്റ്റ് ചെയ്തത്.

റോള പ്രദേശത്ത് പ്രതികളിലൊരാള്‍ ഇത്തരത്തില്‍ ബിസിനസ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നെന്ന് ഷാര്‍ജ പൊലീസ് സിഐഡി വിഭാഗം ഡയറക്ടര്‍ കേണല്‍ ഒമര്‍ അബു സഊദ് പറഞ്ഞു.

Signature-ad

മസാജ്, സ്പാ, തെറാപ്പി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കാര്‍ഡുകള്‍ ഇവര്‍ വിതരണം ചെയ്തിരുന്നു. കര്‍ഡ്കണ്ട് മസാജിനായി എത്തുന്നവരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി അവരില്‍ നിന്ന് പണം തട്ടിയെടുക്കുകയാണ് സംഘം ചെയ്തിരുന്നത്.

സംഭവത്തില്‍ പരാതികള്‍ ഉയര്‍ന്നതോടെ അന്വേഷണത്തിനായി നിയോഗിച്ച പ്രത്യേക സുരക്ഷാ സംഘം പ്രതിയുടെ താമസസ്ഥലം കണ്ടെത്തി. അവിടെ നടത്തിയ പരിശോധനയില്‍ നിരവധി ബിസിനസ് കാര്‍ഡുകള്‍ കണ്ടെത്തി. പലതരത്തിലും വലിപ്പത്തിലുമുള്ള കത്തികളും ഇവിടെ നിന്ന് കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മറ്റ് പ്രതികളെ കുറിച്ചും വിവരം ലഭിച്ചത്. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു. തുടര്‍ നിയമനടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

 

Back to top button
error: