Pravasi
-
ഇസ്രയേല്- ഇറാന് സംഘര്ഷം: 6 രാജ്യങ്ങളിലേക്ക് വിമാനസര്വീസ് നിര്ത്തി യുഎഇ കമ്പനികള്
ദുബായ്/അബുദാബി/ഷാര്ജ: ഇസ്രയേല്-ഇറാന് സംഘര്ഷം തുടരുന്ന പശ്ചാത്തലത്തില് യുഎഇയില്നിന്ന് ജോര്ദാന്, ലബനന്, ഇറാഖ്, ഇറാന്, ഇസ്രയേല്, സിറിയ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്വീസുകള് താല്ക്കാലികമായി നിര്ത്തിവച്ചു. യാത്രക്കാര് ബന്ധപ്പെട്ട എയര്ലൈനുകളിലോ ട്രാവല് ഏജന്റുമാരുമായോ വിമാന കമ്പനി വെബ്സൈറ്റിലൂടെയോ ബുക്കിങ് പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്ഗണനയെന്നും സര്വീസ് റദ്ദാക്കിയതുമൂലം യാത്രക്കാര്ക്കുണ്ടായ അസൗകര്യത്തില് ഖേദം പ്രകടിപ്പിക്കുന്നതായും എയര്ലൈനുകള് അറിയിച്ചു. ദുബായ്, അബുദാബി, ഷാര്ജ സെക്ടറുകളില്നിന്ന് മധ്യപൂര്വദേശ രാജ്യങ്ങളിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തവര് യാത്ര പുറപ്പെടുന്നതിന് മുന്പ് വിമാന സമയംമാറ്റം പരിശോധിച്ച് ഉറപ്പാക്കണമെന്നും അത്യാവശ്യമില്ലാത്തവര് യാത്ര പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു. എമിറേറ്റ്സ് എമിറേറ്റ്സ് എയര്ലൈന് അമ്മാന്, ബെയ്റൂട്ട് എന്നിവിടങ്ങളിലേക്കുള്ള സര്വീസുകള് 22 വരെയും ടെഹ്റാന്, ബഗ്ദാദ്, ബസ്റ എന്നിവിടങ്ങളിലേക്ക് 30 വരെയുമാണ് നിര്ത്തിവച്ചത്. ഒരു അറിയപ്പുണ്ടാകുന്നതുവരെ ഈ രാജ്യങ്ങളിലേക്ക് ദുബായ് വഴിയുള്ള കണക്ഷന് സര്വീസും നിര്ത്തിവച്ചു.ടെല് അവീവിലേക്കുള്ള എല്ലാ വിമാന സര്വീസുകളും റദ്ദാക്കി. യാത്രക്കാര്ക്ക് ടിക്കറ്റ് തുക പൂര്ണമായും തിരിച്ചെടുക്കാനോ മറ്റൊരു ദിവസത്തേക്കു ബുക്ക് ചെയ്യാനോ…
Read More » -
രണ്ടും കല്പിച്ച് കടലിലേക്ക് ചാടി, നീന്തി കരക്കണഞ്ഞു; സോമാലിയയില് എത്തപ്പെടാതിരിക്കാന് തമിഴ്നാട്ടുകാരുടെ അതിസാഹസിക രക്ഷപ്പെടല്
സലാല(ഒമാന്): വിസ തട്ടിപ്പില്പ്പെട്ട് സോമാലിയയിലേക്ക് കൊണ്ടുപോകവേ തമിഴ്നാട്ടുകാര് രക്ഷപ്പെട്ടത് അതിസാഹസികമായി. മീന് പിടിത്ത ജോലിക്കായി ബഹറൈനിലെത്തിയ ശേഷം ഉരുവില് കയറ്റി കൊണ്ടുപോകവേയാണ് മൂന്നു പേര് അതിസാഹസികമായി രക്ഷപ്പെട്ടത്. തമിഴ്നാട് കടലൂര് സ്വദേശികളായ വേതാചലം നടരാജന് (50), അജിത് കനകരാജ് (49), ഗോവിന്ദരസു രാജ(27) എന്നിവര് ഏതാനും നാളുകള്ക്ക് മുമ്പാണ് ജോലിക്കായി ബഹറൈന് വിസയില് മനാമയിലെത്തിയത്. വിസക്കായി ഒന്നരലക്ഷം രൂപ വീതമാണ് ഏജന്റിന് ഇവര് നല്കിയത്. മീന് പിടിത്ത ജോലികളില് പ്രാവീണ്യരായ ഇവര് അത്തരം ജോലിക്കായാണ് എത്തിയത്. ബഹറൈനില് എത്തിയപ്പോഴാണ് ജോലി അവിടെയല്ലെന്നും കടല് മാര്ഗം മറ്റൊരു സ്ഥലത്തേക്ക് പോകണമെന്നും ഇവരെ കൊണ്ട് വന്നവര് പറയുന്നത്. ഏതായാലും ജോലിക്ക് വന്നതല്ലേ പോകാമെന്ന് കരുതി ഉരുവില് കയറി. രണ്ട് നാള് യാത്ര കഴിഞ്ഞിട്ടും ജോലി സ്ഥലത്തെത്തിയില്ല. ഇതോടെ എന്തോ ചതി പറ്റിയിട്ടുണ്ടെന്ന് ഇവര്ക്ക് ബോധ്യപ്പെട്ടു. ഇതിനിടയില് ഉരുവിലെ മറ്റുള്ളവരുടെ സംസാരത്തില് നിന്ന് സോമാലിയയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ഇവര് മനസ്സിലാക്കി. മൂന്നാം നാള് രാത്രി കടലിന്റെ സ്വഭാവം…
Read More » -
മലയാളി സംരംഭകൻ സിദ്ധാർത്ഥ് ബാലചന്ദ്രന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മെഡൽ
കൊച്ചി: ദുബായ് ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യൻ നിക്ഷേപകനും പ്രമുഖ സംരംഭകനുമായ സിദ്ധാർത്ഥ് ബാലചന്ദ്രന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ‘മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മെഡൽ ഫോർ ഫിലാന്ത്രോപ്പി’ നൽകി ആദരിച്ചു. ജീവകാരുണ്യ-മാനുഷിക പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിയ മികച്ച സംഭാവനകളെ മാനിച്ച് കൊണ്ടാണ് ഈ അഭിമാനകരമായ പുരസ്കാരം. ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്റർ (DIFC) ആസ്ഥാനമായുള്ള നിക്ഷേപ ഹോൾഡിംഗ് കമ്പനിയായ ബ്യൂമെർക്ക് കോർപ്പറേഷൻ്റെ എക്സിക്യൂട്ടീവ് ചെയർമാനും സിഇഒയുമാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥ് ബാലചന്ദ്രൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്യൂമെർക്ക് ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റി കൂടിയാണ് അദ്ദേഹം. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും ഓഹരി വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം തന്നെ, യുഎഇയിലും ഇന്ത്യയിലും സാമൂഹികവും പാരിസ്ഥിതികവുമായ മാറ്റങ്ങൾക്ക് അദ്ദേഹം സജീവമായി നേതൃത്വം നൽകുന്നുണ്ട്. പ്രവാസികൾക്കും ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യക്കാർക്കും നൽകുന്ന ഏറ്റവും ഉയർന്ന ഇന്ത്യൻ ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് 2023-ൽ സിദ്ധാർത്ഥ് ബാലചന്ദ്രന്…
Read More » -
കുവൈത്തിലെ പ്രവാസികളുടെ അപ്പാര്ട്ട്മെന്റില് തീപിടിത്തം; അഞ്ച് മരണം, നിരവധി പേര്ക്ക് പരിക്കേറ്റു
കുവൈത്ത് സിറ്റി: കുവൈത്തില് റെസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് അഞ്ച് പേര് മരിച്ചതായി റിപ്പോര്ട്ട്. കുവൈത്ത് ഫയര് ബ്രിഗേഡിനെ ഉദ്ധരിച്ച് പെനിന്സുലയാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. റിഗ്ഗ മേഖലയിലെ രണ്ട് അപ്പാര്ട്ടുമെന്റുകളിലാണ് തീപിടിത്തമുണ്ടായത്. തലസ്ഥാന നഗരത്തില്നിന്നും പത്ത് കിലോ മീറ്റര് അകലെയാണ് സംഭവമെന്ന് ഫയര് ഫോഴ്സ് വക്താവ് ബ്രിഗേഡിയര് ജനറല് മുഹമ്മദ് അല്ഗരീബ് വാര്ത്താ ഏജന്സിയായ എഎഫ്പിയോടെ പറഞ്ഞു. മൂന്ന് മൃതദേഹങ്ങള് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി, രണ്ട് പേര് പരിക്കേറ്റ് ആശുപത്രിയില് എത്തിയപ്പോഴേക്ക് മരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. പൊള്ളലുകളുടെ തീവ്രത കാരണം മരണസംഖ്യ ഉയര്ന്നേക്കാന് സാദ്ധ്യതയുണ്ട്. സംഭവത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രവാസികള് താമസിച്ച അപ്പാര്ട്ട്മെന്റിലാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. കൂടുതല് വിവരങ്ങള് ലഭ്യമായിട്ടില്ല. കഴിഞ്ഞ വര്ഷം ജൂണില് കുവൈത്തിലുണ്ടായ തീപിടിത്തത്തില് മലയാളികളടക്കം 41 പേര് മരിച്ചിരുന്നു. തെക്കന് കുവൈത്തിലെ മംഗഫ് നഗരത്തിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
Read More » -
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന് പുതിയ ഭാരവാഹികള്
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് (കെജെപിഎസ്) 2025-26 പ്രവര്ത്തന വര്ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും, പുതിയ ഭരണസമിതിയെ പ്രഖ്യാപിക്കുകയും ചെയ്തു. ഭാരവാഹികള് പ്രസിഡന്റ്: ബിനില് റ്റി.ഡി. , ജനറല് സെക്രട്ടറി: ഷഹീദ് ലബ്ബ, ട്രഷറര്: അജയ് നായര്, വൈസ് പ്രസിഡന്റുമാര്: തമ്പി ലൂക്കോസ്, അബ്ദുല് വാഹിദ്, ഒര്ഗനൈസിങ് സെക്രട്ടറി: രാജു വര്ഗീസ്, ജോയിന്റ് ട്രഷറര്: ഷാജി സാമൂവല്, സോഷ്യല് സെക്രട്ടറി: ഡോ. സുബു തോമസ്, ആര്ട്സ് സെക്രട്ടറി : ബൈജു മിഥുനം, സ്പോര്ട്സ് സെക്രട്ടറി: ദീപു ചന്ദ്രന്, മീഡിയ സെക്രട്ടറി: ഷംന അല് അമീന്, അഡൈ്വയ്സറി ബോര്ഡ് മെമ്പര്മാരായി ജയന് സദാശിവന്, അറ്. ലാജി ജേക്കബ്, ജെയിംസ് പൂയപ്പള്ളി, രക്ഷാധികാരികളായി: ജോയ് ജോണ് തുരുത്തിക്കര, അലക്സ് പുത്തൂര്, ജേക്കബ് ചണ്ണപ്പേട്ട ഓഡിറ്റര്മാരായി സലില് വര്മ്മ , ലിവിന് വര്ഗീസ് എന്നിവരെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് അലക്സ് പുത്തൂരിന്റെ അധ്യക്ഷതയില് മംഗഫ് പ്രൈം ഓഡിറ്റോറിയത്തില്…
Read More » -
പാക് താരങ്ങള് പരിപാടിയില് ക്ഷണിക്കാതെ വന്നവര്! വിചിത്ര വിശദീകരണവുമായി പ്രവാസി സംഘടന
പഹല്ഗാം ഭീകരാക്രമണത്തിന്റെ പിന്നാലെ ഇന്ത്യയെ പരിഹസിച്ച ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് സ്വീകരണം ഒരുക്കിയതില് വിശദീകരണവുമായി സംഘാടകരായ മലയാളി സംഘടന. അതേവേദിയില് മറ്റൊരു പരിപാടിക്ക് വന്ന താരങ്ങള് ആരും ക്ഷണിക്കാതെ തങ്ങളുടെ പരിപാടിയിലേക്ക് കടന്നു കയറുകയായിരുന്നു എന്ന വിചിത്രന്യായീകരണമാണ് സംഘാടകര് നിരത്തുന്നത്. അവരുടെ പെട്ടെന്നുണ്ടായ ഈ പ്രവര്ത്തിയില് ഒന്നും ചെയ്യാന് കഴിഞ്ഞില്ല എന്നും സംഘാടക സമിതി പുറത്തിറക്കിയ വിശദീകരണത്തില് പറയുന്നു. ഈ പ്രവര്ത്തി കാരണം ആര്ക്കെങ്കിലും എന്തെങ്കിലും ആശയക്കുഴപ്പവും ഉണ്ടായിട്ടുണ്ടെങ്കില് അതിന് ഖേദം പ്രകടിപ്പിക്കുന്നു എന്നും അവര് പറയുന്നു. സംഘാടകസമിതിയുമായി ബന്ധപ്പെട്ടവര് ഷാഹിദ് അഫ്രിദിയെ വേദിയിലേക്ക് ആനയിച്ചുകൊണ്ട് പോകുന്നതും അവര്ക്ക് സംസാരിക്കാനായി മൈക്ക് നല്കുന്നതും അവര് സംസാരിക്കുന്നതിനെ ആരവത്തോടെ പ്രോത്സാഹിപ്പിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില് വ്യക്തമായിരിക്കെയാണ് ഈ ന്യായീകരണം എന്നതാണ് വസ്തുത. വിവേക് ജയകുമാര് പ്രസിഡന്റും ആദര്ശ് നാസര് ജനറല് സെക്രട്ടറിയും റിസ്വാന് മൂപ്പന് ജോയിന്റ് സെക്രട്ടറിയുമായ കൊച്ചിന് യൂണിവേഴ്സിറ്റി ബിടെക് അലൂമിനി(കുബ)യാണ് ഇതിന്റെ സംഘടകര്. സംഘാടകര് പുറത്തിറക്കിയ ഇംഗ്ലീഷ് പത്രക്കുറിപ്പിന്റെ മലയാള…
Read More » -
ഒന്നരക്കോടിയുടെ മൂന്നക്ക നമ്പർപ്ലേറ്റ് സ്വന്തമാക്കി ‘മാർക്കോ’ പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ്
ദുബായിയിൽ ഒന്നരക്കോടി രൂപയുടെ മൂന്നക്ക നമ്പർ പ്ലേറ്റ് സ്വന്തമാക്കി ‘മാർക്കോ’ പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ്. S 529 എന്ന നമ്പറാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷരീഫ് മുഹമ്മദിന് നിലവിൽ ഇന്ത്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ലോജിസ്റ്റിക്സ് സ്ഥാപനങ്ങളുണ്ട്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന് കീഴിൽ നിർമ്മിച്ച ആദ്യ സിനിമയായ ‘മാർക്കോ’ വൻ വിജയമായതിന് പിന്നാലെ ‘കാട്ടാളൻ’ എന്ന ആന്റണി വർഗ്ഗീസ് പെപ്പെ ചിത്രവും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. തൃശ്ശൂരിലെ തളിക്കുളം സ്വദേശിയും ഒരു സാധാരണ കുടുംബത്തിൽ നിന്ന് വളർന്നുവന്നയാളുമായ ഷരീഫ് മുഹമ്മദ് 2008-ൽ ദുബായിയിൽ സെയിൽസ് കോര്ഡിനേറ്ററായിട്ടാണ് തന്റെ കരിയർ ആരംഭിച്ചത്. ശേഷം ഖത്തറിലെ ഒരു എയർപോർട്ട് കൺസ്ട്രക്ഷൻ കമ്പനിയിൽ പ്രൊക്യുർമെന്റ് ഓഫീസറായി, അതിന് പിന്നാലെ ഒരു വാഹന ലീസിംഗ് കമ്പനിയിലും ജോലി ചെയ്യുകയുണ്ടായി. 2011-ലാണ് സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്നത്തിലേക്ക് അദ്ദേഹം എത്തിയത്. അതേ വർഷം ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന് ഖത്തറിൽ തുടക്കം കുറിച്ചു.…
Read More » -
തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് മുഹമ്മദ് സിൻവർ കൊല്ലപ്പെട്ടതായി നെതന്യാഹു, കൊല്ലപ്പെട്ടത് യഹ്യ സിൻവറിന്റെ സഹോദരൻ
ടെൽ അവീവ്: ഗാസയിലെ ഹമാസ് നേതാവ് മുഹമ്മദ് സിൻവറിനെ വധിച്ചതായി ഇസ്രയേൽ സൈന്യം. ഈ മാസം ആദ്യം തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് മുഹമ്മദ് സിൻവർ കൊല്ലപ്പെട്ടതെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യം ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് നേരത്തെ സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് കൊലപ്പെടുത്തിയ ഹമാസ് തലവൻ യഹ്യ സിൻവറിന്റെ സഹോദരനാണ് മുഹമ്മദ് സിൻവർ. യഹ്യ സിൻവറിന്റെ മരണത്തിനു പിന്നാലെ മുഹമ്മദ് സിൻവറിനെ ഗാസയിലെ ഹമാസ് തലവനായി തിരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മുഹമ്മദിനെയും ഇസ്രയേൽ വധിച്ചത്. മുഹമ്മദിനെ സൈന്യം വധിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആണ് പ്രഖ്യാപിച്ചത്. അതേസമയം ഗാസയിലെ ഖാൻ യൂനിസ് അഭയാർഥി ക്യാംപിലാണ് മുഹമ്മദ് ഇബ്രാഹിം ഹസ്സൻ സിൻവർ ജനിച്ചത്. 2006ൽ, ഇസ്രയേൽ സൈനികൻ ഗിലാദ് ഷാലിറ്റിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഖ്യപങ്കാളിയായിരുന്നു മുഹമ്മദ് സിൻവർ. 1991ലാണ് ഹമാസിന്റെ സൈനിക വിഭാഗത്തിൽ മുഹമ്മദ് സിൻവർ ചേരുന്നത്. തുടർന്ന് ഹമാസ് ഉന്നത നേതാക്കളുമായി…
Read More » -
മാസപ്പിറവി ദൃശ്യമായില്ല, കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7ന്
കോഴിക്കോട്: മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തിൽ കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7 ന് . ദുൽഹിജ്ജ ഒന്നിനും ബലി പെരുന്നാൾ ജൂൺ 7 ശനിയാഴ്ചയും ആയിരിക്കും. ചൊവ്വാഴ്ച മാസപ്പിറവി കാണാത്തതിനാൽ ബുധനാഴ്ച ദുൽഖഅദ് 30 പൂർത്തിയാക്കി മറ്റന്നാൾ ദുൽഹിജ്ജ ഒന്ന് ആയിരിക്കുമെന്ന് പാളയം ഇമാം ഡോ വിപി സുഹൈബ് മൗലവിയും വ്യക്തമാക്കി. അതേസമയം, ബലിപെരുന്നാൾ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. ബലിപെരുന്നാളിനോടനുബന്ധിച്ച് അഞ്ച് ദിവസത്തെ ഔദ്യോഗിക അവധിയാണ് ഖത്തർ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിൻറെ ഔദ്യോഗിക പൊതു അവധി സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി അംഗീകാരം നൽകിയിരുന്നു. കുവൈത്തിൽ ബലിപെരുന്നാൾ ജൂൺ ആറിന് ആയിരിക്കുമെന്ന് അൽ ഉജൈരി സയൻറിഫിക് സെൻറർ നേരത്തെ അറിയിച്ചിരുന്നു.
Read More » -
കുവൈത്തില് കെ.ജെ.പി.എസ്. വനിതാ വേദിയുടെ നേതൃത്വത്തില് സൗജന്യ മെഡിക്കല് ക്യാമ്പ്
കുവൈത്ത് സിറ്റി: വേനല്ക്കാലത്തെ ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നതിനും, സ്ത്രീകളില് ആരോഗ്യജാഗ്രതയും അവബോധവും വളര്ത്തുന്നതിനും ഉദ്ദേശിച്ച് കൊല്ലം ജില്ലാ പ്രവാസി സമാജം (ഗഖജട) വനിതാ വേദി ‘സാന്ത്വന സ്പര്ശം മെട്രോയിലൂടെ’ എന്ന സൗജന്യ മെഡിക്കല് ക്യാമ്പ് ജനപ്രിയമായി. അബ്ബാസിയയിലെ മെട്രോ മെഡിക്കല് ക്ലിനിക്കില് ‘സാന്ത്വന സ്പര്ശം മെട്രോയിലൂടെ’ എന്ന മുദ്രാവാക്യത്തില് നടന്ന ഈ ക്യാമ്പ് ഗൈനക്കോളജി വിഭാഗത്തിന് പ്രത്യേക പ്രാധാന്യം നല്കിയാണ് നടപ്പിലാക്കിയത്. മെട്രോ മെഡിക്കല് ഗ്രൂപ്പിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പില് നിരവധി പ്രവാസി വനിതകള് പങ്കെടുത്ത് ആരോഗ്യപരിശോധനകളും വിദഗ്ധ ഡോക്ടര്മാരുടെ നിര്ദ്ദേശങ്ങളും സ്വീകരിച്ചു. ഗൈനക്കോളജിയ്ക്കൊപ്പം ജനറല് മെഡിസിന്, ബ്ലഡ് പ്രഷര്, ഡയബറ്റീസ് പരിശോധന തുടങ്ങിയവയും ക്യാമ്പില് ഉള്പ്പെടുത്തിയിരുന്നു. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം കെ.ജെ.പി.എസ്. വനിതാ വേദി ചെയര്പേഴ്സണ് ഞ്ജന ബിനില് നിര്വഹിച്ചു. പ്രോഗ്രാം കണ്വീനര് ഷംന അല് അമീന് സ്വാഗതം പറഞ്ഞു. ട്രഷറര് ഗിരിജ അജയന് നന്ദിയും, സെക്രട്ടറി മിനി ഗീവര്ഗീസ് ആശംസ അറിയിക്കുകയും വനിതാ വേദി എക്സിക്യൂട്ടീവ് അംഗങ്ങളായ ലിറ്റി അനി,…
Read More »