Pravasi
-
പ്രവാസികളുടെ പ്രതീക്ഷയ്ക്ക് മങ്ങല്‍; കുറച്ചുകാലത്തേയ്ക്ക് ഈ ‘രക്ഷകന്‍’ ഉണ്ടാവില്ല
അബുദാബി: അനേകം പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച യുഎഇിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് താത്കാലികമായി നിര്‍ത്തി വയ്ക്കുന്നു. യുഎഇ ഗെയിമിംഗ് റെഗുലേറ്ററിയുടെ ആവശ്യങ്ങള്‍ പ്രകാരം ഏപ്രില്‍ ഒന്നു മുതല്‍ നറുക്കെടുപ്പ് താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുന്നതായി അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അറിയിച്ചു. നേരത്തെ വിറ്റഴിച്ച 262 സീരീസിന്റെ നറുക്കെടുപ്പ് മുന്‍നിശ്ചയപ്രകാരം ഏപ്രില്‍ മൂന്നിന് നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാന്‍ഡ് പ്രൈസ് ആയ പത്ത് മില്യണ്‍ ദിര്‍ഹം (22,70,74,131.80 രൂപ) വിജയിക്ക് നല്‍കും. കൂടാതെ ടിക്കറ്റില്‍ പറയുന്ന മറ്റ് സമ്മാനങ്ങളും വിതരണം ചെയ്യും. മസരാറ്റി ഖിബിലി, റേഞ്ച് റോവര്‍ എന്നീ കാറുകളുടെ നറുക്കെടുപ്പും ഇതിനൊപ്പം നടക്കുമെന്ന് അധികൃതര്‍ അറിയിക്കുന്നു. നേരത്തെ മേയ് മൂന്നിന് ഇവയുടെ നറുക്കെടുപ്പ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എല്ലാ മാസവും മൂന്നാം തീയതി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നറുക്കെടുപ്പ് നടത്തിയിരുന്നത്. കഴിഞ്ഞവര്‍ഷം 246,297,071 ദിര്‍ഹമിന്റെ സമ്മാനങ്ങള്‍ വിതരണം ചെയ്തതായി ബിഗ് ടിക്കറ്റിന്റെ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു. ദുബായിലെ ഇന്ത്യന്‍ പ്രവാസിയായ മുഹമ്മദ് ഷെരീഫാണ് കഴിഞ്ഞ…
Read More » -
പെരുന്നാള്‍ ഏപ്രില്‍ 10നെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്
ദോഹ: ഗോളശാസ്ത്ര കണക്കുകള്‍ പ്രകാരം ശവ്വാല്‍ ഒന്ന് ഏപ്രില്‍ 10നായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ഏപ്രില്‍ ഒമ്ബതിന് റമദാൻ 30 പൂർത്തിയാക്കി അടുത്ത ദിവസം ചെറിയ പെരുന്നാളായിരിക്കുമെന്നുമാണ് മേഖലയിലെ ബഹിരാകാശ, ജ്യോതിശാസ്ത്ര നിരീക്ഷണത്തിലെ പ്രധാന കേന്ദ്രമായ കലണ്ടർ ഹൗസിന്റെ അറിയിപ്പ്. ബുധനാഴ്ച രാവിലെ 5.32നായിരിക്കും ഈദ് നമസ്കാരമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം, മാസപ്പിറവി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇസ്‍ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിന്റെ മാസപ്പിറവി നിരീക്ഷണ കമ്മിറ്റി പ്രഖ്യാപിക്കും.
Read More » -
ആടുജീവിതത്തിന് ബഹ്‌റൈനില്‍ പ്രദര്‍ശന അനുമതി ; ഏപ്രില്‍ 3 മുതല്‍ തിയേറ്ററുകളില്‍
മനാമ: ഏപ്രില്‍ 3 മുതല്‍ ബഹ്‌റൈനില്‍ ആടുജീവിതം പ്രദർശിപ്പിക്കാൻ അനുമതി.ജിസിസി രാജ്യങ്ങളില്‍ യുഎഇയില്‍ മാത്രം പ്രദർശന അനുമതി നല്‍കിയിരുന്ന ചിത്രം ഏപ്രില്‍ 3 മുതല്‍ ബഹ്‌റൈനിലെ തീയേറ്ററുകളില്‍ എത്തുമെന്നാണ് ഇവിടുത്തെ തീയേറ്റർ മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ മൊഴിമാറ്റം വിവിധ ഇന്ത്യൻ ഭാഷകളിലുണ്ടെങ്കിലും നിലവില്‍ മലയാളം മാത്രമേ ബഹ്റൈനിലും യുഎഇയിലും എത്തുകയുള്ളൂ. ആടുജീവിതം നോവല്‍ ഇംഗ്ലീഷിലടക്കം ഒട്ടേറെ ഭാഷകളില്‍ വിവർത്തനം ചെയ്തപ്പോഴും ഏറെ വായിക്കപ്പെട്ടു. എന്നാല്‍, പുസ്തകം പിന്നീട് ഗള്‍ഫില്‍ നിരോധിക്കപ്പെടുകയും ചെയ്തു. കേരളത്തില്‍ നിന്ന് തൊഴിലന്വേഷിച്ച് എത്തിയ നജീബ് എന്ന ചെറുപ്പക്കാരൻ വഞ്ചനയ്‌ക്കും ചൂഷണത്തിനും ഇരയാകുന്നതാണ് നോവലില്‍ പറയുന്നത് .ഇതാണ് ഗള്‍ഫില്‍ നോവല്‍ നിരോധിക്കാൻ കാരണമായത്.
Read More » -
ഹൃദയാഘാതം; മലയാളി നഴ്സ് സൗദിയിൽ മരിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി നഴ്സ് സൗദിയിൽ മരിച്ചു.റിയാദിലെ സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്റര്‍ (എസ് എം സി) ആശുപത്രിയിലെ നഴ്‌സായ എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്കുന്നേല്‍ ധന്യ രാജന്‍ (35) ആണ് മരിച്ചത്. അവിവാഹിതയാണ്. സി എസ് രാജനാണ് പിതാവ്. മാതാവ്: അമ്മിണി രാജന്‍. രമ്യ, സൗമ്യ എന്നിവർ സഹോദരിമാരാണ്. നേരത്തെ എറണാകുളം കല്ലൂര്‍ പി വി എ എസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു ധന്യ.
Read More » -
സന്ദര്‍ശക വിസയിലെത്തി ഭിക്ഷാടനം; ദുബായില്‍ പിടിയിലായത് 202 യാചകര്‍
ദുബായ്: ഭിക്ഷാടന വിരുദ്ധ കാമ്പയിന്റെ ഭാഗമായുള്ള പരിശോധനയില്‍ 202 യാചകരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. പിടിക്കപ്പെട്ടവരില്‍ 112 പുരുഷന്മാരും 90 സ്ത്രീകളുമാണ് ഉള്‍പ്പെടുന്നത്. ഭിക്ഷാടനം തടയുകയാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും വിസിറ്റ് വിസയിലെത്തിയവരും റംസാന്‍ മാസത്തിലെ സാമൂഹ്യ സേവനം ചൂഷണം ചെയ്യുന്നവരുമാണെന്ന് ദുബായ് പൊലീസിലെ സസ്‌പെക്ട്സ് ആന്‍ഡ് ക്രിമിനല്‍ ഫിനോമിന ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗ് അലി സലേം അല്‍ ഷംസി പറഞ്ഞു. ഭിക്ഷാടനം, മോഷണം, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ദുര്‍ബലരായ വിഭാഗത്തെ ചൂഷണം ചെയ്യുന്നതും അദ്ദേഹം പറഞ്ഞു. ഭിക്ഷാടന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും അതില്‍ ഏര്‍പ്പെടാന്‍ വിദേശത്ത് നിന്ന് വ്യക്തികളെ കൊണ്ടുവരുകയും ചെയ്യുന്നവര്‍ക്ക് ആറ് മാസത്തില്‍ കുറയാത്ത തടവും 100,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ ഭിക്ഷാടനമോ കണ്ടാല്‍ 901 എന്ന നമ്പറില്‍ വിളിച്ചോ ദുബായ് പൊലീസിന്റെ സ്മാര്‍ട്ട് ആപ്പിലെ ‘പൊലീസ് ഐ’ സേവനം ഉപയോഗിച്ചോ റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
Read More » -
കൊല്ലം സ്വദേശിനിയായ യുവതി പനിബാധിച്ച് കുവൈറ്റില്‍ മരിച്ചു
കൊല്ലം: അസുഖബാധിതയായതിനെ തുടര്‍ന്ന്‍ ചികിത്സക്കായി നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് എടുത്ത യുവതി കുവൈറ്റില്‍ മരിച്ചു.അഞ്ചൽ ഏരൂര്‍ ആയിരനെല്ലൂര്‍ സ്വദേശി സത്യവതി (46) ആണ് മരിച്ചത്. സാല്‍മയില്‍ ഹൗസ് മെയിഡ് ആയി ജോലി നോക്കിവന്ന സത്യവതിയെ കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഇതിനിടെ ബിപികൂടുകയായിരുന്നു.തുടർന്ന് മുബാറക്ക് അല്‍ കബീർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സില്‍ മരണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിചച്ചിട്ടുണ്ട്. പത്തുവര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്യുന്ന സത്യവതി അവിവാഹിതയാണ്.
Read More » -
അബുദാബി ലുലുവില്‍നിന്ന് ഒന്നരക്കോടി അപഹരിച്ച് മുങ്ങി; കണ്ണൂര്‍ സ്വദേശിക്കെതിരേ പരാതി
അബുദാബി: ജോലിചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് വന്‍ തുക തിരിമറി നടത്തി കണ്ണൂര്‍ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലിചെയ്തുവരികയായിരുന്ന കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസി (38) നെതിരെയാണ് ഒന്നരക്കോടിയോളം രൂപ (ആറ് ലക്ഷം ദിര്‍ഹം) അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പോലീസില്‍ പരാതി നല്‍കിയത്. മാര്‍ച്ച് 25-ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ അന്വേഷണംമാരംഭിച്ചത്. മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്യാഷ് ഓഫിസില്‍നിന്ന് ആറ് ലക്ഷം ദിര്‍ഹത്തിന്റെ കുറവ് അധികൃതര്‍ കണ്ടുപിടിച്ചു. ക്യാഷ് ഓഫിസില്‍ ജോലിചെയ്യുന്നതുകൊണ്ട് നിയാസിന്റെ പാസ്പോര്‍ട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതുകൊണ്ട് നിയാസിന് സാധാരണ രീതിയില്‍ യുഎഇയില്‍നിന്ന് പുറത്തുപോകാന്‍ സാധിക്കില്ല. നിയാസ് കഴിഞ്ഞ 15 വര്‍ഷമായി ലുലു ഗ്രൂപ്പിലാണ് ജോലിചെയ്തിരുന്നത്. എറണാകുളം സ്വദേശിനിയായ ഭാര്യയും രണ്ട്…
Read More » -
റിയാദിൽ വാൻ അപകടം; തിരുവനന്തപുരം സ്വദേശി മരിച്ചു
റിയാദ്: സൗദിയിലെ റിയാദിൽ മലയാളി സംഘം സഞ്ചരിച്ച വാൻ അപകടത്തില്‍പ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു. മറ്റു രണ്ടു മലയാളികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തിരുവനന്തപുരം പേട്ട ഭഗത്‌സിങ് റോഡ് അറപ്പുര ഹൗസില്‍ മഹേഷ്കുമാർ തമ്ബിയാണ് (55) മരിച്ചത്.ഒപ്പമുണ്ടായിരുന്ന ജോണ്‍ തോമസ്, സജീവ് കുമാർ എന്നിവരെ പരുക്കുകളോടെ അഫീഫ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉനൈസയില്‍ നിന്ന് അഫീഫിലേക്ക് പോകുമ്പോഴായിരുന്നു അപകടം. 30 വർഷത്തിലധികമായി ഉനൈസയില്‍ ജോലി ചെയ്യുകയാണ് മഹേഷ്. ഒൻപത് വർഷമായി ഇദ്ദേഹം നാട്ടില്‍ പോയിട്ട്. അവിവാഹിതനാണ്. അമ്മ: സരസമ്മ. നാല് സഹോദരങ്ങള്‍.
Read More » -
ഇതാണാ കാലൻ-മുഹമ്മദ് ഫായിസ് ; രണ്ടരവയസ്സുകാരിയായ സ്വന്തം മകളെ കൊലപ്പെടുത്തിയ ശേഷവും വിടാതെ ദ്രോഹിച്ച കശ്മലൻ
മുസ്ലിംങ്ങളുടെ ഏറ്റവും ശ്രേഷ്ഠമായ മാസമാണ് റമദാൻ മാസം.എന്നാൽ ഇതിനിടയിലാണ് മലപ്പുറത്ത് നിന്നും ആ വാർത്ത വരുന്നത്. മലപ്പുറം കാളികാവ് ഉദരംപൊയിലിലെ രണ്ടരവയസ്സുകാരി ഫാത്തിമ നസ്റിൻ മരിച്ചത് ക്രൂരമർദനത്തെത്തുടർന്നാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്നാണ് വന്നത്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കുഞ്ഞ് മരിച്ചത്. പിതാവ് കോന്തത്തൊടിക മുഹമ്മദ് ഫായിസ് (24) ആണ് അതിക്രൂരമായി മർദ്ദിച്ച് കുട്ടിയെ കൊന്നത്.വാരിയെല്ലു തകർത്തതും തല അടിച്ചുപൊട്ടിച്ചതും ശരീരത്തിലേല്‍പ്പിച്ച ആഴത്തിലുള്ള മുറിവുമാണ് കുഞ്ഞിന്റെ മരണകാരണമായി പറയുന്നത്. വാരിയെല്ലുകള്‍ പൊട്ടി ശരീരത്തില്‍ തുളച്ചുകയറിയതും തലയിലെ ആന്തരിക മുറിവിലൂടെയുണ്ടായ രക്തസ്രാവവുമാണ് പെട്ടെന്നുള്ള മരണത്തിനു കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമാക്കുന്നത്. എഴുപതിലധികം മുറിവുകളാണ് കുഞ്ഞിന്റെ ശരീരത്തില്‍ കണ്ടത്. രഹസ്യഭാഗങ്ങളില്‍വരെ മുറിവുകളേറ്റിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍കോളേജില്‍ ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം. മർദ്ദനത്തില്‍ തന്നെ മരിച്ച കുഞ്ഞിനെ ഇയാൾ എറിഞ്ഞും പരിക്കേല്പിച്ചു. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു.ഫായിസ് നിരന്തരം ഉപദ്രവിക്കുന്നതിനാല്‍ ഭാര്യ ഷഹാനത്തും മക്കളും സ്വന്തം വീട്ടിലാണ് ഏറെ നാളായി…
Read More » -
പോക്കറ്റടി; മക്കയില്‍ നാല് ഈജിപ്ഷ്യൻ സ്ത്രീകള്‍ പിടിയില്‍
റിയാദ്: മക്കയില്‍ മോഷണവും പോക്കറ്റടിയും നടത്തിയ നാല് വിദേശി സ്ത്രീകള്‍ പൊലീസ് പിടിയില്‍. പൊതുസ്ഥലങ്ങളിലും ബസ് സ്റ്റേഷനുകളിലും പോക്കറ്റടി നടത്തിയ നാല് ഈജിപ്ഷ്യൻ സ്ത്രീകളെ മക്ക പൊലീസാണ് പിടികൂടിയത്. ഇവരില്‍നിന്ന് മോഷ്ടിച്ച വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തു.റമദാനിലും ഉംറ സീസണിലും മക്കയുടെ പവിത്രയെ കളങ്കപ്പെടുത്തുന്ന പ്രവർത്തനങ്ങള്‍ തടയുന്നതിനും അതിലേർപ്പെടുന്നവരെ പിടികൂടുന്നതിനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്. പിടിയിലായവരെ നിയമനടപടികള്‍ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് മുമ്ബാകെ ഹാജരാക്കി.
Read More »