Pravasi

  • ജൂൺ ഒന്നുമുതൽ ബഹ്‌റൈൻ -കൊച്ചി ഇൻഡിഗോ സര്‍വിസ്

    മനാമ: ബഹ്‌റൈൻ-കൊച്ചി നേരിട്ടുള്ള ഫ്ലൈറ്റ് സർവിസുമായി ഇൻഡിഗോ. ജൂണ്‍ ഒന്നു മുതല്‍ സർവിസ് ആരംഭിക്കും.  മനാമയിൽ നിന്നും രാത്രി 11.45ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.55ന് കൊച്ചിയില്‍ എത്തും.കൊച്ചിയില്‍നിന്ന് രാത്രി 8.35ന് പുറപ്പെട്ട് രാത്രി 10.45ന് മനാമയിൽ എത്തിച്ചേരും.

    Read More »
  • കോഴിക്കോട് സര്‍വ്വീസുകള്‍ വെട്ടിക്കുറച്ച് എയർ ഇന്ത്യ; മാറ്റം ഏപ്രിലില്‍ മുതൽ 

    കരിപ്പൂർ: എയർ ഇന്ത്യ എക്സ്‌പ്രസ് കോഴിക്കോട് വിമാനത്താവളത്തില്‍നിന്നുള്ള സർവീസുകള്‍ വെട്ടിക്കുറച്ചു. ഷാർജ, റാസല്‍ഖൈമ, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് കുറച്ചത്. ഏപ്രിലില്‍ നിലവില്‍വരുന്ന വേനല്‍ക്കാല ഷെഡ്യൂളിലാണ് മാറ്റം. അതേസമയം കണ്ണൂരിലേക്കുള്ള സർവീസ് കൂട്ടിയിട്ടുണ്ട്. കോഴിക്കോടുനിന്ന് ഷാർജയിലേക്ക് ആഴ്ചയില്‍ 10 സർവീസുകള്‍ ഉള്ളത് ഒൻപതാക്കി. ഒരു സർവീസ് കണ്ണൂർ വിമാനത്താവളത്തിലേക്കാണു മാറ്റിയത്. റാസല്‍ഖൈമയിലേക്ക് ആഴ്ചയില്‍ ആറുസർവീസുകള്‍ ഉണ്ടായിരുന്നത് അഞ്ചാക്കി ചുരുക്കി. ഇതും കണ്ണൂരിലേക്കാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ദമാമിലേക്ക് കോഴിക്കോടു നിന്നുണ്ടായിരുന്ന സർവീസുകളില്‍ മൂന്നെണ്ണം കണ്ണൂരിലേക്കു മാറ്റി. ഇതുവഴി ആഴ്ചയില്‍ 2000 സീറ്റുകളുടെ കുറവാണ് കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഉണ്ടായിരിക്കുന്നത്.

    Read More »
  • കൊല്ലം സ്വദേശിനി മദീനയില്‍ നിര്യാതയായി

    റിയാദ്: കൊല്ലം സ്വദേശിനി മദീനയില്‍ നിര്യാതയായി. കരുനാഗപ്പള്ളി ഓച്ചിറ ക്ലാപ്പന സ്വദേശി മതിലകത്ത് കബീറിന്റെ മകള്‍ ഷഹ്‌ന (32) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ കമ്ബനിയില്‍ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയർ ആയി ജോലി ചെയ്യുന്ന ഷമീർ ആണ് ഭർത്താവ്. ഷമീറിനൊപ്പം ആറ് ദിവസങ്ങള്‍ക്ക് മുമ്ബാണ് ഷഹ്‌നയും മദീനയിലെത്തിയത്. ഡയബറ്റിക്‌സ് സംബന്ധമായ അസുഖം കൂടിയതിനെ തുടർന്ന് ഷഹ്‌നയെ മദീന ഉഹുദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയമനടപടികള്‍ പൂർത്തിയാക്കി മൃതദേഹം മദീന ജന്നത്തുല്‍ ബഖിഹ് മഖ്ബറയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

    Read More »
  • ‘കുട’യുടെ ഇഫ്താര്‍ സംഗമം

    കുവൈറ്റ് സിറ്റി: കേരളത്തിലെ ജില്ലാ സംഘടനകളുടെ കുവൈറ്റിലെ കൂട്ടായ്മ കുട ( Kerala United District Association -KUDA) ഇഫ്താര്‍ സംഗമം 2024 അബ്ബാസ്സിയ പോപ്പിന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ അലക്‌സ് പുത്തൂരിന്റെ അധ്യക്ഷതയില്‍ നടന്ന സംഗമത്തിന്റെ ഉദ്ഘാടനം ഡോ.അമീര്‍ അഹമ്മദ് നിര്‍വ്വഹിച്ചു. ഫൈസല്‍ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. ഇഫ്താര്‍ കണ്‍വീനര്‍ എം.എ നിസ്സാം സ്വാഗതമാശംസിച്ച ചടങ്ങിന് ബിനോയി ചന്ദ്രന്‍ നന്ദി രേഖപ്പെടുത്തി. കണ്‍വീനര്‍മാരായ സേവ്യര്‍ ആന്റെണി, നജീബ്.പി.വി, ഹമീദ് മധൂര്‍, അഡ്വ.മുഹമ്മദ് ബഷീര്‍ ,സിറില്‍ അലക്‌സ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. മുന്‍ ഭാരവാഹികളായ സത്താര്‍ കുന്നില്‍, പ്രേംരാജ്, ചെസില്‍ ചെറിയാന്‍, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന നേതാക്കാള്‍, 14 ജില്ലാ സംഘടനകളുടെ ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കേരളത്തിന്റെ സാമൂഹിക മൈത്രിയുടെ നേര്‍സാഷ്യമായ ചടങ്ങില്‍ നോമ്പുതുറയും നടത്തപ്പെട്ടു  

    Read More »
  • പ്രവാസി മലയാളിയെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    സലാല: ഏറണാകുളം സ്വദേശിയെ ഒമാനിലെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നോർത്ത് പറവൂരിലെ നെടുംപറമ്ബില്‍ ജോണി ജോസഫിനെ (58) ആണ് ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. മസ്കത്തിലെ നിർമാണ മേഖലയിലുള്ള കമ്ബനിയില്‍ 20 വർഷമായി ജോലി ചെയ്തുവരികയായിരുന്നു. ജോലി ആവശ്യാർഥമായിരുന്നു സലാലയില്‍ എത്തിയത്. പരേതരായ ജോസഫ് -ത്രേസ്യ ദമ്ബതികളുടെ മകനാണ്. ഭാര്യ: സീന ജോണി. മക്കള്‍: അബിൻ, അഖില്‍. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകുമെന്ന് കമ്ബനി അധികൃതർ അറിയിച്ചു.

    Read More »
  • പ്രവാസികള്‍ക്ക് പെൻഷൻ മുതല്‍ മെഡിക്കല്‍ സഹായം വരെ;അടയ്ക്കേണ്ടത് വെറും 300 രൂപ

    ജോലി തേടി വിദേശത്തേക്ക് പോകുന്നവരില്‍ വലിയൊരു ഭാഗവും ജീവിത കാലം മുഴുവൻ പ്രവാസികളായി തുടരുന്നു എന്നതാണ് സത്യം.പ്രത്യേകിച്ചും ഗള്‍ഫ് മേഖലയിലുള്ളവർ. ഇവരില്‍ കൂടുതല്‍ പേരും പ്രായമാകുമ്ബോഴാണ് ഗള്‍ഫ് വിടുന്നത്. മറ്റൊരു ജോലിക്ക് സാധിക്കാത്ത കാലത്ത് നാട്ടിലേക്ക് എത്തുമ്ബോള്‍ ഇത്തരക്കാർക്ക് പെൻഷൻ സാമ്ബത്തിക സഹായമാകും. ഇതിനായി കേരള പ്രവാസി വെല്‍ഫെയർ ബോർഡ് ഇത്തരത്തിലുള്ള വാർധക്യ പെൻഷൻ നല്‍കുന്നുണ്ട്.ഒപ്പം നിരവധി ആനുകൂല്യങ്ങളും. വിദേശത്ത് അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കായി കേരള സർക്കാർ ആരംഭിച്ച റിട്ടയർമെന്റ് സേവിംഗ്സ് പദ്ധതിയാണ് പ്രവാസി പെൻഷൻ പദ്ധതി. വിദേശത്ത് ജോലി ചെയ്യുന്ന ഭൂരിഭാഗം മലയാളികളും താഴ്ന്നതോ ഇടത്തരം വരുമാനക്കാരോ ആണ് കേരള പ്രവാസി വെല്‍ഫെയർ ബോർഡ് വഴി ഇവർക്ക് പെൻഷൻ ഉറപ്പാക്കാം. കുടുംബാംഗങ്ങള്‍ക്കുള്ള പെൻഷൻ, അംഗവൈകല്യമുള്ളവർക്കുള്ള പെൻഷൻ, വൈദ്യസഹായം എന്നിങ്ങനെയുള്ള പദ്ധതികളും ബോർഡ് നടപ്പാക്കുന്നുണ്ട്. കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്തോ സംസ്ഥാനത്തിന് പുറത്തോ ജോലി ചെയ്യുന്നവർക്കാണ് പെൻഷന് അർഹത. 19 നും 60 നും ഇടയില്‍ പ്രായമുള്ള പ്രവാസി…

    Read More »
  • ദുബായിൽ മാർച്ച്‌ 25 മുതല്‍ ഏപ്രില്‍ 15 വരെ സ്കൂൾ അവധി

    അബുദബി:യുഎഇയിലെ സ്കൂളുകള്‍ റമദാൻ അവധികള്‍ പ്രഖ്യാപിച്ചു. വ്രതം ആരംഭിക്കുന്ന മാർച്ചില്‍ മൂന്ന് ആഴ്ച സ്കൂളുകള്‍ക്ക് അവധിയായിരിക്കും. റമദാൻ മാസത്തോട് അനുബന്ധിച്ചുള്ള അവധിയും ഈദ് അല്‍ ഫിത്തർ അവധിയും കണക്കിലെടുത്താണ് വിദ്യാർത്ഥികള്‍ക്ക് നീണ്ട അവധി ലഭിക്കുക. സാധാരണ രണ്ടാഴ്ചത്തെ അവധിയാണ് ലഭിക്കാറ്‌ എന്നാല്‍ ഇത്തവണ ഈദ് അല്‍ ഫിത്തറിനെ തുടർന്നാണ് മൂന്ന് ആഴ്ചത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് നോളേജ് ആൻഡ് ഹ്യൂമൻ ഡവലപ്മന്റ് അതോറിറ്റി വെബ്സൈറ്റിലെ നിർദേശപ്രകാരം പ്രൈവറ്റ് സ്കൂളുകളുടെ അവധി മാർച്ച്‌ 25 മുതല്‍ ഏപ്രില്‍ 15 വരെ ആയിരിക്കും. ഇന്റർനാഷണല്‍ സ്കൂളുകളില്‍ സെക്കന്റ് ടേമിലെ ഇന്റെർണല്‍ അസ്സസ്മെന്റ് റമദാന് മുൻപ് നടത്തും. മറ്റ് ഇന്റെർണല്‍ പരീക്ഷകള്‍ മെയ്,ജൂണ്‍ മാസങ്ങളിലായിരിക്കും നടക്കുക.

    Read More »
  • സന്ദർശക വീസയില്‍ ദുബായിലെത്തിയ മലയാളി യുവാവിനെ കാണാതായതായി പരാതി

    ദുബായ്: സന്ദർശക വീസയില്‍ ദുബായിലെത്തിയ മലയാളി യുവാവിനെ കാണാതായതായി പരാതി. വയനാട് അച്ചൂർ സ്വദേശി കണ്ണനാരു വീട്ടില്‍ അഫ്സലി(27) നെയാണ് മാർച്ച്‌ രണ്ട് മുതല്‍ ദുബായില്‍ നിന്ന് കാണാതായത്. നേരത്തെ ദുബായില്‍ ബാർബർ ഷോപ്പില്‍ ജോലി ചെയ്തിരുന്ന അഫ്സല്‍ കുറച്ചുനാള്‍ നാട്ടില്‍ നിന്ന ശേഷം ഫെബ്രുവരി 26നാണ് ദുബായിലെ അല്‍ വർഖയില്‍ പുതിയ ജോലിയില്‍ പ്രവേശിക്കാൻ വേണ്ടി തിരിച്ചെത്തിയത്. മുൻപ് .നാട്ടില്‍ പോയപ്പോള്‍ സുഹൃത്തിനെ ഏല്‍പിച്ച മൊബൈല്‍ ഫോണ്‍ വാങ്ങി വരാമെന്ന് പറഞ്ഞാണ് കൂട്ടുകാരോടൊപ്പം താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് പുറത്തേയ്ക്ക് പോയത്. എന്നാല്‍ പിന്നീട് തിരിച്ചെത്തിയില്ല. സൗദിയില്‍ നിന്ന് സഹോദരൻ ഫോണ്‍ വിളിച്ചപ്പോഴും സ്വിച്ചിഡോഫായിരുന്നു. പൊലീസിനോടൊപ്പം സുഹൃത്തുക്കളും ബന്ധുക്കളും വ്യാപക തിരച്ചില്‍ നടത്തിവരുന്നു. അഫ്സലിനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്ബറില്‍ ബന്ധപ്പെടുക – 0502413001/ 0566678247.

    Read More »
  • ഗള്‍ഫില്‍ നിന്ന് 10000 രൂപയ്ക്ക് കേരളത്തിലെത്താം; കപ്പൽ സർവീസിന്റെ  ആദ്യ നടപടിയുമായി കേരള സര്‍ക്കാര്‍

    തിരുവനന്തപുരം: കേരളത്തിലെ പ്രധാന തുറമുഖങ്ങളില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്രാ കപ്പല്‍ സർവീസ് നടത്തുന്നതിനുള്ള പ്രാഥമിക നടപടികള്‍ക്ക് തുടക്കം കുറിച്ച്‌ സംസ്ഥാന സർക്കാർ. വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കല്‍ തുറമുഖങ്ങളില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്രാകപ്പല്‍ സർവീസ് നടത്താൻ താത്പര്യമുള്ളവരില്‍ നിന്ന് സംസ്ഥാന സർക്കാരിന് കീഴിലുള്ള മാരിടൈം ബോർഡ് കഴിഞ്ഞ ദിവസം അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 22ന് വൈകിട്ട് മൂന്നിന് മുമ്ബായി അപേക്ഷകള്‍ ഓണ്‍ലൈനായും അല്ലാതെയും സമർപ്പിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു. www.kmb.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ചീഫ് എക്സിക്യുട്ടിവ് ഓഫീസർ, കേരള മാരിടൈം ബോർ‌ഡ്, ടി.,ി 11/1666 (4&5), ഒന്നാംനില, മുളമൂട്ടില്‍ ബില്‍ഡിംഗ്, പൈപ്പിൻമൂട്, ശാസ്തമംഗലം, തിരുവനന്തപുരം എ-695010 എന്ന വിലാസത്തിലോ 9544410029 എന്ന ഫോണ്‍ നമ്ബരിലോ ബന്ധപ്പെടണം. [email protected] ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ടാലും വിവരങ്ങള്‍ ലഭിക്കും. പതിനായിരം രൂപയ്ക്ക് ടിക്കറ്റ്, 200 കിലോ ലഗേജ്, ഭക്ഷണം, വിനോദപരിപാടികൾ ഉൾപ്പെടെ മൂന്നു ദിവസത്തെ യാത്രയാണ് പദ്ധതിയിലുള്ളത്. കപ്പല്‍…

    Read More »
  • സൗദിയിൽ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു

    റിയാദ്: മലപ്പുറം സ്വദേശി സൗദിയിലെ ജുബൈലില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം പൻഹാൻപടി ആലത്തിയൂർ അച്ചൂർ വീട്ടില്‍ ഗോപാലകൃഷ്ണൻ ലക്ഷ്മിക്കുട്ടി ദമ്ബതികളുടെ മകൻ ഷനില്‍ അച്ചൂർ (29) ആണ് മരിച്ചത്. ജോലിയാവശ്യാർഥം ഖോബാറില്‍ നിന്ന് ജുബൈലിലേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്. ഖോബാറിലെ ഒരു കമ്ബനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവ് ആയിരുന്നു. ഭാര്യ: സുജിത, മകള്‍ തഷ്‌വിൻ ക്രിഷ്.

    Read More »
Back to top button
error: