NEWS
-
ഹൈക്കോടതി അഭിഭാഷകയും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന യുവതി കൈക്കുഞ്ഞുങ്ങളുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു, മരണം കുടുംബ വഴക്കിനെ തുടർന്ന്?
കോട്ടയം: ഏറ്റുമാനൂർ പുളിങ്കുന്ന് കടവിൽ അമ്മ രണ്ടു മക്കളുമായി ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഹൈക്കോടതിയിലെ അഭിഭാഷകയും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന അയർക്കുന്നം സ്വദേശിനിയുമായ ജിസ്‌മോൾ തോമസ് (35), 5, 2 വയസുള്ള പെൺമക്കളുമാണ് മരിച്ചത്. മുത്തോലി പഞ്ചായത്ത് മുൻ അംഗമായിരുന്ന ജിസ്മോൾ, 2019–2020 കാലയളവിൽ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ മീനച്ചിലാറ്റിൽ ഏറ്റുമാനൂർ പുളിക്കുന്ന് കടവിൽ ആയിരുന്നു സംഭവം. സ്കൂട്ടറിൽ മക്കളുമായി എത്തിയ യുവതി മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. അതേസമയം ഇവർ ഇറങ്ങിപ്പോകുന്നത് മറ്റാരും കണ്ടിരുന്നില്ല. ഒരു മൃതദേഹം ആറ്റിലൂടെ ഒഴുകിവരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ആറ്റിൽ തിരച്ചിൽ നടത്തിയപ്പോഴാണ് മൂന്നു പേരെയും കണ്ടെത്തിയത്. അയർക്കുന്നം ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. കുടുംബവഴക്കിനെ തുടർന്നാണ് ആത്മഹത്യ എന്നാണ് വിവരം.
Read More » -
അവിടെ നടന്നത് പീഡനമല്ല, ഇര അപകടം സ്വയം ക്ഷണിച്ചുവരുത്തി, സംഭവിച്ചതിനു അവർക്കൂടി ഉത്തരവാദി!! അലഹബാദ് ഹൈക്കോടതി വിധിയിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ഡൽഹി: ബലാത്സംഗകേസുകളിൽ ഇരയെ അധിക്ഷേപിച്ചുകൊണ്ട് അലഹബാദ് ഹൈക്കോടതി നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഒരു കോടതി ഒരിക്കലും ഇത്തരം നിരീക്ഷണങ്ങൾ നടത്താൻ പാടില്ലായിരുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു. വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റാരോപിതന് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി വിധിയിൽ സുപ്രീം കോടതി ഖേദം പ്രകടിപ്പിച്ചു. ഇര അപകടം സ്വയം ക്ഷണിച്ചുവരുത്തിയതാണെന്നും സംഭവിച്ചതിന് അവർ കൂടി ഉത്തരവാദിയാണെന്നും ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഏതാനും നാളുകൾക്കു മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ തന്നെ മറ്റൊരു ഉത്തരവിനെതിരായ സുവോമോട്ടോ കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ ബി ആർ ഗവായ്, എ ജി മാസിഹ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിമർശനം. 2024 സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അലഹബാദ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായിരുന്ന യുവതി ഡൽഹിയിൽ പേയിംഗ് ഗസ്റ്റായി…
Read More » -
ആർഎസ്എസ് അതിന്റെ വിഭവങ്ങൾ രാജ്യ താൽപ്പര്യത്തിനായി ഉപയോഗിച്ചിരുന്നുവെങ്കിൽ പ്രധാനമന്ത്രിക്ക് ചായ വിൽക്കേണ്ടിവരില്ലായിരുന്നു!! മുസ്‌ലിങ്ങൾ പഞ്ചറൊട്ടിക്കുന്നവരെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ എഐഎംഐഎം അധ്യക്ഷൻ
ഡൽഹി: മുസ്‌ലിങ്ങൾ പഞ്ചറൊട്ടിക്കുന്നവരെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ പാർട്ടി നേതാക്കൾ രംഗത്ത്. സമൂഹമാധ്യമങ്ങളിൽ ഉപയോഗിക്കുന്ന ഭാഷ ഉപയോഗിച്ച് ഇത്തരം പരാമർശങ്ങൾ നടത്തുന്നത് പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്ന് കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ് ഗാർഗി പറഞ്ഞു. അതേസമയം മോദി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണെന്നും അധിക്ഷേപ ട്രോളുകൾ പറയും മുൻപ് ചിന്തിക്കണമെന്നുമായിരുന്നു കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റെയുടെ പ്രതികരണം. സമാജ് വാദി പാർട്ടി നേതാവ് അബു അസ്മിയുടെ ചോദ്യം പാവപ്പെട്ട ഹിന്ദുക്കളുടെ നില മെച്ചപ്പെടുത്താൻ ക്ഷേത്രഭൂമി ഉപയോഗിച്ചോ എന്നായിരുന്നു. അതേസമയം എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയുടെ പരിഹാസ ചോദ്യം ആർഎസ്എസ് അതിന്റെ വിഭവങ്ങൾ രാജ്യതാൽപ്പര്യത്തിനായി ഉപയോഗിച്ചിരുന്നുവെങ്കിൽ, പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ വിൽക്കേണ്ടിവരില്ലായിരുന്നുവെന്നായിരുന്നു. ബിജെപി അധികാരത്തിലിരുന്ന 11 വർഷത്തിനിടെ പ്രധാനമന്ത്രി ഹിന്ദുക്കളിലേയും മുസ്‌ലിംകളിലെയും ദരിദ്രർക്കുവേണ്ടി എന്താണ് ചെയ്തതെന്നും ഒവൈസി ചോദിച്ചു. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഹിസാറിൽ നടന്ന പൊതുപരിപാടിക്കിടെയാണ് പ്രധാനമന്ത്രി വിവാദ പരാമർശം നടത്തിയത്. ‘വഖഫ് സ്വത്തുക്കൾ സത്യസന്ധമായി ഉപയോഗിച്ചിരുന്നെങ്കിൽ മുസ്‌ലിം യുവാക്കൾക്ക് സൈക്കിൾ പഞ്ചറുകൾ…
Read More » -
പള്ളിമുറ്റത്ത് യുവതിക്ക് നേരെ ആള്‍ക്കൂട്ട വിചാരണയും ആക്രമണവും; ആറ് പേര്‍ അറസ്റ്റില്‍
ബെംഗളൂരു: കര്‍ണാടകയില്‍ യുവതിക്ക് നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. ബെംഗുളൂരുവിന് സമീപം തവരക്കെരെയിലെ മുസ്ലിം പള്ളിയുടെ മുറ്റത്ത് വെച്ചായിരുന്നു യുവതിയെ ആള്‍കൂട്ടം വിചാരണ ചെയ്ത് മര്‍ദിച്ചത്. യുവതിക്കെതിരെ ഭര്‍ത്താവ് സദാചാര പ്രശ്‌നം ആരോപിച്ചു പള്ളി കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. യുവതിയെ പൈപ്പും വടിയും ഉപയോഗിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആറ് പേരെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് നിയാസ് (32), മുഹമ്മദ് ഗൗസ്പീര്‍ (45), ചാന്ദ് ബാഷ (35), ദസ്തഗീര്‍ (24), റസൂല്‍ ടി ആര്‍ (42), ഇനായത്തുള്ള (51) എന്നിവരാണ് അറസ്റ്റിലായത്.
Read More » -
സഹോദരന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മലപ്പുറം: സഹോദരന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കല്‍ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി.പി. ഫൈസല്‍ (35) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 12-ന് വീട്ടില്‍വെച്ച് ഫൈസലിനെ ജ്യേഷ്ഠന്‍ ടി.പി. ഷാജഹാന്‍ ചായപ്പാത്രം ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്ത ഷാജഹാന്‍ റിമാന്‍ഡിലാണ്.
Read More » -
അതിരപ്പിള്ളിയിലെ ആദിവാസികളുടെ മരണം; നടന്നത് കാട്ടാന ആക്രമണമെന്ന് സ്ഥിരീകരിക്കാതെ വനം വകുപ്പ്
തിരുവനന്തപുരം: തൃശൂര്‍ അതിരപ്പിള്ളി വനമേഖലയില്‍ ആദിവാസികളായ സതീഷ്, അംബിക എന്നിവര്‍ മരിച്ചത് കാട്ടാനയുടെ ആക്രമണത്തില്‍ ആണെന്നു സ്ഥിരീകരിക്കാതെ വനം വകുപ്പ്. അതിരപ്പിള്ളി പ്രദേശത്തും സമീപ പ്രദേശത്തും വനമേഖലയില്‍ ഉണ്ടായ അസാധാരണ മരണങ്ങള്‍ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. തൃശൂര്‍ വാഴച്ചാല്‍ ഉന്നതിയിലെ സതീഷ്, അംബിക എന്നിവര്‍ കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടിനകത്തു കുടില്‍ കെട്ടി തേന്‍ ശേഖരിച്ചു വരികയായിരുന്നുവെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. രണ്ടു പേരെയും കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സംശയാസ്പദമായ സാഹചര്യത്തില്‍ സതീശന്റെ മൃതദേഹം കണ്ടെത്തിയത്. അംബികയുടെ ശരീരം പൊലീസ് എത്തിയ ശേഷം പുഴയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. വിഷയം പൊലീസ് അന്വേഷിക്കുകയാണെന്നും മരണകാരണം സ്ഥീരീകരിക്കേണ്ടതുണ്ടെന്നും വനംമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മരിച്ച സതീഷിനെയും അംബികയെയും കൂടാതെ മറ്റു രണ്ടു ബന്ധുക്കള്‍ കൂടി കാട്ടിലേക്ക് പോയിരുന്നു. രാത്രി കാട്ടാനയുടെ ആക്രമണം ഉണ്ടായപ്പോള്‍ ചിതറി…
Read More » -
ജോലിവാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 30 ലക്ഷം, അഞ്ചലില്‍ മാത്രം 3 കേസുകള്‍; കോട്ടയം സ്വദേശിനി റിമാന്‍ഡില്‍
കൊല്ലം: വിദേശരാജ്യങ്ങളില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിനിയായ സുവിശേഷ പ്രവര്‍ത്തക തട്ടിയത് 30 ലക്ഷത്തോളം രൂപ. കോട്ടയം പാമ്പാടി സ്വദേശിനിയായ ജോളി വര്‍ഗീസിനെയാണ് കൊല്ലം അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 30 ലക്ഷത്തോളം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. കേസില്‍ കൂടുതല്‍ പരാതികള്‍ ഉണ്ടെന്നും വൈകാതെ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നും അഞ്ചല്‍ പൊലീസ് അറിയിച്ചു. ജോളിയെ കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡ് ചെയ്തിരുന്നു. യുകെ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നഴ്‌സിങ് ജോലി അടക്കം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കൊല്ലം മണ്ണൂര്‍ സ്വദേശികളായ മൂന്നുപേരുടെ പരാതിയിലാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍ മാത്രം ജോളിക്കെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ പാസ്റ്റര്‍ തോമസ് രാജന്‍ ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ടു പ്രതികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Read More » -
നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു; ഒരാള്‍ മരിച്ചു
ഇടുക്കി: കോതമംഗലത്തിനടുത്ത് നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. മണിയമ്പാറ ഭാഗത്താണ് അപകടമുണ്ടായത്. ബസില്‍ കുടുങ്ങി കിടന്ന 15നും 18 ന്‍ും ഇടയില്‍ പ്രായംതോന്നിക്കുന്ന ഒരു ആണ്‍കുട്ടിയാണ് മരിച്ചത്. 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ഊന്നുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം ഉണ്ടായത്. കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.
Read More » -
മാളയില്‍ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം: പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
തൃശൂര്‍: മാളയില്‍ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറായ അനുരാജ് പി പിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഞായറാഴ്ച രാത്രിയാണ് അനുരാജ് മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയത്. കാര്‍ സ്‌കൂട്ടറിലും മറ്റൊരു കാറിലും ഇടിച്ചെങ്കിലും നിര്‍ത്താന്‍ കൂട്ടാക്കിയില്ല. പിന്നാലെ മേലടൂരില്‍ വെച്ച് കാര്‍ പോസ്റ്റില്‍ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അനുരാജിനെ തടഞ്ഞുവെച്ച് മാള പൊലീസിനെ ഏല്‍പ്പിച്ചു. കാറില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തു. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ അനുരാജ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
Read More » -
സ്‌കൂള്‍ ബസിന് സൈഡ് കൊടുത്തില്ല; 6 മാസത്തിനു ശേഷം ഓട്ടോ വിളിച്ച് ഡ്രൈവറെ കൊന്ന് കിണറ്റില്‍ തള്ളി; പ്രതി അറസ്റ്റില്‍
കാസര്‍കോട്: മഞ്ചേശ്വരം കുഞ്ചത്തൂര്‍ അടക്കയില്‍ ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മംഗളൂര്‍ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ബസ് ഡ്രൈവറായിരുന്ന അഭിഷേക് ഷെട്ടി (28) ആണ് അറസ്റ്റിലായത്. കര്‍ണാടക ഉഡുപ്പി മുല്‍ക്കിയിലെ മുഹമ്മദ് ഷെരീഫി(58) ന്റെ മൃതദേഹം വ്യാഴാഴ്ച രാത്രിയാണ് നാട്ടുകാര്‍ കിണറ്റില്‍ കണ്ടത്. പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയതായി കാസര്‍കോട് അഡീഷണല്‍ പൊലീസ് മേധാവി പി ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഷെറീഫ് തന്റെ ഓട്ടോ അഭിഷേക് ഷെട്ടി ഓടിച്ചിരുന്ന സ്‌കൂള്‍ ബസിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് ആറുമാസം മുമ്പുണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഓട്ടോ വാടകക്ക് വിളിച്ചു കൊണ്ടുവന്നാണ് കുത്തി കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയത്. ഹയര്‍ സ്‌റ്റൈല്‍ മാറ്റിയതിനാല്‍ അഭിഷേകിനെ പെട്ടെന്ന് തിരിച്ചറിയാനായില്ലെന്നും പൊലിസ് വ്യക്തമാക്കി. വ്യാഴാഴ്ച വൈകിട്ട് കുഞ്ചത്തൂര്‍ അടുക്കയിലെ ഒഴിഞ്ഞ സ്ഥലത്ത് ഓട്ടോറിക്ഷ നിര്‍ത്തിയിട്ടത് കണ്ട നാട്ടുകാര്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കിണറ്റില്‍ മൃതദേഹം…
Read More »