NEWS

  • ഒടുവില്‍ സാഷ്ടാംഗം നമിക്കുന്നോ? ഹൂത്തികളെ ഉപയോഗിച്ച് സൗദിയെ ആക്രമിച്ച ഇറാന്‍ ഒടുവില്‍ അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്കു സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സല്‍മാന്‍ രാജകുമാരന് കത്തയച്ചു; നീക്കത്തിനു പിന്നില്‍ ഇസ്രയേല്‍ വീണ്ടും ആക്രമിക്കുമെന്ന ഭയവും; മസൂദ് പെഷസ്‌കിയാന്റെ കത്തിലെ വിവരം സ്ഥിരീകരിച്ച് ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയം

    ദുബായ്: ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ അമേരിക്കയുടെമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍ സൗദി ഭരണാധികാരിക്കു കത്തയച്ചെന്നു റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയുടെ ഉപരോധവും നിസഹകരണവും വലയ്ക്കുന്ന ഇറാന്റെ ഭാഗത്തുനിന്നുള്ള നിര്‍ണായക നീക്കമായി ഇതിനെ വിലയിരുത്തുന്നെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനൊപ്പം ഇസ്രയേല്‍ വീണ്ടും ആക്രമിക്കാനുള്ള സാധ്യത ഒഴിവാക്കുകയുമാണ് കത്തിലൂടെ ലക്ഷ്യമിടുന്നത്. സൗദി രാജകുമാരനായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഒരു ദിവസം മുനപാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍ കത്തയച്ചതെന്ന് ഇറാനിയന്‍- സൗദി മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധകാലത്ത് അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരേ നിരന്തരം വെല്ലുവിളികള്‍ മുഴക്കിയിരുന്ന ഇറാന്റെ നയപരമായ മാറ്റമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമേനിയുടെ അറിവോടെയാണോ കത്ത് എന്നതു വ്യക്തമല്ല. ‘ഇറാന് ഇനിയൊരു സംഘര്‍ഷത്തിനു താത്പര്യമില്ല. മേഖലയില്‍ കൂടുതല്‍ സഹകരണവും ആണവ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരവുമാണ് ആഗ്രഹിക്കുന്നത്. നയതന്ത്രപരമായ അവകാശങ്ങള്‍ നടപ്പാക്കണമെന്നും’ കത്തില്‍ ആവശ്യപ്പെടുന്നു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയെന്നത് ഉദ്ദേശിച്ചുള്ള…

    Read More »
  • ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം നരേന്ദ്രമോദി വിളിച്ചു, ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ‘യുദ്ധം വേണ്ടെന്ന്’ പറഞ്ഞു ; തീരുവകൂട്ടി ഇന്ത്യാ പാക് സംഘര്‍ഷം അവസാനിപ്പിച്ചെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്

    ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ‘യുദ്ധം വേണ്ടെന്ന്’ പ്രധാനമന്ത്രി മോദി തന്നോട് പറഞ്ഞതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം 350% തീരുവ ഭീഷണിപ്പെടുത്തി താന്‍ ‘ഒത്തുതീര്‍പ്പാക്കി’ എന്ന വിവാദപരമായ അവകാശവാദം വീണ്ടും ഉന്നയിച്ചു. ഇന്ത്യ-പാക് യുദ്ധം തടഞ്ഞത് താനാണെന്ന് അവകാശപ്പെട്ട ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിളിക്കുകയും സംഘര്‍ഷത്തില്‍ നിന്ന് ഇന്ത്യ ‘പിന്മാറുകയാണെന്ന്’ അറിയിക്കുകയും ചെയ്തുവെന്ന് വ്യക്തമാക്കി. ഇത്തരമൊരു അസാധാരണമായ അവകാശവാദം ട്രംപ് ഉന്നയിക്കുന്നത് ഇത് ആദ്യമായല്ല. ട്രംപിന്റെ അവകാശവാദങ്ങള്‍ ഇന്ത്യ ആവര്‍ത്തിച്ച് തള്ളിക്കളഞ്ഞുവെങ്കിലും, തര്‍ക്കം ‘പരിഹരിച്ചതിന്റെ’ ഖ്യാതി യുഎസ് പ്രസിഡന്റ് തുടര്‍ന്നും അവകാശപ്പെടുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പങ്കെടുത്ത യുഎസ്-സൗദി നിക്ഷേപ ഫോറത്തില്‍ സംസാരിക്കവെയായിരുന്നു ട്രംപിന്റെ അവകാശവാദം. രണ്ട് ആണവായുധ രാജ്യങ്ങളോടും താന്‍ പറഞ്ഞത് ഇങ്ങനെയാണെന്ന് ട്രംപ് അവകാശപ്പെട്ടു: ‘നിങ്ങള്‍ക്ക് യുദ്ധം ചെയ്യാം, പക്ഷേ ഞാന്‍ ഓരോ രാജ്യത്തിനും 350% തീരുവ…

    Read More »
  • ബീഹാര്‍ പരാജയത്തിന് പിന്നാലെ ‘ഇന്ത്യ’ മുന്നണിയില്‍ വിള്ളലുകള്‍ കൂടുന്നു ; കോണ്‍ഗ്രസ് തന്നെ മുന്നണി വിടാന്‍ പ്ലാന്‍ ചെയ്യുന്നു ; പ്രധാന സഖ്യകക്ഷികളും പുറത്തുപോകാനുള്ള സാധ്യതകള്‍ തേടുന്നു

    ന്യൂഡല്‍ഹി : ബീഹാറിലെ കനത്ത തോല്‍വിക്ക് ശേഷം ‘ഇന്ത്യ’ സഖ്യം നിലനില്‍പ്പ് പ്രതിസന്ധി നേരിടുന്നു. ഗുരുതരമായ ആഭ്യന്തര പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നത്. പല പ്രാദേശിക പാര്‍ട്ടികളും സഖ്യത്തിന്റെ തന്ത്രം, നേതൃത്വം, വിശ്വാസ്യത എന്നിവയെ പരസ്യമായി ചോദ്യം ചെയ്യുന്നു. നേരത്തേ കോണ്‍ഗ്രസ് തന്നെ സഖ്യം വിടാനൊരുങ്ങുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ചെറു കക്ഷികളും ഇപ്പോള്‍ സഖ്യത്തില്‍ അതൃപ്തരാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. സഖ്യത്തിലെ ദേശീയപാര്‍ട്ടികള്‍ പ്രാദേശിക സഖ്യകക്ഷികളെ ‘ജൂനിയര്‍ പങ്കാളികളായി’ കണക്കാക്കുന്നുവെന്നാണ് ചെറിയ പാര്‍ട്ടികളുടെ ആരോപണം. ശിവസേന ബീഹാര്‍ വിധി പ്രതിപക്ഷത്തിന് ഒരു ഉണര്‍ത്തുവിളിയാണെന്ന് വിലയിരുത്തി. സംസ്ഥാന തലത്തിലുള്ള കോണ്‍ഗ്രസ് യൂണിറ്റുകളുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൂട്ടായ തന്ത്രത്തെ ദുര്‍ബലപ്പെടുത്തിയെന്ന് അവര്‍ വാദിക്കുന്നു. സമാജ്വാദി പാര്‍ട്ടി സഖ്യത്തിന് ഗൗരവമായ തിരുത്തലുകള്‍ ആവശ്യമാണെന്ന് തുറന്നുപറഞ്ഞു. ശക്തമായ പ്രാദേശിക സ്വാധീനമുള്ള പാര്‍ട്ടികള്‍ക്ക് ദേശീയ തന്ത്രത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഒരു വികേന്ദ്രീകൃത നേതൃത്വ മാതൃക വേണമെന്നും അവര്‍ വാദിക്കുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ബീഹാറില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം സഖ്യത്തിന്റെ…

    Read More »
  • ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ഒടുവില്‍ ജയിലിലേക്ക് ; അറസ്റ്റിന് പിന്നാലെ കൊല്ലം വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

    തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയിലിലേക്ക്. കൊല്ലം വിജിലന്‍സ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസ് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയാണ് എ പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എ പത്മകുമാറിനെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് കൊണ്ടുപോയി. ഇന്ന് ഉച്ചയോടെയായിരുന്നു എ പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എ പത്മകുമാറിനെ വൈദ്യപരിശോധനയ്ക്ക് ശേഷം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെയും കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തിരുന്നു. ശബരിമലയിലെ സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ അറിവോടെയാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പത്മകുമാര്‍ എല്ലാ ഒത്താശയും നല്‍കി. പത്മകുമാറിന്റെ നിര്‍ദേശത്തിലാണ് മഹ്‌സറില്‍ ചെമ്പ് തകിടുകള്‍ എന്ന് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍…

    Read More »
  • സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ അനുമതി നല്‍കുമായിരുന്നില്ലെന്ന് പത്മകുമാര്‍ ; ഫയല്‍നീക്കം നടന്നത് പോറ്റി സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലെന്നും മൊഴി ; കടകംപള്ളിക്ക് കുരുക്കായി മാറുന്നു

    തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എ പത്മകുമാറിന്റെ മൊഴി മുന്‍ ദേവസ്വംമന്ത്രിയായ കടകംപള്ളി സുരേന്ദ്രന് കുരുക്കായി മാറുമോ? എസ്എടി യുടെ അന്വേഷണത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലാണ് ഫയല്‍നീക്കം നടന്നതെന്ന എ പത്മകുമാറിന്റെ മൊഴി കടകംപള്ളിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. കേസില്‍ ഇന്ന് അറസ്റ്റിലായ എ പത്മകുമാര്‍ പ്രത്യേക അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയിലാണ് ഈ വിവരമുള്ളത്. സ്വര്‍ണ്ണ ക്കൊള്ളയെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ അനുമതി നല്‍കുമായിരുന്നില്ലെന്ന് പത്മകുമാര്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. സ്വര്‍ണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാനായി പോറ്റി ആദ്യം അപേക്ഷ നല്‍കിയത് സര്‍ക്കാരിലാണ്. അപേക്ഷ ദേവസ്വം ബോര്‍ഡിലേക്ക് എത്തുകയായിരുന്നു. ഫയല്‍നീക്കം നടത്തിയതെല്ലാം ഉദ്യോഗസ്ഥരാണെന്നും പത്മകുമാര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ആ അപേക്ഷയിന്മേലാണ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ഭരണസിമിതിയും താന്‍ അടക്കമുള്ള ആളുകളും തുടര്‍നടപടി സ്വീകരിച്ചത്. അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവര്‍ അറിയാതെ അപേക്ഷ ദേവസ്വം ബോര്‍ഡിലേക്ക് എത്തില്ലെന്നാണ് വിലയിരുത്തല്‍. സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കില്‍ അനുമതി നല്‍കുമായിരുന്നില്ലെന്നും നാല് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെ…

    Read More »
  • ‘ബുദ്ധിജീവികള്‍ ഭീകരവാദികളാകുമ്പോള്‍ കളത്തിലിറങ്ങി കളിക്കുന്നവരേക്കാള്‍ അപകടകാരികള്‍; സിഎഎ പ്രക്ഷോഭത്തിന്റെ ലക്ഷ്യം ഭരണം അട്ടിമറിക്കല്‍’; ഉമര്‍ ഖാലിദിന്റെയും ഷാര്‍ജീലിന്റെയും ജാമ്യ ഹര്‍ജി എതിര്‍ത്ത് ഡല്‍ഹി പോലീസിന്റെ വാദങ്ങള്‍; ‘മുസ്ലിംകളെ ഒന്നാകെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം’

    ന്യൂഡല്‍ഹി: ബുദ്ധി ജീവികള്‍ ഭീകരവാദികളാകുമ്പോള്‍ നിലത്തിറങ്ങി കളിക്കുന്നവരേക്കാള്‍ അപകടകാരികളാകുമെന്നും കലാപകാരികളുടെ ആത്യന്തിക ലക്ഷ്യം ഭരണം അട്ടിമറിക്കലായിരുന്നെന്നും ഡല്‍ഹി പോലീസ്. സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ടു ഉമര്‍ ഖാലിദ്, ഷാര്‍ജീല്‍ ഇമാം എന്നിവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു സുപ്രീം കോടതിയിലാണ് ഡല്‍ഹി പോലീസ് ഇക്കാര്യം പറഞ്ഞത്. വിചാരണയിലെ കാലതാമസം പ്രതികള്‍ തന്നെ ഉണ്ടാക്കിയതാണ്, അതിന്റെ പ്രയോജനം അവര്‍ക്ക് നല്‍കാനാവില്ലെന്നും ഡല്‍ഹി പോലീസിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) എസ്.വി. രാജു ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിനു മുന്നില്‍ വാദിച്ചു. ‘അന്തിമ ലക്ഷ്യം ഭരണമാറ്റമായിരുന്നു. സിഎഎ പ്രക്ഷോഭം മറയാണ്; യഥാര്‍ത്ഥ ഉദ്ദേശ്യം ഭരണമാറ്റം, സാമ്പത്തിക നാശം, രാജ്യവ്യാപക കലാപം എന്നിവ സൃഷ്ടിക്കലാണ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി കലാപം ആസൂത്രിതമായി നടത്തി. അറസ്റ്റിലായ ബുദ്ധിജീവികള്‍ ഭൂമിയിലെ ഭീകരവാദികളെക്കാള്‍ അപകടകാരികളാണെ’ന്നും രാജു പറഞ്ഞു. ഷര്‍ജീല്‍ ഇമാമിന്റെ 2019-20 കാലഘട്ടത്തിലെ ചക്ഹന്ദ്, ജാമിയ, അലിഗഢ്, ആസന്‍സോള്‍ എന്നിവിടങ്ങളിലെ സിഎഎ…

    Read More »
  • പിണറായി സര്‍ക്കാര്‍ അറിയാതെ സംസ്ഥാനത്ത് ഒരു ഫയല്‍ നീക്കം പോലും നടക്കില്ല ; അറസ്റ്റ് നടന്നത് ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടേയും മാധ്യമങ്ങളുടേയും സമ്മര്‍ദം കൊണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍

    തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അറിയാതെ സംസ്ഥാനത്ത് ഒരു ഫയല്‍ നീക്കം പോലും നടക്കില്ലെന്നും ഒരു ഈച്ചപോലും സര്‍ക്കാര്‍ അറിയാതെ അനങ്ങില്ലെന്ന് വരുമ്പോള്‍ നാലര കിലോ സ്വര്‍ണ മോഷണം സര്‍ക്കാര്‍ അറിഞ്ഞില്ലെന്നത് സാമാന്യ ബുദ്ധിക്ക് ദഹിക്കുന്നതല്ലെന്നും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍. ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലുള്ള രാഷ്ട്രീയ നേതൃത്വത്തെ കണ്ടെത്താന്‍ എസ്ഐടിക്ക് കഴിയുന്നില്ലെങ്കില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ എത്തിക്കണമെന്നും പറഞ്ഞു. ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടേയും മാധ്യമങ്ങളുടേയും സമ്മര്‍ദം കൊണ്ടാണ് പ്രത്യേക അന്വേഷണം ഈ അറസ്റ്റ് വരെ എത്തിയത്. ഇതില്‍ നിന്ന് പിന്നോക്കം പോകരുതെന്നും എസ്ഐടി കൂടുതല്‍ മുന്നോട്ടുപോകണമെന്നും കൂട്ടിച്ചേര്‍ത്തു. ശബരിമല സ്വര്‍ണമോഷണത്തിന് പിന്നില്‍ രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് തങ്ങളും ജനങ്ങളും വിശ്വസിക്കുന്നുണ്ടെന്നും പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകന്‍ എ പത്മകുമാറാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ രാവിലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിലായിരുന്നു…

    Read More »
  • ലോകത്തെ ഏറ്റവും വലിയ ലൈംഗിക പീഡനക്കേസിന്റെ രഹസ്യ വിവരങ്ങള്‍ പുറത്തേക്ക്; എപ്‌സ്‌റ്റൈന്‍ ഫയല്‍ ബില്ലില്‍ ട്രംപ് ഒപ്പിട്ടു; നടപടിക്കു പിന്നില്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദം; എപ്‌സ്‌റ്റൈന്റെ വീട്ടില്‍ ട്രംപ് ചെലവഴിച്ചെന്ന ആരോപണത്തിനും തീരുമാനമാകും

    ന്യൂയോര്‍ക്ക്: അമേരിക്കയെയും ലോകത്തെ തന്നെയും നടുക്കിയ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട അതീവ രഹസ്യ ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിൽ ഒപ്പുവെച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എപ്സ്റ്റൈന്‍ ഫയലുകളെല്ലാം പരസ്യമാക്കാന്‍ ഭരണകൂടത്തോട് നിർദ്ദേശിക്കുന്ന ബില്ലിൽ ഒപ്പുവെച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് അറിയിച്ചത്. ഇതോടെ കേസുമായി ബന്ധപ്പെട്ട ഫയലുകളും  അന്വേഷണത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിധത്തിൽ ഒരുമാസത്തിനുള്ളില്‍ നീതിന്യായ വകുപ്പ് പുറത്തുവിടും.   ‘ഡെമോക്രാറ്റുകള്‍ക്ക് എപ്സ്റ്റൈനുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുള്ള സത്യം ഉടൻ വെളിപ്പെടും, എപ്സ്റ്റൈന്‍ ഫയലുകൾ പുറത്തിറക്കാനുള്ള ബില്ലിൽ ഞാൻ ഒപ്പുവച്ചു’- എന്നായിരുന്നു ട്രംപിന്‍റെ കുറിപ്പ്. ‘നമ്മുടെ ഭരണ നേട്ടങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി, റിപ്പബ്ലിക്കൻ പാർട്ടിയേക്കാൾ, ഡെമോക്രാറ്റുകളെ ബാധിക്കുന്ന എപ്സ്റ്റൈന്‍ വിഷയം ഡെമോക്രാറ്റുകൾ ഉപയോഗിച്ചു’ എന്നും ട്രംപ് കൂട്ടിച്ചേർത്തു.   അതേസമയം നേരത്തെ എപ്സ്റ്റൈന്‍ ഫയലുകൾ പുറത്തുവിടുന്നതിനെ എതിർത്തിരുന്ന ട്രംപ്, ഡെമോക്രാറ്റുകളിൽ നിന്നുള്ള രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് ബില്ലിൽ ഒപ്പുവെച്ചത്. ട്രംപ് – എപ്സ്റ്റൈന്‍ ബന്ധം…

    Read More »
  • വാട്‌സ് ആപ്പില്‍ വന്‍ സുരക്ഷാ വീഴ്ച; കോടിക്കണക്കിന് ആളുകളുടെ ഫോണ്‍ നമ്പരുകള്‍ ചോരാന്‍ സാധ്യത; പ്രൈാഫൈല്‍ പിക്ചറുകളും ‘എബൗട്ട്’ വിവരങ്ങളും ഹാക്കര്‍മാര്‍ കൊണ്ടുപോയേക്കുമെന്ന് ഗവേഷകര്‍

    ന്യൂയോര്‍ക്ക്: വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന 3.5 ബില്യണിലധികം (350 കോടി) ആളുകളുടെ ഫോൺ നമ്പറുകൾ ചോർത്താൻ സാധ്യതയുള്ള ഒരു വലിയ സുരക്ഷാ പിഴവ് കണ്ടെത്തി. വിയന്ന യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ പ്രശ്നം കണ്ടുപിടിച്ചത്. ഒരാൾ വാട്ട്‌സ്ആപ്പിൽ ഉണ്ടോ എന്ന് അറിയാൻ സഹായിക്കുന്ന കോൺടാക്റ്റ് ഡിസ്‌കവറി എന്ന സംവിധാനത്തിൽ വന്ന പാളിച്ചയാണ് ഇതിന് കാരണം. ഈ പിഴവ് കാരണം, ഇന്ത്യയിൽ മാത്രം ഏകദേശം 75 കോടിയോളം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ടായിരുന്നു. ഒരുപാട് നമ്പറുകൾ ഒരേ സമയം തിരയുന്നത് തടയാനുള്ള വാട്ട്‌സ്ആപ്പിന്റെ സുരക്ഷാ സംവിധാനം (റേറ്റ് ലിമിറ്റിംഗ്) വേണ്ടത്ര ശക്തമല്ലാത്തതായിരുന്നു പ്രശ്നം. ഇത് ഉപയോഗിച്ച് ഗവേഷകർക്ക് ഒരു മണിക്കൂറിൽ 10 കോടിയിലധികം നമ്പറുകൾ പരിശോധിക്കാൻ സാധിച്ചു. ഫോൺ നമ്പറുകൾക്ക് പുറമെ, ആളുകൾ പൊതുവായി വെച്ചിരുന്ന പ്രൊഫൈൽ ചിത്രങ്ങളും ‘എബൗട്ട്’ വിവരങ്ങളും ഇവർ ശേഖരിച്ചു. ഈ വിവരങ്ങൾ ഹാക്കർമാർക്ക് ലഭിച്ചിരുന്നെങ്കിൽ അത് വലിയ സൈബർ ആക്രമണങ്ങൾക്ക് കാരണമാകുമായിരുന്നു. ഗവേഷകർ വിവരം അറിയിച്ചതിനെ തുടർന്ന് ഈ വർഷം…

    Read More »
  • ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണക്കള്ളക്കടത്ത് ; ഇപ്പോള്‍ ശബരിമലയിലെ സ്വര്‍ണം അടിച്ചു മാറ്റല്‍ ; സിപിഐഎം നേതാക്കന്മാര്‍ക്ക് സ്വര്‍ണ്ണത്തോട് വലിയ കൊതിയാണ് ; അയ്യപ്പനെ തൊട്ടാല്‍ മന്ത്രിമാര്‍ സഹിതം ജയിലിലാകും

    പത്തനംതിട്ട: അയ്യപ്പനെ തൊട്ടുകളിച്ചവരാരും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും മന്ത്രിമാരടക്കം ജയിലില്‍ പോകുമെന്നും മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ രമേശ് ചെന്നിത്തല. ശബരിമലയിലെ സ്വര്‍ണം അടിച്ചുമാറ്റിയതിന് പിന്നില്‍ സിപിഐഎമ്മിന്റെ ഉന്നത നേതാക്കന്‍മാരാണെന്ന് തങ്ങള്‍ നേരത്തെ പറഞ്ഞതാണെന്നും മന്ത്രിമാര്‍ അടക്കം ഇതിന് പിന്നിലുണ്ടെന്നും ഇവരെല്ലാം ജയിലില്‍ പോകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കുറ്റാരോപിതനാണെന്ന് എം വി ഗോവിന്ദന്‍ പറയുന്നത് കേട്ടു. എസ്ഐടിക്ക് ബോധ്യപ്പെട്ടത് കൊണ്ടല്ലേ അറസ്റ്റ് ചെയ്തത്. ഇനിയ അറിയേണ്ടത് മന്ത്രിമാരുടെ കാര്യമാണ്. അവരും അധികം വൈകാതെ അറസ്റ്റിലാകും. പോറ്റിയെ പോറ്റി വളര്‍ത്തിയത് ആരാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടല്ലോ. സിപിഐഎം നേതാക്കന്‍മാര്‍ സ്വര്‍ണത്തോട് വലിയ താത്പര്യമുള്ളവരാണെന്ന് രണ്ട് സംഭവങ്ങള്‍ തെളിയിച്ചിരിക്കുന്നെന്നും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണ്ണക്കടത്തായിരുന്നെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ശബരിമല സ്വര്‍ണ്ണക്കടത്താണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പോറ്റിയുമായി ഗൂഢാലോചന നടത്തി ശബരിമലയിലെ സ്വര്‍ണം അടിച്ചുമാറ്റിയ ആളുകളെ ശിക്ഷിക്കുക തന്നെ വേണമെന്നും രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ മാര്‍ക്സിസ്റ്റ് നേതാക്കന്‍മാര്‍…

    Read More »
Back to top button
error: