NEWS

  • കുന്ദമംഗലം കാരശ്ശേരി ഡിവിഷനില്‍ കോണ്‍ഗ്രസിന് ആകെ തലകറക്കം ; ഒരു സീറ്റില്‍ മത്സരിക്കുന്നത് അഞ്ച് വിമതര്‍ ; ഡിസിസി മെമ്പര്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

    കോഴിക്കോട്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി വലിയ അതൃപ്തി പുകയുന്ന കുന്ദമംഗലം കാരശ്ശേരി ഡിവിഷനില്‍ കോണ്‍ഗ്രസിന് ഇതിനേക്കാള്‍ വലുതൊന്നും വരാനില്ല. യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി വി എന്‍ ശുഹൈബിനെതിരെ മത്സരരംഗത്ത് ഉള്ളത് അഞ്ച് പ്രമുഖ വിമതരാണ്. ഡിസിസി മെമ്പര്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ മത്സര രംഗത്ത് ഉണ്ട്. നേതാക്കള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ശുഹൈബിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരേ വലിയ വിമര്‍ശനമുണ്ട്. ഡിസിസി മെമ്പറും കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ എം ടി അഷ്റഫ്, മുക്കം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം സിറാജുദീന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ദിഷാല്‍, കാരശ്ശേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അഷ്‌കര്‍ സര്‍ക്കാര്‍, ഷാനിബ് ചോണാട് എന്നിവരാണ് വിമതരായി മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്ന ദിശാല്‍ സ്വതന്ത്രനായി മത്സരിക്കാന്‍ നേരത്തേ പത്രിക സമര്‍പ്പിച്ചിരുന്നു. നേരത്തേ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. പണമില്ലെങ്കില്‍ കോണ്‍ഗ്രസില്ല…

    Read More »
  • നടന്‍ തിലകന്റെ മകനും ഭാര്യയും തൃപ്പൂണിത്തുറയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ; നഗരസഭയുടെ 19ാം വാര്‍ഡില്‍ ഭാര്യ ലേഖയും 20ല്‍ മകന്‍ ഷിബുവും സ്ഥാനാര്‍ത്ഥികള്‍ ; മത്സരിക്കുന്നത് രണ്ടാം തവണ

    കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ അന്തരിച്ച പ്രശസ്ത നടന്‍ തിലകന്റെ മകനും ഭാര്യയും മത്സരിക്കുന്നു. തൃപ്പൂണിത്തുറ നഗരസഭയിലേക്ക് ജനവിധി തേടുന്ന ബിജെപി സ്്ഥാനാര്‍ത്ഥി കളാണ് ഇരുവര തൃപ്പൂണിത്തുറ നഗരസഭയിലെ 20ാം വാര്‍ഡിലാണ് ഷിബു തിലകന്‍ മത്സരിക്കുന്നത്. 19ാം വാര്‍ഡില്‍നിന്നാണ് ലേഖ ജനവിധി തേടുന്നത്. തിരുവാങ്കുളം കേശവന്‍ പടിയിലാണ് ഷിബു തിലകന്‍ കുടുംബവുമായി താമസിക്കുന്നത്. തിലകന്റെ ആറ് മക്കളില്‍ രാഷ്ട്രീയക്കാരനായ ഏകയാളാണ് ഷിബു. ബിജെപിയുടെ സജീവ പ്രവര്‍ത്തകനായ ഷിബു ഇത് രണ്ടാം തവണയാണ് ബിജെപി ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കു ന്നത്. കഴിഞ്ഞ തവണ മത്സരിച്ചിരുന്നെങ്കിലും വിജയിച്ചില്ല. 1996 മുതല്‍ ഷിബു തിലകന്‍ ബിജെപിക്കൊപ്പമുണ്ട്. തിലകന്റെ മറ്റുമക്കളെല്ലാം സിനിമയി ലും സീരിയലിലും ഡബ്ബിംഗ് മേഖലകളിലുമായി തിരക്കിലാണ്. രാഷ്ട്രീയക്കാരനാണെങ്കിലും ഷിബു തിലകന്‍ സിനിമയിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

    Read More »
  • ദുബായില്‍ തേജസ് യുദ്ധ വിമാനം തകര്‍ന്നുണ്ടായ അപകടം; പൈലറ്റിന്റെ മരണം സ്ഥിരീകരിച്ച് വ്യോമസേന, സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു ; വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു

    ദുബായ്: ദുബായില്‍ എയര്‍ഷോയ്ക്കിടെ തേജസ് യുദ്ധ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റിന് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് 2.10ഓടെ അല്‍ മക്തൂം വിമാനത്താവളത്തിലായിരുന്നു അപകടമുണ്ടായത്. സംഭവത്തിന്റെ വീഡിയോ വൈറലാണ്. ഒരു പൈലറ്റ് മാത്രമുള്ള ലൈറ്റ് കോംപാക്ട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വ്യോമസേനയാണ് പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചത്. നെഗറ്റീവ് ജി ഫോഴ്സ് ടേണില്‍ നിന്ന് വിമാനത്തെ സാധാരണ നിലയിലാക്കാന്‍ പൈലറ്റിന് സാധിച്ചില്ല എന്നാണ് നിഗമനം. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. സംഘമായുള്ള പ്രകടനത്തിന് ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പൈലറ്റിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് എയര്‍ഷോ താത്ക്കാലികമായി നിര്‍ത്തിവെച്ചു.  

    Read More »
  • നേതാക്കൾക്ക് സീറ്റിന്റെ പേരിൽ തല്ലുകൂടാം, പക്ഷെ പുറംലോകം അറിയരുത്!! കാസർഗോഡ് ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ പകർത്തിയ നേതാവിന് സസ്‌പെൻഷൻ

    കാസർഗോഡ്: സീറ്റ് വിഭജനത്തിന്റെ പേരിൽ കാസർഗോഡ് ജില്ലാ കോൺഗ്രസ് ഓഫീസിൽ നേതാക്കൾ ഏറ്റുമുട്ടിയതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ കോൺഗ്രസ്‌ നേതാവിന് സസ്പെൻഷൻ. കാസർഗോഡ് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറി സഫ് വാൻ കുന്നിലിനെയാണ് സസ്‌പെൻഡ് ചെയ്തത്. സീറ്റ് വിഭജന തർക്കത്തെത്തുടർന്നാണ് കാസർകോട് ഡിസിസി ഓഫിസിൽ നേതാക്കൾ തമ്പിൽ കൂട്ടയടി നടന്നത്. ഡിസിസി വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കനും ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനുമാണ് ഡിസിസി ഓഫീസിനുളളിൽ വെച്ച് ഏറ്റുമുട്ടിയത്. പിന്നീട് ഏറ്റുമുട്ടൽ ദൃശ്യങ്ങൾ പുറത്തുവരികയും വ്യാപകമായി പ്രചരിക്കുകയും ചെയ്തു. തുടർന്ന് സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ ഉറപ്പായും നടപടി ഉണ്ടാകുമെന്ന് ജില്ലയുടെ ചുമതലയുള്ള കെപിസിസി വൈസ് പ്രസിഡന്റ്‌ എം ലിജു പറഞ്ഞിരുന്നു. ലിജുവിൻ്റെ നേതൃത്വത്തിൽ ചർച്ച നടക്കുന്നതിനിടെയാണ് ഹാളിന് പുറത്ത് നേതാക്കൾ ഏറ്റുമുട്ടിയത്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. എന്നാൽ ഇരു നേതാക്കളും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണെന്നായിരുന്നു പ്രസിഡന്റിന്റെ വിശദീകരണം.

    Read More »
  • റെന്റ് എ കാര്‍ തിരിച്ചു ചോദിച്ചത് പിടിച്ചില്ല; ഉടമയെ ബോണറ്റില്‍ കിടത്തി ഓടിച്ചത് അഞ്ചു കിലോമീറ്റര്‍; രക്ഷിച്ചതു നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ തടഞ്ഞ്; പ്രതി തിരൂര്‍ സ്വദേശി ബക്കര്‍ അറസ്റ്റില്‍

    എരുമപ്പെട്ടി: വാടകയ്ക്കു കൊടുത്ത കാര്‍ തിരിച്ചുവാങ്ങാനെത്തിയ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. രക്ഷപ്പെടാന്‍ കാറിന്റെ ബോണറ്റില്‍ പിടിച്ചുതൂങ്ങിയ ആലുവ പാനായിക്കുളം സ്വദേശി കൊടിയന്‍ വീട്ടില്‍ സോളമനുമായി കാര്‍ സഞ്ചരിച്ച അഞ്ചുകിലോമീറ്ററോളം ദൂരം. ഇന്നു രാവിലെയാണ് എരുമപ്പെട്ടിയില്‍ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് കാര്‍ തടഞ്ഞ് യുവാവിനെ രക്ഷപ്പെടുത്തി. കാര്‍ ഓടിച്ച തൃശൂര്‍ തിരൂര്‍ പോട്ടോര്‍ സ്വദേശി നാലകത്ത് വീട്ടിന്‍ ബക്കറിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 20 നാണ് ബക്കര്‍ വിവാഹ ആവശ്യത്തിനാണെന്ന് പറഞ്ഞ് സോളമന്റെ കാര്‍ വാടകയ്ക്ക് എടുത്തത്. പിന്നീട് കാര്‍ തിരികെ നല്‍കിയില്ല. സോളമന്‍ ബിനാനിപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. കാറിന്റെ ജിപിഎസ് ലൊക്കേഷന്‍ നോക്കി അന്വേഷണം നടത്തിവരുന്നതിനിടയില്‍ കാര്‍ എരുമപ്പെട്ടി വെള്ളറക്കാട് പ്രദേശത്ത് കാണുകയും തടയുകയും ചെയ്തു. ഇതിനിടയിലാണ് കാര്‍ മുന്നോട്ട് എടുത്ത് സോളാറിനെ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമിച്ചത്. രക്ഷപ്പെടാന്‍ വേണ്ടി സല്‍മാന്‍ കാറിന്റെ ബോണറ്റിലേക്ക് ചാടി കയറി വൈപ്പറില്‍ തൂങ്ങിപ്പിടിച്ച് കിടന്നു. എന്നാല്‍…

    Read More »
  • തൃശൂര്‍ കോര്‍പറേഷനില്‍ ബിജെപിയില്‍ ഗ്രൂപ്പ് പോര്; രാജീവ് ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ച വനിതാ സ്ഥാനാര്‍ഥിയെ അവസാന നിമിഷം വെട്ടി; പ്രവര്‍ത്തകരുടെ എതിര്‍പ്പെന്നു വിശദീകരണം; വെട്ടിമാറ്റിയത് മേയര്‍ സ്ഥാനത്തേക്കു പരിഗണിച്ചയാളെ

    തൃശൂര്‍: കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നു കുട്ടന്‍കുളങ്ങര ഡിവിഷനില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് ബിജെപി. ഡോ. വി. ആതിര മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് എം. ശ്രീവിദ്യയെ സ്ഥാനാര്‍ഥിയാക്കിയത്. ആതിര അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണു മറ്റൊരാളെ മത്സരിപ്പിക്കുന്നതെന്നാണ് വിശദീകരണം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നോമിനിയെന്ന നിലയിലാണ് ഡോ. വി. ആതിരയെ കുട്ടന്‍കുളങ്ങരയില്‍ അവതരിപ്പിച്ചത്. സുരേഷ് ഗോപി പങ്കെടുത്ത യോഗത്തിലും മേയര്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ ആതിരയെ പുകഴ്ത്തി രംഗത്തുവന്നു. എന്നാല്‍, പൂങ്കുന്നം ഡിവിന്റെ പ്രതിനിധിയായപ്പോള്‍ പ്രകടനം മോശമായെന്നും കുളമാക്കിയെന്നുമാണു പ്രവര്‍ത്തകരുടെ ആരോപണം. ഉദയനഗര്‍ റോഡിന്റെ തകര്‍ച്ചയിലടക്കം നടപടിയെടുത്തില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. തൊട്ടടുത്ത ഡിവിഷനുകളിലെ ബിജെപി സ്ഥാനാര്‍ഥികളും ഇവര്‍ക്കെതിരേ അതൃപ്തി അറിയിച്ചിട്ടുണ്ട്. കുട്ടന്‍കുളങ്ങരയില്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞതും വന്‍ വിവാദമായിരുന്നു. കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിലവിലെ കൗണ്‍സിലറോട് അഭിപ്രായം തേടുക പോലും ചെയ്യാതെ 2020ല്‍ ബി. ഗോപാലകൃഷ്ണനെ മേയര്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ രംഗത്തിറക്കിയെങ്കിലും വന്‍ തോല്‍വി നേരിട്ടു. കൈയിലുണ്ടായിരുന്ന ഡിവിഷന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതു…

    Read More »
  • കടകംപള്ളിയിലേക്ക് സ്വര്‍ണ്ണക്കൊള്ള അന്വേഷണമെത്തുന്നു; വെട്ടിലായി സിപിഎം; ഒരു ബന്ധവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍; എസ്ഐടി ചോദ്യം ചെയ്യാന്‍ സാധ്യതയേറി

    തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കും. അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് നീക്കം. അതേസമയം, സ്വര്‍ണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റേത് സ്വതന്ത്ര തീരുമാനമാണ്. അത് സര്‍ക്കാര്‍ അറിയണമെന്നില്ല. ഇതുസംബന്ധിച്ച ഒരു ഫയലും തന്റെ മുന്നില്‍ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതിനിടെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങും. അന്വേഷണ സംഘം തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും. പത്മകുമാറിന് തിരിച്ചടിയായത് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്നും പിടിച്ചെടുത്ത രേഖകളും ഉദ്യോഗസ്ഥ മൊഴിയുമാണ്. റിമാന്‍ഡ് റിപ്പോര്‍ട്ടിലും പത്മകുമാറിന്റെ ഇടപെടല്‍ പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. നിര്‍ണായക തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയായതിനാല്‍ പ്രത്യേക സംഘവും കരുതലോടെയാണ് അറസ്റ്റിന് മുന്‍പ് കരുക്കള്‍ നീക്കിയത്. റിമാന്‍ഡ് റിപ്പോര്‍ട്ടിലും…

    Read More »
  • തൃശൂര്‍ രാഗം തീയറ്റര്‍ നടത്തിപ്പുകാരന് കുത്തേറ്റ സംഭവം ; അന്വേഷണം ക്വട്ടേഷന്‍ സംഘങ്ങളിലേക്ക് ; കുത്തേറ്റത് ഇന്നലെ രാത്രി ; ഡ്രൈവര്‍ക്കും കുത്തേറ്റു

      തൃശൂര്‍: തൃശൂര്‍ രാഗം തീയറ്റര്‍ നടത്തിപ്പുകാരന് കുത്തേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരന്‍ സുനിലിനും ഡ്രൈവര്‍ അനീഷിനുമാണ് ഇന്നലെ രാത്രി കുത്തേറ്റത്. വെളപ്പായയിലെ വീടിന് മുന്‍പില്‍ വെച്ചായിരുന്നു സംഭവം. ഗേറ്റ് തുറക്കുന്നതിനായി കാറില്‍ നിന്നിറങ്ങിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. മൂന്നംഗ ഗുണ്ടാ സംഘമാണ് സുനിലിനെ കുത്തിയത്. ഡ്രൈവര്‍ അനീഷിനും വെട്ടേറ്റു. കാറിന്റെ ചില്ല് തകര്‍ത്തു. കാറിനകത്തിരുന്ന സുനിലിന്റെ കാലിനാണ് പരിക്ക്. ഡ്രൈവര്‍ അനീഷിന്റെ കൈയിലും പരിക്കേറ്റിട്ടുണ്ട്.

    Read More »
  • പാക്കിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ ഉപയോഗിച്ച് ഇന്ത്യയിലേക്ക് ആയുധക്കടത്ത് കൂടി ; രാജ്യസുരക്ഷയ്ക്ക് അതിതീവ്ര അപകടം ; ലോക്കല്‍ ഗുണ്ടാസംഘങ്ങള്‍ക്ക് വരെ പാക് ബന്ധങ്ങള്‍ ; ഡിസംബര്‍ ആറ് സുരക്ഷിതമായി മറികടക്കാന്‍ രാജ്യമെങ്ങും അതീവ ജാഗ്രതയും കനത്ത സുരക്ഷയും

    ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ ഉപയോഗിച്ച് ഇന്ത്യയിലേക്കുള്ള ആയുധക്കടത്ത് കൂടുന്നു. പഞ്ചാബില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ ആയുധങ്ങള്‍ ഡ്രോണ്‍ വഴി പാക്കിസ്ഥാനില്‍ നിന്നും എത്തിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഗുണ്ടാനേതാവിന്റെ കൈവശമാണ് പാക് നിര്‍മിത ആയുധങ്ങള്‍ കണ്ടെത്തിയത്. നേരത്തെയും പഞ്ചാബ് അതിര്‍ത്തിയില്‍ നിന്ന് ഇത്തരത്തില്‍ ഡ്രോണ്‍ വഴി എത്തിച്ച ആയുധങ്ങള്‍ പിടികൂടിയിരുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഗുണ്ടാ സംഘങ്ങള്‍ക്കു വരെ തോക്കും അനുബന്ധ ആയുധങ്ങളും പാക്കിസ്ഥാന്‍ എത്തിച്ചുകൊടുക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. നേരത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പാക്കിസ്ഥാനില്‍ നിന്നും മറ്റും ആയുധങ്ങള്‍ ലഭിക്കാറുണ്ടായിരുന്നുവെങ്കിലും ഇന്ത്യയിലെ ചെറിയ ഗുണ്ടാ സംഘങ്ങള്‍ക്ക് വരെ പാക് ആയുധങ്ങളെത്തുന്നുവെന്നത് രാജ്യസുരക്ഷയ്ക്ക് തന്നെ വലിയ അപകടമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കാശ്മീരിലും ഡ്രോണ്‍ വഴി ആയുധങ്ങള്‍ തീവ്രവാദികള്‍ക്ക് എത്തിച്ചുകൊടുത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. മയക്കുമരുന്ന് കടത്തിന് ഡ്രോണ്‍ ഉപയോഗിക്കുന്നത് വ്യാപകമായതിനു പിന്നാലെയാണ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഡ്രോണ്‍ പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നത്. ആയുധങ്ങള്‍ പല കഷ്ണങ്ങളായാണ് ഡ്രോണ്‍ വഴി ഇന്ത്യയിലേക്കും ആവശ്യമുള്ള രാജ്യങ്ങളിലേക്കും…

    Read More »
  • തായ്‌വാന്‍ ആക്രമിക്കാന്‍ ചൈനയുടെ നീക്കം? ചരക്കു കപ്പലുകള്‍ ഉപയോഗിച്ചുള്ള സൈനിക പരിശീലനത്തിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് റോയിട്ടേഴ്‌സ്; തുറമുഖമില്ലാതെ യുദ്ധ വാഹനങ്ങളും ഒറ്റയടിക്കു ലക്ഷക്കണക്കിന് സൈനികരെയും ഇറക്കാം; 48 മണിക്കൂറില്‍ തായ്‌വാന്റെ പ്രതിരോധം തകര്‍ക്കും

    ബീജിംഗ്: തായ്‌വാനെ ആക്രമിക്കുകയെന്നതു ലക്ഷ്യമിട്ടു ചൈന സിവിലിയന്‍ കപ്പല്‍നിര സജ്ജമാക്കുന്നെന്ന് റിപ്പോര്‍ട്ട്. ചൈനയുടെ സാധാരണ കപ്പല്‍നിരകളെ യുദ്ധക്കപ്പലുകളാക്കി മാറ്റി ‘നിഴല്‍ സൈന്യ’ത്തെ രൂപീകരിക്കുകയാണു ചൈന ചെയ്യുന്നതെന്നു റോയിട്ടേഴ്‌സിന്റെ അന്വേണത്തില്‍ കണ്ടെത്തി. സാറ്റലൈറ്റ് ചിത്രങ്ങളും കപ്പല്‍ ഗതാഗതത്തിലെ വിവരങ്ങളും അടക്കം ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ടാണു പുറത്തുവിട്ടിരിക്കുന്നത്. ചൈന തായ്വാനിനെതിരെ ഒരു പൂര്‍ണ്ണമായ സൈനിക ആക്രമണം നടത്തിയാല്‍ അത് രണ്ടാം ലോകമഹായുദ്ധത്തിലെ നോര്‍മാണ്ടി ലാന്‍ഡിങിനെക്കാള്‍ വലിയ തോതിലുള്ള ആംഫിബിയസ് (കര-കടല്‍) ഓപ്പറേഷനായിരിക്കുമെന്ന് റോയിട്ടേഴ്‌സിന്റെ പുതിയ അന്വേഷണം വ്യക്തമാക്കുന്നു. ഇതിനായി ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) സാധാരണ വ്യാപാര കപ്പലുകളെ കാര്‍ ഫെറികളും കണ്ടെയ്‌നര്‍ ഷിപ്പുകളും യുദ്ധോപകരണങ്ങള്‍ കൊണ്ടുപോകാനും തീരത്ത് നേരിട്ട് സൈനികരെയും ടാങ്കുകളെയും ഇറക്കാനും പരിശീലിപ്പിക്കുകയാണ്. ഇതിനെ ‘ഷാഡോ നേവി’ അഥവാ നിഴല്‍ നാവികസേന എന്നാണ് വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. ഔദ്യോഗിക കപ്പലുകള്‍ മതിയാവില്ല പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഔദ്യോഗിക കടല്‍-കര ലാന്‍ഡിങ് കപ്പലുകള്‍ കൊണ്ട് ഒറ്റത്തവണ 20,000 സൈനികരെ മാത്രമേ തായ്വാന്‍ തീരത്തെത്തിക്കാന്‍…

    Read More »
Back to top button
error: