NEWS

  • ഇറാനിട്ടുള്ള പണി യുഎഇ തു‌ടങ്ങിക്കഴിഞ്ഞു… ആദ്യം നോക്കിയത് ഇറാന്റെ കുടിവെള്ളം മുട്ടിക്കാൻ, യുഎഇയുടെ ആദ്യ ആക്രമണം ഡീസാലിനേഷൻ പ്ലാന്റ് ലക്ഷ്യമിട്ട്!! ഇറാനുമായുള്ള ബില്ല്യൺ ഡോളർ വിലമതിക്കുന്ന ആസ്തികൾ മരവിപ്പിക്കുന്നതും യുഎഇയുടെ പരി​ഗണനയിൽ

    മധ്യപൂർവേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപിക്കുമ്പോൾ ഇറാനെതിരെ യുഎഇ ആദ്യ പ്രതികാരാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ഞായറാഴ്ച ഇറാനിലെ ഒരു ഡീസാലിനേഷൻ പ്ലാന്റ് ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമുദ്രജലത്തിൽ നിന്നോ, ഉപ്പുവെള്ളം നിറഞ്ഞ ഭൂഗർഭജലത്തിൽ നിന്നോ ഉപ്പും മറ്റ് ധാതുക്കളും നീക്കം ചെയ്ത് ശുദ്ധജലം ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഡീസലൈനേഷൻ പ്ലാന്റാണ് യുഎഇ ഇറാനെതിരായ ആദ്യ പ്രതികാര ആക്രമണത്തിൽ തകർത്തതെന്ന് ഈ വിഷയവുമായി പരിചയമുള്ള ഒരു സ്രോതസ്സ് ജറുസലേം പോസ്റ്റിനോട് പറഞ്ഞു. ഇവർ പറഞ്ഞതനുസരിച്ച്, ഇറാനെതിരെ യുഎഇ നടത്തിയ ആദ്യ പ്രതികാരാക്രമണത്തിലാണ് ഈ പ്ലാന്റ് ലക്ഷ്യമിട്ടത്. ഇസ്രയേലി മാധ്യമമായ Ynet റിപ്പോർട്ട് ചെയ്തതനുസരിച്ച്, യുഎഇയുടെ പുതിയ നീക്കത്തോടെ ഇറാനെതിരെ നേരിട്ട് സൈനിക നടപടി സ്വീകരിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ എണ്ണം വർധിക്കാമെന്നാണ് വിലയിരുത്തൽ. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ ഗൾഫ് രാജ്യങ്ങളിലേക്കും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു. അബുദാബി ഉൾപ്പെടെ നിരവധി ഗൾഫ് രാജ്യങ്ങൾ…

    Read More »
  • മന്ത്രിയുടെ ‘സെറ്റപ്പ്‘ കൈയ്യോടെ പിടികൂടി; ചോദ്യം ചെയ്ത ഭാര്യയ്ക്ക് ക്രൂര മർദ്ദനം; പോലീസ് കേസെടുത്തില്ല: ​ഗണേഷ് കുമാറിനെതിരെ അവിഹിത ആരോപണവുമായ് കെ.എസ്. യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണൻ

    ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ കടുത്ത ആരോപണവുമായി KSU സംസ്ഥാന നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രിയുടെ അവിഹിത ബന്ധം ഭാര്യ ചോദ്യം ചെയ്തെന്ന് KSU സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണന്‍. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ഭാര്യയെ മർദ്ധിച്ചതായും ആരോപണം. പോലീസ് നടപടി എടുത്തില്ലെന്നും യദു കൃഷ്ണന്‍ പറയുന്നു . യദു കൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം എവിടെ നിന്നോ കിട്ടിയ ഒരു സ്ക്രീൻ ഷോട്ടിൻ്റെ പേരിൽ ഒരു എം എൽ എ ക്കെതിരെ വാർത്ത നൽകിയ മാധ്യമങ്ങളും കേസ്സെടുത്ത പോലീസും ഇതൊന്നും കണ്ടതായി ഭാവിക്കുന്നില്ലല്ലൊ….. 1. സംസ്ഥാന മന്ത്രി കെ ബി ഗണേഷ് കുമാർ വാളകത്തെ കീഴൂട്ട് വീട്ടിൽ വ്യഭിചാരം നടത്തിയത് നിങ്ങൾ അറിഞ്ഞില്ലെ ? 2. ഭാര്യ ആ അവിഹിതം കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ ? 3. ഭാര്യ സ്വന്തം മൊബൈലിൽ തെളിവുകൾ ശേഖരിച്ചത് അറിഞ്ഞില്ലെ ? 4. ഭാര്യയുടെ മൊബൈൽ മന്ത്രി കൈക്കലാക്കാൻ ശ്രമിച്ചത്…

    Read More »
  • ഐആർജിസി കമാൻഡർമാരെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം; ലെബനനിൽ നിന്നും ഇറാൻ നയതന്ത്രജ്ഞരും എംബസി ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചു; കൊണ്ടുപോയത് റഷ്യൻ വിമാനത്തിൽ

    ബയ്‌റൂത്ത്: നയതന്ത്രജ്ഞരും എംബസി ഉദ്യോഗസ്ഥരുമടങ്ങുന്ന 117 ഇറാനികളെ ലെബനന്റെ തലസ്ഥാനമായ ബയ്‌റൂത്തിൽ നിന്ന് റഷ്യൻ വിമാനത്തിൽ ഒഴിപ്പിച്ചു. ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോറിന്റെ കമാൻഡർമാരെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ ഒഴിപ്പിക്കൽ. ശനിയാഴ്ച രാത്രിയോടെയാണ് ഇറാനിയൻ പ്രതിനിധി സംഘവുമായി റഷ്യൻ വിമാനം ബയ്‌റൂത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. ഈ ആഴ്ച കൊല്ലപ്പെട്ട ഒരു ഇറാനിയൻ നയതന്ത്രജ്ഞന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും മൂന്ന് മക്കളുടെയും മൃതദേഹങ്ങളും ഇതേ വിമാനത്തിൽ കൊണ്ടുപോയിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഇറാന്റെ പിന്തുണയുള്ള ഖുദ്സ് ഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുവെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടിരുന്നു. ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോറിന്റെ പ്രവർത്തനങ്ങൾക്ക് ലെബനൻ നിരോധനം ഏർപ്പെടുത്തി. കൂടാതെ ഇറാൻ പൗരന്മാർക്ക് വിസ നിർബന്ധമാക്കിയതിനും പിന്നാലെയാണ് ഈ അടിയന്തര ഒഴിപ്പിക്കൽ നടന്നത്. ഹിസ്ബുള്ളയെയും ഇറാന്റെ പിന്തുണയുള്ള ഖുദ്‌സ് ഫോഴ്‌സിനെയും ലക്ഷ്യമിട്ട് ലെബനൻ തലസ്ഥാനമായ ബയ്‌റൂത്തിൽ ഇസ്രയേൽ…

    Read More »
  • എന്റെ വാക്കുകളെ ശത്രുക്കൾ തെറ്റായി വ്യാഖ്യാനിച്ചു!! ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കുകയല്ലാതെ മറ്റു മാർഗമില്ല, സമ്മർദം ഏറുന്നതിനനുസരിച്ച് ഞങ്ങളുടെ പ്രതികരണം കൂടുതൽ ശക്തമാകും- ഇറാൻ പ്രസിഡന്റ്

    ടെഹ്റാൻ: അയൽരാജ്യങ്ങളോടുള്ള അനുനയ നിലപാടിൽ താൻ ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. കഴിഞ്ഞ ദിവസം അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഖേദം പ്രകടിപ്പിച്ച് രം​ഗത്തെത്തിയിരുന്നു. എന്നാൽ തങ്ങൾക്കെതിരെയുള്ള ഏതു നീക്കത്തിനും ശക്തമായ മറുപടി നൽകുമെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനം. ‘‘എന്റെ വാക്കുകളെ ശത്രുക്കൾ തെറ്റായി വ്യാഖ്യാനിച്ചു. ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കുകയല്ലാതെ മറ്റു മാർഗമില്ല. സമ്മർദം ഏറുന്നതിനനുസരിച്ച് ഞങ്ങളുടെ പ്രതികരണം കൂടുതൽ ശക്തമാകും’’ – ഞായറാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ മസൂദ് പെസഷ്കിയാൻ പറഞ്ഞു. അതേസമയം ഇന്നലെ നടത്തിയ പ്രസ്താവനയിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ അയൽരാജ്യങ്ങളോട് താൻ വ്യക്തിപരമായും രാജ്യത്തിനു വേണ്ടിയും ക്ഷമ ചോദിക്കുന്നു എന്നാണ് മസൂദ് പെസഷ്കിയാൻ പറഞ്ഞത്. ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാൻ നേതൃത്വം തയാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. അയൽരാജ്യങ്ങളിലെ ചില കേന്ദ്രങ്ങൾ ശത്രുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ടെന്നും അത്തരം ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ശക്തമായ ആക്രമണം തുടരുമെന്നും ഇറാന്റെ ജുഡീഷ്യറി ചീഫ് മുന്നറിയിപ്പ് നൽകി. ഇതിനിടെ ഇറാൻ നിരുപാധികം…

    Read More »
  • കുടുംബവഴക്ക്, മരുമകനെതിരെ പോലീസിൽ പരാതി നൽകാനിറങ്ങിയ അമ്മായിയമ്മയുടെ മൂക്ക് കത്രികയ്ക്ക് അറുത്തെടുത്ത് അതുമായി സ്ഥലംവിട്ടു, കേസെടുത്ത് പോലീസ്, പ്രതിക്കായി തെരച്ചിൽ

    ജയ്പുർ: കുടുംബവഴക്കിനെത്തുടർന്ന് മരുമകൻ അമ്മായിയമ്മയുടെ മൂക്ക് കത്രികകൊണ്ട് മുറിച്ചു, പിന്നാലെ അറുത്ത ഭാഗവുമായി സ്ഥലം വിടുകയും ചെയ്തു. രാജസ്ഥാനിലെ ജലോർ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- കുടുംബവഴക്കിനെ തുടർന്ന് ശനിയാഴ്ച വൈകുന്നേരം 5 മണിയോടെ മരുമകൻ സോഹൻലാലിനെതിരെ പരാതി നൽകാൻ അമ്മായിയമ്മ കെയ്‌ലി ദേവി പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോൾ പിന്നാലെയെത്തി മരുമകൻ ആക്രമിച്ചുവെന്ന് അമ്മായിയച്ഛൻ ബാബുലാൽ ഖിചാഡ് പരാതി നൽകി. അതേസമയം ആറ് കൊല്ലം മുൻപായിരുന്നു സോഹൻലാലും സരിതയുമായുള്ള വിവാഹം. കഴിഞ്ഞ ഒരു വർഷത്തോളമായി ദമ്പതിമാർ കുടുംബപ്രശ്നങ്ങൾ നേരിടുന്നുണ്ടായിരുന്നു, ഇതിനിടെ സരിത ഭർത്താവിൽ നിന്ന് അകന്നു താമസിക്കുകയായിരുന്നു. തർക്കം പരിഹരിക്കാൻ സമൂഹതലത്തിൽ പഞ്ചായത്ത് യോഗങ്ങളും നടന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ വീട്ടിൽ വഴക്കുണ്ടായി. ഇതിനിടെ മരുമകനെതിരെ പരാതി നൽകാൻ സർവാന പോലീസ് സ്റ്റേഷനിലേക്ക് പോകാൻ കെയ്‌ലി ദേവി തീരുമാനിച്ചു. വൈകുന്നേരം 5 മണിയോടെ, അവർ പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോൾ, സോഹൻലാൽ അവരെ ആക്രമിക്കുകയും കത്രികകൊണ്ട്…

    Read More »
  • ഇറാന് പുതിയ പരമോന്നത നേതാവ്, സുപ്രീം ലീഡറെ തെരഞ്ഞെടുത്തതായി അസംബ്ലി, പേര് ഉടൻ പ്രഖ്യാപിക്കും, മൊജ്തബാ ഖമനേയി പുതിയ നേതാവെന്ന് സൂചന

    ടെഹ്‌റാൻ: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തിൻ്റെ പുതിയ സുപ്രീം ലീഡറെ തെരഞ്ഞെടുത്തതായി ഇറാനിലെ ശക്തമായ മതാധിഷ്ഠിത സമിതിയായ വിദഗ്ധ സമിതി അംഗങ്ങൾ അറിയിച്ചു. എന്നാൽ പുതിയ നേതാവിൻ്റെ പേര് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. “നേതാവിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് പൂർത്തിയായി. ഉടൻ തന്നെ പേര് പ്രഖ്യാപിക്കും,” എന്ന് അസംബ്ലി അംഗമായ അഹമ്മദ് അലമോൽഹോദ ഇറാനിലെ മെഹർ വാർത്താ ഏജൻസിയോട് പറഞ്ഞതായി റിപ്പോർട്ട്. ഇതിനിടെ, ഖമനേയിയുടെ മകനായ മൊജ്താബ ഹൊസൈനി ഖമനേയി പുതിയ നേതാവാകാനുള്ള സാധ്യത ശക്തമാണെന്ന സൂചനകൾ ഇറാനിലെ രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നുണ്ട്. മൊജ്താബ ഹൊസൈനി ഖമനേയി ആര്? 1969-ൽ ഇറാനിലെ വിശുദ്ധ നഗരമായ മഷ്ഹദിലാണ് മൊജ്താബ ഹൊസൈനി ഖമനേയി ജനിച്ചത്. പൊതുരംഗത്ത് വളരെ അപൂർവ്വമായി മാത്രമേ അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. പൊതു രാഷ്ട്രീയത്തിൽ ഒരിക്കലും പങ്കെടുത്തിട്ടില്ലെങ്കിലും, വർഷങ്ങളായി തൻ്റെ പിതാവിൻ്റെ ഓഫീസിലൂടെ ഭരണഘടനാ സംവിധാനത്തിൽ കർട്ടനു പിറകിൽ നിന്ന് ശക്തമായ സ്വാധീനം ചെലുത്തുന്ന വ്യക്തി അദ്ദേഹം…

    Read More »
  • ‘ഇമ്മാതിരി കഞ്ഞിക്കുഴി സഖാക്കളുടെ ഉടായിപ്പ് തിരിച്ചറിഞ്ഞ് അകറ്റി നിർത്തിയ മമ്മൂട്ടിക്ക് അഭിവാദ്യങ്ങൾ’; രാഹുൽ മാങ്കൂട്ടത്തിന്റെ പോസ്റ്റ്

    പത്തനംതിട്ട: നടൻ മമ്മൂട്ടി വയനാട് ടൗൺഷിപ്പ് നന്ദർശിച്ചപ്പോഴുണ്ടായ സംഭവത്തെക്കുറിച്ചുള്ള അഭിപ്രായവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഈ നാട് നല്കിയ സോഷ്യൽ ക്യാപിറ്റൽ കൊണ്ട് സർക്കാർ നിർമ്മിച്ച ടൗൺഷിപ് കാണാൻ വന്ന മമ്മൂട്ടിയെ എന്തിനാണ് സിപിഎം ജില്ല സെക്രട്ടറി അയാളുടെ പിആറിന് വേണ്ടി ഉപയോഗിക്കുന്നതെന്നും രാഹുൽ ചോദിക്കുന്നു. ഇന്നലെ മുതൽ മമ്മുക്കയ്ക്ക് എതിരെ ഇടത് സൈബർ കീടങ്ങൾ വലിയ തോതിൽ സൈബർ അറ്റാക്ക് നടത്തുകയാണ്. വയനാട്ടിലെ ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തിയ മമ്മൂക്ക, കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തൊട്ട് ബോധപൂർവം മീഡിയ അറ്റൻഷൻ കിട്ടാൻ വേണ്ടി സിപിഎം ന്റെ ജില്ലാ സെക്രട്ടറി വട്ടം ഇട്ട് നടന്നപ്പോൾ, അയാളോട് വളരെ മാന്യമായി പറഞ്ഞത്“നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ തന്നെ നടക്കുന്നത്? ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണ് എന്ന് ആളുകൾ വിചാരിക്കില്ലേ?”. ഇതിൽ എന്താണ് തെറ്റ്? അയാളോട് കടക്ക് പുറത്ത് എന്ന് ഒന്നും പറഞ്ഞില്ലല്ലോയെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ‘റഫീഖ് ടൗണ്‍ഷിപ്പിന്റെ ആത്മാവും, മമ്മൂട്ടി കാഴ്ചക്കാരനും…

    Read More »
  • രാഷ്ട്രപതിക്കായി സജ്ജീകരിച്ച ശുചിമുറിയിൽ വെള്ളം ഇല്ലായിരുന്നു, പോയ വഴി നീളെ മാലിന്യ കൂമ്പാരങ്ങൾ; ‘രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയെ അപമാനിക്കുന്നതിനു തുല്യം; നാരി ശക്തി ഇതിനു മാപ്പ് നൽകില്ല‘- പ്രധാനമന്ത്രി

    ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചകളും പ്രോട്ടോക്കോൾ ലംഘനങ്ങളും അത്യധികം അപമാനകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാൾ സർക്കാരിന്റെ നടപടി നാണക്കേടാണ്. രാഷ്ട്രപതിയെ അപമാനിച്ചത് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയെ അപമാനിക്കുന്നതിനു തുല്യമാണ്. നാരി ശക്തി ഇതിനു മാപ്പ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സംഭവിച്ച സുരക്ഷാ വീഴ്ചകളിലും പ്രോട്ടോക്കോൾ ലംഘനങ്ങളിലും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ബംഗാൾ ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തിയിൽ നിന്ന് റിപ്പോർട്ട് തേടി. നാലു കാര്യങ്ങളിലാണ് കേന്ദ്രം സംസ്ഥാനത്തിന്റെ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രപതിയെ സ്വീകരിക്കാനും യാത്രയാക്കാനും മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ ഡിജിപിയോ എത്താത്തതിലെ കാരണം, രാഷ്ട്രപതിക്കായി സജ്ജീകരിച്ച ശുചിമുറിയിൽ വെള്ളം ഇല്ലായിരുന്നു, യാത്രയ്ക്കായി തിരഞ്ഞെടുത്ത വഴിയിൽ മാലിന്യങ്ങൾ നിറഞ്ഞു കിടന്നിരുന്നു, രാഷ്ട്രപതിയുടെ പരിപാടിയിൽ വീഴ്ച വരുത്തിയ ഡാർജിലിങ് ജില്ലാ മജിസ്‌ട്രേട്ട്, സിലിഗുരി പൊലീസ് കമ്മിഷണർ തുടങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയെടുത്തു എന്നീ കാര്യങ്ങളിലാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. വൈകിട്ട് 5…

    Read More »
  • ‘ഒരുവിധം പച്ചപിടിച്ചു വരികയാണ്; അതിനിടയിലാണ് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന പ്രഖ്യാപനം, അതുസംഭവിച്ചാൽ രണ്ടുമാസം കൊണ്ട് വഴിയാധാരമാകും‘ – കെ.ബി. ഗണേഷ് കുമാർ

    തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചാൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന കോൺഗ്രസ് വാഗ്ദാനത്തെ പരിഹസിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. വാഗ്ദാനം നടപ്പാക്കുന്നതിൽ പ്രശ്‌നമില്ല. എന്നാൽ രണ്ടുമാസം കൊണ്ട് കെഎസ്ആർടിസിയും നാട്ടുകാരും വഴിയാധാരമാകുമെന്ന് മന്ത്രി പരിഹസിച്ചു. ഇപ്പോൾ കെഎസ്ആർടിസി ഒരുവിധം പച്ചപിടിച്ചു വരികയാണ്. വകുപ്പിനെ നശിപ്പിക്കാൻ യുഡിഎഫ് മുൻപും ഗവേഷണം നടത്തിയിട്ടുണ്ട്. സൗജന്യ യാത്ര എന്നത് വനിതാദിനത്തിൽ മാത്രമാണെന്ന് പിന്നീട് മാറ്റിപ്പറയാൻ നാണമില്ലാത്തവരാണ് കോൺഗ്രസുകാരെന്നും മന്ത്രി പറഞ്ഞു. ‘‘കർണാടകയിലെ സ്ത്രീകൾക്ക് എല്ലാവർക്കും യാത്ര സൗജന്യമാണെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി പോയി. ഇപ്പോൾ കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കടുത്ത നഷ്ടത്തിലും പ്രതിസന്ധിയിലുമാണെന്നാണ് റിപ്പോർട്ട്. അത്രപോലും ഇതിന് സമയം ഉണ്ടാകില്ല. കെഎസ്ആർടിസി ലാഭത്തിലായിട്ടില്ല, മറിച്ച് ദൈനംദിനമുള്ള നഷ്ടം കുറയ്ക്കുകയും ചെലവിനേക്കാൾ കൂടുതൽ വരവുണ്ടാക്കാൻ തുടങ്ങിയിട്ടുമുണ്ട്. പെൻഷൻകാരുടെ പൈസ കൊടുക്കാനുള്ളതുൾപ്പെടെ കെഎസ്ആർടിസിക്ക് പല കടങ്ങളും ബാധ്യതകളുമുണ്ട്. അതെല്ലാം പരിഹരിച്ച് ഒന്നാം തീയതി ശമ്പളം കൊടുത്തും നഷ്ടമില്ലാതെ യൂണിറ്റുകൾ പ്രവർത്തിപ്പിച്ചും വളരെ കഷ്ടപ്പെട്ടാണ് കെഎസ്ആർടിസി…

    Read More »
  • ‘മമ്മൂട്ടി രണ്ട് തവണ ഫോൺ ചെയ്തു; വീഡിയോ കോളിലും വന്നു; എന്നെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി; ഈ വിവാദങ്ങൾ ഇനി വളരരുത്‘: കെ. റഫീഖ്

    കൽപറ്റ: നടൻ മമ്മൂട്ടി ഫോണിൽ വിളിച്ചു സംസാരിച്ചതായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിന്റെ കുറിപ്പ്. വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ റഫീഖിനോട് മാറി നിൽക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടത് വിവാദമായതിനു പിന്നാലെയാണ് നടൻ ഫോണിൽ ബന്ധപ്പെട്ടത്. തന്നെ രണ്ടു തവണ മമ്മൂട്ടി വിളിച്ചതായി റഫീഖ് സ്ഥിരീകരിച്ചു. വിഡിയോ കോളിലൂടെയും മമ്മൂട്ടി സംസാരിച്ചു. അപമാനിക്കാൻ ഉദ്ദേശിച്ചല്ല താൻ സംസാരിച്ചതെന്നും സ്വകാര്യമായി പറഞ്ഞ കാര്യം ഇത്രയും വലിയ വിവാദമാവുമെന്ന് കരുതിയില്ലെന്നും മമ്മൂട്ടി പറഞ്ഞുവെന്ന് റഫീഖ് കുറിച്ചു. സ്വകാര്യ സന്ദർശനത്തിനായിട്ടായിരുന്നു മമ്മൂട്ടി ടൗൺഷിപ്പിൽ എത്തിയത്. ടൗൺഷിപ്പിലെ വിവിധയിടങ്ങൾ സന്ദർശിക്കുന്നതിനിടെ പിന്തുടർന്ന റഫീഖിനോട് മമ്മൂട്ടി നീരസം പ്രകടിപ്പിക്കുകയായിരുന്നു. ‘‘നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ’’ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. മമ്മൂട്ടി റഫീഖിനോട് സംസാരിക്കുന്ന വിഡിയോ വലിയ തോതിൽ പ്രചരിച്ചതിനു പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് മമ്മൂട്ടിക്കെതിരേ സമൂഹമാധ്യമങ്ങളിലുണ്ടായത്. സിപിഎം പ്രൊഫൈലുകളിൽ നിന്നായിരുന്നു ആക്രമണം. എന്നാൽ‌ മമ്മൂട്ടിക്ക് എതിരെ സിപിഎം നേതാക്കളാരും പ്രതികരിച്ചില്ല. മലയാളത്തിന്റെ…

    Read More »
Back to top button
error: