NEWS
-
പത്തുമാസത്തിനിടെ 635 കോടിയുടെ സൈബര്‍ തട്ടിപ്പ്; വീണ്ടെടുത്തത് 87 കോടി മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്നത് 635 കോടി രൂപ. ഒക്ടോബര്‍ 28 വരെയുള്ള കണക്കനുസരിച്ച് ഓണ്‍ലൈന്‍ ട്രേഡിങ്, തൊഴില്‍ വാഗ്ദാനം തുടങ്ങി വിവിധ പേരുകളില്‍ നടത്തിയ തട്ടിപ്പില്‍ കര്‍ഷകര്‍ മുതല്‍ ഐടി പ്രൊഫഷണലുകള്‍ വരെ വീണതായി കേരള പൊലീസിന്റെ സൈബര്‍ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് തട്ടിപ്പില്‍ മൂന്ന് മടങ്ങ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നഷ്ടമായ പണത്തിന്റെ 10 ശതമാനത്തിലേറെയായി 87.5 കോടി രൂപ മാത്രമേ അന്വേഷണ ഏജന്‍സികള്‍ക്ക് വീണ്ടെടുക്കാനായുള്ളൂ. ഈ വര്‍ഷം മൊത്തത്തില്‍ സംസ്ഥാനത്ത് ഒരു ലക്ഷത്തോളം തട്ടിപ്പ് സംഭവങ്ങള്‍ പുറത്തുവന്നപ്പോള്‍, അതില്‍ 32,000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും തട്ടിപ്പുകാര്‍ ലക്ഷ്യമിട്ടിരുന്നതായി പൊലീസിന്റെ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു ലക്ഷത്തിന് മുകളില്‍ തുക നഷ്ടപ്പെട്ടവരുടെ കണക്ക് പരിശോധിച്ചാല്‍ സ്വകാര്യ ജീവനക്കാര്‍ (613), വീട്ടമ്മമാര്‍ (338), ബിസിനസുകാര്‍ (319), എന്‍ആര്‍ഐകള്‍ (224), ഐടി പ്രൊഫഷണലുകള്‍ (218), ഡോക്ടര്‍മാര്‍ (115), പ്രതിരോധ ഉദ്യോഗസ്ഥര്‍…
Read More » -
മയക്കുമരുന്നിന് അടിമയായ 17കാരിയുമായി ലൈംഗികബന്ധം; നൈനിറ്റാളില്‍ യുവാക്കള്‍ക്ക് കൂട്ടത്തോടെ എയ്ഡ്സ്
ഡെറാഡൂണ്‍: 17 വയസ്സുകാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 19 ലേറെ യുവാക്കള്‍ക്ക് എയ്ഡ്സ് രോഗബാധ സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ നിന്നാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം പുറത്തുവരുന്നത്. മയക്കുമരുന്നിന് അടിമയായ ഈ പെണ്‍കുട്ടിയില്‍ നിന്നാണ് ഈ യുവാക്കള്‍ക്ക് രോഗബാധയുണ്ടായതെന്നാണ് കരുതപ്പെടുന്നത്. ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞെട്ടിക്കുന്ന സംഭവമാണിതെന്നും പെണ്‍കുട്ടിയുടെ മയക്കുമരുന്ന് ഉപയോഗമാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നും നൈനിറ്റാളിലെ ഒരു ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇവര്‍ക്ക് ആവശ്യമായ ചികിത്സയും കൗണ്‍സിലിങ്ങും നല്‍കി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. നൈനിറ്റാളിലെ രാംനഗറില്‍ നിരവധി യുവാക്കള്‍ രോഗബാധിതരാവുകയും പരിശോധനയില്‍ എച്ച്.ഐ.വി സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. രോഗലക്ഷണത്തെ തുടര്‍ന്ന് നിരവധി യുവാക്കള്‍ സര്‍ക്കാരിന്റെ പ്രത്യേക പരിശോധന കേന്ദ്രത്തിലെത്തുകയായിരുന്നു. ടെസ്റ്റ് നടത്തിയതില്‍ വലിയൊരു വിഭാഗം യുവാക്കളിലും രോഗം സ്ഥിരീകരിച്ചതോടെയാണ് സംഭവത്തിന്റെ ഗൗരവം അധികാരികള്‍ മനസ്സിലാക്കുന്നത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് രോഗവ്യാപനത്തിന്റെ കാരണങ്ങള്‍ തിരിച്ചറിഞ്ഞത്. രോഗബാധിതയും മയക്കുമരുന്ന് അടിമയുമായ പെണ്‍കുട്ടി പണത്തിനായി പ്രാദേശത്തെ നിരവധി യുവാക്കളുമായി…
Read More » -
ബിഎസ്എന്‍എല്‍ സിമ്മിന്റെ വേഗം ഇരട്ടിയാകും, അഞ്ചേ അഞ്ച് കാര്യങ്ങള്‍ ഫോണില്‍ ശരിയാക്കിയാല്‍ മതി
5ജി സാങ്കേതികവിദ്യയിലേക്ക് മാറുന്നതിന്റെ ഭാഗമായും മറ്റും വിവിധ ടെലികോം കമ്പനികള്‍ അവരുടെ പ്‌ളാനുകളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു. ഇക്കാലയളവില്‍ എന്നാല്‍ പൊതുമേഖലാ കമ്പനിയായ ബിഎസ്എന്‍എല്‍ അവരുടെ നിരക്ക് കൂട്ടിയില്ല. 4ജി സാങ്കേതിക വിദ്യയിലേക്ക് മാറുന്ന കമ്പനിയിലേക്ക് ഇതോടെ ധാരാളം ആളുകള്‍ നമ്പര്‍ പോര്‍ട്ട് ചെയ്തും പുതിയ കണക്ഷനെടുത്തും മറ്റും എത്തി. എന്നാല്‍ ഇങ്ങനെയെത്തിയ ഉപഭോക്താക്കള്‍ക്ക് കുറ്റമറ്റ സേവനം നല്‍കാന്‍ ബിഎസ്എന്‍എല്ലിന് കഴിയുന്നില്ല. 4ജി സേവനം മികച്ചരീതിയില്‍ നല്‍കാന്‍ ടവറുകള്‍ മെച്ചപ്പെടുത്തുന്ന ജോലികളിലാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍. 700 മെഗാഹെട്സ്, 2100 മെഗാഹെട്സ് എന്നിങ്ങനെ രണ്ട് ഫ്രീക്ക്വന്‍സി ബാന്‍ഡുകളാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് കമ്പനിക്ക് അനുവദിച്ചത്.ഇതില്‍ 2100 മെഗാഹെട്സിന് വേഗം കുറവാണ്. 700 മെഗാഹെട്സ് ആകട്ടെ 5ജി നെറ്റ്വര്‍ക്ക് ഉദ്ദേശിച്ചാണ് നല്‍കിയത്. 5ജി സപ്പോര്‍ട്ടുള്ള ഫോണില്‍ പോലും എന്നിട്ടും കണക്ഷന്‍ കിട്ടാതെ ഉപഭോക്താക്കള്‍ ബുദ്ധിമുട്ടുകയാണ്. ഇത് പരിഹരിക്കാന്‍ അഞ്ച് വഴികളുണ്ട്. അവ നോക്കാം. ആദ്യമായി ഫോണിന്റെ സെറ്റിംഗ്സ് എടുക്കുക. ഇതില്‍ നെറ്റ്വര്‍ക്കില്‍ ഇന്റര്‍നെറ്റ് ഓപ്ഷന്‍ ക്‌ളിക്ക് ചെയ്യുക.…
Read More » -
ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
മലപ്പുറം: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് തിരുവമ്പാടി സ്വദേശി അബ്ദുള്‍ അസീസിന്റെ ലൈസന്‍സ് ആണ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. പൊന്നാനി എംവിഡിയുടെതാണ് നടപടി. കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ അസീസ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ബസ്സില്‍ ഉണ്ടായിരുന്ന യാത്രക്കാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ചൊവ്വാഴ്ച് വൈകിട്ട് തിരൂരില്‍ നിന്ന് പൊന്നാനിയിലേക്കു വരുന്നതിനിടെയാണ് അസീസ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്.
Read More » -
ഏലൂരില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് വാടക തര്‍ക്കത്തെത്തുടര്‍ന്ന്; ഓട്ടോഡ്രൈവര്‍ പിടിയില്‍
കൊച്ചി: ഏലൂരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത് വാടക തര്‍ക്കത്തെത്തുടര്‍ന്ന്. ഏലൂര്‍ സ്വദേശിയായ സിന്ധുവിനെയാണ് മുളവുകാട് സ്വദേശിയായ ദീപു വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പ്രതി ദീപുവിനെ പോലീസ് പിടികൂടി. ബുധനാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് സിന്ധുവിന് വെട്ടേല്‍ക്കുന്നത്. സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള പ്രസിലെ ഓട്ടോ ഡ്രൈവറായിരുന്നു ദീപു. വര്‍ഷങ്ങളായി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളാണ് ദീപു. ഓട്ടോയുടെ വാടക സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്നാണ് ദീപു സിന്ധുവിനെ ആക്രമിക്കുന്നത്. സിന്ധുവിനൊപ്പമുണ്ടായിരുന്ന ഒരു കുട്ടിയുടെ നിലവിളി കേട്ടാണ് സമീപവാസികള്‍ ഓടിയെത്തിയത്. കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് സിന്ധുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ദീപുവിനെ അങ്കമാലിയില്‍ നിന്ന് വ്യാഴാഴ്ച്ച രാവിലെ പോലീസ് പിടികൂടുകയായിരുന്നു. സാമ്പത്തിക തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ദീപുവിനെ വ്യാഴാഴ്ച്ച കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്ത് തെളിവെടുപ്പ് നടത്തും. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് സിന്ധു.
Read More » -
9 വയസുകാരിയുടെ മുന്നില്‍ 6 വയസുകാരിയെ പീഡിപ്പിച്ചു; അമ്മൂമ്മയുടെ കാമുകന് ഇരട്ട ജീവപര്യന്തം
തിരുവനന്തപുരം: 6 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അമ്മൂമ്മയുടെ കാമുകനായ പ്രതി വിക്രമന് (68) മരണം വരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍.രേഖയാണു ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ് അനുഭവിക്കണം. ഇത് കൂടാതെ 14 വര്‍ഷം തടവ് വേറെയുമുണ്ട്. 9 വയസ്സുള്ള ചേച്ചിയുടെ മുന്നില്‍വച്ചാണു കുട്ടിയെ പ്രതി പീഡിപ്പിച്ചത്. ചേച്ചിയെ പീഡിപ്പിച്ച കേസില്‍ നവംബര്‍ 5ന് കോടതി വിധി പറയും. പിഴത്തുക കുട്ടിക്കാണു നല്‍കേണ്ടത്. 202021 കാലഘട്ടത്തിലാണു കേസിനാസ്പദമായ സംഭവം. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനാല്‍ കുട്ടികളുടെ സംരക്ഷണച്ചുമതല അമ്മൂമ്മയ്ക്കായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച അമ്മൂമ്മ പ്രതിക്കൊപ്പം മുരുക്കുംപുഴ, വരിക്കമുക്ക് എന്നിവിടങ്ങളിലാണു വാടകയ്ക്കു താമസിച്ചിരുന്നത്. അമ്മൂമ്മ പുറത്തുപോയ സമയത്താണു പ്രതി കുട്ടികളെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഇരുവരെയും ഒരുമിച്ചു പീഡിപ്പിക്കുകയും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടികളെ അശ്ലീല വിഡിയോകള്‍ കാണിച്ചിരുന്നു. കുട്ടികളുടെ മുന്നില്‍വച്ച്…
Read More » -
ജന്മദിനം ആഘോഷിക്കാനായി കാറില്‍ കയറ്റി കൊണ്ടുപോയി; സഹോദരിമാരാരെ പീഡിപ്പിച്ച കാമുകനും കൂട്ടുകാരും അറസ്റ്റില്‍
തിരുവനന്തപുരം: പൂവാറില്‍ കാറില്‍ കയറ്റി കൊണ്ടുപോയി സഹോദരിമാരായ വിദ്യാര്‍ത്ഥിനികളെ ലൈംഗിക പീഡനത്തിനിരയാക്കിയ മൂന്നുപേര്‍ അറസ്റ്റില്‍. കണ്ണറവിള സ്വദേശികളായ ആദര്‍ശ്, അഖില്‍, പെരിങ്ങമല സ്വദേശി അനുരാഗ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പൂവാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ ജന്മദിനത്തിന് സമ്മാനം നല്‍കാനെത്തിയ ആണ്‍സുഹൃത്തും സുഹൃത്തുക്കളുമാണ് വി?ദ്യാര്‍ത്ഥിനികളെ പീഡനത്തിനിരയാക്കിയത്. ഒക്ടോബര്‍ 28നാണ് സംഭവം നടക്കുന്നത്. ജന്മദിനത്തില്‍ സമ്മാനം നല്‍കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെയും സഹോദരിയെയും വീട്ടില്‍ നിന്ന് കൊണ്ടുപോയത്. പെണ്‍കുട്ടികളുടെ വീട്ടുകാരുടെ പരാതിയിലാണ് പൂവാര്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം, പൊലീസ് പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള നടപടിയുണ്ടായെന്ന് വിദ്യാര്‍ത്ഥിനികളുടെ വീട്ടുകാര്‍ ആരോപണം ഉന്നയിച്ചു.
Read More » -
മോഷണ കേസുകളില്‍ കാല്‍സെഞ്ച്വറി; ഒടുവില്‍ മരപ്പട്ടിക്ക് പൂട്ട്
തൃശൂര്‍: ഇരുപത്തിയഞ്ചോളം മോഷണ കേസുകളിലെ പ്രതിയായ അന്തര്‍ ജില്ലാ മോഷ്ടാവ് അറസ്റ്റില്‍. മല്ലാട് പുതുവീട്ടില്‍ മനാഫിനെ(45-മരപ്പട്ടി മനാഫ്)യാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13-ാം തീയതി ആല്‍ത്തറ ഗോവിന്ദപുരം ക്ഷേത്രത്തില്‍ മോഷണം നടന്നതിനെ തുടര്‍ന്ന് വടക്കേക്കാട് പൊലീസ് കേസ് എടുത്ത് അന്വേഷണം വ്യപിപ്പിച്ചിരുന്നു. അന്നേ ദിവസം തന്നെ നാലപ്പാട്ട് റോഡിലുള്ള വീട്ടില്‍ നിന്നും ഒരു മോട്ടോര്‍ സൈക്കിളും ആറ്റുപുറത്ത് നിന്ന് ഒരു സൈക്കിളും മോഷണം പോയിരുന്നു. ഗോവിന്ദപുരം ക്ഷേത്രത്തിലെ സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളില്‍ മാസ്‌കും ഗ്ലൗസും ധരിച്ചിരുന്ന ആള്‍ എന്ന് മാത്രമേ വിവരം ലഭിച്ചിരുന്നുള്ളു. പിന്നീട് വടക്കേക്കാട് പൊലീസ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് 200 ഓളം ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആറ്റുപുറത്ത് നിന്നും സൈക്കിള്‍ മോഷ്ടിച്ച ശേഷം ഗോവിന്ദപുരം ക്ഷേത്രത്തിലെത്തി ഗോളകയും ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന് പണവും മോഷ്ടിച്ച ശേഷം സൈക്കിളില്‍ നാലപ്പാട്ട് റോഡിലെ എടക്കാട്ട് ബാബുവിന്റെ വീട്ടില്‍ സൈക്കിള്‍ ഉപേക്ഷിച്ചു. ശേഷം അവിടെ ഉണ്ടായിരുന്ന…
Read More » -
വൈദ്യുതി കണക്ഷന് കൈക്കൂലി; കെ.എസ്.ഇ.ബി ഓവര്‍സീയര്‍ വിജിലന്‍സ് പിടിയില്‍
കോട്ടയം: പ്രവാസിമലയാളിയോട്, വൈദ്യുതി കണക്ഷന്‍ സ്ഥിരപ്പെടുത്തുന്നതിന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. കുറവിലങ്ങാട് സെക്ഷന്‍ ഓവര്‍സിയര്‍ തലയോലപ്പറമ്പ് കീഴൂര്‍ മണ്ണാറവേലില്‍ എം.കെ. രാജേന്ദ്ര(51)നെയാണ് കിഴക്കന്‍ മേഖല വിജിലന്‍സ് ഡിവൈ.എസ്.പി. നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. പ്രവാസി മലയാളി വീട് നിര്‍മിക്കുന്നതിന് താത്കാലിക വൈദ്യുതി കണക്ഷന്‍ എടുത്തിരുന്നു. നിര്‍മാണം പൂര്‍ത്തിയായതോടെ, ഗാര്‍ഹിക കണക്ഷനായി സ്ഥിരപ്പെടുത്തി കിട്ടുന്നതിന് ഒരുമാസംമുമ്പ് അപേക്ഷ നല്‍കി. കഴിഞ്ഞദിവസം കുറവിലങ്ങാട് സെക്ഷന്‍ ഓഫീസിലെത്തിയപ്പോള്‍ രാജേന്ദ്രന്‍ 10000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ വീട്ടുടമ വിജിലന്‍സിനെ ബന്ധപ്പെട്ടു. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം വീട്ടുടമ തുക നല്‍കാമെന്ന് സമ്മതിച്ചു. വിജിലന്‍സ് രാസവസ്തു പുരട്ടി നല്‍കിയ പണവും കരുതിവെച്ചു. ബുധനാഴ്ച രാവിലെ വിജിലന്‍സ് സംഘം വീട് നിര്‍മാണത്തൊഴിലാളികളുടെ വേഷത്തില്‍ സ്ഥലത്തെത്തി. പരിശോധനയ്ക്ക് എന്ന പേരിലെത്തിയ രാജേന്ദ്രന്‍, കൈക്കൂലി വാങ്ങി പോകാന്‍ ഒരുങ്ങുമ്പോള്‍ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
പകല്‍ ചെറിയ ജോലികള്‍, രാത്രി കൊള്ള, എതിര്‍ത്താല്‍ ആക്രമണം; ആലപ്പുഴയില്‍ ഭീതി വിതച്ച് കുറുവ സംഘം വീണ്ടും
ആലപ്പുഴ: തമിഴ്‌നാട്ടിലെ കുറുവ മോഷണസംഘം ജില്ലയില്‍ എത്തിയെന്നു സൂചന; ജാഗ്രത പാലിക്കണമെന്നു പൊലീസിന്റെ മുന്നറിയിപ്പ്. മണ്ണഞ്ചേരി നേതാജി ജംക്ഷനു സമീപം മണ്ണേഴത്ത് രേണുക അശോകന്റെ വീട്ടില്‍ നടന്ന മോഷണ ശ്രമത്തെ തുടര്‍ന്നു മണ്ണഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കുറുവ സംഘമെന്നു സംശയിക്കുന്ന മോഷ്ടാക്കളുടെ ചിത്രങ്ങള്‍ ലഭിച്ചത്. മുഖം മറച്ച് അര്‍ധ നഗ്‌നരായാണു കുറുവ സംഘം എത്താറുള്ളതെന്നു പൊലീസ് പറഞ്ഞു. പൊലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ രണ്ടു പേരുണ്ട്. ഇവര്‍ മുഖം മറച്ചിട്ടുണ്ട്. ഇവരുടെ വേഷത്തില്‍ നിന്നും ശരീരഭാഷയില്‍നിന്നുമാണു ഇതു കുറുവ സംഘമാണെന്നു പൊലീസ് ഉറപ്പിക്കുന്നത്. രേണുകയുടെ വീടിന്റെ അടുക്കള വാതില്‍ തുറന്നു മോഷ്ടാക്കള്‍ അകത്തു കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അടുത്ത ദിവസം പുലര്‍ച്ചെയാണു രേണുക മോഷണശ്രമം അറിഞ്ഞത്. തുടര്‍ന്ന് മണ്ണഞ്ചേരി പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ സമീപത്തെ വീട്ടിലെ സിസിടിവിയില്‍നിന്നു മോഷ്ടാക്കളുടെ ദൃശ്യം ലഭിച്ചു. പ്രദേശത്തു പൊലീസ് രാത്രി പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം റസിഡന്റ്‌സ് അസോസിയേഷനുകളോടും ജാഗ്രത…
Read More »