NEWS

  • കുമ്പഴയില്‍ ഡ്യൂട്ടിക്കിടെ ഹോംഗാര്‍ഡിനെ ആക്രമിച്ചു; പതിനേഴോളം ക്രിമിനല്‍ കേസുകളിലെ പ്രതി അറസ്റ്റില്‍

    പത്തനംതിട്ട: ഗതാഗത നിയന്ത്രണഡ്യൂട്ടി ചെയ്തുവന്ന ഹോം ഗാര്‍ഡിനെ മര്‍ദ്ദിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെപോലീസ് പിടികൂടി. കുമ്പഴ വരുവാതില്‍ ജിന്റോ ജോര്‍ജ്(39)ആണ് അറസ്റ്റിലായത്. ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ ഹോം ഗാര്‍ഡ് ഷിബു കുര്യന് ചൊവ്വാഴ്ച വൈകിട്ട് മൂന്നേകാലിന് കുമ്പഴയില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്. ട്രാഫിക് പോയിന്റില്‍ ഡ്യൂട്ടിക്കിടെയായിരുന്നു മദ്യലഹരിയിലെത്തിയ യുവാവിന്റെ പരാക്രമം. യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം വിളിച്ചുകൊണ്ടു ഷിബുവിനെ കൈയേറ്റം ചെയ്യുകയായിരുന്നു. അസഭ്യവര്‍ഷം നടത്തുകയും കഴുത്തിന് കുത്തിപ്പിടിച്ച് തള്ളി താഴെയിടുകയുമായിരുന്നു. തുടര്‍ന്ന് യൂണിഫോം വലിച്ചു കീറുകയും മര്‍ദിക്കുകയും ചെയ്തു. കണ്ടു നിന്നവര്‍ ഇടപെട്ടെങ്കിലും പിന്മാറാതെ ദേഹോപദ്രവം തുടര്‍ന്ന പ്രതി, കുറച്ചുകഴിഞ്ഞു സ്ഥലംവിട്ടു. പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നിവ ഉള്‍പ്പെടെ 17 കേസുകളില്‍ പ്രതിയാണ് ജിന്റോ. കുമ്പഴയില്‍ ഹോം ഗാര്‍ഡിന് നേരെ മദ്യപന്റെ അസഭ്യ വര്‍ഷം; പിന്നാലെ പൊതുനിരത്തില്‍ ഏറ്റുമുട്ടല്‍ 2011 ലെടുത്ത വധശ്രമക്കേസില്‍ ഇയാളെ കോടതി അഞ്ചുവര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു.…

    Read More »
  • ആറ് ചാക്കിലായി കോടികള്‍ പാര്‍ട്ടി ഓഫീസില്‍ എത്തിച്ചു; കൊടകര കുഴല്‍പ്പണക്കേസില്‍ വന്‍ വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി

    തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ വെട്ടിലാക്കി ഗുരുതര വെളിപ്പെടുത്തല്‍. കുഴല്‍പ്പണം തെരഞ്ഞെടുപ്പ് ഫണ്ടായി എത്തിച്ചെന്ന് കേസിലെ സാക്ഷിയും ബിജെപി മുന്‍ ഓഫീസ് സെക്രട്ടറിയുമായ തിരൂര്‍ സതീഷ് വെളിപ്പെടുത്തി. പാര്‍ട്ടി ഓഫീസിലാണ് ആറ് ചാക്കുകളിലായി കോടികള്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ധര്‍മരാജ് എന്നയാളാണ് പണം കൊണ്ടുവന്നത്. ഇത് എവിടെനിന്നാണു കൊണ്ടുവന്നതെന്ന് അറിയില്ല. ജില്ലാ ഭാരവാഹികളാണ് ഈ പണം കൈകാര്യം ചെയ്തതെന്നും സതീഷ് വ്യക്തമാക്കി. ”ആദ്യം തെരഞ്ഞെടുപ്പ് സാമഗ്രികളാണെന്നായിരുന്നു കരുതിയത്. എന്നാല്‍, ഓഫീസിനകത്ത് എത്തിച്ചപ്പോഴാണ് അത് പണമാണെന്ന് മനസ്സിലായത്. തെരഞ്ഞെടുപ്പ് ആവശ്യാര്‍ഥമുള്ള പണമായിരുന്നു അത്. തൃശ്ശൂരിലേക്കുള്ള പണം നല്‍കിയ ശേഷം ബാക്കി അവിടെനിന്നും കൊണ്ടുപോവുകയായിരുന്നു. പണമെത്തുന്ന കാര്യം നേതൃത്വത്തിനും അറിയാമായിരുന്നെന്നു” -സതീശ് പറഞ്ഞു. നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം തന്നയാണ് പണമെത്തിയതെന്ന് തന്നോട് കേസിലെ അന്നത്തെ പരാതിക്കാരന്‍ ധര്‍മജന്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യം പറയാനുണ്ടെന്നും പിന്നീട് പ്രതികരിക്കുമെന്നും സതീശ് പറഞ്ഞു. കൊടകര കുഴല്‍പ്പണക്കേസ് ഉണ്ടായപ്പോള്‍ അതിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും പാര്‍ട്ടി പണമല്ലെന്നുമായിരുന്നു ബി.ജെ.പി.…

    Read More »
  • സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴ; നാളെ രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തവും തീവ്രവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 ാാ മുതല്‍ 204.4 ാാ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. യെല്ലോ അലര്‍ട്ട്: 01/11/2024: തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം 02/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് 03/11/2024: തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്

    Read More »
  • സഹോദരനപ്പോലെ കണ്ടിട്ടും എന്തിനീ കൊടുംക്രൂരത? ഭര്‍തൃമതിയായ ബ്യൂട്ടീഷനെ വെട്ടിനുറുക്കി കുഴിച്ചിട്ടത് സുഹൃത്ത്

    ജയ്പുര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ സുഹൃത്തിനായി പോലീസിന്റെ തിരച്ചില്‍ തുടരുന്നു. ജോധ്പുര്‍ സ്വദേശിയായ അനിത ചൗധരി(50)യുടെ കൊലപാതകത്തിലാണ് കുടുംബസുഹൃത്തായ ഗുല്‍ മുഹമ്മദിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഗുല്‍ മുഹമ്മദിന്റെ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. ഒക്ടോബര്‍ 27 മുതല്‍ കാണാതായ അനിത ചൗധരിയുടെ മൃതദേഹം കഴിഞ്ഞദിവസമാണ് ഗുല്‍ മുഹമ്മദിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. ജോധ്പുരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന അനിത ചൗധരി ഒക്ടോബര്‍ 27-ാം തീയതി ഉച്ചയ്ക്ക് രണ്ടരയോടെയാണ് പാര്‍ലര്‍ അടച്ച് വീട്ടിലേക്ക് തിരിച്ചത്. എന്നാല്‍, രാത്രി വൈകിയിട്ടും അനിത വീട്ടിലെത്തിയില്ല. ഇതോടെ ഭര്‍ത്താവ് മന്‍മോഹന്‍ ചൗധരി(56) പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് അനിതയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അന്വേഷണം ഗുല്‍ മുഹമ്മദിലേക്കെത്തിയത്. അനിതയുടെ അവസാന ടവര്‍ ലൊക്കേഷന്‍ ഇവരുടെ കുടുംബസുഹൃത്ത് കൂടിയായ മുഹമ്മദിന്റെ വീടിന് സമീപമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാളെ കേന്ദ്രീകരിച്ചായി അന്വേഷണം. പോലീസ്…

    Read More »
  • ദുരൂഹതകളിലൂടെ സഞ്ചരിക്കുന്ന ആര്‍. ശ്രീനിവാസന്‍ ചിത്രം ‘മിലന്‍’ പൂര്‍ത്തിയായി

    ആധുനിക തലമുറ എല്ലാ കാര്യങ്ങളിലും മാറി ചിന്തിക്കുകയും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്നവരുമാണ്. ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങളില്‍ പോലും വ്യത്യസ്ഥ കാഴ്ച്ചപ്പാട് അവലംബിക്കുന്നവരായിരിക്കും അവര്‍. വേറിട്ട ജീവിതവീക്ഷണങ്ങള്‍ അവരുടെ ജീവിതങ്ങളെ എത്തരത്തില്‍ ബാധിക്കുന്നുവെന്നാണ് ‘മിലന്‍’ എന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ചര്‍ച്ച ചെയ്യുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം സംവിധാനം ചെയ്യുന്നത് എഡ്യുക്കേഷന്‍ ലോണ്‍, സ്ത്രീ സ്ത്രീ, മാടന്‍ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനായ ആര്‍. ശ്രീനിവാസന്‍ ആണ്. കിരണ്‍ നായര്‍, മിലന്‍, ഗായത്രി ശ്രീമംഗലം, അജയ് ബാംഗ്‌ളൂര്‍, അഖിലന്‍ ചക്രവര്‍ത്തി, മഞ്ജിത്, സനേഷ് വി, കൊട്ടാരക്കര രാധാകൃഷ്ണന്‍, കൃഷ്ണതുളസി ഭായി, ഗൗരി ബി പിള്ള, വി എസ് സുധീരന്‍ കാലടി, മഹേഷ് വി എന്നിവര്‍ കഥാപാത്രങ്ങളാകുന്നു. ബാനര്‍ – ശ്രീജിത്ത് സിനിമാസ്, എച്ച് ഡി സിനിമാസ്, രാഗരഞ്ജിനി ക്രിയേഷന്‍സ്, സംവിധാനം – ആര്‍ ശ്രീനിവാസന്‍, ഛായാഗ്രഹണം – കിഷോര്‍ലാല്‍, എഡിറ്റിംഗ്, കളറിസ്റ്റ് – വിഷ്ണു കല്യാണി, തിരക്കഥ – അഖിലന്‍ ചക്രവര്‍ത്തി, സംഗീതം,…

    Read More »
  • ബിപിഎല്‍ സ്ഥാപക ഉടമ ടി.പി.ജി. നമ്പ്യാര്‍ അന്തരിച്ചു

    ബെംഗളൂരു: ബിപിഎല്‍ സ്ഥാപക ഉടമ ടിപിജി നമ്പ്യാര്‍ അന്തരിച്ചു. ഇന്ന് രാവിലെ ബെംഗളുരുവിലെ സ്വവസതിയില്‍ ആയിരുന്നു അന്ത്യം. മുന്‍ കേന്ദ്രമന്ത്രിയും വ്യവസായപ്രമുഖനുമായ രാജീവ് ചന്ദ്രശേഖര്‍ മരുമകനാണ്. ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡുകളില്‍ ഒരു കാലത്ത് സര്‍വാധിപത്യം പുലര്‍ത്തിയ ബ്രാന്‍ഡാണ് ബിപിഎല്‍. 1963-ലാണ് ബ്രിട്ടീഷ് ഫിസിക്കല്‍ ലാബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്. പ്രതിരോധ സേനകള്‍ക്കുള്ള പ്രിസിഷന്‍ പാനല്‍ മീറ്ററുകളുടെ നിര്‍മാണമാണ് ആദ്യം തുടങ്ങിയത്. പിന്നീട് മികച്ച നിലവാരത്തിലുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മാണത്തിലേക്ക് തിരിഞ്ഞു. 1990-കളില്‍ ബിപിഎല്‍ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ഉപകരണനിര്‍മാണ രംഗത്തെ അതികായരായി വളര്‍ന്നു. ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷന്‍, മൊബൈല്‍ നിര്‍മാണരംഗങ്ങളിലും ശ്രദ്ധേയ നാമമായിരുന്നു ബിപിഎല്‍.    

    Read More »
  • ഡ്രൈവര്‍ ഇല്ലാത്ത സമയത്ത് ഹിറ്റാച്ചി ഓടിക്കാന്‍ ശ്രമിച്ചു; വീട്ടുടമസ്ഥന് ദാരുണാന്ത്യം

    കോട്ടയം: ഡ്രൈവര്‍ ഇല്ലാത്ത സമയത്ത് മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ച വീട്ടുടമസ്ഥന് ദാരുണാന്ത്യം. നിയന്ത്രണംവിട്ട യന്ത്രം മരത്തില്‍ ഇടിക്കുകയായിരുന്നു. പാലാ പൈപ്പാര്‍ കണ്ടത്തില്‍ രാജുവാണ് മരിച്ചത്. രാജുവിന്റെ വീട്ടില്‍ പണിയാവശ്യത്തിനായാണ് ഹിറ്റാച്ചി കൊണ്ടുവന്നത്. ഡ്രൈവര്‍ വെള്ളം കുടിക്കാനായി മാറിയ സമയത്താണ് രാജു ഹിറ്റാച്ചി ഓടിക്കാന്‍ ശ്രമിച്ചത്. നിയന്ത്രണം വിട്ട വാഹനം മണ്ണില്‍ ഇടിച്ച് മറിഞ്ഞ് മരത്തില്‍ ഇടിക്കുകയായിരുന്നു. രാജു തല്‍ക്ഷണം മരിച്ചു. തീര്‍ത്തും അശ്രദ്ധമായ സമീപനമാണ് അപകടം വരുത്തിവെച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒരു മണിക്കൂറോളം കഴിഞ്ഞ് പാലായില്‍ നിന്ന് പൊലീസ് എത്തിയാണ് മുതദേഹം പുറത്തെടുത്തത്. ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം. വിദേശത്തായിരുന്ന രാജു നാട്ടിലെത്തിയ ശേഷമാണ് വീടു പണി ആരംഭിച്ചത്. ടൈല്‍ ഇടുന്ന ജോലി നടന്നു വരികയാണ്. അതിനിടെ മുറ്റം ലവലാക്കി ചുറ്റുമതില്‍ കെട്ടാനാണ് ജെസിബി വിളിച്ചത്.

    Read More »
  • മെഡി. കോളേജ് ശൗചാലയത്തില്‍ നിന്നും സ്ത്രീയുടെ ചിത്രം പകര്‍ത്തിയ സംഭവം; പിരിച്ചുവിട്ട പൊലീസുകാരനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു

    തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ മള്‍ട്ടിസ്‌പെഷാലിറ്റി ബ്ലോക്കിലെ ശുചിമുറിയില്‍ സ്ത്രീ വസ്ത്രം മാറുന്നത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ കേസില്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ട പോലീസുദ്യോഗസ്ഥനെ തിരികെയെടുക്കാന്‍ ഉത്തരവായി. ചെങ്കല്‍ സ്വദേശിയും സിപിഒയുമായ പ്രിനുവിനെയാണ് വീണ്ടും സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരിച്ചെടുത്ത് ഉത്തരവായിരിക്കുന്നത്. അന്വേഷണ നടപടിക്കെതിരെ പ്രിനു കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ നല്‍കിയ കേസിനെത്തുടര്‍ന്നാണ് ഇയാള്‍ക്കനുകൂലമായി വിധി ഉണ്ടായിരിക്കുന്നത്. ഉത്തരവ് ലഭിച്ച് പത്തുദിവസത്തിനുള്ളില്‍ ഇയാളെ സര്‍വ്വീസില്‍ പ്രവേശിപ്പിക്കണമെന്നാണ് ഉത്തരവ്. പോസ്റ്റിങ്ങിനായി പ്രിനുവിനോട് ജില്ലാപോലീസ് മേധാവി മുന്‍പാകെ ഹാജരാകാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. 2023 ജനുവരി 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെഡിക്കല്‍ കോളേജ് മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ശൗചാലയത്തിന്റെ വെന്റിലേറ്ററിലൂടെ മൊബൈല്‍ഫോണില്‍ സ്ത്രീയുടെ ഫോട്ടോയെടുത്തതിനാണ് പ്രിനുവിനെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റുചെയ്തത്. ബന്ധുവിന്റെ കൂട്ടിരിപ്പുകാരനായാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ജെറിയാട്രിക് വാര്‍ഡില്‍ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ഫോട്ടോയാണ് ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ബന്ധുവിന് കൂട്ടിരിക്കാന്‍ എത്തിയ പ്രിനു ശുചിമുറിക്ക് പുറത്തുനിന്ന് വെന്റിലേറ്റര്‍…

    Read More »
  • കറിയിലെ കോഴിയിറച്ചി വെന്തില്ല, ഹോട്ടലില്‍ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം; ഉടമയ്ക്കും ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റു

    ഇടുക്കി: മദ്യലഹരിയിലെത്തിയ സംഘം ഹോട്ടലില്‍ നടത്തിയ അക്രമത്തില്‍ കേസെടുത്ത് പോലീസ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവമുണ്ടായത്. കറിയിലെ കോഴിയിറച്ചി വെന്തില്ലെന്നാരോപിച്ചായിരുന്നു സംഘം ഹോട്ടലില്‍ അതിക്രമം നടത്തിയതെന്നാണ് പരാതി. കുഞ്ചിത്തണ്ണി താഴത്തെ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്‌പെപ്പര്‍ എന്ന ഹോട്ടലിലാണ് സംഭവമുണ്ടായത്. അക്രമത്തില്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും, ഹോട്ടലില്‍ കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്തു. ബൈസണ്‍വാലി കൊച്ചുപ്പ് ഭാഗത്തുനിന്ന് മദ്യലഹരിലെത്തിയ മൂന്ന് യുവാക്കളാണ് അതിക്രമം നടത്തിയത്. ഇവര്‍ വാങ്ങി കഴിച്ച കറിയിലെ കോഴിയിറച്ചി കഷണങ്ങള്‍ വെന്തില്ലെന്ന് പറഞ്ഞുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഹോട്ടല്‍ ഉടമയെയും ജീവനക്കാരെയും മര്‍ദിക്കുകയും പ്ലേറ്റുകളും ഫര്‍ണിച്ചറുകളും തകര്‍ക്കുകയും ചെയ്തത്. കൂടാതെ കടയില്‍ ഈ സമയം ഭക്ഷണം കഴിക്കാനെത്തിയ രണ്ടു പേരെയും ഇവര്‍ കൈയേറ്റം ചെയ്തു. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരുടെ പരാതിയില്‍ വെള്ളത്തൂവല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചു; കാണാതായ ‘ഷിന്‍ഡെ സേന’ എംഎഎല്‍എ വീട്ടില്‍ തിരിച്ചെത്തി

    മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് കാണാതായ ഷിന്‍ഡെ ശിവസേന എംഎല്‍എ ശ്രീനിവാസ് വംഗ രണ്ടു ദിവസത്തിന് ശേഷം വീട്ടില്‍. പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതില്‍ വംഗ അസ്വസ്ഥനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. ‘എനിക്ക് വിശ്രമം ആവശ്യമാണ്, അതിനാല്‍ വീട്ടില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും കുറച്ച് ദിവസത്തേക്ക് മാറിനില്‍ക്കാന്‍ തീരുമാനിച്ചു.’ വംഗ പറഞ്ഞു. എന്നാല്‍ രണ്ട് ദിവസമായി താന്‍ എവിടെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അന്തരിച്ച ബിജെപി എം.പി ചിന്താമന്‍ വംഗയുടെ മകനാണ് ശ്രീനിവാസ് വംഗ. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാല്‍ഘറില്‍ (പട്ടികവര്‍ഗം) നിന്ന് അവിഭക്ത ശിവസേനയുടെ സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം വിജയിച്ചത്. പിളര്‍പ്പിന് പിന്നാലെ ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തോടൊപ്പം ചേര്‍ന്നു. പാല്‍ഘര്‍ സീറ്റിലേക്ക് തന്നെ വീണ്ടും പരിഗണിക്കുമെന്ന് വംഗ പ്രതീക്ഷിച്ചിരുന്നുവെങ്കിലും മുന്‍ എംപി രാജേന്ദ്ര ഗാവിത്തിനാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്. ഉദ്ധവ് താക്കറെയ്ക്കെതിരായ ‘കലാപത്തില്‍’ ഏതാനും എംഎല്‍എമാരെ ഷിന്‍ഡെ പക്ഷത്താക്കാന്‍ പ്രയത്‌നിച്ച നേതാവാണ്…

    Read More »
Back to top button
error: