NEWS
-
ഭക്തരില്‍നിന്നും ഈടാക്കി, ട്രഷറിയില്‍ അടച്ചില്ല; പദ്മനാഭസ്വാമി ക്ഷേത്രം 1.57 കോടി നികുതി കുടിശ്ശിക അടയ്ക്കണം
തിരുവനന്തപുരം: കഴിഞ്ഞ ഏഴ് വര്‍ഷത്തെ നികുതി കുടിശ്ശികയായ 1.57 കോടി രൂപ ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി അടയ്ക്കണമെന്ന് നോട്ടീസ് നല്കി കേന്ദ്ര ജിഎസ്ടി വകുപ്പ്. ജിഎസ്ടിയില്‍ വിവിധ ഇളവുകള്‍ ഉണ്ടെന്നുകാട്ടി ഭരണസമിതി നല്കിയ വിശദീകരണം തള്ളിയാണ് കേന്ദ്ര ജി.എസ്.ടി വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ക്ഷേത്രത്തില്‍ വാടകയിനത്തില്‍ ലഭിക്കുന്ന വിവിധ വരുമാനങ്ങള്‍, ഭക്തര്‍ക്ക് വസ്ത്രം ധരിക്കാനടക്കം നല്‍കുന്നതിലൂടെ കിട്ടുന്ന വരുമാനം, ചിത്രങ്ങളടക്കം വില്പന നടത്തി കിട്ടുന്ന പണം, എഴുന്നള്ളിപ്പ് ആനയെ വാടകയ്ക്ക് നല്കി കിട്ടുന്ന വരുമാനം ഇവയുടെയൊന്നും ജിഎസ്ടി ക്ഷേത്ര ഭരണസമിതി നല്‍കുന്നില്ലെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, നോട്ടീസില്‍ വിശദീകരണം നല്‍കുമെന്നാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ക്ഷേത്രത്തില്‍ നിന്നും നികുതി അടയ്ക്കുന്നില്ല എന്ന രഹസ്യവിവരത്തിന് പിന്നാലെയാണ് മതിലകം ഓഫീസില്‍ പരിശോധന നടന്നത്. സേവനവും ഉല്‍പ്പന്നവും നല്കുമ്പോള് ജിഎസ്ടി ഭരണസമിതി വാങ്ങുന്നുണ്ട് എന്നാല്‍ ആ പണം അടയ്ക്കുന്നില്ലെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തി. ക്ഷേത്രത്തിന് വിവിധ ഇളവുകള്‍ക്ക് ശേഷം…
Read More » -
ശോഭയുടെ വാദം തെറ്റ്, കുടുംബാംഗങ്ങള്‍ക്കൊപ്പം നില്ക്കുന്ന ചിത്രം പുറത്തുവിട്ട് തിരൂര്‍ സതീശന്
തൃശൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ വാദം തള്ളി കൊടകര കള്ളപ്പണക്കേസിലെ സാക്ഷിയായ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്. ഒരിക്കലും തന്റെ വീട്ടില്‍ വന്നിട്ടില്ലെന്ന ശോഭയുടെ വാദം തെറ്റെന്ന് തിരൂര്‍ സതീശന് പറഞ്ഞു. ഇതിനു തെളിവായി ശോഭ സുരേന്ദ്രന് തന്റെ ഭാര്യയ്ക്കും മകനും ഒപ്പം നില്ക്കുന്ന ചിത്രം സതീശന് പുറത്തു വിട്ടു. തന്റെ വീട്ടില്‍ വെച്ചെടുത്ത ചിത്രമാണിതെന്നും തിരൂര്‍ സതീശന് പറഞ്ഞു. തിരൂര്‍ സതീശനുമായി ഒരു ബന്ധവുമില്ലെന്നും, തന്റെ വീട്ടിലേക്ക് സതീശനോ, സതീശന്റെ വീട്ടിലേക്ക് താനോ പോയിട്ടില്ലെന്നും ശോഭ സുരേന്ദ്രന് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. തിരൂര്‍ സതീശന് സിപിഎമ്മിന്റെ ടൂളാണെന്നും, പറയുന്നത് സതീശനാണെങ്കിലും, ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എകെജി സെന്ററാണെന്നും ശോഭ സുരേന്ദ്രന് ആരോപിച്ചിരുന്നു. സതീശനെ ഉപയോഗിച്ച് തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. ബിജെപി പ്രസിഡന്റ് ആകാന്‍ തനിക്ക് എന്താണ് അയോഗ്യതയെന്നും ശോഭ ചോദിച്ചു. തിരൂര്‍ സതീശന്റെ കോള്‍ ലിസ്റ്റ് എടുക്കണം. വിളിച്ചവര്‍ ആരൊക്കെയെന്ന് സതീശനെക്കൊണ്ട് പറയിപ്പിക്കുമെന്നും…
Read More » -
മഹാരാഷ്ട്രയില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്; വിമതരെ അനുനയിപ്പിക്കാന്‍ മുന്നണികള്‍
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെ, വിമതരെ അനുനയിപ്പിക്കാനും ഒതുക്കാനുമുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി മഹാവികാസ് അഘാഡിയും (ഇന്ത്യാ സഖ്യം) എന്‍ഡിഎയും. കോണ്‍ഗ്രസിലെ വിമതരുമായി സംസാരിച്ച് പ്രശ്നങ്ങള്‍ തീര്‍ത്തെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മഹാവികാസ് അഘാഡിയിലെ പന്ത്രണ്ടോളം വിമതര്‍ പിന്മാറിയെന്നും അദ്ദേഹം അറിയിച്ചു. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടിവിട്ട്, വഞ്ചിത് ബഹുജന്‍ അഘാഡിയില്‍ ചേര്‍ന്ന് മത്സരിക്കാന്‍ ശ്രമിച്ച അനീസ് അഹമ്മദ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ 2 മിനിറ്റ് വൈകിപ്പോയതിനാല്‍ അദ്ദേഹത്തിന് പത്രിക നല്കാന് കഴിഞ്ഞിരുന്നില്ല. മൂന്ന് തവണ എംഎല്‍എയും ഒരു തവണ മന്ത്രിയുമായ അനീസ് അഹമ്മദ് നാഗ്പുര്‍ മേഖലയിലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്നു. രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസ് പുനഃപ്രവേശം. വിമതശല്യം പരിഹരിക്കാന്‍ ദേശീയ നേതാക്കളെയടക്കം ഉള്‍പ്പെടുത്തി ഊര്‍ജിതമായ പ്രശ്നപരിഹാര നടപടികളിലായിരുന്നു എന്‍ഡിഎ നേതൃത്വവും. ചര്‍ച്ചകളും വാഗ്ദാനങ്ങളും എത്രത്തോളം ഫലം കണ്ടെന്നറിയാന്‍…
Read More » -
നടനും സംവിധായകനുമായ ഗുരുപ്രസാദിനെ മരിച്ചനിലയില്‍ കണ്ടെത്തി
ബംഗളൂരു: പ്രശസ്ത കന്നട സിനിമാ സംവിധായകനും നടനുമായ ഗുരുപ്രസാദിനെ (52) ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബംഗളുരുവിന് സമീപം മദനായകനഹള്ളിയിലെ അപ്പാര്‍ട്മെന്റില്‍ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം അഴുകിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഗുരുപ്രസാദ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപ്പാര്ട്മെന്റില്നിന്ന് രൂക്ഷ ഗന്ധം വരുന്നുവെന്ന അയല്‍ക്കാരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് എത്തി പരിശോധിക്കുകയായിരുന്നു. ഗുരുപ്രസാദ് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കന്നഡ ചലച്ചിത്ര മേഖലയിലെ പ്രമുഖനായിരുന്നു ഗുരുപ്രസാദ്. മാത, എഡ്ഡെലു മഞ്ജുനാഥ, ഡയറക്ടേഴ്സ് സ്പെഷ്യല്‍ തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. അഡോമ എന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴായിരുന്നു അന്ത്യം. പത്തോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്, അടുത്തിടെ ഗുരുപ്രസാദ് വീണ്ടും വിവാഹിതനായിരുന്നു. ഗുരുപ്രസാദിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ കന്നഡ സിനിമാ ലോകം ദുഃഖം രേഖപ്പെടുത്തി. മുന്‍മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും തന്റെ എക്സ് പേജില്‍ അനുശോചനം രേഖപ്പെടുത്തി.
Read More » -
വൈദികനെന്ന പേരില്‍ വീട്ടിലെത്തി പ്രാര്‍ഥിച്ചു, വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നു; പ്രതി പിടിയില്‍
പത്തനംതിട്ട: വൈദികനാണെന്നും, പള്ളിയില്‍നിന്ന് ലോണ്‍ അനുവദിച്ചിട്ടുണ്ടെന്നും പറഞ്ഞ് വീട്ടില്‍ക്കയറി പ്രാര്‍ഥിച്ചശേഷം വയോധികയുടെ മാലയും പൊട്ടിച്ച് കടന്നുകളഞ്ഞയാള്‍ പിടിയിലായി. തിരുവനന്തപുരം കാഞ്ഞിരംകുളം കണ്ണംകോട്ടേജില്‍ ഷിബു എസ്. നായരെയാണ് (47) അടൂര്‍ പോലീസ് അറസ്റ്റുചെയ്തത്. വിവിധ ജില്ലകളിലായി 36 കേസില്‍ പ്രതിയാണ്. പിടികൂടി സ്റ്റേഷനിലെ ലോക്കപ്പിലെത്തിച്ചയുടന്‍ വിസര്‍ജനം നടത്തിയ ഇയാള്‍ പോലീസിനുനേരേ മലം വാരിയെറിയുകയും ചെയ്തു. ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമിച്ചു. ഏനാദിമംഗലം ചാങ്കൂര്‍ തോട്ടപ്പാലം പാലത്തിങ്കല്‍ മഞ്ജുസദനത്തില്‍ മറിയാമ്മയുടെ സ്വര്‍ണമാലയാണ് പൊട്ടിച്ചത്. 2024 ഓഗസ്റ്റില്‍ തൃശ്ശൂരില്‍ അപകടത്തില്‍ പരിക്കേറ്റ ഷിബുവിനെ ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോള്‍ നഴ്സിന്റെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി. ഈ കേസില്‍ ജയിലിലായിരുന്നു. ഒക്ടോബര്‍ 30-നാണ് പുറത്തിറങ്ങിയത്. നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് 12-നാണ് മറിയാമ്മയുടെ വീട്ടില്‍ ഷിബു എത്തിയത്. പള്ളിയില്‍നിന്ന് മകള്‍ മോളിക്ക് ഒരു ലോണ്‍ അനുവദിച്ചതായി ഇവരോട് പറഞ്ഞു. തുടര്‍നടപടികള്‍ക്കായി ആയിരം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ഇതുകേട്ട മറിയാമ്മ വീടിനുള്ളില്‍ച്ചെന്ന് രൂപ എടുത്തുകൊണ്ടുവരുമ്പോള്‍ അത് തട്ടിപ്പറിച്ചശേഷം കഴുത്തില്‍ക്കിടന്ന സ്വര്‍ണമാലയും പൊട്ടിച്ച് ഓടുകയായിരുന്നുവെന്ന് പോലീസ്…
Read More » -
ഭാര്യയുടെ മുന്നില്‍വച്ച് ‘അങ്കിള്‍’ എന്ന് വിളിച്ചു; കടയുടമയെ വലിച്ച് റോഡിലിട്ട് ചവിട്ടിക്കൂട്ടി
ഭോപ്പാല്‍: ഭാര്യയുടെ മുന്നില്‍ വച്ച് അങ്കിള്‍ എന്ന് വിളിച്ച കടയുടമയെ ഉപഭോക്താവ് മര്‍ദിച്ചതായി പരാതി. ഭോപ്പാലിലെ ജത്ഖേഡി പ്രദേശത്ത് സാരിക്കട നടത്തുന്ന വിശാല്‍ ശാസ്ത്രിയാണ് പൊലീസില്‍ പരാതി നല്‍കിയത്. കടയിലെത്തി രോഹിത്ത് എന്നയാളും സുഹൃത്തുക്കളും മര്‍ദിച്ചെന്നാണ് വിശാലിന്റെ പരാതി. ശനിയാഴ്ച സാരിയെടുക്കാനായി രോഹിത്തും ഭാര്യയും വിശാലിന്റെ കടയിലെത്തിയിരുന്നു. ഒരുപാട് സമയം ഇരുവരും ഇവിടെ ചെലവഴിച്ചു. നിരവധി സാരികള്‍ നോക്കിയെങ്കിലും ഒരെണ്ണം പോലും എടുത്തില്ല. ഒടുവില്‍ എത്ര വിലയുള്ള സാരിയാണ് വേണ്ടതെന്ന് വിശാല്‍ ചോദിച്ചു. ആയിരം രൂപയുടെ സാരിയാണ് നോക്കുന്നതെന്നും അതിലും വില കൂടിയതും തനിക്ക് വാങ്ങാന്‍ കഴിയുമെന്നും രോഹിത്ത് മറുപടി നല്കി. ഇതുകേട്ടതും ‘അങ്കിള്‍ ഞാന്‍ മറ്റ് റേഞ്ചിലും സാരികളും കാണിച്ചുതരാം’ എന്ന് വിശാല്‍ മറുപടി നല്കി. ഇതുകേട്ടതും തന്നെ അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞുകൊണ്ട് ദേഷ്യപ്പെട്ടു. തുടര്‍ന്ന് ഭാര്യയേയും കൂട്ടി കടയില്‍ നിന്നിറങ്ങി. കുറച്ചുസമയത്തിന് ശേഷം രോഹിത്ത് ചില സുഹൃത്തുക്കളെയും കൂട്ടി കടയിലെത്തി. വിശാലിനെ റോഡിലേക്ക് വലിച്ചിറക്കി വടിയും ബെല്‍റ്റും ഉപയോഗിച്ച്…
Read More » -
ഇത് താന്‍ഡാ പൊലീസ്! ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു
കോഴിക്കോട്: ആത്മഹത്യ ചെയ്യാന്‍ കയര്‍ കുരുക്കിട്ട് തയ്യാറായിരുന്ന യുവാവിനെ നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് അഭിനന്ദനം അര്‍ഹിക്കുന്ന ഈ പ്രവര്‍ത്തിക്കുപിന്നില്‍. കോഴിക്കോട് ജോലി നോക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് അറിയിച്ച് സുഹൃത്ത് പുലര്‍ച്ചെ 5.40ന് പൊലീസ് സ്റ്റേഷനിലെത്തി. പരാതി കിട്ടിയതും നടക്കാവ് പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. കുതിരവട്ടത്ത് ഒരു ലോഡ്ജില്‍ നിന്നും ഇയാളുടെ മൊബൈല്‍ ലൊക്കേഷന്‍ ലഭിച്ചു. ഇതോടെ വേഗം ലോഡ്ജിലെത്തിയ പൊലീസ് റിസപ്ഷനില്‍ ഇരുന്നയാളോട് യുവാവിന്റെ ഫോട്ടോ കാണിച്ചു. ഇയാള്‍തന്നെയാണ് റൂമെടുത്തതെന്ന് മനസിലാക്കി റൂം തള്ളിത്തുറന്ന സമയത്ത് ആത്മഹത്യ ചെയ്യാന്‍ കുരുക്ക് തയ്യാറാക്കിയിരിക്കുന്ന കാഴ്ചയാണ് കണ്ടത്. തുടര്‍ന്ന് ഇയാളെ രക്ഷിച്ച് 10.45ന് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം തിരികെ അയച്ചു. നടക്കാവ് പൊലീസ് സ്റ്റേഷന് എസ്.ഐ ലീല, എസ്.സിപിഒമാര്‍ അനീഷ് ബാബു, അബ്ദുള്‍ സമദ്, ഷജല്‍ ഇഗ്നേഷ്യസ് എന്നിവരാണ് അന്വേഷണം നടത്തിയത്.
Read More » -
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വിതരണം ചെയ്തത് 33.50 കോടി, തൃശൂരില്‍ 12 കോടി നല്കി; ധര്‍മ്മരാജന്റെ മൊഴി പുറത്ത്
തൃശൂര്‍: കൊടകര കള്ളപ്പണക്കേസില്‍ ഹവാല ഏജന്റ് ധര്‍മ്മരാജന്റെ മൊഴി പുറത്ത്. നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കായി കര്‍ണാടകയില്‍ നിന്നും എത്തിച്ച കള്ളപ്പണം 41.40 കോടി രൂപയാണ്. അതില്‍ കര്‍ണാടകയില്‍ നിന്നും നേരിട്ടെത്തിച്ചത് 14.40 കോടി രൂപ. മറ്റു ഹവാല റൂട്ടു വഴി 27 കോടി രൂപയും കേരളത്തിലേക്ക് എത്തിച്ചുവെന്ന് ധര്‍മ്മരാജന്റെ മൊഴിയില്‍ പറയുന്നു. കൊണ്ടു വന്ന പണത്തില്‍ രണ്ടു സ്ഥലത്തായി 7.90 കോടി രൂപ കവര്‍ച്ച ചെയ്യപ്പെട്ടു. സേലത്ത് കവര്‍ന്നത് 4.40 കോടിയാണ്. കൊടകരയില്‍ കവര്‍ന്നത് 3.50 കോടി രൂപയുമാണ്. കേരളത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ആകെ വിതരണം ചെയ്തത് 33.50 കോടി രൂപയാണ്. കണ്ണൂരിലേക്ക് 1.40 കോടി നല്കി. കാസര്‍കോട് ഒന്നര കോടി രൂപയാണ് നല്‍കിയത്, കോഴിക്കോട് ഒരു കോടി, ആലപ്പുഴ ഒന്നര കോടി എന്നിങ്ങനെ നല്കി. തൃശൂരിലെത്തിയത് 12 കോടി രൂപയാണ്. 10 കോടി രൂപ തിരുവനന്തപുരത്ത് എത്തിച്ചിരുന്നതായും ധര്മ്മരാജന് ആദ്യ അന്വേഷണ ഏജന്‍സിക്ക് നല്കിയ മൊഴിയില്‍…
Read More » -
കാനഡയില്‍ ക്ഷേത്രത്തിന് നേരേ ഖലിസ്ഥാന്‍ ആക്രമണം, ഭക്തര്‍ക്ക് മര്‍ദനം
ഒട്ടാവ: കാനഡയില്‍ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്ക് ഖലിസ്ഥാന്റെ ആക്രമണം. ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന ലക്ഷ്മി നാരായണ്‍ ക്ഷേത്രമാണ് ശനിയാഴ്ച അര്‍ധരാത്രി ആക്രമിക്കപ്പെട്ടത്. ഭക്തര്‍ക്കു നേരെയും ആക്രമണമുണ്ടായി. ജൂണ്‍ 18-ലെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം എന്ന ആവശ്യം ഉന്നയിച്ച പോസ്റ്റര്‍ അക്രമികള്‍ ക്ഷേത്രത്തിന്റെ പ്രധാനവാതിലില്‍ ഒട്ടിക്കുകയും ചെയ്തു. കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ ചിത്രവും പോസ്റ്ററില്‍ കാണാം. ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ക്ഷേത്രമാണ് ലക്ഷ്മി നാരായണ്‍ മന്ദിര്‍. കാനഡയില്‍ ഇക്കൊല്ലം ആക്രമിക്കപ്പെടുന്ന മൂന്നാമത്തെ ക്ഷേത്രമാണിത്. ക്ഷേത്രം ആക്രമിക്കപ്പെടുന്നതിന്റേത് എന്ന് കരുതുന്ന ദൃശ്യങ്ങളും വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരുസംഘം യുവാക്കള്‍ വടികളുമായി ഭക്തര്‍ക്കു നേരെ ഓടിയടുക്കുന്നതും ആക്രമിക്കുന്നതും കാണാം. സംഭവത്തെ അപലപിച്ച് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രംഗത്തെത്തി. ആക്രമണം പ്രോത്സാഹിപ്പിക്കില്ലെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » -
ബൈക്ക് ഓടിക്കുന്നതിനിടെ ഫോട്ടോ എടുക്കാന്‍ ശ്രമം; യുവാവിന് ദാരുണാന്ത്യം
ചെന്നൈ: ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച യുവാവ് വണ്ടല്ലൂര്മിഞ്ചൂര് ഔട്ടര്‍ റിങ് റോഡില്‍ വാഹനം ഇടിച്ചു മരിച്ചു. ഗുഡുവാഞ്ചേരി സ്വദേശിയും കോളജ് വിദ്യാര്‍ഥിയുമായ വിക്കി (19)യാണു മരിച്ചത്. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചുകൊണ്ട്, വിവിധ രീതിയില്‍ ഫോട്ടോ എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ നിന്നു തെറിച്ച വീണ വിക്കി, സമീപത്തെ വൈദ്യുത തൂണില്‍ തലയിടിച്ചു സംഭവ സ്ഥലത്തു തന്നെ മരിച്ചു. മേഖലയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതായും യുവാക്കള്‍ അലക്ഷ്യമായാണു വാഹനം ഓടിക്കുന്നതെന്നും പ്രദേശവാസികള്‍ ആരോപിച്ചു
Read More »