NEWS
-
ഭാര്യയുടെ മുന്നില്‍വച്ച് ‘അങ്കിള്‍’ എന്ന് വിളിച്ചു; കടയുടമയെ വലിച്ച് റോഡിലിട്ട് ചവിട്ടിക്കൂട്ടി
ഭോപ്പാല്‍: ഭാര്യയുടെ മുന്നില്‍ വച്ച് അങ്കിള്‍ എന്ന് വിളിച്ച കടയുടമയെ ഉപഭോക്താവ് മര്‍ദിച്ചതായി പരാതി. ഭോപ്പാലിലെ ജത്ഖേഡി പ്രദേശത്ത് സാരിക്കട നടത്തുന്ന വിശാല്‍ ശാസ്ത്രിയാണ് പൊലീസില്‍ പരാതി നല്‍കിയത്. കടയിലെത്തി രോഹിത്ത് എന്നയാളും സുഹൃത്തുക്കളും മര്‍ദിച്ചെന്നാണ് വിശാലിന്റെ പരാതി. ശനിയാഴ്ച സാരിയെടുക്കാനായി രോഹിത്തും ഭാര്യയും വിശാലിന്റെ കടയിലെത്തിയിരുന്നു. ഒരുപാട് സമയം ഇരുവരും ഇവിടെ ചെലവഴിച്ചു. നിരവധി സാരികള്‍ നോക്കിയെങ്കിലും ഒരെണ്ണം പോലും എടുത്തില്ല. ഒടുവില്‍ എത്ര വിലയുള്ള സാരിയാണ് വേണ്ടതെന്ന് വിശാല്‍ ചോദിച്ചു. ആയിരം രൂപയുടെ സാരിയാണ് നോക്കുന്നതെന്നും അതിലും വില കൂടിയതും തനിക്ക് വാങ്ങാന്‍ കഴിയുമെന്നും രോഹിത്ത് മറുപടി നല്കി. ഇതുകേട്ടതും ‘അങ്കിള്‍ ഞാന്‍ മറ്റ് റേഞ്ചിലും സാരികളും കാണിച്ചുതരാം’ എന്ന് വിശാല്‍ മറുപടി നല്കി. ഇതുകേട്ടതും തന്നെ അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞുകൊണ്ട് ദേഷ്യപ്പെട്ടു. തുടര്‍ന്ന് ഭാര്യയേയും കൂട്ടി കടയില്‍ നിന്നിറങ്ങി. കുറച്ചുസമയത്തിന് ശേഷം രോഹിത്ത് ചില സുഹൃത്തുക്കളെയും കൂട്ടി കടയിലെത്തി. വിശാലിനെ റോഡിലേക്ക് വലിച്ചിറക്കി വടിയും ബെല്‍റ്റും ഉപയോഗിച്ച്…
Read More » -
ഇത് താന്‍ഡാ പൊലീസ്! ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു
കോഴിക്കോട്: ആത്മഹത്യ ചെയ്യാന്‍ കയര്‍ കുരുക്കിട്ട് തയ്യാറായിരുന്ന യുവാവിനെ നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് അഭിനന്ദനം അര്‍ഹിക്കുന്ന ഈ പ്രവര്‍ത്തിക്കുപിന്നില്‍. കോഴിക്കോട് ജോലി നോക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് അറിയിച്ച് സുഹൃത്ത് പുലര്‍ച്ചെ 5.40ന് പൊലീസ് സ്റ്റേഷനിലെത്തി. പരാതി കിട്ടിയതും നടക്കാവ് പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. കുതിരവട്ടത്ത് ഒരു ലോഡ്ജില്‍ നിന്നും ഇയാളുടെ മൊബൈല്‍ ലൊക്കേഷന്‍ ലഭിച്ചു. ഇതോടെ വേഗം ലോഡ്ജിലെത്തിയ പൊലീസ് റിസപ്ഷനില്‍ ഇരുന്നയാളോട് യുവാവിന്റെ ഫോട്ടോ കാണിച്ചു. ഇയാള്‍തന്നെയാണ് റൂമെടുത്തതെന്ന് മനസിലാക്കി റൂം തള്ളിത്തുറന്ന സമയത്ത് ആത്മഹത്യ ചെയ്യാന്‍ കുരുക്ക് തയ്യാറാക്കിയിരിക്കുന്ന കാഴ്ചയാണ് കണ്ടത്. തുടര്‍ന്ന് ഇയാളെ രക്ഷിച്ച് 10.45ന് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം തിരികെ അയച്ചു. നടക്കാവ് പൊലീസ് സ്റ്റേഷന് എസ്.ഐ ലീല, എസ്.സിപിഒമാര്‍ അനീഷ് ബാബു, അബ്ദുള്‍ സമദ്, ഷജല്‍ ഇഗ്നേഷ്യസ് എന്നിവരാണ് അന്വേഷണം നടത്തിയത്.
Read More » -
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വിതരണം ചെയ്തത് 33.50 കോടി, തൃശൂരില്‍ 12 കോടി നല്കി; ധര്‍മ്മരാജന്റെ മൊഴി പുറത്ത്
തൃശൂര്‍: കൊടകര കള്ളപ്പണക്കേസില്‍ ഹവാല ഏജന്റ് ധര്‍മ്മരാജന്റെ മൊഴി പുറത്ത്. നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കായി കര്‍ണാടകയില്‍ നിന്നും എത്തിച്ച കള്ളപ്പണം 41.40 കോടി രൂപയാണ്. അതില്‍ കര്‍ണാടകയില്‍ നിന്നും നേരിട്ടെത്തിച്ചത് 14.40 കോടി രൂപ. മറ്റു ഹവാല റൂട്ടു വഴി 27 കോടി രൂപയും കേരളത്തിലേക്ക് എത്തിച്ചുവെന്ന് ധര്‍മ്മരാജന്റെ മൊഴിയില്‍ പറയുന്നു. കൊണ്ടു വന്ന പണത്തില്‍ രണ്ടു സ്ഥലത്തായി 7.90 കോടി രൂപ കവര്‍ച്ച ചെയ്യപ്പെട്ടു. സേലത്ത് കവര്‍ന്നത് 4.40 കോടിയാണ്. കൊടകരയില്‍ കവര്‍ന്നത് 3.50 കോടി രൂപയുമാണ്. കേരളത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ആകെ വിതരണം ചെയ്തത് 33.50 കോടി രൂപയാണ്. കണ്ണൂരിലേക്ക് 1.40 കോടി നല്കി. കാസര്‍കോട് ഒന്നര കോടി രൂപയാണ് നല്‍കിയത്, കോഴിക്കോട് ഒരു കോടി, ആലപ്പുഴ ഒന്നര കോടി എന്നിങ്ങനെ നല്കി. തൃശൂരിലെത്തിയത് 12 കോടി രൂപയാണ്. 10 കോടി രൂപ തിരുവനന്തപുരത്ത് എത്തിച്ചിരുന്നതായും ധര്മ്മരാജന് ആദ്യ അന്വേഷണ ഏജന്‍സിക്ക് നല്കിയ മൊഴിയില്‍…
Read More » -
കാനഡയില്‍ ക്ഷേത്രത്തിന് നേരേ ഖലിസ്ഥാന്‍ ആക്രമണം, ഭക്തര്‍ക്ക് മര്‍ദനം
ഒട്ടാവ: കാനഡയില്‍ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്ക് ഖലിസ്ഥാന്റെ ആക്രമണം. ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന ലക്ഷ്മി നാരായണ്‍ ക്ഷേത്രമാണ് ശനിയാഴ്ച അര്‍ധരാത്രി ആക്രമിക്കപ്പെട്ടത്. ഭക്തര്‍ക്കു നേരെയും ആക്രമണമുണ്ടായി. ജൂണ്‍ 18-ലെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം എന്ന ആവശ്യം ഉന്നയിച്ച പോസ്റ്റര്‍ അക്രമികള്‍ ക്ഷേത്രത്തിന്റെ പ്രധാനവാതിലില്‍ ഒട്ടിക്കുകയും ചെയ്തു. കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ ചിത്രവും പോസ്റ്ററില്‍ കാണാം. ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ക്ഷേത്രമാണ് ലക്ഷ്മി നാരായണ്‍ മന്ദിര്‍. കാനഡയില്‍ ഇക്കൊല്ലം ആക്രമിക്കപ്പെടുന്ന മൂന്നാമത്തെ ക്ഷേത്രമാണിത്. ക്ഷേത്രം ആക്രമിക്കപ്പെടുന്നതിന്റേത് എന്ന് കരുതുന്ന ദൃശ്യങ്ങളും വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരുസംഘം യുവാക്കള്‍ വടികളുമായി ഭക്തര്‍ക്കു നേരെ ഓടിയടുക്കുന്നതും ആക്രമിക്കുന്നതും കാണാം. സംഭവത്തെ അപലപിച്ച് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രംഗത്തെത്തി. ആക്രമണം പ്രോത്സാഹിപ്പിക്കില്ലെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » -
ബൈക്ക് ഓടിക്കുന്നതിനിടെ ഫോട്ടോ എടുക്കാന്‍ ശ്രമം; യുവാവിന് ദാരുണാന്ത്യം
ചെന്നൈ: ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച യുവാവ് വണ്ടല്ലൂര്മിഞ്ചൂര് ഔട്ടര്‍ റിങ് റോഡില്‍ വാഹനം ഇടിച്ചു മരിച്ചു. ഗുഡുവാഞ്ചേരി സ്വദേശിയും കോളജ് വിദ്യാര്‍ഥിയുമായ വിക്കി (19)യാണു മരിച്ചത്. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചുകൊണ്ട്, വിവിധ രീതിയില്‍ ഫോട്ടോ എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ നിന്നു തെറിച്ച വീണ വിക്കി, സമീപത്തെ വൈദ്യുത തൂണില്‍ തലയിടിച്ചു സംഭവ സ്ഥലത്തു തന്നെ മരിച്ചു. മേഖലയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതായും യുവാക്കള്‍ അലക്ഷ്യമായാണു വാഹനം ഓടിക്കുന്നതെന്നും പ്രദേശവാസികള്‍ ആരോപിച്ചു
Read More » -
അടിവസ്ത്രം മാത്രം ധരിച്ച് കോളേജിലെത്തി; ഇറാനെ ഞെട്ടിച്ച് യുവതിയുടെ പ്രതിഷേധം
ടെഹ്റാന്: ഇറാനിലെ സ്ത്രീകളുടെ വസ്ത്രധാരണ നിബന്ധനയില്‍ പ്രതിഷേധിച്ച് യുവതി അടിവസ്ത്രം മാത്രം ധരിച്ച് കോളേജില്‍ നടന്നു. കഴിഞ്ഞ ദിവസമാണ് ഇറാനിലെ ഇസ്ലാമിക് ആസാദ് സര്‍വകലാശാലയില്‍ യുവതി വേറിട്ട രീതിയില്‍ പ്രതിഷേധിച്ചത്. സംഭവം ഇറാനിലെ ഭരണാധികാരികളെ ഞെട്ടിച്ചിരിക്കുകയാണ്. പ്രതിഷേധത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇതിനകം തന്നെ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. അടിവസ്ത്രം മാത്രം ധരിച്ച് നടന്ന യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുന്നതും വീഡിയോയിലുണ്ട്. മാനസിക വൈകല്യമുളളതുകൊണ്ടാണ് യുവതി വേറിട്ട രീതിയില്‍ എത്തിയതെന്നും നിലവില്‍ പൊലീസ് സ്റ്റേഷനില്‍ സുരക്ഷിതയാണെന്നും സര്‍വകലാശാല വക്താവ് അമീര്‍ മഹ്ജോബ് എക്സില്‍ കുറിച്ചു. അതേസമയം, യുവതിയുടേത് ബോധപൂര്‍വമായ പ്രതിഷേധമാണെന്ന് ചിലര്‍ സോഷ്യല്‍മീഡിയില്‍ പ്രതികരിച്ചു. കടുത്ത മതനിയമങ്ങളുളള ഇറാനില്‍ ഒരു സ്ത്രീയെ സംബന്ധിച്ചടത്തോളും പൊതുസമൂഹത്തില്‍ അല്പവസ്ത്രം ധരിച്ച് നടക്കുന്നത് ഭീതി ജനിപ്പിക്കുന്ന കാര്യമാണ്. പക്ഷെ യുവതിയുടെ പ്രതികരണം നിര്‍ബന്ധമായും ഹിജാബ് ധരിക്കണമെന്ന നിമയമത്തിനെതിരെയാണെന്നാണ് മ?റ്റൊരാള്‍ പ്രതികരിച്ചത്. ഹിജാബ് നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് 2022 സെപ്തംബറില്‍ പൊലീസ് കസ്റ്റഡിയിലായ ഇറാനിലെ കുര്‍ദിഷ് യുവതി മഹ്സാ…
Read More » -
പാലക്കാട് യൂത്ത് കോണ്‍ഗ്രസില്‍ വീണ്ടും രാജി; മണ്ഡലം പ്രസിഡന്റ് സിപിഎമ്മിലേക്ക്
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നതിനിടെ പാലക്കാട് യൂത്ത് കോണ്‍ഗ്രസില്‍ വീണ്ടും രാജി. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഹക്കീമാണ് രാജിവെച്ച് സിപിഎമ്മിനൊപ്പം ചേരുന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തി അദ്ദേഹം ചര്‍ച്ച നടത്തി. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭക്കെതിരായ സമരങ്ങളെ നേതാക്കള്‍ പ്രോത്സാഹിപ്പിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഏകാധിപത്യമാണ് കോണ്‍ഗ്രസില്‍. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി. സരിനെ പിന്തുണക്കും. നിരവധി പ്രവര്‍ത്തകര്‍ ഇപ്പോള്‍ തന്നെ പി. സരിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ?കൂടുതല്‍ പേര് കോണ്‍ഗ്രസ് വിടുമെന്നും അബ്ദുല്‍ ഹക്കീം മീഡിയവണിനോട് പറഞ്ഞു. പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെഎസ് യു മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന എ.കെ ഷാനിബ് നേരത്തേ പാര്‍ട്ടി വിട്ടിരുന്നു. പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിനും കോണ്‍ഗ്രസുമായി ഇടഞ്ഞതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുന്നത്.
Read More » -
മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശം: ‘കോണ്‍. നേതാവിന്റെ’ പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ കേസ്
തൃശൂര്‍: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പ്രസംഗത്തില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. ചേലക്കര പൊലീസാണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവ് വി ആര് അനൂപിന്റെ പരാതിയിലാണ് പൊലീസ് നടപടി. ചേലക്കരയിലെ ബിജെപി ഉപതെരഞ്ഞെടുപ്പ് കണ്വെന്ഷന് വേദിയിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശത്തിനെതിരെയായിരുന്നു പരാതി. പരാതിക്കാരനായ വി ആര് അനൂപിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. ഞായറാഴ്ച മാത്രം സുരേഷ് ഗോപിക്കെതിരെ രണ്ടുകേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ, പൂരനഗരയില്‍ ആംബുലന്‍സില്‍ വന്നതിന് സിപിഐ നേതാവിന്റെ പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് കേസെടുത്തത്. ആംബുലന്‍സ് യാത്രയില്‍ അഭിഭാഷകന്റെ പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.
Read More » -
നാണംകെടുത്തി പോലീസ് മെഡലുകളിലെ അക്ഷരപ്പിശാച്; അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി വിതരണംചെയ്ത പോലീസ് മെഡലുകളില്‍ വ്യാപക അക്ഷരത്തെറ്റുകളില്‍ ഉണ്ടായ സംഭവത്തില്‍ അന്വേഷണം. പോലീസ് ആസ്ഥാനത്തെ ഡി.ഐ.ജി സതീഷ് ബിനോയിയാണ് ഇതേക്കുറിച്ച് അന്വേഷണം നടത്തുക. ഡിജിപിയാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി വിതരണം ചെയ്ത പോലീസ് മെഡലുകളിലായിരുന്നു അക്ഷരത്തെറ്റുകളുണ്ടായത്. തിരുവനന്തപുരത്ത് ഭഗവതി ഏജന്‍സിയാണ് മെഡലുകള്‍ തയ്യാറാക്കിയത്. അക്ഷരത്തെറ്റ് വന്നതിനാല്‍ മുന്‍പ് മാറ്റിവെച്ചിരുന്ന മെഡലുകള്‍ വീണ്ടും നല്‍കിയെന്ന സംശയമുണ്ട്. ഒക്ടോബര്‍ 23-നാണ് ഇവര്‍ക്ക് മെഡലിനുള്ള ഓര്‍ഡര്‍ നല്‍കിയത്. 29-ന് മെഡലുകള്‍ കൈമാറി. തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ 264 ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിച്ചത്. ഇതില്‍ പകുതിയോളം മെഡലുകളില്‍ അക്ഷരപ്പിശകുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ പോലസ് മെഡന്‍’ എന്നാണ് എഴുതിയിരുന്നത്. അക്ഷരത്തെറ്റില്‍ കുടുങ്ങി പൊലീസ്; ഭാഷാദിനത്തില്‍ വിതരണം ചെയ്ത മെഡലുകളില്‍ വ്യാപക പിഴവ് ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് ഓരോ മെഡലും മുഖ്യമന്ത്രിക്ക് കൈമാറിയത്. ആ സമയംവരെയും മെഡലിലെ അക്ഷരപ്പിശക് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. മെഡല്‍ ലഭിച്ച…
Read More » -
കാണാതായ 21കാരിയുടെ മൃതദേഹം അയല്‍വാസിയുടെ പൂട്ടിയിട്ട മുറിയില്‍; പീഡനത്തിനിരയായെന്ന് സംശയം
ചണ്ഡീഗഡ്: പഞ്ചാബില്‍ കാണാതായ 21 വയസ്സുകാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ മൂന്നുദിവസത്തിനു ശേഷം കണ്ടെത്തി. അയല്‍വാസിയുടെ പൂട്ടിയിട്ട വീട്ടിലെ മുറിയില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. ലുധിയാനയിലെ ആസാദ് നഗറിലാണ് സംഭവം. യുവതി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ അയല്‍വാസിയായ വിശ്വനാഥിന്റെ പേരില്‍ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. യുവതിയെ കാണാതായ ദിവസം മുതല്‍ ഇയാള്‍ ഒളിവിലാണ്. യുവതിയുടെ മൃതദേഹത്തില്‍ പുറമേയ്ക്ക് പരുക്കുകള്‍ ഒന്നും കാണാനില്ലെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമെ മരണകാരണം പറയാന്‍ കഴിയൂവെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ 5 വര്‍ഷമായി യുവതിയുടെ കുടുംബം ആസാദ് നഗറില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഇവരുടെ തൊട്ടടുത്ത മുറിയിലാണ് വിശ്വനാഥ് താമസിച്ചിരുന്നത്. ഇയാള്‍ ഫഗ്വാരയിലെ ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനി ജീവനക്കാരനാണെന്നാണ് പറഞ്ഞിരുന്നതെന്നും യുവതിയുടെ പിതാവ് പറഞ്ഞു.
Read More »