NEWS

  • ഖലിസ്താന്റെ പ്രകടനത്തില്‍ പങ്കെടുത്തു; കനേഡിയന്‍ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

    ഒട്ടാവ: ബ്രാംപ്റ്റണില്‍ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം നടത്തിയ ഖലിസ്താന്‍ സംഘങ്ങളുടെ പ്രകടനത്തില്‍ പങ്കെടുത്ത കനേഡിയന്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. പീല്‍ റീജിയണല്‍ പോലീസിലെ സെര്‍ജന്റായ ഹരിന്ദര്‍ സോഹിയ്ക്കെതിരായാണ് നടപടി. ഞായറാഴ്ചയാണ് ഖലിസ്താനികള്‍ ക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം നടത്തിയത്. ക്ഷേത്രത്തിന് പുറത്ത് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഹരിന്ദര്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. ഖലിസ്താന്‍ കൊടിയുമായി ഹരിന്ദര്‍ നീങ്ങുന്നത് വീഡിയോകളില്‍ വ്യക്തമാണ്. പ്രകടനത്തില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും കേള്‍ക്കാം. 18 കൊല്ലമായി പോലീസ് സേനയില്‍ ജോലി ചെയ്യുകയാണ് ഹരിന്ദര്‍. സസ്പെന്‍ഷന് പിന്നാലെ ഹരിന്ദറിന് വധഭീഷണി ലഭിക്കുന്നതായും വാര്‍ത്തകളുണ്ട്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിഷയത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും പീല്‍ പോലീസ് വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, ക്ഷേത്രത്തിനുനേരേ ഖലിസ്താന്‍ അനുകൂലികളുടെ ആക്രമണമുണ്ടായതില്‍ കനേഡിയന്‍സര്‍ക്കാരിനെ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷമായി വിമര്‍ശിച്ചു. ഹിന്ദുക്ഷേത്രത്തിനുനേരേ മനഃപൂര്‍വം നടത്തിയ ആക്രമണത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ വിരട്ടാനുള്ള കാനഡയുടെ…

    Read More »
  • പ്രതിയെ പിടിക്കാന്‍ ബൈക്കില്‍ ‘ചേസിങ്’; ‘റീല്‍സ് റാണി’യായ വനിതാ എസ്‌ഐ ഉള്‍പ്പെടെ കാറിടിച്ച് മരിച്ചു

    ചെന്നൈ: മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനുള്ള യാത്രയ്ക്കിടെ കാറിടിച്ച് 2 വനിതാ പൊലീസുകാര്‍ക്ക് ദാരുണാന്ത്യം. മാധവാരം മില്‍ക്ക് കോളനി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജയശ്രീ (33), കോണ്‍സ്റ്റബിള്‍ നിത്യ (27) എന്നിവരാണു കൊല്ലപ്പെട്ടത്. ചെന്നൈതിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മേല്‍മറുവത്തൂരിനു സമീപമായിരുന്നു അപകടം. പ്രതിയെ പിടികൂടുന്നതിനായി ഇരുചക്ര വാഹനത്തില്‍ പുറപ്പെട്ട ഇരുവരെയും അമിത വേഗത്തില്‍ വന്ന കാര്‍ പിന്നില്‍ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ചെങ്കല്‍പെട്ട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കാര്‍ ഡ്രൈവര്‍ അന്‍പഴകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള താരമാണ് എസ്ഐ ജയശ്രീ. ബൈക്ക് ഓടിക്കുന്ന റീല്‍സുകളാണ് ജയശ്രീ കൂടുതലായും പങ്കുവയ്ക്കാറുള്ളത്. ഒടുവില്‍ മരണവും ബൈക്കപകടത്തില്‍ തന്നെ.

    Read More »
  • 101 ന്റെ നിറവില്‍ കുഞ്ഞൂഞ്ഞു സാര്‍ വിടചൊല്ലി; വേര്‍പാട് പിറന്നാള്‍ ഒരാഴ്ച മാത്രം അകലെയിരിക്കെ

    കോട്ടയം: പാലാ തീക്കോയിലും സമീപപ്രദേശങ്ങളിലുമുള്ള ഒരു തലമുറയ്ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ കോനുക്കുന്നേല്‍ ദേവസ്യാ സേവ്യര്‍ (101-കുഞ്ഞൂഞ്ഞു സാര്‍) യാത്രയായി. പ്രദേശത്ത് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് സൗകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി തീക്കോയി സെന്റ് മേരീസ് പള്ളി മുന്‍കൈയെടുത്ത് 80 വര്‍ഷം മുമ്പ് ആരംഭിച്ച കേംബ്രിഡ്ജ് സ്‌കൂളിലെ 3 അധ്യാപകരില്‍ അവസാന കണ്ണിയാണ് വിട പറഞ്ഞത്. കേംബ്രിഡ്ജ് സ്‌കൂള്‍ ആരംഭിച്ച വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തീക്കോയില്‍ സെന്‍്് മേരീസ് ഹൈസ്‌കൂള്‍ ആരംഭിക്കുന്നത്. കേംബ്രിഡ്ജ് സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ എറണാകുളം വരെ പോകേണ്ടി വന്നിരുന്നത് അക്കാലത്ത് സ്‌കൂളിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് തടസ്സമായി. തിക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ അക്കൗണ്ടന്റ് ആയി 40 വര്‍ഷത്തിലേറെ കുഞ്ഞൂഞ്ഞേട്ടന്‍ സേവനമനുഷ്ഠിച്ചു. ഇക്കാലയളവില്‍ പള്ളിയില്‍ സേവനമനുഷ്ഠിച്ചവരും പാലാ രൂപതയിലുമുള്ള വൈദികരുമായി വളരെ അടുത്ത ആത്മബന്ധമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പാലാ അസംപ്ഷന്‍ സിസ്റ്റേഴ്സിന് തിക്കോയില്‍ ഉണ്ടായിരുന്ന റബര്‍ എസ്റ്റേറ്റിന്റെ മേല്‍നോട്ടവും കുഞ്ഞൂഞ്ഞേട്ടനായിരുന്നു. മക്കളും കൊച്ചുമക്കളും പേരക്കുട്ടികളുമായി നാല് തലമുറയുടെ…

    Read More »
  • വൈക്കത്ത് ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിക്കൊന്നു, യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

       വൈക്കം മറവൻതുരുത്തിൽ ഭാര്യയെയും ഭാര്യയുടെ അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസിൽ കീഴടങ്ങി. ഒതേനാപുരം നിതീഷാണ് ഇരട്ട കൊലപാതകത്തിനു ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മറവന്തുരുത്ത് സ്വദേശികളായ ഗീത (58) മകൾ ശിവപ്രിയ (30 ) എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണം. ഇന്നലെ (തിങ്കൾ) വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. ശക്തമായ മഴ ഉണ്ടായിരുന്ന സമയത്തായിരുന്ന കൊലപാതകം നടന്നതെന്നാണ് സമീപവാസികള്‍ പറയുന്നു. സംഭവ സമയത്ത്  നിധീഷിൻ്റെയും ശിവപ്രിയയുടെയും 4 വയസുള്ള മകളും വീട്ടിൽ ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം നിധീഷ് കുട്ടിയെ സ്വന്തം വീട്ടിൽ കൊണ്ടുവിട്ടു. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മറവൻതുരുത്തിലെ ശിവപ്രിയയുടെ വീട്ടിൽ വച്ചാണ് സംഭവം. നീതിഷിന്റെ ശരീരത്തിലെ പരിക്കുകള്‍ കണ്ട് വീട്ടുകാര്‍ തിരക്കിയപ്പോഴാണ് നിതീഷ് കൊലപാതകവിവരം അവരെ അറിയിച്ചതും സ്റ്റേഷനില്‍ എത്തി കീഴടങ്ങിയതും. ജില്ലാ പൊലീസ് മേധാവി ഉള്‍പ്പടെ സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് …

    Read More »
  • ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ‘ ലോട്ടറിയടിച്ചത്’ പ്രവാസി മലയാളിക്ക്; പ്രിന്‍സിന് കിട്ടുക 46 കോടി രൂപ

    അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിയെ തേടിയെത്തിയത് 46 കോടി രൂപ (20 ദശലക്ഷം ദിര്‍ഹം). ഇന്നലെയായിരുന്നു നറുക്കെടുപ്പ് നടന്നത്. പ്രിന്‍സ് സെബാസ്റ്റ്യന്‍ കോലശ്ശേരി എന്നയാള്‍ക്കാണ് സമ്മാനം ലഭിച്ചത്. ഷാര്‍ജയില്‍ ഭാര്യയ്ക്കൊപ്പമാണ് പ്രിന്‍സ് താമസിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രിന്‍സ് ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. ഇപ്പോഴാണ് ഭാഗ്യദേവത കടാക്ഷിച്ചതെന്ന് മാത്രം. എഞ്ചിനിയറായ പ്രിന്‍സ് കഴിഞ്ഞ എട്ടുവര്‍ഷമായി യു എ ഇയിലാണ് താമസിക്കുന്നത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനമടിച്ച സന്തോഷത്തിലാണ് പ്രിന്‍സും കുടുംബവും. സമ്മാനം ലഭിച്ച വിവരം സുഹൃത്തുക്കളില്‍ നിന്നാണ് പ്രിന്‍സ് അറിഞ്ഞത്. എന്നാല്‍ വിശ്വസിച്ചില്ല. ഷോ അവതാരകരായ റിച്ചാര്‍ഡില്‍ നിന്നും ബ്രാച്ചയില്‍ നിന്നും ഫോണ്‍ കോള്‍ ലഭിച്ചതോടെയാണ് സുഹൃത്തുക്കള്‍ പറഞ്ഞത് സത്യമാണെന്ന് തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞതും സന്തോഷം കൊണ്ട് വാക്കുകള്‍ കിട്ടാത്ത അവസ്ഥയിലായി പ്രിന്‍സ്. കുട്ടികളുടെ ആവശ്യങ്ങള്‍ക്കായും ഇന്ത്യയിലെ തന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനും വേണ്ടി കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം മാറ്റിവയ്ക്കുമെന്ന് പ്രിന്‍സ് വ്യക്തമാക്കി. ‘197281’ എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനമടിച്ചത്. തന്റെ…

    Read More »
  • കൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസ്: മൂന്ന് പ്രതികള്‍ കുറ്റക്കാര്‍, ഒരാളെ വെറുതേവിട്ടു

    കൊല്ലം: കളക്ടറേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍. പ്രതികളില്‍ ഒരാളെ കോടതി കുറ്റവിമുക്തനാക്കി. നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാന്‍ (27) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളത്. ഷംസുദ്ദീന്‍ എന്നയാളെയാണ് കോടതി വെറുതേവിട്ടത്. കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് നവംബര്‍ നാലിന് വിധിപറഞ്ഞത്. കേസിന്റെ വിചാരണ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷാവിധി കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കും. 2016 ജൂണ്‍ 15-ന് രാവിലെ കൊല്ലം കളക്ടറേറ്റ് വളപ്പിലെ ഉപയോഗിക്കാതെ കിടന്ന ജീപ്പിലായിരുന്നു സ്ഫോടനം നടന്നത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്‌ളീഡര്‍ സേതുനാഥും പ്രതിഭാഗത്തിനുവേണ്ടി കുറ്റിച്ചല്‍ ഷാനവാസും ഹാജരായി.

    Read More »
  • അമ്മ മരിച്ചപ്പോള്‍ പോലും കാണാന്‍ വന്നില്ല; പാലക്കാട്ടേക്ക് പ്രചാരണത്തിനില്ല: കൃഷ്ണകുമാറിനെതിരേ തുറന്നടിച്ച് സന്ദീപ് വാരിയര്‍

    പാലക്കാട്: അപമാനം നേരിട്ട പാലക്കാട്ടേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് ബിജെപി നേതാവ് സന്ദീപ് ജി. വാരിയര്‍. യുവമോര്‍ച്ചയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്റെ വാദം ശരിയല്ല. തന്റെ അമ്മ മരിച്ചപ്പോള്‍ പോലും കൃഷ്ണകുമാര്‍ കാണാന്‍ വന്നില്ല. താന്‍ സംസ്ഥാന ഭാരവാഹിയായി ഇരിക്കുന്ന കാലമായിട്ടും, തന്റെ അമ്മയുടെ മൃതദേഹത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും ആരും വച്ചില്ല എന്നത് മറന്നുപോകരുതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ സന്ദീപ് വ്യക്തമാക്കി. സമൂഹമാധ്യമത്തിലെ കുറിപ്പിന്റെ പ്രസക്തഭാഗങ്ങള്‍: ” ഈ അവസരത്തില്‍ കാര്യങ്ങള്‍ മുഴുവന്‍ തുറന്നു പറയാന്‍ ഞാന്‍ തയാറല്ല. പ്രിയ സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ ഏട്ടന് വിജയാശംസകള്‍. കൃഷ്ണകുമാര്‍ ഏട്ടന്‍ ഇന്നലെ ചാനലില്‍ പറയുന്നത് കേട്ടു ഞാനും സന്ദീപും യുവമോര്‍ച്ച കാലം മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതാണെന്ന്. ഏട്ടാ, നമ്മള്‍ ഒരിക്കലും യുവമോര്‍ച്ചയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. ഏട്ടന്‍ എപ്പോഴെങ്കിലും എന്റെ വീട് കണ്ടിട്ടുണ്ടോ? എന്റെ അമ്മ രണ്ടു വര്‍ഷം മുന്‍പ് ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍, അന്ന് ഞാന്‍…

    Read More »
  • അഞ്ചുദിവസം കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. നവംബര്‍ നാലുമുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ ഒറ്റപ്പെട്ട ശക്തമായ മഴയായിരിക്കും ലഭിക്കുക എന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

    Read More »
  • ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’; സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്സാപ്പ് ഗ്രൂപ്പ്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിനെ ചൊല്ലി വിവാദം. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസ് അഡ്മിനായുള്ള ഗ്രൂപ്പാണ് വിവാദത്തിലായത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. തന്റെ ഫോണ്‍ ഹാക്ക് ചെയ്താണെന്നും സൈബര്‍ പൊലീസില്‍ പരാതി നല്‍കിയെന്നും ഗോപാലകൃഷ്ണന്‍ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം പെട്ടെന്ന് ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്. ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ എന്നാണ് ഗ്രൂപ്പിന്റെ പേര്. സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം അംഗങ്ങളാണ്. വിവാദമായതിന് പിന്നാലെ അതിവേഗം ഗ്രൂപ്പ് ഡിലീറ്റാക്കി. ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ചിലര്‍ ഉദ്യോഗസ്ഥര്‍ ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്റെ ആശങ്ക ഗോപാലകൃഷ്ണന്‍ ഐഎഎസിനെ അറിയിച്ചെന്നാണ് വിവരം. അതിന് ശേഷം ഗ്രൂപ്പില്‍ അംഗങ്ങളാക്കപ്പെട്ടവര്‍ക്ക് ഗോപാലകൃഷ്ണന്റെ സന്ദേശമെത്തി. തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്തുവെന്നായിരുന്നു അത്. ഫോണില്‍ ഉള്ള നമ്പറുകള്‍ ചേര്‍ത്ത് 11 ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നായിരുന്നു സന്ദേശം. മാന്വലി ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്തെന്നും ഉടന്‍ ഫോണ്‍ മാറ്റുമെന്നുമായിരുന്നു സഹപ്രവര്‍ത്തകര്‍ക്ക്…

    Read More »
  • വിദേശ വനിതകളെ ഉപദ്രവിക്കാന്‍ ശ്രമം; അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ കല്ലേറ്, ജീപ്പില്‍ കയറ്റിയ പ്രതിയെ മോചിപ്പിച്ചു

    കൊച്ചി: മട്ടാഞ്ചേരിയില്‍ പൊലീസുകാരെ ആക്രമിച്ച സംഭവത്തില്‍ 12 പേര്‍ക്കെതിരെ കേസ്. വിദേശ വനിതകളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസുകാര്‍ക്ക് നേരെ അക്രമി സംഘം കല്ലെറിയുകയായിരുന്നു. ഇന്നലെ അര്‍ധരാത്രി കല്‍വത്തി പാലത്തിന് സമീപമായിരുന്നു സംഭവം. സംഭവത്തില്‍ വിദേശ വനിതകള്‍ പരാതി നല്‍കിയിട്ടില്ല. പൊലീസുകാരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വിദേശവനിതകളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന വിവരം മട്ടാഞ്ചേരി പൊലീസില്‍ സ്റ്റേഷനിലാണ് ലഭിച്ചത്. പിന്നാലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ രണ്ട് പേര്‍ പരാതി അന്വേഷിക്കാനായി അവിടേക്ക് എത്തുന്നു. സ്ഥലത്തെത്തിയ പൊലീസിന് നേരെ യുവാക്കള്‍ അസഭ്യം പറഞ്ഞതോടെ പൊലീസുകാര്‍ യുവാക്കളോട് പ്രദേശത്ത് നിന്ന് പോകാന്‍ പറഞ്ഞു. എന്നാല്‍ പൊലീസുകാര്‍ക്ക് നേരെ സംഘം കല്ലെറിഞ്ഞു. സംഭവത്തിന് പിന്നാലെ കൂടുതല്‍ പൊലീസുകാര്‍ എത്തി മുഖ്യപ്രതിയെ പിടികൂടി. പൊലീസ് ജീപ്പിലേക്ക് കയറ്റിയ പ്രതിയെ മാതാപിതാക്കളും സഹോദരനുമെത്തി ആക്രമിച്ച് കൊണ്ടുപോയെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ 12 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണം ആരംഭിച്ചെങ്കിലും നിലവില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതികള്‍ എല്ലാവരും…

    Read More »
Back to top button
error: