Breaking NewsIndiaKeralaLead NewsLocalNEWSNewsthen Specialpolitics
കൊല്ലത്ത് സിപിഎമ്മില്‍ നിന്ന് കൂട്ട കൊഴിഞ്ഞുപോക്ക് ; അമ്പതിലേറെ പേര് പാര്‍ട്ടി വിട്ടു ; ഇറങ്ങിപ്പോന്നത് ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റുമടക്കമുള്ളവര്‍

കൊല്ലം: കൊല്ലത്ത് സിപിഎമ്മില്‍ നിന്ന് കൂട്ടക്കൊഴിഞ്ഞുപോക്ക്.
അമ്പതിലധികം പേര് സിപിഎം വിട്ടു.
കൊല്ലം കുന്നത്തൂരിലാണ് സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ട് ഇത്രയധികം പേര് ഒറ്റയടിക്ക് പാര്‍ട്ടി വിട്ടിരിക്കുന്നത്. ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റ് കെ.വത്സലകുമാരിയും അടക്കമുള്ളവരാണ് പാര്‍ട്ടി വിട്ടത്. കുന്നത്തൂര്‍ പഞ്ചായത്തിലെ പുത്തനമ്പലം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുളള തര്‍ക്കമാണ് ഇത്രയധികം പേരുടെ ഇറങ്ങിപ്പോക്കിന് വഴിവെച്ചത്. സാമ്പത്തിക തിരിമറിയില്‍ വിജിലന്‍സ് കേസുളളയാളെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന് ആരോപിച്ചാണ് പാര്‍ട്ടിയിലെ പൊട്ടിത്തെറി.






