പ്രതിപക്ഷ നേതാവാകാന്‍ സമ്മതം മൂളി തേജസ്വി ; സമ്മതിപ്പിച്ചത് ലാലു പ്രസാദ് യാദവ് ; തോല്‍വിയുടെ ഉത്തരവാദിത്വമെല്ലാം ഏറ്റെടുക്കുന്നുവെന്നും തേജസ്വി

പാറ്റ്‌ന: ബീഹാര്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവാകാന്‍ സമ്മതം മൂളി തേജസ്വി യാദവ്.
കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് തേജസ്വി യാദവ് പ്രതിപക്ഷ നേതാവാകാന്‍ തയ്യാറാകുന്നില്ലെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിതാവും ആര്‍ജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ തേജസ്വി ഒടുവില്‍ സമ്മതിക്കുകയായിരുന്നുവത്രെ.
തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി തേജസ്വി പറഞ്ഞു.
ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ വളരെയധികം ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും പാര്‍ട്ടി യോഗത്തില്‍ അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ യുവ നേതാവിനെ പിന്തുണയ്ക്കുകയും അദ്ദേഹത്തോടൊപ്പം നില്‍ക്കുമെന്നും വ്യക്തമാക്കി. ആര്‍ജെഡിയുടെ മോശം പ്രകടനത്തിന് സഞ്ജയ് യാദവിനെ ലക്ഷ്യം വയ്ക്കുന്നത് തെറ്റാണെന്നും അതിന് അദ്ദേഹം ഉത്തരവാദിയല്ലെന്നും യോഗത്തില്‍ തേജസ്വി പറഞ്ഞു.






