NEWS

  • മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ അമേരിക്ക; നടന്നത് ഗുരുതര മനുഷ്യാവകാശ ലംഘനം

    ഡല്‍ഹി: മണിപ്പൂര്‍ വംശീയകലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച്‌ അമേരിക്ക. മണിപ്പൂര്‍ കലാപം പൊട്ടിപ്പുറപ്പെട്ടശേഷം കുക്കി- മെയ്തെയ് വിഭാഗങ്ങള്‍ക്കെതിരെ വലിയ തോതില്‍ മനുഷ്യാവകാശ ലംഘനം നടന്നതായി അമേരിക്കയുടെ വിദേശകാര്യ വകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ഭീഷണി നേരിടുകയാണെന്നും റിപ്പോർട്ടിലുണ്ട്.  യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്‍റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. മണിപ്പൂരിലെ വര്‍ഗീയസംഘര്‍ഷത്തിന് പിന്നാലെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ നവംബര്‍ വരെയുള്ള ആറ് മാസത്തിനിടെ ഏകദേശം 175 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് കണക്ക്.എന്നാൽ കലാപം തടയാനും മാനുഷിക സഹായം നല്‍കാനും  കേന്ദ്ര സര്‍ക്കാർ തയാറായില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ വേഗത്തിലാക്കാനും അക്രമ പ്രവർത്തനങ്ങള്‍ അന്വേഷിക്കാനും കുറ്റവാളികളെ പിടികൂടാനും സമയബന്ധിതമായി നടപടി സ്വീകരിക്കാനും യുഎന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

    Read More »
  • ആയിരം കടന്ന് കൊക്കോവില !!

    ഇടുക്കി: സംസ്ഥാനത്ത്‌ ഉണക്ക കൊക്കോവില ആയിരം കടന്നു. കേരളത്തിൽ കൊക്കോകൃഷി വ്യാപകമായിട്ടുള്ള ഇടുക്കിയില്‍ ഇന്നലെ വ്യാപാരം നടന്നത് 1,010 രൂപയ്ക്കാണ്. ചരക്ക് വരവ് കുറഞ്ഞതോടെ വില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന. ആഫ്രിക്കയിലെ കൃഷിനാശവും ചോക്ലേറ്റ് കമ്ബനികളില്‍ നിന്നുള്ള ആവശ്യകത കൂടിയതുമാണ് കൊക്കോയുടെ തലവര മാറ്റിയത്.  കൊക്കോ ആഗോള ഉത്പാദനത്തിന്റെ 70 ശതമാനത്തിലേറെയും ആഫ്രിക്കയില്‍ നിന്നാണ്. ഈ രാജ്യങ്ങളില്‍ അപ്രതീക്ഷിതമായി ഉത്പാദനം ഇടിഞ്ഞതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണം. കനത്ത മഴയില്‍ വലിയതോതില്‍ കൃഷിനാശം ഈ രാജ്യങ്ങളില്‍ സംഭവിച്ചിരുന്നു. ഐവറികോസ്റ്റില്‍ സ്വര്‍ണഖനനത്തിനായി കൊക്കോ കൃഷി നശിപ്പിച്ചതിനൊപ്പം ബ്ലോക്ക്‌പോട് രോഗവും പ്രതിസന്ധി വര്‍ധിപ്പിച്ചു.  കുരങ്ങ്, അണ്ണാന്‍, എലി തുടങ്ങിയവയുടെ ശല്യം വര്‍ധിച്ചതാണ് കേരളത്തിൽ കര്‍ഷകരെ  കൊക്കോ കൃഷിയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.ഓരോ ആഴ്ചയും വരുമാനം ലഭിക്കുമെന്നതിനാല്‍ പല ഇടത്തരം കുടുംബങ്ങളുടെയും താങ്ങായിരുന്നു ഒരുകാലത്ത് കൊക്കോ. വില റെക്കോഡ് വേഗത്തില്‍ ഉയര്‍ന്നതോടെ കേരളത്തില്‍ കൊക്കോകൃഷി വീണ്ടും സജീവമായിട്ടുണ്ട്. കര്‍ഷകര്‍ കൊക്കോയ്ക്ക് കൂടുതല്‍ പരിചരണം നല്‍കാന്‍ തുടങ്ങിയതോടെ…

    Read More »
  • കൊച്ചി ഹാർബർ ടെർമിനസ് റയിൽവെ സ്റ്റേഷൻ വികസിപ്പിക്കണം

    കൊച്ചി: എറണാകുളം ജംഗ്ഷൻ റയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോം പ്രശ്നങ്ങളും സ്ഥല സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം ബുദ്ധിമുട്ടുന്ന സമയത്തും മറ്റൊരു റെയിൽവേ സ്റ്റേഷൻ ആളും ആരവവും ഒഴിഞ്ഞു കൊച്ചിയിൽ തന്നെയുണ്ട് – കൊച്ചി ഹാർബർ ടെർമിനസ് സ്റ്റേഷൻ. ഒരുകാലത്ത് ട്രെയിനുകൾ സർവീസ് നടത്തിയിരുന്ന ഈ‌ സ്റ്റേഷനിൽ യാത്ര ട്രെയിനുകൾ  ഓപ്പറേറ്റ് ചെയ്യാൻ പറ്റുന്ന എല്ലാ സൗകര്യങ്ങളും ഇന്നുമുണ്ട്. ഇവിടേക്കുള്ള ഇലക്ട്രിഫിക്കേഷൻ  നടപടികൾ എത്രയും വേഗം കൈകൊള്ളൂകയും , 24 കോച്ചുകളേ ഉൾകൊള്ളാൻ കഴിയുന്ന വിധം പ്ലാറ്റ്ഫോമുകൾക്ക് നീളം വർദ്ധിപ്പിക്കൂകയും ചെയ്താൽ  എറണാകുളം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന കുറച്ച് സർവ്വീസുകൾ കൊച്ചി ഹാർബർ ടെർമിനസിലേക്ക് മാറ്റാം ആവശ്യമെങ്കിൽ ഇപ്പോളുള്ള രണ്ട് പ്ലാറ്റ്ഫോമുകൾക്ക് പുറമേ രണ്ടു പ്ലാറ്റ്ഫോമുകൾ കൂടി പണിയാനുള്ള സ്ഥലസൗകര്യങ്ങളും ഇവിടെ ഉണ്ട്. അങ്ങനെയെങ്കിൽ കൂടുതൽ പുതിയ സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യാനും നിലവിൽ എറണാകുളം ജംഗ്ഷനിലെ കുറേ ട്രെയിനുകൾ കൊച്ചി ഹാർബറിലേക്ക് നീട്ടി ജംഗ്ഷനിലെ  തിരക്ക് കുറക്കാനും സാധിക്കും. കൊച്ചിൻ ഹാർബർ ടെർമിനസ് സ്റ്റേഷനിലേക്കുള്ള…

    Read More »
  • ചെന്നൈ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതി മരിച്ച നിലയിൽ

    ചെന്നൈ: സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റെയിവേസ്റ്റേഷനിലെ ഒന്നാംനിലയിലെ ഓഫീസർമാരുടെ വിശ്രമമുറിയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുമ്ബ് സ്റ്റാൻഡില്‍ കഴുത്തില്‍ ഷാളിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം. ഇതിനു സമീപത്തായി കറൻസി നോട്ടുകള്‍ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. 26 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • ടൂറിസത്തിൻ്റെ പേരിൽ ഡ്രൈ ഡേ പിൻവലിക്കാൻ നീക്കം: ബിവറേജ് ശാലകൾക്ക് ലേലം,  കേരളത്തിൽ മദ്യം ഒഴുകും

         എല്ലാമാസവും 1-ാം തീയതിയിലെ മദ്യനിരോധനം   പിൻവലിക്കാൻ ആലോചന. വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്നാണ് കണ്ടെത്തൽ. കൂടാതെ, ഇത് ദേശീയ- അന്തർദേശീയ കോൺഫറൻസുകളിൽനിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനും കാരണമാകും. മാത്രമല്ല ബിവറേജ് വിൽപ്പനശാലകൾ ലേലംചെയ്യുക, മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സംസ്ഥാന സർക്കാരിൻ്റെ പരിഗണനയിലുണ്ട്. സർക്കാർ  വരുമാനം വർദ്ധിപ്പിക്കാനുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ പരിഗണിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഈ നിർദ്ദേശത്തെക്കുറിച്ച് ഉടൻ കരടുരേഖ സമർപ്പിക്കണമെന്നാണ് നിർദേശം. ഇതിന് ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തി. മൈക്രോ വൈനറികൾ പ്രോത്സാഹിപ്പിക്കും. മസാലചേർത്ത വൈനുകൾ ഉൾപ്പെടെയുള്ളവ തയ്യാറാക്കാനുള്ള സാധ്യതകളും പരിശോധിക്കും. നിർദേശങ്ങൾ സമർപ്പിക്കാൻ കൃഷിവകുപ്പ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. വരുമാനവർധനയ്ക്കുള്ള ശുപാർശകളിൽ വീഞ്ഞുനിർമാണം പ്രോത്സാഹിപ്പിക്കാൻ പിന്തുണ നൽകണമെന്നാണ് നിർദേശം. ഹോർട്ടി വൈനിന്റെയും മറ്റു വൈനുകളുടെയും ഉത്‌പാദനം പ്രോത്സാഹിപ്പിക്കും. കയറ്റുമതിക്കും ചില്ലറ വിൽപ്പനവിപണികൾക്കുമായി മധുരപലഹാരങ്ങളും കേക്കുകളും നിർമിക്കാൻ ഉപയോഗിക്കുന്ന മദ്യഉത്‌പന്നങ്ങൾക്കും…

    Read More »
  • അസി. പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ; പരവൂർ കോടതിയിലെ ഡിഡിപി അബ്ദുൾ ജലീലും എപിപി ശ്യാം കൃഷ്ണയും അറസ്റ്റിൽ

        കൊല്ലം പരവൂരിൽ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. പരവൂർ കോടതിയിലെ ഡി.ഡി.പി അബ്ദുൾ ജലീൽ, എ.പി.പി ശ്യാം കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു. ആത്മഹത്യാ പ്രേരണാക്കുറ്റമാണ് പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയത്. ഇരുവരെയും നേരത്തെ സസ്​പെൻഡ് ചെയ്തിരുന്നു. തൊഴിലിടത്തിലെ മാനസിക പീഡനമെന്ന ആരോപണം കണക്കിലെടുത്താണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയത്. കേസിൽ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു എന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അനീഷയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടത്.

    Read More »
  • 7-ാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ; 38കാരൻ അറസ്റ്റിൽ

     പാലക്കാട് ജില്ലയിലെ കൂറ്റനാട്  7-ാം  ക്ലാസ് വിദ്യാർഥി സത്യനാരായണൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നെല്ലിക്കാട്ടിരി പെട്ടിക്കട സ്വദേശി മണികണ്ഠനെ (38) ആണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾക്കെതിരെ ഐപിസി 305 വകുപ്പ് പ്രകാരം വധശിക്ഷയോ ജീവപര്യന്തം ശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാർച്ച് 9നാണ് മുല്ലക്കൽ പ്രീതിയുടെ മകൻ 12 വയസുള്ള സൂര്യനാരായണൻ ആത്മഹത്യ ചെയ്തത്. വീടിന്‍റെ മുകൾനിലയിലേക്ക് പോയ സൂര്യനാരായണനെ വിളിച്ചിട്ടും വിളി കേൾക്കാതിരുന്നതോടെ നോക്കാനെത്തിയ അമ്മയാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കാണുന്നത്. ഉടൻ തന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സൂര്യനാരായണൻ ജീവനൊടുക്കുന്നതിന് മുൻപായി രണ്ട് പേർ വീട്ടിൽ വന്ന് വളർത്തു മീനിനെ കാണാതായതുമായി ബന്ധപ്പെട്ട് ബഹളം വെച്ചിരുന്നുവെന്നും അമ്മ പറഞ്ഞു. വന്നവർ തിരികെ പോയതിന് പിന്നാലെ വീടിന് മുകളിലെ മുറിയിലേക്ക് പോയ കുട്ടിയെ പിന്നീട് വിളിച്ചിട്ടും വരാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ്…

    Read More »
  • ബസ് കണ്ടക്ടർ ജീവനൊടുക്കി, വീട്ടിനടുത്ത പറമ്പില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്

       കാസര്‍കോട്:  മുള്ളേരിയ കുമ്പള – റൂടിലോടുന്ന ബസിന്റെ കണ്ടക്ടറെ വീടിന്  സമീപം  മരിച്ച നിലയില്‍ കണ്ടെത്തി. സീതാംഗോളി പള്ളത്തടുക്കയിലെ ബാബു ഭണ്ഡാരി – സീതാ ദമ്പതികളുടെ മകൻ ടി ദിനേശ് (53) ആണ് മരിച്ചത്. രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടയിലാണ്, പുലര്‍ച്ചെ ഒരു മണിയോടെ വീട്ടിനടുത്തുള്ള പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസെത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ജലജ. മക്കള്‍: ക്ഷമ, പൂജാലക്ഷ്മി, ശ്രീജിത്ത്.

    Read More »
  • ഞെട്ടരുത്: ‘മിസ് എ.ഐ’ സൗന്ദര്യറാണിപ്പട്ടത്തിനു വേണ്ടി മത്സരിക്കാന്‍ റെഡിയായി എ.ഐ സുന്ദരികള്‍, വിജയിക്ക് 5000 യു.എസ് ഡോളര്‍ സമ്മാനം

        ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിൻ്റെ അത്ഭുതങ്ങൾ ലോകത്തെ അനുനിമിഷം വിസ്മയിപ്പിക്കുന്നു.  ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ സൃഷ്ടിച്ച വാര്‍ത്താ അവതാരകര്‍ പോലും നമ്മെ ഞെട്ടിപ്പിക്കുന്നു. എങ്കിലിതാ, കൂടുതല്‍ ഞെട്ടാന്‍ തയ്യാറായിക്കോ. നിര്‍മിതബുദ്ധി ജന്മം നല്‍കുന്ന ‘എ ഐ മോഡലുകള്‍’ക്കായി സൗന്ദര്യ മത്സരം സംഘടിപ്പിക്കുകയാണ്. വേള്‍ഡ് എ.ഐ ക്രിയേറ്റര്‍ അവാര്‍ഡ്സ് ആണ് ‘മിസ് എ ഐ’ മത്സരം സംഘടിക്കുന്നത്. മികച്ച എ ഐ ഇന്‍ഫ്‌ളുവന്‍സറെയും മത്സരത്തില്‍ തിരഞ്ഞെടുക്കും. ലോകത്തെ ആദ്യ എ.ഐ സൗന്ദര്യ മത്സരമാണിത്. ഈ മാസം അവസാനമായിരിക്കും മത്സരം നടക്കുക. എന്‍ട്രികള്‍ സ്വീകരിച്ച് തുടങ്ങി. മേയ് 10നാണ് ഫലപ്രഖ്യാപനം. കിടിലന്‍ സമ്മാന തുകയും വിജയികള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. വിജയിക്ക് 5000 യുഎസ് ഡോളര്‍ അഥവാ നാലുലക്ഷം രൂപയാണ് സമ്മാനം. ഈ തുക എ ഐ മോഡലിനെ നിര്‍മിച്ച വ്യക്തിക്ക് (കമ്പനി) കൈമാറും. സൗന്ദര്യം, സൃഷ്ടിക്കു പിന്നിലെ സാങ്കേതിക മികവ്, സമൂഹമാധ്യമങ്ങളിലെ ജനപ്രിയത, ആരാധകരുമായുള്ള ഇടപെടല്‍ എല്ലാം തന്നെ ‘മിസ് എ ഐ’ മത്സരത്തില്‍ വിലയിരുത്തപ്പെടും.…

    Read More »
  • പാലക്കാട് സൂര്യതാപമേറ്റ് മധ്യവയസ്കൻ മരിച്ചു

    പാലക്കാട്: പുത്തന്നൂരില്‍ സൂര്യതാപമേറ്റ് മധ്യവയസ്കൻ മരിച്ചു. കുത്തനൂർ പനയങ്കടം വീട്ടില്‍ ഹരിദാസനാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ വീടിന് സമീപം കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മരണകാരണം സൂര്യതാപമാണെന്ന സ്ഥിരീകരണമുള്ളത്. മദ്യപിച്ചശേഷം വെയിലത്ത് കിടക്കുകയായിരുന്നുവെന്നാണ് സൂചന.അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

    Read More »
Back to top button
error: