NEWS

  • 69 കൊല്ലം ഇന്ത്യയില്‍, ഇനി പാകിസ്ഥാനില്‍ മിടിക്കും ആ ഹൃദയം

    ചെന്നൈ: ഡല്‍ഹി സ്വദേശിനിയായ 69 കാരിയുടെ ഹൃദയം അതിര്‍ത്തികള്‍ക്കപ്പുറമുള്ള ആയിഷ റഷാന്‍ എന്ന പാകിസ്ഥാനി പെണ്‍കുട്ടിയിലൂടെയാകും ഇനി മിടിക്കുക. ചെന്നൈയില്‍ നടന്ന ശസ്ത്രക്രിയയിലൂടെയാണ് ഹൃദയം മാറ്റിവെച്ചത്. പാകിസ്ഥാനിലെ കറാച്ചി സ്വദേശിയാണ് ആയിഷ റഷാനെന്ന പത്തൊമ്പതുകാരി. ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ഡല്‍ഹിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 69 വയസ്സുകാരിയുടെ ഹൃദയമാണ് റഷാന് ലഭിച്ചത്. ഹൃദയത്തെയോ ശ്വാസകോശത്തെയോ ബാധിക്കുന്ന മാരകമായ അസുഖമുള്ളവര്‍ക്കുള്ള ലൈഫ് സപ്പോര്‍ട്ട് സിസ്റ്റമായ ഇ.സി.എം.ഒ ഉപയോഗിച്ച് വരുകയായിരുന്നു റഷാന്‍. ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് 2019ലാണ് റഷാന്‍ ആദ്യമായി ഇന്ത്യയിലെത്തുന്നത്. ഹൃദയത്തിലെ ഒരു വാല്‍വില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്നാണ് പൂര്‍ണ്ണ ഹൃദയ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വേണ്ടിവന്നത്. ആശുപത്രിയും ചെന്നൈ ആസ്ഥാനമായുള്ള ഐശ്വര്യം ട്രസ്റ്റും ചേര്‍ന്നാണ് ശശസ്ത്രക്രിയയ്ക്ക് ചെലവായ 35 ലക്ഷം രൂപ വഹിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാര്‍ട്ട് ആന്‍ഡ് ലങ് ട്രാന്‍സ്പ്ലാന്റ് ഡയറക്ടര്‍ ഡോ. കെ. ആര്‍. ബാലകൃഷ്ണന്‍, കോ-ഡയറക്ടര്‍ ഡോ.സുരേഷ് റാവു എന്നിവര്‍…

    Read More »
  • 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

    തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 519 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. പാലക്കാട് വിറ്റ PZ 835041എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ മലപ്പുറത്ത് വിറ്റ PT 100777 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കുകയോ ചെയ്യണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്.

    Read More »
  • ”ഇ.പിയുമായി ജാവദേക്കര്‍ ചര്‍ച്ച നടത്തി; സഹായിച്ചാല്‍ ലാവലിന്‍ കേസ് ഒതുക്കാമെന്ന് ഉറപ്പുനല്‍കി”

    തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ബിജെപിയുമായി ചര്‍ച്ചനടത്തിയെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ദല്ലാള്‍ നന്ദകുമാര്‍. ഇ.പി. ജയരാജനേയും തന്നേയും മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ വന്നുകണ്ടെന്നും ഇടതിന്റെ സഹായമുണ്ടെങ്കില്‍ ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന് അദ്ദേഹം ഇ.പിയോട് പറഞ്ഞതായും നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഞങ്ങള്‍ക്ക് കേരളത്തില്‍ രക്ഷയില്ലെന്ന് ജാവദേക്കര്‍ പറഞ്ഞപ്പോള്‍ രക്ഷയില്ലെന്ന് ഇ.പി മറുപടി നല്‍കി. എന്നാല്‍, ബിജെപിയെ സഹായിച്ചാല്‍ പകരമായി എസ്എന്‍സി ലാവലിന്‍ കേസ് ഞങ്ങള്‍ ഇല്ലാതാക്കുമെന്നും സ്വര്‍ണക്കള്ളക്കടത്ത് കേസ് അവസാനിപ്പിക്കുമെന്നും ജാവദേക്കര്‍ ജയരാജന് ഉറപ്പുകൊടുത്തു. അഡ്ജസ്റ്റ്‌മെന്റിന് വിധേയമാകാമോയെന്നും അമിത് ഷാ വന്ന് ഇക്കാര്യങ്ങളില്‍ ഉറപ്പുതരുമെന്നും ജാവദേക്കര്‍ ഇ.പിയോട് പറഞ്ഞതായും നന്ദകുമാര്‍ ആരോപിച്ചു. ‘വൈദേകം’ റിസോര്‍ട്ടിനേക്കുറിച്ചുള്ള പരാമര്‍ശമുണ്ടായപ്പോള്‍, ആ വിഷയത്തില്‍ തനിക്ക് ഒന്നും പേടിക്കാനില്ലെന്നും അക്കാര്യം പറഞ്ഞ് വിലപേശല്‍ വേണ്ടെന്നും ഇ.പി പറഞ്ഞു. ഇതോടെ സുരേഷ് ഗോപിയെ എങ്ങനെയെങ്കിലും ജയിപ്പിച്ചെടുക്കണമെന്ന് ജയരാജനോട് ജാവദേക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍, അത് കേരളത്തില്‍ നടക്കില്ലെന്ന് ഇ.പി വ്യക്തമാക്കി.…

    Read More »
  • ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; പാലക്കാട് ഉഷ്ണതരംഗ മുന്നറിയിപ്പ്

    തിരുവനന്തപുരം: ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാര്‍മേഘം കണ്ടുതുടങ്ങുമ്പോള്‍ മുതല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, പാലക്കാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 2024 ഏപ്രില്‍ 25 മുതല്‍ 27 വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്നു വകുപ്പ് അറിയിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. 2024 ഏപ്രില്‍ 25 മുതല്‍ 29 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41°C വരെയുണ്ടാകാമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും ഉയര്‍ന്നേക്കാം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം,…

    Read More »
  • വീണ്ടും മാദ്ധ്യമപ്രവർത്തകരെ പരിഹസിച്ച്‌  സുരേഷ് ഗോപി

    തൃശൂർ: വീണ്ടും മാദ്ധ്യമപ്രവർത്തകരെ പരിഹസിച്ച്‌ ബിജെപി നേതാവും തൃശൂർ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചതോടെയാണ് സുരേഷ് ഗോപിയുടെ പരിഹാസം. ചോദ്യം ചോദിച്ച വനിത മാദ്ധ്യമപ്രവർത്തകയോട് ‘ഞാൻ ഒന്ന് ജീവിച്ചോട്ടെ മാഡം’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ‘വഴീന്ന് മാറിനില്‍ക്ക്, അടുത്ത കേസുണ്ടാക്കാനുള്ള വഴി നോക്കിയിരിക്കുവാ ചിലർ’ എന്നും സുരേഷ് ഗോപി പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്ബ് കോഴിക്കോട് ഒരു വാർത്താസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു

    Read More »
  • വോട്ട് ചെയ്‌തശേഷം ബീപ് ശബ്ദം കേള്‍ക്കാതിരുന്നാല്‍ പ്രിസൈഡിംഗ് ഓഫീസറെ ബന്ധപ്പെടണം

    തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടർമാരാണ് ഇക്കുറി പോളിംഗ് ബൂത്തിലെത്തുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവർക്ക് വോട്ടിംഗ് പ്രക്രിയയെക്കുറിച്ച്‌ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ വോട്ട് ചെയ്യുന്ന രീതി അറിഞ്ഞുവെക്കുന്നത് നല്ലതാണ്. വോട്ടിടല്‍ ഇങ്ങനെ 1. സമ്മതിദായകൻ പോളിംഗ് ബൂത്തിലെത്തി ക്യൂവില്‍ നില്‍ക്കണം. 2. വോട്ടറുടെ ഊഴമെത്തുമ്ബോള്‍ പോളിംഗ് ഓഫീസർ വോട്ടർ പട്ടികയിലെ പേരും വോട്ടർ കാണിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധിക്കും 3. ഫസ്റ്റ് പോളിംഗ് ഓഫീസർ വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടിയ ശേഷം സ്ലിപ് നല്‍കുകയും ഒപ്പിടുവിക്കുകയും ചെയ്യും. 4 പോളിംഗ് ഓഫീസർ സ്ലിപ് സ്വീകരിക്കുകയും വോട്ടറുടെ വിരലിലെ മഷി അടയാളം പരിശോധിക്കുകയും ചെയ്യും. 5. വോട്ടർ വോട്ടിംഗ് നടത്തുന്നതിനുള്ള കമ്ബാർട്ടുമെന്റില്‍ എത്തുന്നു. മൂന്നാം പോളിംഗ് ഓഫീസർ ബാലറ്റ് യൂണിറ്റ് വോട്ടിംഗിന് സജ്ജമാക്കുന്നു. അപ്പോള്‍ ബാലറ്റ് യൂണിറ്റിലെ റെഡി ലൈറ്റ് പ്രകാശിക്കുന്നു. ശേഷം വോട്ടർ താല്‍പര്യമുള്ള സ്ഥാനാർത്ഥിക്ക് നേരെയുള്ള ഇ.വി.എമ്മിലെ നീല ബട്ടണ്‍ അമർത്തുന്നു. അപ്പോള്‍ സ്ഥാനാർഥിയുടെ പേരിന് നേരേയുള്ള ചുവന്ന…

    Read More »
  • ബിജെപിയുടെ ക്രൈസ്തവ പ്രേമം; 432 സ്ഥാനാര്‍ത്ഥികളില്‍ കേരളത്തിൽ ഒരൊറ്റ ക്രിസ്ത്യൻ മാത്രം !

    ന്യൂഡല്‍ഹി: എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന ബിജെപി, പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സീറ്റ് നല്‍കിയത് ഒരൊറ്റ മുസ്ലിമിന് മാത്രം. രാജ്യത്താകെ 432 സീറ്റില്‍ മത്സരിക്കുന്ന ഭരണകക്ഷിയുടെ പട്ടികയിലെ ഏക സ്ഥാനാര്‍ത്ഥി മലപ്പുറത്ത് മത്സരിക്കുന്ന ഡോ.അബ്ദുല്‍ സലാം ആണ്. പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ കേരളത്തില്‍ വന്ന് ക്രൈസ്തവ പ്രേമം വാരിവിതറുന്നുണ്ടെങ്കിലും അനില്‍ ആന്റണിക്ക് മാത്രമാണ് ഇവിടെ സീറ്റ് നല്‍കിയത്. സിഖ്, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ കൂടി ചേര്‍ത്താല്‍ രാജ്യത്ത് ബിജെപി കേവലം 10 ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കാണ് സീറ്റ് നല്‍കിയിട്ടുള്ളത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷ സമുദായം ക്രൈസ്തവരായത് കൊണ്ട് നാലഞ്ച് പേര്‍ക്ക് സീറ്റ് കൊടുക്കാന്‍ നിര്‍ബന്ധിതരായി. നിലവിലെ മോദി മന്ത്രിസഭയില്‍ മുസ്ലീം വിഭാഗത്തില്‍ നിന്ന് ഒരാള്‍ പോലുമില്ല. സ്ഥാനാര്‍ത്ഥികളുടെ പൊതു സ്വീകാര്യതയും ജയസാധ്യതയും പരിഗണിക്കേണ്ടി വരുന്നതു കൊണ്ടാണ് മിക്കപ്പോഴും ന്യൂനപക്ഷങ്ങള്‍ തഴയപ്പെടുന്നതെന്നാണ് ബിജെപിയുടെ വാദം അതേസമയം 294 സീറ്റുകളില്‍ മത്സരിക്കുന്ന പ്രധാന പ്രതിപക്ഷ കക്ഷിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍…

    Read More »
  • ജോലി റെയില്‍വേയില്‍, സൈഡ് ബിസിനസ് മാല മോഷണം; കുടുക്കിയത് സിസിടിവി

    പാലക്കാട്: ലക്കിടി മുളഞ്ഞൂരില്‍ ബൈക്കിലെത്തി വീട്ടമ്മയുടെ സ്വര്‍ണ താലിമാല കവര്‍ന്ന റെയില്‍വേ ജീവനക്കാരനടക്കം രണ്ട് പേര്‍ പിടിയില്‍. റെയില്‍വേ ജീവനക്കാരനായ കയറംപാറ ആലിക്കല്‍ വീട്ടില്‍ അശോക് കുമാര്‍(40), മീറ്റ്ന എസ്.ആര്‍.കെ നഗര്‍ ചമ്പക്കര വീട്ടില്‍ പ്രശാന്ത്(40) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. മുളഞ്ഞൂര്‍ മന്നത്ത് കാവ് പറമ്പില്‍ ശേഖരന്റെ ഭാര്യ രമയുടെ രണ്ടേകാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് ബൈക്കിലെത്തിയ ഇവര്‍ പിടിച്ചു പറിച്ചത്. അറസ്റ്റിലായ അശോക് കുമാര്‍ വല്ലപ്പുഴ റെയില്‍വേ ഗേറ്റിലെ ഗേറ്റ് കീപ്പറാണ്. ഏപ്രില്‍ 18 ന് ഉച്ചക്ക് 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന വാഴ തോട്ടം നനക്കുന്നതിനായി രമ പോകുന്നതിനിടയില്‍ ബൈക്കിലെത്തിയ അശോക് കുമാറും പ്രശാന്തും വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തുകയായിരുന്നു. തുടര്‍ന്ന് പിന്നിലിരുന്ന അശോക് കുമാര്‍ മാല പിടിച്ചു പറിക്കുകയായിരുന്നു. രമ ഒറ്റപ്പാലം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി നിരീക്ഷണ ദൃശ്യങ്ങളും പ്രതികള്‍ ഉപയോഗിച്ച സ്‌കൂട്ടറും കേന്ദ്രീകരിച്ച്…

    Read More »
  • എട്ട് സീറ്റുകൾ വരെ എൽഡിഎഫിന്; അവസാന ലാപ്പിൽ യുഡിഎഫ് വിയർക്കുന്നു

    തിരുവനന്തപുരം: അവസാന ലാപ്പിൽ എട്ട് സീറ്റുകൾ വരെ എൽഡിഎഫിന് ലഭിക്കുമെന്ന് സൂചന.പാലക്കാടും ആലത്തൂരും കണ്ണൂരും വടകരയും ഇത്തവണ കൂടെ നില്‍ക്കുമെന്നുതന്നെയാണ് എല്‍.ഡി.എഫ് കണക്കുകൂട്ടല്‍. പിന്നാലെ പത്തനംതിട്ടയും ആലപ്പുഴയും കോട്ടയവും തൃശൂരും തങ്ങളുടെ ലിസ്റ്റിൽ അവർ ചേർത്തിട്ടുണ്ട്. മുതിർന്ന നേതാവ് എളമരം കരീമിനെ രംഗത്തിറക്കി കോഴിക്കോട് മണ്ഡലം കൈവശപ്പെടുത്താൻ എല്‍.ഡി.എഫ് പതിനെട്ടടവും പയറ്റുന്നുണ്ടെങ്കിലും എം.കെ. രാഘവന്‍റെ ജനകീയ മുഖം ശക്തമായ വെല്ലുവിളിയാണ്. പ്രതീക്ഷ വെച്ചുപുലർത്തുന്ന ന്യൂനപക്ഷ വോട്ടുകള്‍ കരീമിന് പെട്ടിയിലാക്കാൻ സാധിച്ചാൽ ഇവിടെയും അട്ടിമറി നടക്കും. അതേസമയം ബിജെപിയിലേക്കുള്ള നേതാക്കൻമാരുടെയും അണികളുടെയും ഒഴുക്ക് കേരളത്തിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാകുന്ന കാഴ്ചയാണ് നിലവിൽ കാണുവാൻ സാധിക്കുന്നത്.

    Read More »
  • ബത്തേരിയിലെ 1500 ‘ഭക്ഷ്യകിറ്റുകൾ’‍ ബിജെപിയുടേതെന്ന് ഉറപ്പായി, ഏറ്റുപിടിച്ച് കെ സുരേന്ദ്രന്‍

    വയനാട്ടിലെ ബത്തേരിയില്‍നിന്ന് പൊലീസ് പിടികൂടിയ അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 ഭക്ഷ്യകിറ്റുകള്‍ ബി.ജെ.പിയുടേതെന്ന് ഉറപ്പായി. വോട്ടേഴ്‌സിനെ സ്വാധീനിക്കാന്‍ എത്തിച്ചതാണ് ഇത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ (ബുധൻ) രാത്രി 8 മണിയോടെ ഭക്ഷ്യ കിറ്റുകള്‍ കയറ്റിയ വാഹനം പൊലീസ് പിടികൂടിയത്. ബത്തേരിയിലെ ഒരു ക്ഷേത്രഭാരവാഹികളാണ് കിറ്റ് വിതരണം ചെയ്തത് എന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റും വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ സുരേന്ദ്രൻ്റെ ന്യായീകരണം. രാഹുല്‍ ഗാന്ധിയുടെ വക ചാരായം കൊടുക്കുന്നതൊന്നും വാര്‍ത്തയാകുന്നില്ല. ആരോ പപ്പടവും പയറും കൊണ്ടുപോയി എന്നുപറഞ്ഞാണ് ബിജെപിയുടെ മേല്‍ കുതിര കയറുന്നതെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു കിറ്റിന് 279 രൂപ വരുന്ന ഇത് വാങ്ങിയിരിക്കുന്നത് ബത്തേരിയിലെ ചില്ലറ മൊത്ത വിതരണ പലചരക്ക് കടയില്‍ നിന്നാണ്. ഒരു കിലോ പഞ്ചസാര, ബിസ്‌കറ്റ്, റസ്‌ക്, 250 ഗ്രാം ചായപ്പൊടി, അര ലീറ്റര്‍ വെളിച്ചെണ്ണ, അരകിലോ സോപ്പ് പൊടി, ഒരു കുളിസോപ്പ് എന്നിവയാണ് കിറ്റിലുള്ളത്. കൂടാതെ വെറ്റില, അടക്ക, ചുണ്ണാമ്പ്, പുകയില…

    Read More »
Back to top button
error: