NEWS
-
‘മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ട്’, ഇ-മെയിൽ വഴി വ്യാജ ഭീഷണി
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ വ്യാജ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിൽ തൃശൂർ കളക്ടറേറ്റിലേക്ക് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തെതുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്. അതേസമയം വ്യാജ സന്ദേശമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ഇതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയാണ് ഹർജി ഫയൽ ചെയ്തത്. വിഷയത്തിൽ മറുപടി തേടിക്കൊണ്ടാണ് സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചത്.
Read More » -
‘ഇത് പൗരന്മാരുടെ പാർട്ടിയാണ്, എന്നാൽ നടക്കുന്നത് പൗരന്മാരിൽ നിന്ന് പ്രജകളിലേക്കുളള യാത്ര, തിരിച്ചു പൗരന്മാരിലേക്കുള്ള യാത്രയാണ് ലക്ഷ്യം’!! വന്ന വരവിൽ സുരേഷ് ഗോപിക്കിട്ട് ഒരു കൊട്ട്…കേന്ദ്ര നയങ്ങളോട് വിയോജിച്ച് രാജിവച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ
ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയങ്ങളേയും മോദിയേയും വിമർശിച്ച് സിവിൽ സർവീസിൽ നിന്നും രാജിവച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു. മോദി സർക്കാറിന്റെ കടുത്ത വിമർശകനായ മലയാളിയായ കണ്ണൻ ഗോപിനാഥൻ രാവിലെ 11.30ന് എഐസിസി ആസ്ഥാനത്തുവച്ച് പാർട്ടി അംഗത്വം സ്വീകരിച്ചു. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അദ്ദേഹത്തിന് അംഗത്വം നൽകിയത്. കനയ്യ കുമാർ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വ സ്വീകരണം. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക് ചേരുന്നതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കും എന്നായിരുന്നു കണ്ണന്റെ പ്രതികരണം. ഇത് പൗരന്മാരുടെ പാർട്ടിയാണ്. എന്നാൽ പൗരന്മാരിൽ നിന്ന് പ്രജകളിലേക്കുളള യാത്രയാണ് ഇപ്പോൾ നടക്കുന്നത്. തിരിച്ചു പൗരന്മാരിലേക്കുള്ള യാത്രയാണ് ലക്ഷ്യം. എന്താണ് തന്റെ റോളെന്ന് പാർട്ടി തീരുമാനിക്കുമെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു. അതേസമയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെയാണ് മലയാളി കൂടിയായ…
Read More » -
രണ്ടുവർഷത്തിനിപ്പുറം തോക്കിൻ തുമ്പിൽ നിന്ന് ഉറ്റവരുടെയടുത്തേക്ക് അവർ ഏഴുപേർ… ബന്ദികളെ മോചിപ്പിക്കുക മൂന്ന് ഘട്ടങ്ങളായി
ടെൽ അവീവ്: ഗാസയിൽ ഹമാസ് സംഘടന ബന്ദികളാക്കിയ ഇസ്രയേലി തടവുകാരെ മോചിപ്പിച്ചു തുടങ്ങി. മൂന്ന് ഘട്ടങ്ങളായാണ് ബന്ദികളെ കൈമാറുന്നത്. ആദ്യഘട്ടത്തിൽ 7 പേരെയാണ് വിട്ടയച്ചത്. ഗാസയിൽ ആകെ 48 ഇസ്രായേലി ബന്ദികളെ മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു, അതിൽ 20 പേർ ജീവിച്ചിരിപ്പുണ്ടെന്ന് കരുതപ്പെടുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2023 ഒക്ടോബർ 7 ന് നടന്ന ആക്രമണത്തിനുശേഷം ബന്ദികളെ കൈവശം വച്ചിരിക്കുന്ന ഹമാസ്, മോചിപ്പിക്കേണ്ടവരുടെ പേരുകൾ പുറത്തുവിട്ടു. ഇന്ന് മോചിപ്പിക്കപ്പെട്ട ഏഴ് ബന്ദികൾ ഈതാൻ മോർ, ഗാലി, സിവ് ബെർമൻ, മതാൻ ആംഗ്രിസ്റ്റ്, ഒമ്രി മിറാൻ, ഗൈ ഗിൽബോവ ദലാൽ, അലോൺ അഹെൽ എന്നിവരാണ് ജീവനോടെ ഉറ്റവരുടെയടുത്തേക്കെത്തുന്നത്. ബിബിസി റിപ്പോർട്ട് അനുസരിച്ച്, ബന്ദികളെ റെഡ് ക്രോസിന് കൈമാറി. അവിടെനിന്ന് അവരെ ഇസ്രായേൽ സൈന്യത്തിന് കൈമാറി. റെഡ് ക്രോസ് വാഹനങ്ങളിലെത്തിയവരെ സ്വീകരിക്കാൻ ഇസ്രായേലി ഹെലികോപ്റ്ററുകൾ സ്വീകരിക്കാൻ സ്ട്രിപ്പിന് പുറത്ത് നിലയുറപ്പിച്ചിരുന്നു. “ഇന്ന്, എല്ലാ ഇസ്രായേലികളും ഒരുമിച്ചാണ്,” ബന്ദികൾ തിരിച്ചെത്തുന്നതുവരെ കാത്തിരുന്ന ജനക്കൂട്ടത്തിൽ ഒരാൾ…
Read More » -
മദ്യക്കുപ്പി ഒളിപ്പിച്ചുവെച്ച ദേഷ്യത്തിൽ ശിവകൃഷ്ണൻ അമ്മയെ തല്ലിച്ചതച്ചു, കണ്ണുകളുടെ താഴ്ഭാഗം ചതഞ്ഞിരുന്നു, പീഡനം സഹിക്കവയ്യാതെയാണ് അർച്ചന കിണറിൽ ചാടിയതെന്ന് മകൾ
കൊല്ലം: ശിവകൃഷ്ണന്‍ അമ്മയെ സ്ഥിരം മര്‍ദിച്ചിരുന്നതായി കൊല്ലത്ത് കിണറ്റില്‍ ചാടുകയും പിന്നീട് മരിക്കുകയും ചെയ്ത അര്‍ച്ചനയുടെ മകള്‍. മര്‍ദനം സഹിക്കവയ്യാതെയാണ് അമ്മ കിണറ്റില്‍ ചാടിയതെന്നും പതിനാലുകാരിയായ മകള്‍ പറഞ്ഞു. ശിവകൃഷ്ണന്‍ സ്ഥിരം മദ്യപാനിയാണ്. ഇന്നലെ രാവിലെ മുതല്‍ ഇയാള്‍ മദ്യപിച്ചിരുന്നു. ഇതോടെ അമ്മ മദ്യക്കുപ്പി ഒളിപ്പിച്ചുവെച്ചു. ഇതിന്റെ ദേഷ്യത്തിലാണ് അമ്മയെ ശിവകൃഷ്ണന്‍ മര്‍ദിച്ചതെന്നും മകള്‍ പറഞ്ഞു. അതിനിടെ ശിവകൃഷ്ണന്റെ മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അര്‍ച്ചനയുടെ ഒരു വീഡിയോ പുറത്തുവന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് അര്‍ച്ചന ചിത്രീകരിച്ചതാണ് വീഡിയോ. ഇതില്‍ അര്‍ച്ചനയുടെ മുഖത്ത് പരിക്കേറ്റത് വ്യക്തമാണ്. കണ്ണുകളുടെ താഴ്ഭാഗത്ത് ചതഞ്ഞിരിക്കുന്നതും പൊട്ടി ചോരപൊടിയുന്നതും ദൃശ്യത്തിലുണ്ട്. ഇതിന് പുറമേ ചുണ്ടിനകത്ത് പൊട്ടിയിരിക്കുന്നതും കാണാം. ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു കൊല്ലം നെടുവത്തൂരില്‍ സംഭവം നടക്കുന്നത്. അമ്മ കിണറ്റില്‍ ചാടിയതായി മക്കള്‍ സമീപവാസികളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ സംഭവം കൊട്ടാരക്കര ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ സോണിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് സോണി…
Read More » -
നൊബേൽ സമ്മാനത്തിനുവേണ്ടിയല്ലാട്ടോ… അടുത്തത് അഫ്ഗാനിസ്ഥാൻ, യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ അതി വിദഗ്ധൻ… നിങ്ങൾ രണ്ടുപേരും യുദ്ധത്തിനു പോയാൽ നിങ്ങളുടെ മേൽ 100%, 150%, 200% എന്നിങ്ങനെ തീരുവകൾ ചുമത്തും!! ഒറ്റ ഭീഷണിയേ ഇന്ത്യ- പാക്കിസ്ഥാൻ കാര്യത്തിൽ എനിക്ക് വേണ്ടിവന്നുള്ളു- ട്രംപ്
വാഷിങ്ടൻ: പറഞ്ഞ പല്ലവിതന്നെ പാടിക്കൊണ്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വ്യാപാര ഭീഷണി ഉയർത്തിയാണ് ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത്. ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടെയാണ് ട്രംപിന്റെ പുതിയ പരാമർശം. നിങ്ങൾ രണ്ടുപേരും യുദ്ധത്തിനു പോയാൽ, താൻ നിങ്ങളുടെ മേൽ 100%, 150%, 200% എന്നിങ്ങനെ തീരുവകൾ ചുമത്തുമെന്ന് ഇന്ത്യയോടും പാക്കിസ്ഥാനോടും പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ അത് പരിഹരിച്ചു. തീരുവകൾ ഇല്ലായിരുന്നുവെങ്കിൽ, ഈ യുദ്ധം ഒരിക്കലും അവസാനിക്കുമായിരുന്നില്ലെന്നാണ് ട്രംപ് പറയുന്നത്. ഗാസയിലെ വെടിനിർത്തൽ താൻ പരിഹരിച്ച എട്ടാമത്തെ യുദ്ധമായി വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപിന്റെ പ്രസ്താവന. ‘‘ഇന്ത്യയെയും പാക്കിസ്ഥാനെയും കുറിച്ച് ചിന്തിക്കൂ. ചില യുദ്ധങ്ങൾ 31, 32 അല്ലെങ്കിൽ 37 വർഷം നീണ്ടുനിന്നു. ദശലക്ഷക്കണക്കിന് ആളുകൾ മരിച്ചു. അവയിൽ മിക്കതും ഞാൻ ഒരു ദിവസത്തിനുള്ളിൽ പരിഹരിച്ചു. നിങ്ങൾ രണ്ടുപേരും യുദ്ധത്തിനു പോയാൽ, ഞാൻ നിങ്ങളുടെ മേൽ 100%, 150%, 200% എന്നിങ്ങനെ തീരുവകൾ ചുമത്തുമെന്ന് ഇന്ത്യയോടും പാക്കിസ്ഥാനോടും പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ അത് പരിഹരിച്ചു. തീരുവകൾ ഇല്ലായിരുന്നുവെങ്കിൽ, ഈ…
Read More » -
അവശേഷിക്കുന്നത് 39 പവൻ സ്വർണം മാത്രം, പോറ്റി തട്ടിയെടുത്തത് 200 പവനിലേറെ!! ദ്വാരപാലക ശിൽപപാളികൾ കൈമാറിയത് പ്രധാന കൈയാളായ ഹൈദരാബാദ് സ്വദേശി നാഗേഷിന്? സ്വർണം പൂശാൻ കൊടുത്തതും തിരിച്ചുനൽകിയതിനുമിടയിൽ 4.5 കി. ഭാരവ്യത്യാസം, പോറ്റിയെ ചോദ്യം ചെയ്യും
തിരുവനന്തപുരം: 1999ൽ സ്വർണം പൊതിഞ്ഞശേഷം 258 പവൻ സ്വർണം ഉണ്ടായിരുന്നെങ്കിൽ ശിൽപ പാളികളിൽ ഇപ്പോൾ അവശേഷിക്കുന്നത് 36 പവൻ മാത്രമെന്ന് അന്വേഷണ സംഘം. അതായത് 222 പവൻ കുറഞ്ഞു. ഇതോടെ പോറ്റി 200 പവനിലേറെ സ്വർണം അടിച്ചുമാറ്റിയെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും. അതുപോലെ ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രധാന സഹായിയും ഹൈദരാബാദ് സ്വദേശിയുമായ നാഗേഷിലേക്കും നീങ്ങുന്നു. ശബരിമലയിലെ യഥാർഥ ദ്വാരപാലക ശിൽപപാളികൾ ഇയാൾ കൈവശപ്പെടുത്തുകയോ വിൽക്കുകയോ ചെയ്തിരിക്കാമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ സംശയം. കാരണം ഹൈദരാബാദിലെ നാഗേഷിന്റെ സ്ഥാപനത്തിലാണ് സന്നിധാനത്തുനിന്ന് കൊണ്ടുപോയ സ്വർണപ്പാളികൾ ഏറെ ദിവസം സൂക്ഷിച്ചത്. സ്വർണം പൂശാനായി ചെന്നൈയിലെത്തിച്ചതും നാഗേഷാണ്. ഇതിനിടയിലാണ് ശിൽപ്പ പാളികളുടെ ഭാരത്തിൽ നാലരകിലോയുടെ വ്യത്യാസമുണ്ടായി. കൂടാതെ ശബരിമലയിൽ തിരിച്ചെത്തിയ ദ്വാരപാലക പാളികളും തകിടുകളും വ്യാജമാണെന്ന് സംശയിക്കുന്നതാണ് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. സ്വർണം പൂശി തിരികെ എത്തിച്ചപ്പോൾ തൂക്കം കുറഞ്ഞതാണ്…
Read More » -
ഹോൺ അടിച്ചതിനല്ല ഓവർ സ്പീഡിൽ ബസ് ഓടിച്ചതിനാണ് നടപടി, ഇത്തരം സർക്കസിന് സൈഡ് പറയാൻ കുറേയാളുകളും, ഡ്രൈവർ മഹാൻ ആണെങ്കിൽ ക്ഷമ ചോദിക്കാം, അനാവശ്യകാര്യങ്ങൾ തന്റെ തലയിൽ കെട്ടിവച്ച് വിവാദം ഉണ്ടാക്കാൻ ശ്രമിക്കേണ്ടെന്ന് കെ ബി ഗണേഷ് കുമാർ
പത്തനാപുരം: ഹോൺ മുഴക്കി അമിത വേഗത്തിലെത്തിയ ബസുകൾക്കെതിരെ ഗതാഗത മന്ത്രിയുടെ നടപടി സ്വീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഹോൺ അടിച്ച് വന്നതല്ല വിഷയമെന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും മന്ത്രിയുടെ തലയിൽ വച്ചുകെട്ടി വിവാദം ഉണ്ടാക്കാൻ ശ്രമിക്കേണ്ട. ബസ് സ്റ്റാൻഡിന് അകത്തേക്ക് ബസ് പാഞ്ഞുകയറുന്നത് എംഎല്‍എ കണ്ടുകൊണ്ട് ഇരിക്കുകയാണ്. എന്നിട്ട് അതുവഴി പോയെന്നാണ് കരുതിയത്. പിന്നെ പുറത്തേക്ക് പാഞ്ഞുവരുന്നത് കണ്ടപ്പോഴാണ് നടപടി സ്വീകരിച്ചത്. ഇനി ഡ്രൈവര്‍ മഹാൻ ആണെങ്കിൽ ക്ഷമ ചോദിച്ചേക്കാമെന്നും മന്ത്രി പറഞ്ഞു. ഇനി മാധ്യമങ്ങൾ എന്ത് എഴുതിയാലും തന്‍റെ ഉത്തരവാദിത്തം നിർവഹിക്കും. വളരെ പതുക്കെ അകത്ത് വന്ന് ആളുകളെ എടുത്തു പോകേണ്ട സ്ഥലത്ത് ഇത്തരം സർക്കസ് കാണിച്ചിട്ട് അതിന് സൈഡ് പറയുകയാണ് കുറെ പേർ. മൈക്കിൽ കൂടിയാണ് പറഞ്ഞത്. ഹോൺ അടിച്ചതിന് വണ്ടി പിടിക്കാൻ പറഞ്ഞില്ല. വല്ലാത്ത സ്പീഡിൽ ബസ് ഓടിച്ചതിനെന്നാണ് പറഞ്ഞത്. നിയവിരുദ്ധമായ കാര്യങ്ങൾ അനുവദിക്കില്ല. അനാവശ്യമായി ഹോൺ അടിക്കരുതെന്ന് ഹൈക്കോടതി…
Read More » -
ഷോട്ട് ഫിലിമിന്റെ പേരിൽ 15 കാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ചു, വസ്ത്രം മാറുന്നത് വീഡിയോ പകർത്തി ലൈംഗിക പീഡനം, യുട്യൂബറും പ്രായപൂർത്തിയാകാത്ത മകനും പിടിയിൽ
കൊൽക്കത്ത: ഷോട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ബംഗാളിൽ 48കാരനായ യൂട്യൂബറും മകനും അറസ്റ്റിൽ. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹരോവയിൽ നിന്ന് 48 കാരനായ യൂട്യൂബർ അരബിന്ദ് മൊണ്ഡാലും പ്രായപൂർത്തിയാകാത്ത മകനുമാണ് അറസ്റ്റിലായത്. പൊലീസുകാരന്റെ മകളാണ് അതിക്രമത്തിന് ഇരയായത്. ബസിർഹട്ട് സബ് ഡിവിഷണൽ കോടതി പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മകനെ ജുവനൈൽ ഹോമിലേക്ക് അയച്ചു. മാസങ്ങൾക്ക് മുമ്പ് അച്ഛനും മകനും 9-ാം ക്ലാസ് വിദ്യാർത്ഥിനിയെ സമീപിച്ച് അവളുമായി ഷോർട്ട്സ് നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടി അവരോടൊപ്പം ഷൂട്ടിംഗിനായി വിവിധ സ്ഥലങ്ങളിലേക്ക് പോയി. പെൺകുട്ടി വസ്ത്രം മാറുമ്പോൾ രഹസ്യമായി അവളുടെ ചിത്രങ്ങളും വീഡിയോയും പകർത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മകൻ അവളെ വിവാഹം കഴിക്കുമെന്ന് പ്രേരിപ്പിച്ചുകൊണ്ട് അവളുടെ മുടിയിൽ കുങ്കുമം പുരട്ടിയെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അരബിന്ദുവിനെ വിശ്വസിച്ചാണ് കുടുംബം കുട്ടിയെ വിട്ടത്. എന്നാൽ, കുട്ടി തുറന്നു…
Read More » -
മദ്യ വിറ്റ് പിടിയിലായ യുവാവിനെ പരിഹസിച്ച് എഐ ചിത്രം നിർമ്മിച്ചു, അപമാനത്തിന് പ്രായശ്ചിത്തമായി പിന്നാക്ക വിഭാഗക്കാരനെക്കൊണ്ട് ബ്രാഹ്മണ യുവാവിന്റെ കാൽ കഴുകി വെള്ളം കുടിപ്പിച്ചു
ഭോപ്പാൽ: മധ്യപ്രദേശിൽ ദാമോ ജില്ലയിൽ താഴ്ന്ന ജാതിക്കാരനായ യുവാവിനെക്കൊണ്ട് ബ്രാഹ്മണ യുവാവിന്റെ കാല്‍ കഴുകിയ വെള്ളം കുടിപ്പിച്ചു. ഒബിസി വിഭാഗത്തില്‍ നിന്നുള്ള പര്‍ഷോത്തം കുശ്വാഹയെയാണ് ബ്രാഹ്‌മണനായ അന്നു പാണ്ഡെയുടെ കാലുകള്‍ കഴുകാനും ഗ്രാമവാസികളുടെ മുന്നില്‍ വച്ച് ആ വെള്ളം കുടിക്കാനും നിര്‍ബന്ധിച്ചത്. സംഭവത്തില്‍ കുശ്വാഹ വിഭാഗത്തില്‍പ്പെട്ടയാളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഗ്രാമതല തർക്കത്തോടെയാണ് ഇത് ആരംഭിച്ചത്. പർഷോത്തം കുശ്വാഹയും അന്നു പാണ്ഡെയും താമസിക്കുന്ന സതാരിയ ഗ്രാമം മദ്യനിരോധനം പ്രഖ്യാപിച്ചു. ഇതൊക്കെയാണെങ്കിലും, അന്നു പാണ്ഡെ മദ്യം വിൽക്കുന്നത് തുടർന്നു. പിടിക്കപ്പെട്ടപ്പോൾ, ഗ്രാമവാസികൾ അദ്ദേഹത്തെ ശിക്ഷിച്ചു, പരസ്യമായി ക്ഷമാപണം നടത്താനും 2,100 രൂപ പിഴ അടയ്ക്കാനും നിർബന്ധിച്ചു, പാണ്ഡെ അത് അംഗീകരിച്ചു. എന്നാല്‍ സംഭവത്തിന് പിന്നാലെ പാണ്ഡെ ചെരുപ്പ് മാല ധരിച്ച് നില്‍ക്കുന്നു എന്ന തരത്തില്‍ ഒരു എഐ ചിത്രം ഉണ്ടാക്കിയ പര്‍ഷോത്തം അത് ഗ്രാമത്തിലാകെ പ്രചരിപ്പിച്ചു. മിനിറ്റുകൾക്കുള്ളിൽ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തെങ്കിലും, ചിലർ ഈ പ്രവൃത്തിയെ ബ്രാഹ്മണ…
Read More » -
അഴിക്കോട് സാറിന്റെ വാക്കുകൾ കടംകൊള്ളുന്നു ഇവിടെ… “മനുഷ്യൻ അധ:പതിച്ചാൽ മൃഗമാകും, മൃഗം അധ:പതിച്ചാൽ…
കേരളത്തിൽ നടമാടുന്നത് പോലീസ് രാജാണോയെന്ന് തോന്നിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് കഴിഞ്ഞ രണ്ടുദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. ഷാഫി പറമ്പിൽ എംപിക്ക് പോലീസിൽ നിന്നും മൃഗീയമായ ആക്രമണമാണ് നേരിടേണ്ടിവന്നത്. അക്രമത്തിൽ പരുക്കേറ്റ ഷാഫി പറമ്പിൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമ്പോൾ ഈ അക്രമത്തിന് നേതൃത്വം കൊടുത്ത പോലീസിനെ ന്യായീകരിക്കുന്ന സിപിഎമ്മിനെ ആണ് നാം കണ്ടത്. ഒരു ജനപ്രതിനിധിയുടെ അവസ്ഥ ഇതാണെങ്കിൽ ഇന്നാട്ടിലെ സാധാരണക്കാരുടെ ജീവിതം എത്രത്തോളം ദു:സഹം ആയിരിക്കും. പോലീസ് അതിക്രമത്തെ ന്യായീകരിക്കാൻ എത്തുന്ന സിപിഎംകാരിൽ മുഖമില്ലാത്ത സൈബർ അണികൾ മുതൽ പാർട്ടി സെക്രട്ടറി വരെയുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ കെ ശൈലജയെ സിപിഎമ്മിന്റെ തന്നെ കോട്ട എന്ന് അവർ അവകാശപ്പെടുന്ന വടകരയിൽ എത്തി ഷാഫി പറമ്പിൽ തോൽപ്പിച്ചതിനു ശേഷം ഷാഫിയോട് സിപിഎമ്മിന് അടങ്ങാത്ത ദേഷ്യവും വൈരാഗ്യവും ഉണ്ട്. ഈ പോലീസ് അതിക്രമത്തെ ന്യായീകരിക്കാൻ അവരെക്കൊണ്ട് പ്രേരിപ്പിക്കുന്ന പ്രധാന ഘടകവും അതുതന്നെയാണ്. അല്ലെങ്കിലും സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അവരുടെ പ്രവർത്തകർക്ക് അടി കിട്ടുമ്പോൾ മാത്രമാണ് പോലീസ് അക്രമണങ്ങൾ…
Read More »