NEWS
-
ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിക്ക് ക്ഷണം; ഉച്ചകോടി സംഘടിപ്പിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഈജിപ്ത് പ്രസിഡന്റും ചേര്‍ന്ന്
ന്യൂഡല്‍ഹി: ഈജിപ്തില്‍ നാളെ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. മോദി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ഭാഗികമായി സൈന്യത്തെ പിന്‍വലിക്കുകയും ചെയ്തതിന് ശേഷമുള്ള ആദ്യത്തെ യോഗമാണ് നടക്കാനിരിക്കുന്നത്. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യുകെ പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സ്നാചസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങി 20 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. കൂടാതെ പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കുക, പ്രാദേശിക സുരക്ഷയുടെയും സ്ഥിരതയുടെയും പുതിയ യുഗത്തിന് തുടക്കം കുറിക്കുക എന്നിവയും ചര്‍ച്ചയാകും. ഈജിപ്ത്യന്‍ പ്രസിഡന്റ് അബ്ദെല്‍ ഫത്താഹ് എല്‍ സിസിയാണ് പ്രധാനമന്ത്രിക്ക് ഔദ്യോഗിക ക്ഷണക്കത്ത് അയച്ചത്. എന്നാല്‍ മോദി പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര സഹമന്ത്രി കിര്‍തി വര്‍ധന്‍ സിങ് ഇന്ത്യയ്ക്ക് വേണ്ടി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ്…
Read More » -
ദുര്‍ഗാപൂര്‍ കൂട്ടബലാത്സംഗ കേസ്: സംഭവത്തിലെ മൂന്ന് പ്രതികളെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു ; സംസ്ഥാനത്ത് ഉടനീളം പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം
പശ്ചിമ ബര്‍ദ്ധമാന്‍ ജില്ലയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികളെ ദുര്‍ഗാപൂരിലെ സബ്ഡിവിഷണല്‍ കോടതി 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ ജലേശ്വറില്‍ നിന്നുള്ള രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഇര, വെള്ളിയാഴ്ച രാത്രി ഒരു സുഹൃത്തിനോടൊപ്പം അത്താഴത്തിന് പുറത്തുപോയപ്പോഴാണ് കോളേജിന് പുറത്ത് ആക്രമിക്കപ്പെട്ടത്. ഇവരുടെ മാതാപിതാക്കള്‍ ന്യൂ ടൗണ്‍ഷിപ്പ് പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്ക് എതിരെ കൂട്ടബലാത്സംഗത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കേസെടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്യുന്നതിനും കുറ്റകൃത്യത്തില്‍ പങ്കെടുത്ത മറ്റ് വ്യക്തികളെ കണ്ടെത്താനും കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അപേക്ഷിച്ചതിനെ തുടര്‍ന്നാണ് ദുര്‍ഗാപൂര്‍ എസ്ഡിജെഎം കോടതി പോലീസ് കസ്റ്റഡി അനുവദിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവത്തെ ‘ഞെട്ടിക്കുന്നത്’ എന്ന് വിശേഷിപ്പിക്കുകയും ഉള്‍പ്പെട്ട ആരെയും വെറുതെ വിടില്ലെന്നും പറഞ്ഞു. വെള്ളപ്പൊക്കമുണ്ടായ വടക്കന്‍ ജില്ലകളിലേക്ക് പോകുന്നതിന് മുമ്പ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.…
Read More » -
ശാസ്ത്രം മറഞ്ഞുനില്‍ക്കാന്‍ സഹായിക്കുമെന്ന് കരുതി ; കെമിസ്ട്രയില്‍ എംഫില്‍ ബിരുദമുള്ളയാള്‍ ബാങ്കുകൊള്ളയ്ക്ക് പോയി ; സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് മൊഴി
ഉയര്‍ന്ന വിദ്യാഭ്യാസം ഉണ്ടായിരുന്നിട്ടും കുറ്റകൃത്യത്തിന്റെ വഴി തിരഞ്ഞെടുത്ത രസതന്ത്ര വിദഗ്ദ്ധന്‍ ഒടുവില്‍ കുടുങ്ങി. ദീപ് ശുഭം എന്നയാളാണ് കുടുങ്ങിയത്. ഡല്‍ഹിയിലും ബിഹാ റിലുമായി ബാങ്ക് കവര്‍ച്ചകള്‍ നടത്തിയ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചി രുന്നു. ഒടുവില്‍ കുടുങ്ങിപ്പോകുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് തന്നെ കുറ്റകൃത്യ ത്തിലേക്ക് നയിച്ചതെന്ന് ദീപ് ശുഭം അവകാശപ്പെടുന്നു. പിന്നീട് അയാള്‍ തെറ്റുതിരുത്തി, നിയമം തന്നെ മറക്കുമെന്ന് പ്രതീക്ഷിച്ചെന്നും എന്നാല്‍ ഉണ്ടായില്ലെന്നും പറഞ്ഞു. കഴിഞ്ഞ ആഴ്ച, നിരവധി ബാങ്ക് കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ദീപ് ശുഭമിനെ ഹരിയാനയിലെ സോഹ്ന പ്രദേശത്ത് കണ്ടതായി ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അജയ്ക്ക് വിവരം ലഭിച്ചു. തുടര്‍ന്ന് സാങ്കേതിക നിരീക്ഷണത്തിലൂടെ പോലീസ് ദീപിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. 2017-ലും 2021-ലും ഡല്‍ഹിയിലും ബിഹാറിലുമായി നടന്ന ബാങ്ക് കവര്‍ച്ചാ കേസുകളിലാണ് ഇയാള്‍ അറസ്റ്റിലായത്. ബിഹാറിലെ സിതാമര്‍ഹി ജില്ലക്കാരനായ 32 വയസ്സുകാരന്‍ ദീപ്, ഡല്‍ഹിയിലെ പ്രശസ്തമായ കിറോരി മാള്‍ കോളേജില്‍ നിന്നാണ് രസതന്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയത്. അതിനുശേഷം…
Read More » -
ബിജെപി, ജെഡിയു 101 വീതം, ചിരാഗ് പാസ്വാന് 29 സീറ്റ് ; തര്‍ക്കത്തിനും നീണ്ട ചര്‍ച്ചകള്‍ക്കും ശേഷം ബിഹാര്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി എന്‍ഡിഎ ; പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിയും വരും
പാറ്റ്‌ന: നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന കരാര്‍ എന്‍ഡിഎ അന്തിമമാക്കി. പുതിയ കരാര്‍ പ്രകാരം, സംസ്ഥാനത്തെ ആകെ 243 നിയമസഭാ സീറ്റുകളില്‍ ബിജെപിയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും (ജെഡിയു) 101 സീറ്റുകളില്‍ വീതം മത്സരിക്കും. ഏറെക്കാലം തടസ്സമുണ്ടാക്കിയ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് 29 സീറ്റുകള്‍ ലഭിക്കും. ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്ക്കും (എച്ച്എഎം) ആറ് സീറ്റുകള്‍ വീതം ലഭിക്കുമെന്ന് ബിജെപിയുടെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള പ്രധാന്‍ പോസ്റ്റ് ചെയ്തു. ചിരാഗ് പാസ്വാന്‍ 40-45 സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി 25 സീറ്റുകള്‍ മാത്രമാണ് നല്‍കാന്‍ തയ്യാറായത്. പ്രശാന്ത് കിഷോറിന്റെ ജന സൂരജ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെ തള്ളിക്കളയില്ലെന്നും പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. എല്‍ജെപി അധ്യക്ഷന്‍ മനസ്സ് മാറ്റാന്‍ പ്രധാന്‍ ഉള്‍പ്പെടെയുള്ളവരുമായി നിരവധി കൂടിക്കാഴ്ചകള്‍ വേണ്ടിവന്നു. എല്‍ജെപിക്ക് ഒരു സീറ്റ് മാത്രമാണ് ബിജെപി…
Read More » -
‘സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന അവള്‍ എങ്ങനെയാണ് രാത്രി 12.30 ന് പുറത്തിറങ്ങിയത്?’ കൂട്ടബലാത്സംഗത്തിന് പിന്നാലെ മമതാ ബാനര്‍ജിയുടെ ഞെട്ടിക്കുന്ന ചോദ്യം
ദുര്‍ഗാപൂര്‍: പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരില്‍ ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിനി കൂട്ടബലാ ത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന അഭിപ്രായപ്രകടനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. 23 വയസ്സുള്ള വിദ്യാര്‍ത്ഥിനി എങ്ങനെയാണ് രാത്രി വൈകി കാമ്പസിന് പുറ ത്തുപോയതെന്ന മമതാബാനര്‍ജിയുടെ ചോദ്യം രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് വഴിവെച്ചു. ബിജെപി മുഖ്യമന്ത്രി ഇരയെ അപമാനിക്കുന്നുവെന്നാണ് ഉയര്‍ന്നിരിക്കുന്ന പ്രധാന ആരോപ ണം. ‘അവള്‍ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കുകയായിരുന്നു. ആരുടെ ഉത്തര വാദിത്തമാണിത്? അവള്‍ എങ്ങനെയാണ് രാത്രി 12.30 ന് പുറത്തിറങ്ങിയത്?’ സംഭവത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ മമതാബാനര്‍ജി ചോദിച്ചു. സംഭവം ‘ഞെട്ടിക്കുന്നതാണ്’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, ബംഗാള്‍ പോലീസ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ അവരുടെ വിദ്യാര്‍ത്ഥികളെയും അവരുടെ രാത്രിയിലെ സംസ്‌കാരത്തെയും ശ്രദ്ധിക്കണമെന്ന് പറഞ്ഞ മമതാബാനര്‍ജി അവരെ പുറത്തുവരാന്‍ അനു വദിക്കരുത്. അവര്‍ സ്വയം സംരക്ഷിക്കണം. അതൊരു വനപ്രദേശമാണെന്നും കൂട്ടി ച്ചേര്‍ത്തു. അയല്‍ സംസ്ഥാനമായ ഒഡീഷയിലെ ബലാത്സംഗക്കേസുകള്‍ ഉന്നയിച്ചു കൊണ്ട് ബിജെപി സര്‍ക്കാരിനെ…
Read More » -
ഇപ്പോള്‍ വരുമാനം നല്ല നിലയില്‍ നിലച്ചിരിക്കുകയാണ് ; കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കി സിനിമയില്‍ അഭിനയിക്കാന്‍ അനുവദിക്കണം ; സിപിഎമ്മിന് രാഷ്ട്രീയ അങ്കലാപ്പെന്ന് സുരേഷ്‌ഗോപി
കണ്ണൂര്‍: നടന്‍ എന്ന നിലയിലുള്ള വരുമാനം നിലച്ചെന്നും കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കി സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് സുരേഷ്‌ഗോപി. ഈ സൗകര്യം മുന്‍ നിര്‍ത്തി തന്നെയൊന്ന് കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുകയാണെന്നും പറഞ്ഞു. ഇപ്പോള്‍ വരുമാനം നല്ല നിലയില്‍ നിലച്ചിരിക്കുകയാണെന്നും സിനിമയില്‍ അഭിനയിച്ച് ഒരുപാട് സമ്പാദിക്കണമെന്നും സുരേഷ്‌ഗോപി പറഞ്ഞു. പാര്‍ട്ടിയിലെ ഏറ്റവും ഇളയ അംഗമാണ് താന്‍. കണ്ണൂരിലേക്കുള്ള ആദ്യത്തെ വാതില്‍തുറക്കലാണ് സി സദാനന്ദന്റെ രാജ്യസഭാംഗത്വം. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലംവെച്ച് നോക്കുമ്പോള്‍ ഇതൊരിക്കലും നടക്കാന്‍ സാധ്യതയില്ലാത്തൊരു മുഹൂര്‍ത്തമാണ്. എന്നാല്‍ അതിന് പ്രധാനമന്ത്രി നരേന്ദ്രമോദി കാരണക്കാരനായെന്നും സുരേഷ് ഗോപി പറഞ്ഞു. സദാനന്ദന്റെ സ്ഥാനാരോഹണത്തെകുറിച്ച് അസൂയകൊണ്ടോ ഇഷ്ടമില്ലായ്മ കൊണ്ടോ അല്ല ‘ജയരാജ് സഹോദരന്മാര്‍’ പരാമര്‍ശം നടത്തിയത്. അവര്‍ക്ക് അങ്കലാപ്പ് ഉണ്ടായിക്കാണും. കണ്ണൂരിനായി പദ്ധതികള്‍ കൊണ്ടുവരാന്‍ സദാനന്ദന്‍ മുന്‍കൈ എടുക്കുമെന്ന ഭയപ്പാട് അവര്‍ക്കുണ്ട്. ഇതെല്ലാം രാഷ്ട്രീയപരമായ അങ്കലാപ്പാണെന്നും സുരേഷ് ഗോപി പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെ നൈപുണ്യം കേരളത്തിലെത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് നേതൃത്വം സദാനന്ദനെ…
Read More » -
കൂട്ടത്തിലൊരാള്‍ ഷാഫി പറമ്പിലിനെ ആക്രമിച്ചെന്ന് മാത്രം ; ഒന്നര മണിക്കൂര്‍ റോഡ് ബ്ലോക്കായതോടെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു ; ലാത്തിച്ചാര്‍ജ്ജ് നടത്തിയിട്ടില്ലെന്ന് റൂറല്‍ എസ്പി ബൈജു
വടകര: ഷാഫി പറമ്പില്‍ എംപിക്കെതിരായി ആക്രമണം നടത്തിയ പോലീസുകാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് റൂറല്‍ എസ്പി കെ ഇ ബൈജു. പേരാമ്പ്രയില്‍ ലാത്തി ചാര്‍ജ് നടന്നിട്ടില്ലെന്നും ലാത്തിച്ചാര്‍ജ് നടന്നതായി ഒരു വിഷ്വല്‍ എങ്കിലും കാണിക്കാന്‍ പറ്റുമോയെന്നും ചോദിച്ചു. ഒന്നര മണിക്കൂര്‍ റോഡ് ബ്ലോക്കായതോടെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുക മാത്രമായിരുന്നെന്നും പറഞ്ഞു. പൊലീസ് ആക്രമണത്തില്‍ തങ്ങളുടെ കൂട്ടത്തില്‍ ഉളള ചിലര്‍ മനഃപൂര്‍വം പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് അത് ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണെന്നും പറഞ്ഞു. വടകരയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവേയാണ് ബൈജുവിന്റെ പ്രതികരണം. ‘കമാന്‍ഡ് ചെയ്യും, വിസിലടിക്കും, അടിച്ചോടിക്കും. അങ്ങനെയാണ് ലാത്തിച്ചാര്‍ജ് നടത്തുക. അത് നടന്നിട്ടില്ല. പക്ഷേ, നമ്മുടെ കൂട്ടത്തിലെ ചില ആളുകള്‍ മനപൂര്‍വം കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും പറഞ്ഞു. അതേസമയം പേരാമ്പ്രയില്‍ ഷാഫി പറമ്പിലിന് പൊലീസിന്റെ അടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അക്രമത്തില്‍ മൂക്കിന് പൊട്ടലുണ്ടായ ഷാഫി പറമ്പിലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. സംഭവത്തില്‍ ഷാഫി പറമ്പിലിനെതിരേ പോലീസ് കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.…
Read More » -
ഹമാസിനെ ഒതുക്കി; ഇനി ഹിസ്ബുള്ള: തെക്കന്‍ ലെബനനില്‍ വ്യോമാക്രമണം ആരംഭിച്ച് ഇസ്രയേല്‍; ഭീകരകേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള നീക്കം തകര്‍ത്തു; 10 ഇടത്ത് ആക്രമണം; ലോറികളും ബുള്‍ഡോസറുകളും അടക്കം 300 വാഹനങ്ങള്‍ തകര്‍ത്തു
ലെബനന്‍: ഗാസയില്‍ സമാധാനക്കരാര്‍ നിലവില്‍ വന്നതിനു പിന്നാലെ ഇറാന്റെ നേതൃത്വത്തിലുള്ള ‘പ്രതിരോധത്തിന്റെ അച്ചുതണ്ടിലെ’ അടുത്ത വിഭാഗമായ ലെബനനിലെ ഹിസ്ബുള്ളയ്‌ക്കെതിരേ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. പേജര്‍ ആക്രമണങ്ങളിലൂടെ ആയിരക്കണക്കിന് ഹിസ്ബുള്ള തീവ്രവാദികള്‍ക്കെതിരേ തിരിച്ചടിച്ച ഇസ്രയേല്‍, ഇക്കുറി വാഹനങ്ങളെയാണു ലക്ഷ്യമിട്ടത്. തെക്കന്‍ ലെബനനില്‍ കെട്ടിടങ്ങളും മറ്റു സായുധ കേന്ദ്രങ്ങളും പുനര്‍നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് സാമഗ്രികളുമായി എത്തിയ കൂറ്റന്‍ ലോറികളടക്കം എന്‍ജിനീയറിംഗിന് ഉപയോഗിക്കുന്ന വാഹനങ്ങളിലാണ് ബോംബിട്ടത്. ഇതിന്റെ ദൃശ്യങ്ങളും ഇസ്രയേല്‍ എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടു. തെക്കന്‍ ലെബനനില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനു പിന്നാലെയാണ് ഇതു തകര്‍ത്തതെന്ന് ഐഡിഎഫ് പറഞ്ഞു. ഹമാസ് മോഡലില്‍ ജനങ്ങളെ മറയാക്കി പ്രതിരോധം ഉയര്‍ത്താനാണ് ഹിസ്ബുള്ളയുടെയും ശ്രമമെന്നും ഐഡിഎഫ് ആരോപിക്കുന്നു. കഴിഞ്ഞ നവംബറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെയാണ് ഇസ്രയേല്‍ വീണ്ടും ആക്രമണം ആരംഭിച്ചത്. ELIMINATED: Hezbollah terrorist involved in attempts to reestablish the group’s military infrastructure in Qalaouiyah, southern Lebanon. Additionally, troops also struck an engineering…
Read More » -
പൊലീസുകാരിയായി നവ്യ നായർ, മൾട്ടിസ്റ്റാർ ചിത്രം “പാതിരാത്രി” ഒക്ടോബർ 17ന് തിയേറ്ററുകളിലേക്ക്
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. 2025 ഒക്ടോബർ 17 ന് ചിത്രം ആഗോള റിലീസായത്തും. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത് വന്നത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. ആകാംഷ നിറക്കുന്ന ഇൻവെസ്റ്റിഗേഷനൊപ്പം വൈകാരികമായി ഏറെ ആഴമുള്ള ഒരു കഥ കൂടി ചിത്രം പറയുന്നുണ്ടെന്നും ട്രെയ്‌ലർ കാണിച്ചു തന്നു. മൾട്ടിസ്റ്റാർ ചിത്രമായി ഒരുക്കിയ “പാതിരാത്രി” ഒരു അർദ്ധരാത്രിയിൽ നടക്കുന്ന…
Read More » -
ഗ്ലോബൽ പബ്ലിക് സ്കൂളിൽ ഒരാഴ്ചക്കാലത്തെ ‘ദാൻ ഉത്സവ്’ സമാപിച്ചു; വിദ്യാർത്ഥികളിൽ ദയയും സഹാനുഭൂതിയും വളർത്തിയെടുക്കുക ലക്ഷ്യം ‘
കൊച്ചി: വിദ്യാർത്ഥികളിൽ അക്കാദമിക മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തുക എന്ന ലക്ഷ്യത്തോടെ ഗ്ലോബൽ പബ്ലിക് സ്കൂൾ (ജി.പി.എസ്.) സംഘടിപ്പിച്ച ദേശീയതലത്തിലുള്ള ‘ദാൻ ഉത്സവ്’ ഒരാഴ്ചക്കാലത്തെ ശ്രദ്ധേയമായ കാരുണ്യപ്രവൃത്തികളോടെ സമാപിച്ചു. ഒക്ടോബർ 6 മുതൽ 10 വരെ നടന്ന ഈ സേവന പരിപാടിയിൽ, സ്കൂളിലെ 1,000-ത്തിലധികം വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് 25-ൽ അധികം കാരുണ്യപ്രവൃത്തികളിൽ പങ്കെടുത്തു. സ്കൂളിന്റെ 20-ാം വാർഷികാഘോഷങ്ങൾക്ക് മുന്നോടിയായാണ് ‘ദാൻ ഉത്സവ്’ സംഘടിപ്പിച്ചത്. ഈ വർഷത്തെ ‘ദാൻ ഉത്സവ്’ പരിപാടിയുടെ പ്രധാന പ്രത്യേകത കാരുണ്യപ്രവൃത്തികളിലെ രക്ഷിതാക്കളുടെ സജീവമായ പങ്കാളിത്തമായിരുന്നു. രക്ഷിതാക്കൾ അവരുടെ പ്രൊഫഷണൽ കഴിവുകൾ പങ്കുവെച്ചുകൊണ്ട് (Skill-Sharing) കുട്ടികൾക്കായി വിവിധ വിഷയങ്ങളിൽ വർക്ക്‌ഷോപ്പുകൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി അട്ടിനിക്കരയിലെ ഗവൺമെൻറ് എൽ.പി. സ്കൂളിന് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പഠനോപകരണങ്ങൾക്കുമായുള്ള സഹായങ്ങൾ നൽകി. കൂടാതെ, വിദ്യാർത്ഥികളും ജീവനക്കാരും ആദർശ് സ്പെഷ്യൽ സ്കൂൾ, ഡോൺ ബോസ്കോ സ്നേഹഭവൻ എന്നിവിടങ്ങൾ സന്ദർശിക്കുകയും അന്തേവാസികളോടൊപ്പം സമയം ചെലവഴിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. “ബുദ്ധിശാലികളെ മാത്രമല്ല,…
Read More »